റസാഖ് വഴിയോരത്തിന് ആദരവും
പുസ്തക പരിചയവും കഥ, കവിത, കാര്‍ട്ടൂണ്‍ രചനയിലൂടെയും, ഹോം സിനിമ, ആനിമേഷന്‍ നിര്‍മാണത്തിലൂടെയും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് റസാഖ് വഴിയോരം. കോഴിക്കോട് ജെ. ഡി. റ്റി. ഇസ്ലാം അനാഥശാല, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, ഫാറൂഖ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയ റസാഖ് പഠനകാലത്തുതന്നെ കലാരംഗത്ത് തന്റെ കഴിവ് തെളിയിച്ചിരുന്നു. പ്രവാസ ജീവിതകാലത്ത് ഖത്തറിലെ പ്രശസ്ത ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഉള്‍പ്പെടെ കാര്‍ട്ടൂണുകള്‍ വരയ്ക്കാറുണ്ടായിരുന്ന റസാഖിന്റെ ആനിമേഷന്‍ ചിത്രങ്ങളില്‍ പലതിനും സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനായിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പുതുതലമുറയെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം 'ക്യാരറ്റ് ക്രിയേഷന്‍' എന്ന പേരില്‍ ഒരു ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. കൊടിയത്തൂരിലെ ഒരു കലാ കുടുംബത്തില്‍ പിറന്ന റസാഖിന്റെ സഹോദരങ്ങളാണ് ഹോം സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സലാം കൊടിയത്തൂരും, സിദ്ധീഖ് കൊടിയത്തൂരും, കെ.പി. മുനീറും. തന്റെ ബാല്യകൗമാര കാലഘട്ടങ്ങള്‍ ഓര്‍ത്തെടുത്ത് റസാഖ് എഴുതിയ 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍' എന്ന പുസ്തകം നാടിന് പരിചയപ്പെടുത്തുന്നതിനും കഥാകാരന് നാടിന്റെ സ്‌നേഹാദരവ് സമ്മാനിക്കുന്നതിനുമായി സെപ്റ്റംബര്‍ 11 ഞായര്‍ രാത്രി 7 മണിക്ക് ചെറുവാടി ആലുങ്ങല്‍ പാരമൗണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊ തുചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പാര്‍ലിമെന്റിലെ ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഇടിമുഴക്കം, മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ കേരളത്തിന്റെ അഭിമാന പുത്രന്‍ ശ്രീ. ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് കഥാകാരന് ദേശത്തിന്റെ ആദരവ് സമ്മാനിക്കും. സൂഫി പറഞ്ഞ കഥ, ദൈവത്തിന്റെ പു സ്തകം തുടങ്ങിയ നിരവധി സാഹിത്യകൃതികള്‍ കേരളത്തിന് സമ്മാനിച്ച പ്രശസ്ത സാഹിത്യകാരന്‍ മലയാള സാഹിത്യത്തിലെ ചൈതന്യ സാനിധ്യം ശ്രീ. കെ. പി. രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിക്കും. ട