Monday, June 26, 2023

KADAM ചിരിച്ചുകൊണ്ട് ചതിക്കുന്നവരുടെ‌ ലോകം‌‌!

 ചിരിച്ചുകൊണ്ട് ചതിക്കുന്നവരുടെ‌  ലോകം‌‌!

...............................................................................‌

ഒരു‌ ദിവസം‌ ഒട്ടും‌ പ്രതീക്ഷിക്കാത്ത‌ ‌സമയത്താണ്‌‌ അവനെന്റെ‌   എൻ്റെ ‌വീട്ടിലേക്ക്‌ കയറി‌ വന്നത്‌. ‌‌ഞങ്ങൾ‌ സുഹൃത്തുക്കൾ തന്നെയാണെങ്കിലും‌ മാസങ്ങളായി ‌ തമ്മിൽ‌ കണ്ടിട്ടും‌ സംസാരിച്ചിട്ടും‌. ‌മുമ്പൊരിക്കൽ‌ എൻ്റെയടുത്തുനിന്ന്‌ കുറച്ച് ‌ രൂപ‌ കടം‌ മേടിച്ച്‌ പോയതിനുശേഷം ‌ പിന്നെ‌ ഇന്നാണിവനെ നേരിൽ  കാണുന്നത്‌.   ഒരിക്കൽ എനിക്കൊര‌ത്യാവശ്യം‌ വന്നപ്പോൾ കൊടുത്ത പണം‌ തിരിച്ചു ‌‌ ചോദിക്കാനായി‌ ഒന്നുരണ്ട്‌ തവ‌ണ ഞാനവനെ  വിളിച്ചതാണ്. പക്ഷെ‌  അന്നൊന്നും അവനെൻ്റെ ‌ ഫോണെടുക്കുകയോ തിരിച്ച്‌ വിളിക്കുകയോ‌ ചെയ്തില്ല‌. ഇപ്പോഴിതാ വിനീതനായി വീണ്ടും ‌ അവനെൻ്റെ  മുമ്പിൽ‌  വന്നു‌നിൽക്കുന്നു. ഇനിയും  ‌കടം‌ ചോദിക്കാനായിരിക്കുമോ ഇവൻ വന്നിരിക്കുന്നത് എന്നൊരു സംശയം എൻ്റെ മനസ്സിലുയർന്നു. അഥവാ അങ്ങനെ ചോദിക്കുകയാണെങ്കിൽ പറയാനുള്ള മറുപടിയൊക്കെ ‌ ഞാൻ മനസ്സിൽ കരുതിവക്കാൻ തുടങ്ങി. ഒരിക്കൽ ഒര‌ബദ്ധം‌ പറ്റിയതാണ്, ഇനിയതുണ്ടാവരുതല്ലോ. ഏതായാലും മുഖത്ത് കൃത്രിമമായൊരു ‌ ‌ ചിരിവരുത്തിക്കൊണ്ട്  ഞാൻ‌ ചോദിച്ചു‌:‌‌ എന്താണ്‌‌ പതി‌വില്ലാതെ‌ ? മറു‌പടിയായി‌  ‌ ഒന്ന് ‌ ചിരിക്കുക‌ മാത്രം‌ ചെയ്തു‌കൊണ്ട് അവൻ വരാന്തയിൽ കയറിയിരുന്നു. പിന്നെ എൻ്റെയും വീട്ടുകാരുടെയുമൊക്കെ  കാര്യങ്ങൾ അവൻ  വളരെ ‌ താല്പര്യത്തോടെ ‌ ചോദിച്ചറിയാൻ തുടങ്ങി. അപ്പോൾ വീണ്ടും  കടം‌ ചോദിക്കാൻ‌ തന്നെയാണ് ഇവൻ്റെ വരവെന്ന് ഞാൻ‌ മനസ്സിലുറപ്പിച്ചു‌. അവൻ പല കാര്യങ്ങളെക്കുറിച്ചും ഇതിനിടയിൽ ‌ സംസാ‌രിച്ചു‌കൊണ്ടിരുന്നെങ്കിലും ‌ എന്നെത്തേടി‌ വന്നതിന്റെ‌ ഉദ്ദേശം മാത്രം  അവൻ‌ അപ്പോഴും  പറ‌ഞ്ഞില്ല‌.  അവസാനം‌ പോകാനൊരുങ്ങുമ്പോൾ ‌  അവൻ പേഴ്സ്‌ തുറന്ന്‌ അതിൽ‌  ഭം‌ഗിയായി‌ മടക്കിവച്ചിരുന്ന‌ ഏതാനും‌  അഞ്ഞൂറ്‌  രൂപയുടെ‌  നോട്ടുകളെടുത്ത്‌ എന്റെ‌ പോക്കറ്റിലിട്ട്‌ തന്നുകൊണ്ട്‌ ഇങ്ങനെ‌ പറഞ്ഞു:‌  ഒരിക്കൽ‌ ഞാൻ‌ നിന്റെ‌യടു‌ത്ത്നിന്ന്‌  കടം‌ വാങ്ങിയതാണ്‌‌. മടക്കിത്തരാൻ‌ കുറെ‌ വൈകിയെന്നറിയാം‌, ഓരൊരോ‌ പ്രശ്നങ്ങളിൽ‌ കു‌ടുങ്ങിപ്പോയി‌‌, ക്ഷമിക്കണം‌.   


‌ഒന്നും‌ പറയാനാവാതെ‌ ഒരു‌ നിമിഷം‌ ഞാൻ‌ തരിച്ചു‌നിന്നു‌. സുഹൃത്തിനെ വെറുതെ‌ തെറ്റിദ്ധരിച്ചുപോയതിൽ എനിക്ക്  വല്ലാത്തൊരു ജാള്യത തൊന്നി. ഞാൻ‌ പ‌റഞ്ഞു:‌ 


ഓ.. വൈകിയതൊന്നും പ്രശനമല്ല, സത്യം‌ പറഞ്ഞാൽ‌ നീ കടം വാങ്ങിപ്പോയ കാര്യം തന്നെ ഞാനിപ്പോഴാണോർക്കുന്നത്. ‌‌ സാധാരണ‌ പഴയ‌ കടങ്ങളൊന്നും‌ കുറെ‌ കഴിയുമ്പോൾ ആരും‌   തിരിച്ചുകൊടുക്കാറില്ല‌, പലരും മടക്കി‌ ചോദിക്കാറുമില്ല‌. ഇത്ര‌യും‌ കാലം‌ കഴിഞ്ഞിട്ടും‌  ‌ നീയിത് മറ‌ക്കാതെ ‌  മടക്കിത്തന്നല്ലൊ, രൊമ്പ താങ്ക്സ്. 


ചിരിയിൽ പൊതിഞ്ഞ എൻ്റെ താങ്ക്സ് കേട്ടപ്പോൾ അവൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. പിന്നെ മുഖത്തൊരു  ഭാവവ്യത്യാസം വരുത്തിക്കൊണ്ട് അവൻ‌  പറഞ്ഞു:‌ 


ഒരു‌ രൂപ‌ പോലും‌ കടം‌ മേടി‌ക്കാതെ‌ ജീവിക്കണ‌മെന്ന്‌‌  ആഗ്രഹിച്ചിരുന്ന ആ‌ളായിരുന്നു ‌‌ ഞാൻ‌. പക്ഷെ വല്ലാതെ‌ പ്രയാസപ്പെ‌ടുമ്പോൾ‌ വല്ലവരോടും‌ വാങ്ങുകയല്ലാതെ   വെറെ വഴിയുണ്ടാവില്ല. ശമ്പളക്കാരനാണെങ്കിലും ‌ കിട്ടുന്നതൊന്നും മതിയാകാത്ത കാലമാണല്ലോ. മക്കളുടെ‌  പഠനം, ചികിൽസ,  വീട്ടുചെലവുകൾ തുടങ്ങിയ അത്യാവശ്യങ്ങൾ കഴിഞ്ഞുപോകണ്ടേ? അതിന്  കടം‌ വാങ്ങുകയല്ലാതെ വേറെന്തു വഴി? അപ്പോഴൊക്കെ സഹായിക്കുന്ന‌ നിങ്ങളെപ്പോലെയുള്ളവർക്ക്  സമയത്തിനത്‌   തിരിച്ചുതരാതെ ബുദ്ധിമുടിക്കുന്നത് വലിയ നന്ദികേടാണെന്നറിയാം. നിവൃത്തികേടുകൊണ്ടാണെന്ന് കരുതിയാൽ മതി.


‌അല്പം അനുകമ്പയോടെ അവനെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു: ഇക്കാലത്ത് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിന്നെപ്പോലെ കുറച്ചാളുകളെങ്കിലുമുണ്ടല്ലോ, സന്തോഷം. 


കടം വാങ്ങിപ്പോകുന്ന അധികപേരും സമയത്തിനത് തിരിച്ചുകൊടുക്കാത്ത അനുഭവങ്ങളാണ് പലരും പറയാറുള്ളത്. അതുകൊണ്ട് തന്നെയായിരിക്കണം കയ്യിൽ‌ വെറുതെ‌ കിടക്കുന്ന‌ പണമുണ്ടെങ്കിലും ചോദിച്ച്‌ വരുന്നവർക്ക്‌ കടം കൊടുക്കാൻ ‌ പലരും  മടിക്കുന്നതും. ‌ വളരെ വിനീതരായി കടം‌ വാങ്ങിപ്പോകുന്ന പലരും‌  സമയത്തിനത് ‌ തിരിച്ചുകൊടുക്കാറില്ലെന്ന് മാത്രമല്ല, പിന്നെയത്  തിരിച്ചുകിട്ടണമെങ്കിൽ‌ കൊടുത്തവൻ‌  വാങ്ങിയവന്‌‌ പിന്നാലെ ‌ദിവസങ്ങളോളം യാചിച്ചുനടക്കണം‌. കടം കൊടുത്തതിൻ്റെ പേരിൽ അടുത്ത‌  ബന്ധങ്ങൾ  വരെ ‌മുറിഞ്ഞുപോയത് എനിക്കറിയാം. വെറുതെയെന്തിന് അതിനൊക്കെ  ഇടവരുത്തണമെന്ന് ആരെങ്കിലും ചിന്തിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. ഇതിനിടയിൽ കുടുങ്ങിപ്പോകുന്നത് നിന്നെപ്പോലെയുള്ള ശുദ്ധന്മാരാണെന്നുമാത്രം.


‌ശരിയാണ്, സുഹൃത്ത് പറഞ്ഞു. പരസ്പര വിശ്വാസം വലിയൊരു കാര്യം തന്നെയാണ്. ഒരിക്കലത് തകർന്നുപോയാൽ പിന്നെയത് നേരെയാക്കാൻ വലിയ  പ്രയാസമാണ്.   


ഞാൻ പറഞ്ഞു: സഹായിക്കാൻ സന്മനസ്സുള്ളതുകൊണ്ടാണ് പലരും കടം‌ കൊടുക്കാൻ തയ്യാറാവുന്നത്.  പരസ്പര വിശ്വാസമുള്ളത്  കൊണ്ടാണ് കടം ചോദിക്കുന്ന പലർക്കും ‌ഒരു‌ രേഖയുമില്ലാതെ ‌ ചോദിക്കുന്ന പണം അപ്പോൾതന്നെ എടുത്ത് കൊടുക്കുന്നത്. എന്നാൽ അങ്ങനെയുള്ള നല്ല മനുഷ്യരോടു പോലും വിശ്വാസവഞ്ചന കാണിക്കുന്നവരാണ് ഇക്കാലത്തധികവുമുള്ളത്.  ചിരിച്ചുകൊണ്ട് പറ്റിക്കുന്നവരുള്ള ലോകമാണിത്. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. 


സുഹൃത്ത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി. ഞാൻ പറഞ്ഞു: ഒന്നും വേണ്ട, ഒരത്യാവശ്യത്തിന്  ലോണെടുക്കാനായി ഏതെങ്കിലുമൊരു ബാങ്കിലൊന്ന് ചെന്നുനോക്കിയാലറിയാം കുറച്ച് പണം കിട്ടണമെങ്കിൽ ‌ എത്ര‌ പ്രയാസമുണ്ടെന്ന്. അതിനായി ‌എത്ര‌ പ്രാവശ്യം‌ അവരുടെ ഓഫീസിൽ കയറിയിറങ്ങണമെന്നും എത്ര ഡോക്യുമെൻ്റുകൾ‌ കാണിച്ചുകൊടുക്കണമെന്നും. എന്നാൽ ഇതൊന്നുമില്ലാതെ 


മനുഷ്യത്വത്തിൻ്റെ പേരിൽ മാത്രം പണം കൊടുത്ത് സഹായിക്കാൻ തയ്യാറുള്ള നല്ലവരായ ആളുകളെ ‌കഴിവുണ്ടായിട്ടും പിന്നീടത് തിരിച്ചുകൊടുക്കാതെ പറ്റിക്കുന്നത് ക്രൂരതയല്ലേ? ഇതുപോലെ വിശ്വാസവഞ്ചന കാണിച്ച് മാറിനടന്ന  ഒരുത്തന് അവൻ  ചതിച്ചുനേടിയതിനേക്കാൾ വലിയ തുക ഒട്ടും പ്രതീക്ഷിക്കാത്ത  വഴികളിലൂടെ അവന് നഷ്ടപ്പെട്ടുപോയത് എനിക്കറിയാം. അപ്പോഴാണ് അവന് തെറ്റ് മനസ്സിലായത്. 


‌ഞാൻ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞു, ശരിയാണ്. അന്യായമായി മറ്റൊരാളുടെ പണം ‌ സ്വന്തമാക്കിയാലും സ്വന്തത്തിനത് ഉപകരിക്കില്ലെന്ന് പലരുടെയും അനുഭവത്തിൽ നിന്ന് ഞാനും മനസ്സിലാക്കീട്ടുണ്ട്. അന്യൻ്റെ മുതൽ അവിഹിതമയി നമ്മുടെ‌യോ മക്കളുടേയോ  ആഹാരത്തിലോ രക്തത്തിലോ കലർന്നുപോയാൽ  അത് മതിയാവും നമ്മുടെയൊക്കെ  ജീവിതത്തിൻ്റെ നിറം കെട്ടുപോകാൻ. തെറ്റും ശരിയും നോക്കാതെ എത്ര സമ്പാദിച്ചിട്ടെന്താ അതൊക്കെ നഷ്ടപ്പെടാൻ എന്തൊക്കെ കാരണങ്ങളുണ്ട് നമുക്ക് ചുറ്റും? ‌ ഒരപകടം മതിയല്ലോ, അല്ലെങ്കിൽ ഒരു രോഗം  അതുമല്ലെങ്കിൽ ‌ ഏതെങ്കിലുമൊരു  ‌തടിപ്പിലോ കേസിലോ ചെന്നുപെട്ടാലും മതിയല്ലോ  ‌കയ്യിലുള്ളതെല്ലാം തീർന്നുപോകാൻ. നിറങ്ങി‌


അവിഹിതമായത് സമ്പാദിക്കാതിരിക്കുകയും മറ്റുള്ളവർക്ക് കൊടുക്കാനുള്ളത് പിടിച്ചുവെക്കാതിരിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തിൽ നിന്ന് ഇത്തരം  പല  ആപത്തുകളും നീങ്ങിപ്പോകുന്നത് പല സന്ദർഭങ്ങളിലൂടെയും ഞാൻ മനസ്സിലാക്കീട്ടുണ്ട്.


‌ഞാൻ പറഞ്ഞു: ഇതൊന്നും മനസ്സിലാക്കാതെയാണല്ലോ ‌തെറ്റും ശരിയും നോക്കാതെ പലരും വാരിക്കൂടുന്നത്.


‌സുഹൃത്ത് പറഞ്ഞു: ഇത്തിരി കുറഞ്ഞാലും സ്വന്തമായുള്ളതുകൊണ്ട്  ജീവിക്കണമെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം. എന്നാലും ചിലപ്പോൾ ചിലരുടെ സഹായങ്ങൾ ഇല്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെ   സഹായിക്കുന്നവരോട് ഞാനൊരിക്കലും വിശ്വാസവഞ്ചന കാണിക്കാറില്ല. വല്ലവരോടും  കടം‌ ചോദിക്കേണ്ടിവന്നാൽ ‌ അത്‌ തിരിച്ചുകൊടുക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെയാണ് ഞാനത് വാങ്ങാറ്. അതുകൊണ്ടായിരിക്കണം അല്പം വൈകിയാലും എനിക്കത് മടക്കിക്കൊടുക്കാൻ കഴിയാറുണ്ട്.


‌ഇതിനിടയിൽ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു. ഒരുമിച്ചിരുന്ന് ഞങ്ങളത് കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു: തമ്മിൽ കുറേനേരം സംസാരിച്ചിരുന്നെങ്കിലും ചോദിക്കാൻ വിട്ടുപോയി, മക്കളൊക്കെ എന്തുചെയ്യുന്നു? മുഖത്തൊരു സന്തോഷം തെളിയിച്ചുകൊണ്ട്  സുഹൃത്ത് ‌ പറഞ്ഞു‌. അവരൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നു.  മക്കളൊക്കെ ജോലിയിലാകുന്നതുവരെ ഇങ്ങനെയൊക്കെത്തന്നെ  മുന്നോട്ട് പോകണം. എന്നാലും അത്യാവശ്യ കാര്യങ്ങൾക്കൊന്നും ഇതുവരെ ദൈവം സഹായിച്ചിട്ട് എനിക്ക് പ്രയാസപ്പെടേണ്ടി വന്നിട്ടില്ല കേട്ടോ.


അത് പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പ്രതീക്ഷയും സംതൃപ്തിയും നിറഞ്ഞുവരുന്നത് ഞാൻ ശ്രദ്ധിച്ചു.  


പിന്നെയും കുറച്ച് സമയം കൂടി ഞങ്ങൾ സംസാരിച്ചിരുന്ന ശേഷം അവൻ  പോകാനൊരുങ്ങി. അപ്പോൾ നേരത്തെ അവനെൻ്റെ പോക്കറ്റിലിട്ടുതന്നിരുന്ന ആ പണമെടുത്ത് ഞാൻ  അവൻ്റെ കയ്യിൽ തന്നെ വച്ചുകൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: എനിക്കിപ്പോൾ അത്യാവശ്യമൊന്നുമില്ല, ഇത് കടമായി കരുതുകയും വേണ്ട. അത് പറയുമ്പോൾ അവൻ ആശ്ചര്യത്തോടെ എന്നെത്തന്നെ നോക്കിനിന്നു. അപ്പോൾ അവൻ്റെ കണ്ണുകളിൽ  ഒരു നനവ് പടരുന്നത് ഞാൻ കണ്ടു. പിന്നെ അവൻ പതുക്കെ ‌ തിരിച്ചു നടക്കുന്നതും  നോക്കി ഞാനങ്ങനെ നിൽക്കുമ്പോൾ മനസ്സിലെവിടെയോ അവൻ്റെ വാക്കുകൾ പതിയെ പ്രതിദ്ധ്വനിക്കുന്നത് ഞാനറിഞ്ഞു.. ‘’നമ്മുടെ‌യോ മക്കളുടേയോ  ആഹാരത്തിലോ രക്തത്തിലോ ‌അവിഹിതമായതെന്തെങ്കിലും അകപ്പെട്ടുപോയാൽ അതുമതിയാകും ജീവിതത്തിൻ്റെ  നിറം കെട്ടുപോകാൻ..’’  അവൻ കണ്ണിൽ നിന്ന് മറഞ്ഞുപോയിട്ടും ആ വാക്കുകൾ എൻ്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയില്ല. ഏറെ നേരം അങ്ങനെ നിന്ന ശേഷം ഞാൻ അകത്തേക്ക് കയറിപ്പോകുമ്പോൽ മനസ്സ്  സ്വയം ചോദിച്ചു; ദൈവമേ,  അനർഹമായ‌ വല്ലതും അറിയാതെ എൻ്റെ സമ്പാദ്യത്തിലും കലർന്നിട്ടുണ്ടാവുമോ?


……………………………………


കഥ:‌ റസാഖ് വഴിയോരം


……………………………………

26.6.20‌23

Saturday, May 20, 2023

ഒരിക്കൽ‌ നമുക്കും‌ പ്രായമാകും‌!

 ഒരിക്കൽ‌ നമുക്കും‌ പ്രായമാകും‌!

..............................................................................

''‌ഞാനില്ലാതാ‌കുമ്പോ നിങ്ങളൊക്കെ‌ പഠിക്കും''‌ 

‌അടു‌ക്കളയിലെ‌ നൂറുകൂട്ടം‌ പണികൾക്കിട‌യിൽ‌  ഒറ്റപ്പെട്ടുപോകുമ്പോൾ‌  ‌അവളാ‌രോടെന്നില്ലാതെ‌ പറയും‌.

‌വെറുതെ‌യിരി‌ക്കുന്ന‌‌നേരത്ത്‌ എന്നെയൊന്ന്‌‌  സഹാ‌യിച്ചാലെന്താ.?‌  മക‌ളെ‌യു‌ദ്ദേശിച്ചാണ്‌‌  അവള‌ങ്ങനെ‌ ‌പറ‌യുന്നതെങ്കിലും‌ അത്‌‌ കേൽക്കുമ്പോൾ‌ അയാൾ‌ അടുക്കളയിലേക്ക്‌‌ കയറിച്ചെല്ലും‌‌. പിന്നെ‌  എന്തെങ്കിലുമൊക്കെ‌ സഹായങ്ങൾ‌ ചെയ്തുകൊടുക്കുന്നതിനിടയിൽ‌ അവളോട്‌ സ്നേഹത്തോടെ‌  പറയും‌:‌  

‌‌അവരൊന്നും‌  വെറുതെ‌യി‌രിക്ക‌യാവില്ല‌‌, ‌കോളേ‌ജിൽ‌ പഠിക്കന്ന‌ കുട്ടികളല്ലേ‌? അവർക്കും‌ കുറെ‌ പണികളൊക്കെയു‌ണ്ടാവും‌.  മക്കളെ‌  ബുദ്ധിമുട്ടിക്ക‌ണ്ട‌‌, അവര്‌‌  പഠിച്ചോട്ടെ‌‌‌. 

അവൾ‌  അപ്പോഴും‌  ‌‌പറഞ്ഞുകൊണ്ടേയി‌രിക്കും‌‌:‌  

‌കോളേജിൽ‌ പഠിച്ചിട്ടുണ്ടെന്ന്‌ പറ‌ഞ്ഞിട്ട്‌‌  കാര്യണ്ടാ‌വില്ല‌‌, വേ‌റൊരു‌ വീട്ടിലേക്ക്‌ കെട്ടിച്ചയക്കേണ്ട‌ പെണ്ണാ‌‌, മര്യാദക്ക്‌‌ ഒരു‌  ചായ‌യു‌ണ്ടാക്കാനറിയില്ല‌. വീട്ടിലെ‌ അടു‌ക്കളപ്പ‌ണികൾ‌  കുറച്ചൊക്കെ‌ എല്ലാ‌രും‌ അ‌റിഞ്ഞുവെക്കണം‌. ഇല്ലെങ്കിൽ‌   ഞാനൊനു‌  ദിവസം‌ കിടന്നുപോയാൽ‌ നിങ്ങളൊക്കെ‌  പട്ടിണി‌യാകും‌. പുലർച്ചെ‌ എഴുന്നേറ്റ്‌  ഒരു‌ യന്ത്രം‌ പോലെ‌ അടുക്കളയിൽ‌ കിടന്ന്‌‌ തിരിയുന്നതുകൊണ്ടാ‌  നിങ്ങൾക്കൊക്കെ‌  പോകാനാവുമ്പൊഴേക്കും‌  ചോറും‌  കറിയും‌ നേരത്തിന്‌‌ പാത്രത്തിലാകുന്നത്‌‌‌.‌ ഇതൊക്കെ‌ ഒരു‌ മുടക്കവുമില്ലാതെ‌ നട‌ക്കുന്നതുകൊണ്ട്‌‌  ആർക്കുമൊ‌രു‌ വിലയില്ല‌. ഒരു‌ വേലക്കാരിയായിരുന്നെങ്കിൽ‌  മാസത്തിൽ‌  ശമ്പളമെങ്കിലും‌ കിട്ടിയേനേ‌..

അവൾ‌ വേലക്കാരിയല്ല‌‌, അയാളുടെ‌ ഭാര്യയാണ്‌‌‌. മൂന്നു‌ മക്കളുടെ‌ അമ്മയാണ്‌‌. ആ‌ ‌ഒരു‌ പരിഗണന‌പോലും‌  മറ്റുള്ളവരിൽ‌ നിന്ന്‌‌ കിട്ടുന്നില്ലെന്ന്‌‌ തോന്നുമ്പോഴാണ്‌‌  അവളിങ്ങനെ‌യൊക്കെ‌ പറ‌ഞ്ഞുപോകുന്നത്‌‌‌.  മക്കളൊക്കെ‌ പഠിച്ച്‌‌  വലിയവരാകണമെന്നു‌തന്നെയാണ്‌‌ അവളും‌ ആഗ്രഹിക്കുന്നത്‌‌‌. അതുകൊണ്ടു‌തന്നെയാണ്‌‌  അവൾ‌ രാപ്പകലില്ലാതെ‌  കഷ്ടപ്പെടുന്നതും‌. 

അവളി‌ങ്ങനെ‌ വിശ്രമില്ലാതെ‌ പണിയെടുക്കുന്നത്‌‌ കാണുമ്പോൽ‌ അവളെ‌  സമാധാനിപ്പിക്കാനയി‌  ചിലപ്പോൾ‌  അയാൾ‌ പറയും‌:‌ 

''‌മക്കളൊക്കെ‌ വളർന്ന്‌‌ നല്ലൊരു‌ നിലയിലെത്തിയാപ്പിന്നെ‌  നിനക്കും‌   സമാധാനമായൊരു‌  വിശ്രമ‌കാലം‌ വരും‌.''‌  

അങ്ങനെയൊരു‌  കാലം‌ മനസ്സിൽ‌  സങ്കൽപ്പിച്ചിട്ടെന്നപോലെ‌ അവൾ‌  ഉള്ളിലൊന്നു‌ ചിരിച്ചുകൊണ്ട്‌‌ പ‌റയും‌:‌ 

''‌ങാ‌.. അത്‌‌ കാണാൻ‌ ഞാനുണ്ടാ‌വ്വോന്ന്‌‌  ദൈവത്തിനറിയാം‌!''‌ 

എ‌ല്ലാവരും‌  ഭക്ഷണം‌ കഴിക്കാൻ‌ ഒരുമിച്ചിരിക്കുന്ന‌‌നേരത്ത്‌‌  ഓരോരോ‌  ഇഷ്ടാനിഷ്ടങ്ങൾ‌  പറഞ്ഞ്‌‌ അല്പം‌ കഴിച്ചും‌ ഒട്ടും‌ കഴിക്കാതെയുമൊക്കെ‌ മക്കൾ‌ എഴുന്നേറ്റു‌‌പോകുമ്പോൾ‌  അവൾ‌ സങ്കടത്തോടെ‌  പറയും‌:‌

‌ഇതെങ്കിലും‌ നേരത്തിന്‌‌ മുന്നിലെത്തിയല്ലോ‌യെന്ന‌ വിചാരമി‌ല്ല‌,  ഓരോരോ‌ കാരണങ്ങൾ‌ പറ‌ഞ്ഞ്‌‌ തിന്നാണ്ടും‌ കു‌ടിക്കാണ്ടും‌ നടന്നാ‌  കുറച്ചു‌ കഴിയുമ്പോ‌ സ്വന്തം‌ കാര്യങ്ങൾ‌ നോക്കാൻ‌ ആവത്ണ്ടാവില്ല്യ‌!  ഞങ്ങളൊക്കെ‌ പ്രായാ‌കുമ്പൊ‌ നോക്കാന്‌‌ള്ളവരാ‌ നിങ്ങള്‌‌..‌ 

‌മൂന്നു‌ മക്കളാണവർക്ക്‌‌. ഒരാണും‌, രണ്ട്‌ പെ‌ണ്ണും‌‌. രാവിലെ‌ അയാൾ‌ ഓഫീസിലേക്കും‌ മക്കൾ‌  കോളേജിലേ‌ക്കും‌ പോയി‌ക്കഴിഞ്ഞാൽ‌  പിന്നെ‌ ആ‌ വീടുറങ്ങും‌. ഒച്ചയും‌ അനക്കവുമില്ലാത്ത‌ ആ‌ വീട്ടിനകത്ത്‌‌ പിന്നെ‌യ‌വൾ‌   ഒറ്റക്കാണ്‌‌‌. ‌അപ്പോൾ‌  എല്ലാവരുടെയും‌  തുണിയലക്കലും‌  നിലം‌ തുടക്കലുമൊക്കെയായി‌  അവൾ‌ വീട്ടു‌ജോലികളിൽ‌  മുഴുകും‌. വിശ്രമമില്ലാതെ‌ ജോലികളിൽ‌ മുഴുകുമെങ്കിലും‌ എല്ലാവരും‌ വീട്ടിൽ‌ മട‌ങ്ങി‌‌യെത്തുന്നവരെ‌  അവളുടെ‌യു‌ള്ളിൽ‌ ഒരാ‌ധിയാണ്‌‌.  

ഭർത്താവും‌  മക്കളുമുള്ള‌  ചെറിയൊരു‌ ലോകമാണവളുടേത്‌‌‌. അവരെക്കുറിച്ചുള്ള‌ ചിന്തയാണ്‌‌ അവളുടെ‌  ഓരോ‌ ശ്വാ‌സത്തിലും‌. ‌

വിശ്രമമില്ലാതെ‌ പണിയെടുത്തും‌ തമ്മിൽ‌  സ്നേഹിച്ചും‌  കലഹിച്ചും‌  ‌വർഷങ്ങൾ‌ പലതും‌ കടന്നുപോയി‌.  പഠനം‌ കഴിഞ്ഞ്‌‌ പെൺ‌‌മ‌ക്കൾ‌ രണ്ടാളും‌ ‌ജോലിയിലായി‌. അധികം‌ വൈകാതെ‌  അവരുടെ‌  കല്ല്യാണവും‌  കഴിഞ്ഞു‌.  മകൻ‌  ജോലി കിട്ടി‌  

‌വിദേശത്തേക്കു‌‌പോയി‌. അവിടെത്തന്നെ‌ ജോലിയുള്ള‌ ഒരു‌ നേഴ്സിനെ‌യും‌  ‌കല്ല്യാണം‌ കഴിച്ച്‌ അ‌വനും‌ അവിടെത്തന്നെയായപ്പോൾ‌  ആ‌ വീട്ടിൽ‌ അവളും‌ 

‌അയാളും‌ ‌തനിച്ചായി‌.  

മക്കളൊക്കെ‌ വളർന്ന്‌‌ നല്ല‌ ‌നിലയിലെത്തിയാ‌ൽ‌ തിരക്കുകളൊഴി‌ഞ്ഞ്‌ സമാധാനമായി‌  ജീ‌വിക്കാ‌മെന്നത്‌‌ അവരുടെ‌  വെറുമൊരു‌  സ്വപനം‌ മാത്രമായിരുന്നു‌. മൂത്ത‌ മക‌ളുടെ‌ പ്രസവമടു‌ത്തപ്പോൾ‌ ആദ്യ‌ പ്രസവം‌ അമ്മയുടെ‌ അടുത്ത്‌‌ വെച്ചാ‌യിരിക്കണമെന്ന്‌‌ മകൾ‌ക്ക്‌‌ നിർബ്ബന്ധം‌.     നാട്ടു‌നടപ്പും‌ അങ്ങനെയായിരുന്നതിനാൽ‌ സ്വന്തം‌ വയ്യായ്കകളും‌ പ്രയാസങ്ങളും‌  പുറത്തു‌ കാണിക്കാതെ‌ അമ്മ‌യും‌ അതിന്‌‌ സമ്മതിച്ചു‌.   

അവൾ‌ ഒരു‌ വേലക്കാ‌രിയല്ല‌, അമ്മയാണ്‌‌. എന്നിട്ടും‌, ‌ഒരു‌ രാജകുമാരിയെ‌  പരിചരിക്കുന്ന‌ ഭൃ‌ത്യയെപ്പോലെ‌  ആ‌ അമ്മ‌ മകളെ‌ ‌പരിച‌രിച്ചു‌.  ഒരു‌ പ്രയാസവും‌ അറിയിക്കാതെ‌   കൂടെ‌‌നിന്ന്‌‌ സഹാ‌യിച്ചു‌.  

മകൾക്ക്‌ ‌ ഇഷ്ടമുള്ള‌  ഭക്ഷണമു‌ണ്ടാക്കിക്കൊടുത്തു‌. പ്രസവമടുക്കാറായ‌പ്പോൾ‌  ആശു‌പത്രിയിൽ‌ കൂ‌ട്ടു‌നിന്നു‌. പ്രസവാനന്തര‌ പരിചരണങ്ങൾക്ക്‌‌  ഒരു‌ കുറവും‌ വരാതെ‌ ശ്രദ്ധിച്ചു‌. മക‌ളെ‌ എണ്ണ‌തേച്ച്‌‌ കുളിപ്പിച്ചു‌. വസ്ത്രങ്ങൾ‌ അലക്കിക്കൊടുത്തു‌.  ‌രാത്രി‌യിൽ‌  കുഞ്ഞുണർന്നുകരയുമ്പോൾ‌ മകളോടുറങ്ങാൻ‌ പറ‌ഞ്ഞ്‌‌ അവൾ‌ കുഞ്ഞിനേയുമെടുത്ത്‌‌ ഉറങ്ങാതെനിന്നു‌. അങ്ങനെ‌ പരിചരണങ്ങൾ‌ക്ക്‌‌ ഒരു‌ പോരായ്മയും‌ വരുത്താതെ‌  അമ്മ‌യെപ്പോ‌ഴും‌ അവളുടെ‌ കൂടെ‌ത്തന്നെ‌ നിന്നു‌. പ്രസവാനന്തരം‌  ആരോഗ്യം‌ വീണ്ടെ‌ടുത്ത്‌‌ മകൾ‌ ‌ഭ‌ർത്താവിന്റെ‌ വീട്ടിലേക്ക്‌‌ പോകുമ്പോഴേക്കും‌ ‌ നേരത്തിന്‌‌ ഭക്ഷണം‌ കഴിക്കാതെ‌, സമയത്തിനുറ‌ങ്ങാതെ‌ അമ്മ‌ ഏ‌റെ‌ ക്ഷീണിച്ചിരിക്കും‌. പക്ഷെ‌  അതൊന്നും‌ വകവെക്കാതെ‌ അവൾ‌ വീണ്ടും‌ ‌വീട്ടുകാര്യങ്ങളിൽ‌ മുഴുകും‌. അതു‌കാണുമ്പോൾ‌  അയാൾ‌ അടുത്തുവന്ന്‌‌ പറയും‌:‌ 

''‌തടിമറന്ന്‌‌ പ‌ണി‌യെടുക്ക‌ണ്ട‌‌, വയ്യാണ്ടാവുമ്പം‌  ആരൂ‌ണ്ടാവില്ല്യ‌ ‌നോക്കാൻ‌‌!''‌ 

ഗൾഫിലുള്ള‌  മകന്റെ‌ ഭാര്യ  പ്രസവിക്കാറായപ്പോൾ‌  അമ്മയെ‌ അവൻ‌ ഗൾഫിലേക്ക്‌‌ കൊണ്ടുപോകാനൊരുങ്ങി. അവൾ‌ പോകാനിറങ്ങുമ്പോഴും‌ അയാൾ‌ അതുതന്നെ‌ പറഞ്ഞു:‌ 

''‌നിന്റെ‌ ആരോഗ്യം‌ നീ‌ തന്നെ‌ ശ്ര‌ദ്ധിക്കണം‌, വയ്യാണ്ടായാ അവനവൻ‌  തന്നെ‌ സഹിക്കേണ്ടിവരും‌''‌ 

അപ്പോഴൊക്കെ‌  അവൾ‌ പറയും‌:‌  ''‌മക്കള്‌‌ കഷ്ടപ്പെടുന്നത്‌‌ കാണുമ്പം‌ എങ്ങന്യാ‌   പറ്റില്ല്യാ‌ന്ന്‌‌  പറയ്യാ‌..? നമ്മക്ക്‌‌ പ്രായാകു‌മ്പൊ‌ അവരല്ലേ‌ നോക്കാന്‌ണ്ടാവ്വാ‌..''‌

അങ്ങനെ‌ സ്വയം‌ സമാധാനിച്ചും‌ സമാധാനിപ്പിച്ചും‌  സ്വന്തം‌ വയ്യായ്കകൾ‌ മറന്ന്‌‌  അവൾ‌ ജീവിതത്തിന്റെ‌ തിരക്കുകളിലേക്ക്‌‌ വഴുതിവീ‌ണു‌. ഇതിനിടയിൽ‌  വർഷങ്ങളുടെ‌ ഇടവേളകളിൽ‌ രണ്ട്‌‌  പെൺ‌ മക്കളുടേയും‌  മൂന്നു‌ പ്രസവങ്ങൾ‌  അമ്മ‌ ഒരു‌ കുറവും‌ വരുത്താതെ‌  നടത്തി‌ക്കൊടുത്തു‌.  പ്രസവാനന്ത‌ര‌  പരിചരണങ്ങളൊക്കെ‌ ക‌ഴിഞ്ഞ്‌‌  പൂർണ്ണ‌ ആരോഗ്യത്തോടെ‌ മക്കൾ‌ ഭർത്താക്കന്മാരുടെ‌  വീടു‌കളിലേക്ക്‌‌  തിരിച്ചു‌‌പോകുമ്പോൾ‌  അമ്മക്ക്‌‌ ഒരു‌ ജോടി‌ മാക്സി‌ സമ്മാനമായി‌ കിട്ടും‌. 

വർഷങ്ങൾ‌ പലത്‌‌  കഴിഞ്ഞു‌.  അച്ഛ‌ൻ‌  സുഖമില്ലാ‌തെ‌  കിടപ്പിലായി‌.    വാർദ്ധ‌ക്യത്തിന്റെ‌ അവശതകളുമായി‌  അച്ഛനും‌ അമ്മയും‌  വീട്ടിൽ‌ തനിച്ചായി‌. സ്വന്തം‌  പ്രയാസങ്ങളൊന്നും‌ പുറത്ത്‌‌ കാണിക്കാതെ‌ ‌അമ്മ‌ അച്ഛനെ‌ നല്ലരിതിയിൽ‌ പരിചരിച്ചു‌. ‌മക്കൾ‌ ആ‌ വീട്ടിലേക്ക്‌‌ വിരുന്നുകാരെപ്പോലെ‌ ‌വന്നു‌‌പോയി‌. മതാപിതാക്കളുടെ‌  പ്രയാസങ്ങൾ‌ അവർ‌ കണ്ടറി‌ഞ്ഞില്ല‌. കുറച്ചു ദിവസങ്ങൾ‌ അവരുടെ‌ കൂടെക്കഴിയാൻ‌ അവർക്ക്‌‌  സമയവു‌മുണ്ടായി‌ല്ല‌.

‌‌ഈ‌ വിവരങ്ങളെല്ലാം‌ കേട്ടറിഞ്ഞ്‌ ഗൾഫിലുള്ള‌ ‌ മകൻ‌  ഒരു‌ ദിവസം‌ വിളിച്ച്‌‌ അച്ഛനോടും‌ അമ്മയോടു‌‌മായി‌ ഇങ്ങനെ‌ പറഞ്ഞു‌:‌  

ആഗ്രഹമില്ലാത്തതുകൊണ്ടല്ല‌, ജോ‌ലിത്തിരക്കുകൾക്കിടയിൽ‌  നിങ്ങളുടെ‌ കൂടെ‌  വന്ന്‌‌ താമസിക്കാൻ‌  ‌ഞങ്ങൾക്ക്‌‌ കഴിയില്ല‌.  അതിനാൽ‌ അച്ഛനും‌   അമ്മയും‌  ഓരോ‌ മാസം‌ ഓരോ‌ മക്കളുടെ‌ വീട്ടിൽ‌ പോയി‌  താമസിക്കണം‌. ആദ്യം‌ മൂത്ത‌ മകളുടെ‌ വീട്ടിൽ‌‌, അതു‌ കഴിഞ്ഞ്‌‌ രണ്ടാമത്തെ‌ മകളുടെ‌‌കൂടെ‌‌.., ലീവാകുമ്പോൾ‌ ഞാനും‌ വരാം‌.‌. 

മക്കളുടെ‌  വീട്ടിൽ‌ അവർക്ക്‌ എല്ലാ‌ സൗകര്യങ്ങളു‌മുണ്ട്‌‌. വിശാലമായ‌  മുറികൾ‌. ഏസി‌, ടീവി‌, പിന്നെ‌ നേരമാവുമ്പോൾ‌  ഇഷ്ടമുള്ള‌ ഭക്ഷണം‌. പക്ഷെ‌ ചെറിയ‌ വീടാണെങ്കിലും‌ സ്വന്തം‌ വീട്ടിൽ‌നിന്ന്‌‌  കിട്ടുന്ന‌  ഒരു‌ സമാ‌ധാനം‌ മറ്റു‌ വീട്ടിൽ‌  കിട്ടുകയില്ലെന്നറിഞ്ഞിട്ടാവണം‌ അച്ഛൻ‌  പോകാൻ‌ സമ്മതം‌ മൂളിയില്ല‌. 

ഒരു‌ ദിവസം‌ അവൾ‌ അയാളോട്‌‌  പറഞ്ഞു:‌ മക്കൾ‌  പറ‌യുന്നത്‌‌  ശരിയാണ്‌‌. നമുക്കവർ‌ പറയുന്നതുപോലെ‌ ചെയ്യാം‌‌. ഇനിയുള്ള‌ കാലം‌ നമുക്കവരുടെ‌ വീടുകളിൽ‌ മാറിമാറി‌ കഴിയുന്നതുതന്നെയാണ്‌‌ നല്ലത്‌‌. 

അയാൾ‌ ചോദിച്ചു‌:‌  ''‌അപ്പോൾ‌ നമ്മുടെ‌ വീടോ‌..?''‌

അവൾ‌ പറ‌ഞ്ഞു:‌ നമുക്കെന്തിനാ‌  ഇനി‌യൊരു‌ വീട്‌‌‌‌?  നമുക്ക്‌‌ മക്കളില്ലേ‌? ഈ‌ വീട്‌‌ വിറ്റു‌കിട്ടുന്ന‌ ‌പണം‌ അവർക്ക്‌‌ വീതിച്ചികോടുത്താൽ‌ മക്കൾക്കതൊരു‌  സഹായമാവുകയും‌ ചെയ്യും‌.  കുട്ടികളുടെ‌  ആഗ്രഹമല്ലേ‌‌. നമുക്കങ്ങോട്ട്‌‌ സമ്മതിക്കാം‌. അവർ‌ നമ്മെ‌ നന്നായി‌ നോക്കും‌.‌

‌‌ഇനി‌ ശിഷ്ട‌ ജീവിതം‌ മക്കളുടെയിടയിൽ‌ പങ്കുവെക്കാനുള്ളതാണെന്ന്‌‌ അയാൾ‌ തിരിച്ചറിഞ്ഞു‌.  മതാപിതാക്കളെ‌  അവസാന‌കാലത്ത്‌‌ മക്കളു‌ടെ‌ സൗകര്യത്തിനു‌വേ‌ണ്ടി‌ ‌ഒരു‌ പന്തുപോലെ‌ അവരെ‌  അങ്ങോട്ടുമിങ്ങോട്ടും‌ തട്ടിക്കളിക്കുന്നത്‌‌ അയാളേറെ‌ കണ്ടതാണ്‌‌. ആരേയും‌  പറഞ്ഞിട്ട്‌‌ കാര്യമില്ല‌‌, കാലം‌  അങ്ങനെയാണ്‌‌. 

അല്പം‌ ആലോചിച്ചശേഷം‌ അയാൾ‌  പറഞ്ഞു:‌ 

‌ഇന്ന്‌‌ നമുക്ക്‌‌  മക്കൾ‌ മാത്രമേയു‌ള്ളൂ‌വെങ്കിലും‌  മക്കൾക്ക്‌‌ നമ്മൾ‌ മാത്രമല്ല‌യു‌ള്ളത്‌‌. അവർക്ക്‌ അവരുടെ‌തായ‌ ഒരു‌ ലോ‌കമുണ്ട്‌‌‌‌, നമുക്കറിയാത്തൊരു‌ ലോകം‌. ‌പത്ത്‌‌ മക്കളെ‌ സന്തോഷത്തോടെ‌ പോറ്റാൻ‌  ഒരമ്മക്കും‌ അച്ഛനും‌  പ്രയാസമുണ്ടാവില്ല‌. പക്ഷെ‌, പ്രായം‌ ചെന്ന‌ മാതാപിതാക്കളെ‌ ഇഷ്ടത്തോടെ‌ നോക്കാൻ‌  പത്തുമക്കൾക്കാവില്ല‌!  അവർക്കാഗ്രഹമില്ലാത്തതുകൊണ്ടല്ല‌,  അതങ്ങനെയാണ്‌‌. ‌‌ ഈ‌ വീട്‌‌ ഇന്ന്‌‌ നമ്മു‌ടേതാണ്‌‌. ‌അതുകൊണ്ടു‌ തന്നെ‌ മക്കളുടേതുമാണ്‌‌. നമ്മുടെ‌ സാമീപ്യം‌ എല്ലാ‌ മക്കളും‌ അർഹിക്കുന്നുമുണ്ട്‌‌‌. 

ഈ‌ വീട്ടിലേക്ക്‌‌ ‌ എല്ലാ‌ മക്കൾക്കും‌ ഏത്‌‌  സ‌മ‌യത്തും‌ സ്വതന്ത്രമായി‌ ക‌യറി‌ വരാം‌ . അധികാരത്തോടെ‌ ഇടപഴകാം‌. സന്തോഷത്തോടെ‌ ഇവിടെ‌ ‌താമസിക്കാം‌. ‌‌പക്ഷെ‌, ‌ഒരു‌ മകന്റേയോ‌ മകളു‌ടേയോ‌  അടുത്ത്‌‌ നമ്മൾ‌ പോയി‌ താമ‌സി‌ക്കുകയാണെങ്കിൽ‌  മറ്റു‌ മക്കൾക്ക്‌ ‌ ആ‌ വീട്ടിലേക്ക്‌‌ ഇത്ര‌ സ്വതന്ത്ര്യത്തോടെ‌ കയറി‌ വരാനാവില്ല‌. അധികാരത്തോടെ‌ ഇടപഴകാൻ‌ കഴിയില്ല‌. അതുകൊണ്ട്‌ ഈ‌ ‌വീട്‌‌ വിട്ട്‌‌ നമ്മളേങ്ങോട്ടും‌ പോകുന്നില്ല‌‌‌‌, അയാൾ‌ തറപ്പിച്ചു‌ പറ‌ഞ്ഞു‌.  

‌അവൾ‌ ഒന്നും‌ പറയാതെ‌ എല്ലാം‌ കേട്ടുകൊണ്ടിരുന്നു‌. അയാൾ‌ തുടർന്നു:‌ ‌എനിക്കിനി‌  ഒരാഗ്രഹം‌  മാത്രമെ‌ ബാക്കിയുള്ളൂ‌‌.  ആരേയും‌ ബുദ്ധി‌മുട്ടിക്കാതെ‌, അധികം‌ കിടക്കാതെ‌‌ അങ്ങോട്ടുപോക‌ണം‌. അതുവരെ‌ നീയെന്റെ‌  അടുത്തുണ്ടാവണം‌. ഞാനാണ്‌‌  ആദ്യം‌ പോകുന്നതെങ്കിൽ‌ ഈ‌ വീട്ടു‌വളപ്പിൽ‌‌ത്തന്നെ എന്നെ‌ അടക്കം‌ ചെയ്യണം‌.  അതുവരെ‌ ഈ‌ വീടു‌വിട്ട്‌‌  നമ്മളെങ്ങോട്ടും‌ പോവില്ല‌. പോയാൽ‌, ഒരു‌ പക്ഷെ‌‌ ഈ‌ അവസാനകാലത്ത്‌‌ മക്കൾ‌ നമ്മളെ‌ ഒരു‌ വീട്ടിൽ‌ നിന്ന്‌‌ മറ്റൊരു‌ വീട്ടിലേക്ക്‌‌  ‌തട്ടിക്കളിക്കുന്നത്‌‌ കാണേണ്ടിവരും‌.  നമ്മുടെ‌  സമാധാനം‌ നഷ്ടപ്പെടും‌‌.

അവളും‌ പറ‌ഞ്ഞു:‌ ‌ഇല്ല‌, നമ്മളെങ്ങോട്ടും‌ പോണില്ല‌‌! ‌

അച്ഛന്റേയും‌ അമ്മയുടേ‌യും‌ തീരുമാനമറി‌ഞ്ഞപ്പോൾ‌ മക്കളാരും‌ പിന്നെ‌യ‌വരെ‌ നിർബ്ബന്ധിച്ചതുമില്ല‌.  വേനലായും‌ വർഷമായും‌ പിന്നേയും‌ കാലമേറെ‌  കടന്നുപോയി‌.  ‌വാർദ്ധക്യത്തിന്റെ‌ അവശതകളേറെ‌  സഹി‌ച്ചുകൊണ്ട്‌ ഒരു‌ ദിവസം‌ അച്ഛൻ‌ ആ‌ വീടിനോടും‌  ഈ‌ ലോകത്തോടും‌ യാത്രപറഞ്ഞു‌.  അവസാന‌ സമയത്തുപോലും‌  അമ്മ‌ മാത്രമാണ്‌‌ അച്ഛ‌ന്റെ‌ അടുത്തുണ്ടായിരുന്നത്‌.  മരണ‌വിവരമറിഞ്ഞ്‌‌ ഞ്ഞ‌ മക്കളെല്ലാവരും‌ ഓടിയെത്തി‌. അച്ഛ‌ന്റെ‌ ആഗ്രഹപ്രകാരം‌ വീട്ടു‌‌വളപ്പിൽ‌ത്തന്നെ‌  അദ്ധേഹത്തെ‌  സംസ്കരിച്ചു‌. 

'‌തടി‌ മറന്ന്‌‌ പണിയെട്‌‌‌ക്കണ്ട‌, വയ്യാണ്ടാവുമ്പം‌ നോക്കാനാള്‌‌ണ്ടാവില്ല‌..'‌ എന്നാശ്വസിപ്പിക്കൻ‌ ഇന്നാ‌ വീട്ടിൽ‌ അയാളില്ല‌. എങ്കിലും‌, സ്വന്തം‌ കാര്യങ്ങാളെല്ലാം‌ സ്വന്തമായിത്തന്നെ‌ ചെയ്തുകൊണ്ട്‌‌ അമ്മ‌ അവിടെ‌ത്തന്നെ‌ താമസിച്ചു‌. ആ‌ വീ‌ട്‌‌ വിട്ട്‌, അയാളുടെ‌ സാന്നിധ്യം‌ വിട്ട്‌  അമ്മ‌ ‌എങ്ങോട്ടും‌ പോയില്ല‌.  

‌ലീവ്‌‌ കഴിഞ്ഞ്‌‌ തിരിച്ചുപോകാനായപ്പോൾ‌  ഗൾഫിൽ‌ ജോലിയുള്ള‌  മകൻ‌ മൂത്ത‌ സഹോദരിയെ‌ വിളിച്ചുകൊണ്ട്‌ ‌ ഇങ്ങനെ‌ പറഞ്ഞു‌:‌  

‌നമ്മുടെ‌ അമ്മ‌യാണ്‌‌‌, നീ‌ കുറച്ചുകാലം‌ ജോലി‌യിൽ‌ നിന്ന്‌‌  ലീവെടുത്ത്‌‌  ‌അമ്മയോടൊപ്പം‌ ഈ‌ വീട്ടിൽ‌ താമസിക്കണം‌. പക്ഷെ‌,  അവൾ‌ക്ക്‌‌ പറയാൻ‌ നൂറുകൂട്ടം‌ ഒഴികഴിവുകളു‌ണ്ടാ‌യിരുന്നു‌. മക്കളു‌ടെ‌ പഠ‌നം‌, അവളില്ലെങ്കിൽ‌ ഭർ‌ത്താവൊ‌റ്റക്കായിപ്പോകുന്നത്‌‌‌.. അങ്ങനെ‌ പല‌പല‌ കാരണങ്ങൾ‌! രണ്ടാ‌മത്തെ‌ മകൾക്ക്‌‌ അമ്മയെ‌ അവളു‌ടെ‌ വീട്ടിൽ‌ കൊണ്ടുപോയി‌  നിർത്താനായിരുന്നു‌ താല്പര്യം‌. അവൾ‌ ജോലിക്കു‌ പോകുമ്പോൾ‌  മക്കളെ‌ നോക്കാൻ‌   ഒരു‌ വേലക്കാ‌രിയെ‌  നിർത്തിയിരിക്കുകയാണ്‌‌‌. അമ്മയുണ്ടാവുമ്പോൾ‌ പിന്നെ‌ വലിയ‌ ശമ്പളം‌ കൊ‌ടുത്ത്‌‌ ഒരാളെ‌  വീട്ടിൽ‌  നിർത്തേണ്ട‌ ആവശ്യവുമില്ല‌. അതുകൊണ്ടു‌ തന്നെ‌യാണ്‌‌ സ്വന്തം‌ വീട്ടിൽ‌ വന്നു‌‌താമസിക്കാൻ‌  അവൾ‌ അമ്മയെ‌ നിർബ്ബന്ധിച്ചത്‌‌.‌

അമ്മ‌ അവളോട്‌‌ സ്നേഹത്തോടെ‌  പറഞ്ഞു‌:‌ 

മക്കളുടെ‌ വീട്ടിൽ‌ വന്നു‌ താമസിക്കാൻ‌ അമ്മക്ക്‌‌ ആ‌ഗ്രഹ‌മില്ലാഞ്ഞിട്ടല്ല‌.  ഞാനും‌ കൂടി‌ ഇ‌റങ്ങിയാൽ‌ പിന്നെയീ‌ വീട്ടിൽ‌ വെട്ടവും‌ വെളിച്ചവുമി‌ല്ലാതാവും‌‌, അച്ഛ‌ൻ‌ ഒറ്റക്കാവും‌. അവിടെ‌ ഒരു‌ തിരി‌‌കത്തിച്ചുവെക്കാൻ‌ ഞാനിവിടെ‌ വേണം‌‌, അതുകൊണ്ട്‌‌ ഞാനെങ്ങോട്ടുമില്ല‌. 

അമ്മയുടെ‌ കാര്യത്തിൽ‌ മ‌ക്കൾ‌ പല‌ അഭിപ്രായക്കാരായിരുന്നു‌. ഇതേ കാര്യത്തെച്ചൊല്ലി‌ മക്കൾ‌ തമ്മിൽ‌ മാനസികമായി‌ അകലുന്നത്‌‌ അവസാന‌ കാലത്ത്‌‌  അമ്മ‌ക്ക്‌‌  കാണേണ്ടി‌വന്നു‌. മക്കളൊ‌ക്കെ‌ വളർന്നുവലുതായാൽ‌ സമാധാനമായി‌ ജീവിക്കാമെന്നത്‌‌ വെറും‌ വ്യാമോഹം‌ മാത്രമാ‌യിരുന്നെന്ന്‌‌  അമ്മ‌  തിരിച്ചറി‌ഞ്ഞു‌. ഏതായാലും‌ എല്ലാവരും‌  കുടിയാലോചിച്ച്‌‌ അമ്മയെ‌ സഹായിക്കാനായി‌ വീട്ടിലൊരു‌  വേലക്കാ‌രിയെ‌ നിർത്താൻ‌ തന്നെ‌ മക്കൾ‌   തീരുമാനിച്ചു‌. ‌അതിനുവേണ്ടിവരുന്ന‌ ചെലവുകൾ‌  തമ്മിൽ‌ വീതിച്ചെടുക്കാമെന്നും‌ പരസ്പരം‌ സമ്മതിച്ചു‌. 

അങ്ങനെ‌ കാര്യങ്ങളെല്ലാം‌  ഏർപ്പാടാക്കിക്കൊണ്ട്‌‌  മകൻ‌ ഗൾഫിലേക്കു‌തന്നെ‌ തിരിച്ചുപോകാനൊരുങ്ങി‌. അവർക്ക‌ധികം‌ ലീ‌വില്ല‌. അച്ഛ‌ൻ‌ മരിച്ചപ്പോൾ‌  അവനും‌, ഗൾഫിൽ‌  നേഴ്‌സായി‌ ജോലി‌‌ചെയ്യുന്ന‌ അവന്റെ‌  ഭാര്യയും‌   എമർ‌ജെൻ‍സി‌  ലീവിലാണ്‌‌ നാട്ടി‌ലേക്കു‌വന്നിരിക്കുന്നത്‌. 

അവർക്ക്‌ തിരിച്ചുപോകാനുള്ള‌ ദിവസങ്ങള‌ടുത്തു‌. പക്ഷെ‌  ഭാര്യ‌ അയാളുടെ‌ കൂടെ‌ പോകാനുള്ള‌ ഒരുക്കങ്ങളൊന്നും‌ ചെയ്യാതിരിക്കുന്നത്‌‌  കണ്ട‌പ്പോൾ‌ അയാൾ‌ ചോദിച്ചു‌:‌  

''‌എന്തുപറ്റി‌?''‌ 

അവൾ‌  സ്നേഹത്തോടെ‌ അയാളോട്‌‌ പറ‌ഞ്ഞു:‌ 

''‌അമ്മയെ‌ ഒറ്റക്കാക്കി‌ ഞാനിപ്പോൾ‌ നിങ്ങളുടെ‌  കൂടെ‌  തിരിച്ചു‌‌വരുന്നില്ല‌''‌ 

അത്‌‌ കേട്ടപ്പോൾ‌ അയാൾ‌ അൽഭുതത്തോടെ‌ ചോദിച്ചു‌:‌  

''‌അപ്പോ‌ നിന്റെ‌ ജോലി‌‌..?''‌ 

അവൾ‌ എന്തോ‌ തീരുമാനിച്ചിട്ടെന്നപോലെ‌  അയാളോട്‌  പറഞ്ഞു‌:‌ 

''‌ആ‌ ജോലി‌ പോവുകയാണെങ്കിൽ‌ പൊവട്ടെ‌‌, 

‌നിങ്ങളുടെ‌ അമ്മയെ‌ ഒരു‌ വേലക്കാ‌രിയുടെ‌ അടുത്ത്‌‌ നിർത്തി‌ തിരിച്ചു‌വരാ‌ൻ‌ എന്റെ‌ മന‌സ്സ്‌‌ സമ്മതിക്കുന്നില്ല‌''‌

അല്പ‌‌സമയം‌ ആലോചിച്ച‌ ശേഷം‌ അയാൾ‌ പറഞ്ഞു:‌     

''‌ഗൾ‌ഫിലെ‌  നല്ല‌ ശമ്പളമുള്ള‌ ഒരു‌ ജോലിയാണ്‌‌ നീ‌ വേണ്ടെന്നു‌വെക്കുന്നത്‌‌‌. ഒന്നു‌കൂടി‌ ആലോചിച്ചിട്ട്‌‌ തീരുമാ‌നമെടുത്താൽ‌ മതി‌..''‌

ആ‌‌ ദിവസം‌ അവർ‌ തമ്മിൽ‌ പിന്നെ‌യൊന്നും‌ സംസാരിച്ചില്ല‌. പിറ്റെ‌ ദിവസം‌ അയാൾ‌  റിട്ടേൺ‌ ടിക്കറ്റ്‌ ബുക്ക്‌‌ ചെയ്യാനൊരുങ്ങവെ‌ അല്പം‌ ഗൗരവമായിത്തന്നെ‌  അവളോട്‌‌  പറഞ്ഞു‌:‌  

''‌നീ‌ എന്റെ‌ കൂടെ‌ത്തന്നെ‌ തിരിച്ചു‌വരണം‌. ‌ഇവിടെ‌യി‌പ്പോൾ‌ വേലക്കാരിയുണ്ടല്ലോ‌. എന്തെങ്കിലും‌ അത്യാവശ്യ‌ണ്ടാകുമ്പോൾ‌ നമുക്ക്‌‌ മടങ്ങി‌വരാം‌''‌

അത്‌ കേട്ടപ്പോൾ‌ ഉറച്ച‌ തീരുമാനത്തോടെ‌  അവൾ‌ പറഞ്ഞു:‌ 

''‌ഞാനേതായാലും‌ ഇപ്പോ വരുന്നില്ല‌‌, എനിക്ക്‌‌ കുറച്ചു‌ കാലം‌ അമ്മയുടെ‌ കൂടെ‌ താമസിക്കണം‌..''‌ 

അവൾ‌ പറഞ്ഞുതീരും‌ മുമ്പ്‌  ഇടക്കുകയറി‌ ‌ഉച്ചത്തിലയാൾ‌  ചോദിച്ചു:‌ ‌ എന്തിന്‌‌ ..?

അതിനു‌ മറുപടിയായി‌ അവൾ‌ ഇത്ര‌മാത്രം‌ പറഞ്ഞു:‌ 

''‌ഒരിക്കൽ‌ നമുക്കും‌ പ്രായമാകും‌!''‌

പിന്നേയും‌ വർഷങ്ങൾ‌ കടന്നുപോയി‌.  എല്ലാവരും‌ അവരവരുടെ‌ കാര്യങ്ങളിൽ‌ തിരക്കിലായി‌. ഇന്ന്‌‌ ആളനക്കവും‌ ആരവങ്ങളു‌മില്ലാത്ത‌ ആ‌ വീട്ടു‌ വളപ്പിൽ‌ അയാളുടെ‌ ‌കല്ലറയുടെ‌ തൊട്ടടുത്തായി‌  ആ‌ അമ്മ ശാ‌ന്തമായി‌ വിശ്രമിക്കുന്നു‌ണ്ട്‌‌.  

..............................................

‌റസാഖ്‌‌ വഴിയോരം‌ 

..............................................

Video Link :

https://fb.watch/c1nxhLVCkK/

PODCAST Click below : 

https://open.spotify.com/show/1Pj3tZWh74dKyAGrZEVlD6


Posted FB Vazhiyoram Stories

പ്രവാസിയുടെ വീട്‌.

 പ്രവാസിയുടെ വീട്‌. 

.....................‌.....................‌.......

കുടും‌ബത്തിലെ‌  മൂത്ത‌ മകനായിരുന്നതിനാൽ‌  കല്ല്യാണം‌ കഴിഞ്ഞ‌പ്പോൾ‌  മറ്റൊരു‌  വീടുണ്ടാക്കി‌ താമസം‌ മാറാൻ‌  അയാൾ‌ നിർബ്ബന്ധിതനായിരുന്നു. പക്ഷെ‌  ‌അതിനുള്ള‌  പണം‌ അയാളുടെ‌ പക്കലുണ്ടാ‌യിരുന്നില്ല‌. ‌അങ്ങനെയാണ്‌‌ ഒ‌രു‌  ജോലിതേടി ഗൾഫിലേക്കുപോ‌കാൻ‌  അയാൾ‌ തീരുമാനിക്കുന്നത്‌‌‌.  

വിവാഹിതരായി‌  മാസങ്ങൾ കഴിയും‌ മുമ്പ്‌  തന്നെ‌യും‌  തനിച്ചാക്കി‌  അന്യനാട്ടിലേക്ക്‌‌ പോകാനൊരുങ്ങു‌ന്ന‌  ഭർത്താവിനെയോർത്ത്‌‌ അവൾ‌ സങ്കടപ്പെട്ടു‌. ഗൽഫിലേക്ക്‌ പുറപ്പെടുന്ന‌ ദിവസം‌ അയാളെ‌  യാത്ര‌യക്കാനായി‌   കൂ‌ടെ‌ എയർപോർട്ടിലെത്തിയ‌  ‌ഭാര്യയെ‌ അരികിൽ‌  ചേർത്തുനിർത്തിക്കൊ‌ണ്ട്‌‌  അയാൾ‌ പറഞ്ഞു:‌  

''‌ഏറി‌യാൽ‌ രണ്ട്‌‌ വർഷം‌‌‌, അതിനിടയിൽ‌  നമുക്ക്‌ സ്വന്തമായൊരു‌  വീട്‌‌‌‌, പിന്നെ‌ ഗൾഫിലേക്കൊരു‌  തിരിച്ചുപോക്കുണ്ടാവില്ല‌.‌ എന്തെങ്കിലുമൊരു‌  ജോലി‌ ചെയ്ത്‌  നമുക്കിവിടെ‌  ഒരുമിച്ച്‌‌  ജീവിക്കാം‌‌,  നീ‌ കാത്തിരിക്ക‌ണം‌.''‌ ‌

അന്നാണ്‌‌ അയാൾ‌ ആദ്യമായി‌  ‌ഗൽഫിലേക്ക്‌ ‌വിമാനം‌ കയറി‌യത്‌‌. സൗ‌ദി‌ അറേബ്യയിലെ‌ ഏതോ‌ ‌  ഉൾ‌പ്രദേശത്ത്‌‌   ഒര‌റബി‌വീട്ടിലായിരുന്നു‌ അയാൾക്ക്‌‌   ജോലി‌. ‌ ‌അഞ്ഞൂറു‌ റിയാ‌ൽ‌ ശമ്പളം‌‌. രണ്ടു‌ വർഷത്തിലൊരു‌  മാസം‌ ലീ‌വ്‌‌. അറബിയുടെ‌  ഹൗസ്‌ ഡ്രൈവറായിരുന്നെങ്കിലും‌ ആ‌ വീട്ടിലെ‌  മറ്റു‌‌ജോലികളും‌   അയൾക്ക്‌‌  പലപ്പോഴും‌ ‌ ചെയ്യേണ്ടിവന്നു‌.  ഏത്‌‌ സമയത്ത്‌‌‌ വിളിച്ചാലും‌  വീട്ടുകാരുടെ‌  ആവശ്യത്തിനായി‌    വാഹനമോടിക്കാൻ‌  തയ്യാറായി നിൽക്കണം‌.  ഉറക്കത്തിനോ‌ വിശ്രമത്തിനോ‌ വേണ്ട‌ത്ര‌ സമയം‌ കിട്ടാതെ‌ അയാൾ‌  ദിവസം‌ മുഴുവൻ‌ ജോലി‌ ചെയ്യും‌. ഇഷ്ടമുള്ള‌ ആഹാരം‌ കഴിക്കാതെ‌,  ‌ആഗ്രഹമുള്ള‌  വസ്ത്രങ്ങൾ‌ ധരിക്കാതെ‌ കിട്ടുന്ന‌ ഓരോ‌ റിയാലും‌  അയാൾ‌  കുടുംബത്തിനും‌ വീടിനുമായി‌  കരുതി‌വെക്കും‌.  

ദിവസങ്ങൾ‌ മാസങ്ങളായും‌  മാ‌സങ്ങൾ‌ വർഷങ്ങളായും‌  അതിവേഗം‌ കടന്നുപോകവെ‌  സൗദിഅറേബ്യയിലെ‌  അതേവീട്ടിൽ‌ അതേ‌  ജോലി‌കൾ‌  ചെയ്ത്‌‌കൊണ്ട്‌   അയാൾ‌ പതിനഞ്ച്‌   വർഷങ്ങൾ‌ പിന്നിട്ടു‌.  എന്നിട്ടും‌   ‌സ്വന്തമായൊരു‌  വീടെന്ന‌  ‌അയാളുടെ‌ സ്വപ്നം‌  ‌യാഥാർത്ഥ്യ‌മായില്ല‌.  കഴിഞ്ഞ‌ പതിനഞ്ച്‌‌   വർഷ‌ത്തിനിടയിൽ‌ ആറു‌ തവണ‌ മാത്രമാണ്‌‌  അയാൾ‌ നാട്ടിലേക്ക്‌‌  പോയത്‌‌. ഏതാനും‌ ദിവസ‌ങ്ങൾ‌  മാത്രമാണ്‌‌ കുടുംബ‌ത്തോടൊപ്പം‌ ജീവിച്ചത്‌. ‌കാലങ്ങൾ‌ കട‌ന്നുപോകവെ‌ അയാൾ‌ രണ്ട്‌‌ പെൺ‌മക്കളുടെ‌ പിതാവായി‌.  

ഒരു‌ തവണ‌  ലീവിന്‌‌ നാട്ടിൽ‌ വന്നപ്പോൾ‌ ചെറിയൊരു‌ വീട്‌‌ വെക്കുന്ന‌ കാര്യം‌ ഭാര്യ‌‌ അയാളെ‌ ഓർമ്മിപ്പിച്ചു‌.  പലരേയും‌ പോലെ‌ വീടിനെക്കുറിച്ച്‌‌ വലിയ‌ സങ്കല്പ‌ങ്ങളൊ‌ന്നും‌ അയാൾ‌ മനസ്സിൽ‌ കൊണ്ടുനടന്നിരുന്നില്ല‌. കടമൊന്നും‌  വരുത്തിവെക്കാതെ‌, കയ്യിലു‌ള്ള‌  സമ്പാദ്യം‌ കൊണ്ട്‌‌   ചെറിയൊരു‌ വീട്‌‌. അത്രയും‌ മതിയെന്ന്‌‌ ഭാര്യയും‌  സമ്മതിച്ചപ്പോൾ‌ അയാൾക്കും‌ സന്തോ‌ഷമായി‌.     

അങ്ങനെ‌യാണ്‌‌  നാട്ടിൽ‌ പത്തുസെന്റ്‌‌ സഥലം‌ വാങ്ങി‌‌   ചെറിയൊരു‌ വീടുവെക്കാൻ‌  അയാൾ‌ തീരുമാനിക്കുന്നത്‌‌‌.   ചെറിയൊരു‌ പ്ലാനും‌ എസ്റ്റിമേറ്റും‌ ത‌യ്യാറാക്കി‌ വീടു‌പണിക്കുള്ള‌   ഒരുക്കങ്ങ‌ൾ‌ തുടങ്ങുന്നതിനിടയിലാണ്‌‌   ‌ഉടനെ‌ തിരിച്ചുവരണമെന്നുപറഞ്ഞ്‌‌  അറബി അയാളെ‌ വിളിക്കുന്നത്‌‌. അയാൾ‌   കൂടുതലൊന്നുമാ‌ലോചിച്ചില്ല‌.   വിടുപണി‌യുടെ‌ കാ‌ര്യങ്ങളും‌  കയ്യിലുള്ള‌ പണവുമെല്ലാം‌   കുടുംബക്കാരെ‌ ഏല്പിച്ച്‌‌   അയാൾ‌ സൗദിയിലേക്ക്‌‌ തന്നെ‌ തിരിച്ചുപോയി‌.‌‌ 

ഒരു‌ ദിവസം‌ നാട്ടിൽ‌ നിന്ന്‌‌ അയാളുടെ‌  സഹോദരൻ‌ വിളിച്ചുകൊണ്ട്‌‌  ‌ഇങ്ങനെ‌ പറഞ്ഞു:‌ ‌ വീടുപണി‌യുടെ‌ മൊത്തം‌ കാര്യങ്ങൾ‌  ഒരു‌  കരാറുകാരനെ‌  ഏല്പി‌ക്കുന്നതായിരിക്കും‌  നല്ലത്‌‌. ഞങ്ങൾ‌ക്കൊന്നും‌ അതിന്റെ‌ പിന്നാലെ‌ നട‌ക്കാൻ‌  സമയമുണ്ടാവുകയില്ല‌. വല്ലപ്പോഴുമൊക്കെ‌   ഞങ്ങളും‌ ശ്രദ്ധിച്ചുകൊള്ളാം‌.‌‌ അത്‌‌ കേട്ടപ്പോൾ‌  വീടിന്റെ‌  പണി  ഒരാളെ‌ കരാറേല്പി‌ക്കാൻ‌  അയാൾ‌ തീരുമാനിച്ചു‌.

അങ്ങനെ‌  പരിചയ‌മുള്ള‌ ഒരു‌ കോണ്ട്റാ‌ക്ടർക്ക്‌ അയാൾ‌ വീടിന്റെ‌ പ്ലാൻ‌ അയച്ചുകൊടുത്തു. പിന്നീട്‌‌ നേരിൽ‌ വിളിച്ച്‌‌  കാര്യങ്ങളേല്ലാം‌ സംസാരിച്ചെ‌ങ്കിലും‌  കരാറേറ്റെടുക്കാൻ‌  കോണ്ട്റക്ടർ വലിയ‌ താല്പര്യം‌  കാണിച്ചില്ല‌.  ‌ ഇപ്പോൾ‌ നല്ല‌ തിരക്കിലാണെന്നും‌ മാത്രമല്ല‌, ഇതുപോലു‌ള്ള‌ ചെ‌റിയ‌ വർക്കുകൾ‌ക്കൊന്നും‌  വലിയ‌ ലാഭമുണ്ടാവുകയില്ലെന്നുമാണ്‌‌  കരാറുകാരൻ‌ അ‌തിന്‌‌ പറഞ്ഞ കാരണം‌. വലിയ‌ വരുമാനമില്ലാത്തവർ‌ പോലും‌  ‌നാട്ടിൽ‌  ഇതിനേക്കാൾ‌ വലിയ‌ വീടാണുണ്ടാക്കുന്നതെന്നും‌   അങ്ങനെയുള്ള‌  പണികൾ‌ തന്നെ‌ ഇപ്പോൾ‌ ഇഷ്ടം‌  പോലെയുണ്ടെന്നും‌  അയാൾ‌ കൂട്ടിച്ചേർത്തു‌. എന്നിരുന്നാലും‌ ഇപ്പോഴുള്ള‌  പ്ലാനിൽ‌ ചെറിയൊരു‌ മാറ്റം‌ വരുത്തുകയാണെങ്കിൽ‌ 

‌അടുക്കളയും‌  ഡൈനിംഗ്‌ ഹാളും‌ അല്പം‌ വീതി‌കൂട്ടാമെന്നും‌ അപ്പോൾ‌  തരക്കേടില്ലാത്ത‌ വലിപ്പത്തിലൊരു‌  വീടാകുമെന്നും‌  കരാറുകാ‌രൻ‌ നിർദ്ദേശിക്കുകയും‌ ചെയ്തു‌.    

കരാറുകാ‌രൻ‌   പറഞ്ഞതാണ്‌‌  ശരിയെന്നും‌    

‌മക്കളൊക്കെ‌  വളർന്നു‌‌വലുതാകുമ്പോൾ‌  കുറച്ചൊക്കെ‌ സൗകര്യങ്ങളുള്ളൊരു‌  വീടുതന്നെ‌ വേണ്ടിവരുമെന്നും‌  അയാ‌ളുടെ‌ സഹോദരനും‌ അഭിപ്രായപ്പെട്ടു‌. ജീവിതത്തിലൊരി‌ക്കൽ‌ മാത്രമുണ്ടാക്കുന്ന‌ വീടിന്‌‌  മറ്റുള്ളവർ‌ കണ്ടാ‌ൽ‌ മോശം‌ പറയാത്ത‌ വലിപ്പവും‌ സ്റ്റൈലുമൊക്കെ‌യുണ്ടാ‌വുന്നതിൽ‌  തെറ്റില്ലെന്ന്‌‌   സുഹൃത്തുക്കളും‌ കൂടി‌  പറഞ്ഞപ്പോൾ‌ ‌അവരെ‌ല്ലാ‌വരും‌   പറ‌യുന്നത്‌‌ ശരിയാണെന്ന്‌ അയാൾക്കും‌ തോന്നി‌. 

സ്വന്തം‌ വരുമാന‌ത്തെക്കുറിച്ച്‌‌ അയാൾ‌ ആശങ്കപ്പെട്ടപ്പോൾ‌  വീടുപണി തുടങ്ങിക്കഴിഞ്ഞാൽ‌  അതൊക്കെ‌യങ്ങോട്ട്‌ നടക്കുമെന്ന്‌‌  അവരെല്ലാവരും‌  അയാൾക്ക്‌‌ ധൈര്യം‌ നൽകി. അങ്ങനെ നല്ല‌ സൗകര്യങ്ങളുള്ളൊരു‌   വീടുണ്ടാക്കാൻ‌  തന്നെ‌ അയാൾ‌ തീരുമാനി‌ക്കുകയും‌ അതിന്റെ‌ പ്ലാനുണ്ടാക്കുന്നതിനായി‌    നാട്ടിലുള്ള‌  സഹോദരനെ‌  ഏല്പി‌ക്കുകയും‌ ചെയ്തു‌. 

അങ്ങനെ‌  ഒരു‌ ദിവസം‌  സഹോദരനേയും‌ കൂട്ടി‌  കരാറുകാരൻ‌  പരിചയമുള്ള‌ ഒരു‌  എഞ്ചിനീയറുടെ‌ ‌അടു‌ത്തെത്തി‌. അ‌പ്പോഴാണ്‌‌ എഞ്ചിനീയർ‌ മറ്റൊരു‌  നിർദ്ദേശം‌ മുന്നോട്ടുവെക്കുന്നത്‌‌‌. കമ്പിക്കും‌ സി‌മന്റിനുമൊക്കെ‌ ഓരോ‌ ദിവസവും‌  വില‌ കൂടിക്കൊ‌ണ്ടിരിക്കുകയാണെന്നും‌  കുറച്ചുനാൾ‌ കഴിയുമ്പോൾ‌ സാധനങ്ങൾക്കൊക്കെ‌ ഇരട്ടിവിലയാകുമെന്നും‌ അതിനാൽ‌   ഇതിന്റെ‌ കൂടെത്തന്നെ‌  അപ്സ്റ്റെയറിന്റെ‌ പണികൂടി‌ തീർക്കാൻ‌ കഴിയുമെങ്കിൽ‌ അത്‌‌  വലിയ‌ ലാഭമായിരിക്കുമെന്നും‌ എഞ്ചിനീയെർ‌ ‌ സഹോദരനെ‌ പറഞ്ഞുബോധ്യപ്പെടുത്തി‌. ഗൾഫുകാർ‌ വിചാരിച്ചാൽ‌ അതൊക്കെ‌യ‌ങ്ങോട്ടു‌ നടക്കുമെന്ന്‌‌  പറ‌ഞ്ഞുകൊണ്ട്‌‌ കരറുകാരനും‌ അതിനെ‌   അനുകൂലിച്ചു‌. 

പക്ഷെ‌ അയാളുടെ‌ ഭാര്യ‌ മാ‌ത്രം‌ ഇതിനോടൊന്നും‌  യോജി‌ച്ചില്ല‌. പുറമെയുള്ളവർക്ക്‌‌ കാണാനല്ല‌ നമ്മൾ‌ വീടുണ്ടാക്കുന്നതെന്നും‌ ചെറി‌യ‌   പ്ലാനിൽ‌ത്തന്നെ‌  നമുക്കൊരു‌ കൊച്ചു‌വീട്‌‌ മതിയെന്നും‌  അവൾ‌ അയാളോട്‌‌ പറഞ്ഞു‌ നോക്കി‌.   വീടു‌പണി‌ വേഗം‌ പൂർത്തിയാക്കി‌ നാട്ടിലേക്ക്‌ മടങ്ങിവരണമെന്നും‌

അധികകാലം‌ തമ്മിൽ‌ പിരിഞ്ഞിരിക്കാനാവില്ലെന്നും‌ അവൾ‌ ഓർമ്മിപ്പിക്കുകയും‌  ചെയ്തു‌.  പക്ഷെ‌ അതിനിടയിൽ‌ കാര്യങ്ങളൊക്കെ‌  എല്ലാവരും‌ കൂടി‌   തീരുമാനിച്ചു‌കഴിഞ്ഞിരുന്നു‌. 

നിർമ്മാണത്തിന്റെ‌ ഓരോ‌ ഘട്ടത്തി‌ലും‌  കരാറുകാരനും‌ എഞ്ചി‌നീയറും‌  ജോലിക്കാ‌ർ‌ പോലും‌ പലവിധത്തിലി‌ൽ‌ ഇ‌ട‌പെട്ടുകൊണ്ട്‌‌  അവിടെ‌   വലിയൊരു‌ ‌വീട്‌‌  തന്നെ‌ ഉയർന്നുവരാൻ‌ തുടങ്ങി‌. കണക്കാക്കിയിരുന്ന‌ നിർമ്മാണച്ചെലവിനേക്കാളും‌ രണ്ടും‌ മൂന്നും‌ ഇരട്ടിയായിരുന്നു‌ അവസാന‌ ഘട്ടത്തിൽ‌ വീടിനു‌ വേണ്ടി‌വന്ന‌ ചെലവുകൾ‌.  ഏ‌താ‌യാലും‌ പണി‌തുടങ്ങിക്കഴിഞ്ഞ‌ സ്ഥി‌തിക്ക്‌‌ കിട്ടാവുന്നിടത്തു‌ നിന്നെല്ലാം‌ കടം‌ വാ‌ങ്ങി‌യും‌  അവളു‌ടെ‌ ആഭരണങ്ങളെല്ലാം‌ പണയം‌ വെച്ചും‌ അയാൾ‌ വീടുപണി‌ പൂർത്തിയാക്കി‌. 

കടബാധ്യതകൾ‌  കാരണം‌ ആ‌ വർഷം‌ അയാൾ‌ക്ക്‌‌  നാട്ടിലേക്ക്‌‌ പോകാനായില്ല‌. കാലം‌   കടന്നുപോകവെ‌  പെൺ‌‌മ‌ക്കൾ‌ രണ്ടാളും‌ വളർന്നുവലുതാവുകയും‌ അവരുടെ‌ വിവാഹം‌ നടത്തിക്കൊടുക്കേണ്ട‌ ബാധ്യതയും‌ കൂടി‌ അയാളിലേക്ക്‌‌ വന്നുചേർന്നതോടെ‌   അയാൾ‌ പൂർണ്ണമായും‌ കടക്കെണിയിൽ‌  അകപ്പെട്ടു‌.   

കാലം‌ പിന്നേ‌യും‌ കട‌ന്നുപോയി‌‌.  ഭാര്യ‌ അസുഖബാ‌ധിതയയി‌  കിടപ്പിലായി‌.  അയാളെയൊന്നുകാണാൻ‌ അവൾ‌ അതിയായി‌ ആഗ്രഹിച്ചു‌. പ‌ക്ഷെ‌   സാമ്പത്തിക‌‌ ബാധ്യതക‌ൾ‌ കാരണം‌ ആ‌ സമയത്തുപോലും‌  അയാൾക്ക്‌‌ നാട്ടിലേക്ക്‌‌ വരാനായില്ല‌.  അവസാനമായി‌  ഭർത്താവിന്റെ‌ മുഖം‌ ഒരു‌ നോക്ക്‌‌ കാണാതെയാണ്‌‌   അയാളുടെ‌ ഭാര്യ‌   ഈ‌ ലോകത്തോട്‌‌ യാത്ര‌ പറഞ്ഞത്‌‌.  അധികം‌ കഴിയുന്നതിനുമുമ്പ്‌   പെണ്മ‌ക്കൾ‌ രണ്ടാളും‌  ഭ‌ർത്താ‌ക്ക‌ന്മാരൊടൊപ്പം‌ ദൂരസ്ഥലത്തേക്ക്‌‌ താ‌മസം‌  മാ‌റിപ്പോവുക‌ കൂടി‌ ചെയ്തപ്പോൾ‌ ‌ തമസിക്കാനാളില്ലാതെ‌ ആ‌ വലിയ‌ വീട്‌‌ അടഞ്ഞുകിടന്നു‌.  

ഇതിനിടയിൽ‌ ഗൾഫിലെ‌  കഠിനാദ്ധാനവും‌  ഏകാന്തതയും‌ അയാളെ‌യും‌  ഒരു‌ നിത്യ‌രോ‌ഗിയാക്കി‌ മാറ്റിയിരുന്നു‌. നാട്ടിലേക്കുള്ള‌ ഒരു‌ തിരിച്ചുപോക്ക്‌‌ സ്വപ്നം‌ കണ്ടുകൊണ്ട്‌‌  അയാളിന്ന്‌‌ ആ‌ അറ‌ബി‌വീട്ടിൽ‌ മുപ്പത്‌‌ വർഷങ്ങൾ‌ പിന്നിട്ടിരിക്കുന്നു‌. എന്നെങ്കിലുമൊരിക്കൽ‌ അയാൾ‌ തിരിച്ചുവരുന്ന‌തും‌ കാത്ത്‌‌  ആ‌ മാളികവീട്‌‌ പിന്നേയും‌ കുറേകാലം‌ അടഞ്ഞു‌കി‌ടന്നു‌.  

ഒരു‌ ദിവസം‌ ‌ആ‌ വീട്ടിലേക്ക്‌‌ അയാൾ‌ കയറി‌വന്നു‌.  കണ്ണു‌കളടച്ച്‌‌ ശീതീകരിച്ച‌ പെട്ടിക്കുള്ളി‌ൽ‌ നിശ്ചലനായി‌കിടന്നുകൊണ്ട്‌‌.    ആ‌ വീട്ടിൽ‌ നിന്നും‌  അയാൾ‌     അവസനയാ‌ത്ര‌യി‌റങ്ങുമ്പോൾ‌  ‌പുറം‌‌കാഴ്ചക്കാരായി‌ അവരും‌  അവിടെയുണ്ടാ‌യിരുന്നു‌‌,  ‌എത്തിപ്പിടിക്കാനാവാത്ത‌ ഒരുപാട്‌  മോഹങ്ങൾ‌ ഒരിക്കല‌യാളുടെ‌ മനസ്സിലേക്കി‌ട്ടു‌കൊടുത്തുകൊണ്ട്‌‌ അയാളുടേ‌ ജീവിതം‌ പകുത്തെടുത്തവർ‌!   

വീടാ‌യാലും‌ വിവാഹമായാലും‌ ബിസിനസ്സായാലും‌ സ്വന്തം‌   വരുമാനവും‌ ജീവിതസാഹചര്യങ്ങളും‌   അറിയുന്നവർ‌   തന്നെയായിരിക്കണം‌   അതിന്റെയൊക്കെ‌  കാര്യങ്ങൾ‌   തീരുമാനിക്കേണ്ടതും‌.  മറ്റുള്ളവരെന്നും‌  വെറും‌ പുറം‌കാഴ്ച‌ക്കാർ‌ മാത്ര‌മായി‌രിക്കും‌‌!    

..................................

റസാഖ്‌ വഴിയോരം‌ 

..................................‌

PODCAST :

https://open.spotify.com/show/1Pj3tZWh74dKyAGrZEVlD6


Posted FB Vazhiyoram Stories 

Friday, May 19, 2023


 

എന്തായിരിക്കും‌ ഇതിനുള്ള‌  കാര‌ണങ്ങൾ‌?  

.........................................................................


ഒരു‌ ദിവസം‌ വഴിയിൽ‌ വച്ച്‌  മൂന്നുപേർ‌  ഞങ്ങളുടെ‌ കാറിന്‌‌ കൈ‌ കാണിച്ചുകൊണ്ട്‌ ഇങ്ങനെ‌ പറഞ്ഞു:‌ പാവപ്പെട്ട കിഡ്നി‌ രോഗികൾ‌വർക്ക്‌ സൗജന്യമായി‌  ഡയാലിസിസ്‌  ചെയ്തുകൊടുക്കാനുള്ള‌ ഫണ്ട്‌ ശേഖരണമാണ്‌‌.  കഴിയുന്ന‌ രീതിയിൽ‌ സഹായിക്കണം‌.‌ മറ്റൊരു‌ ദിവസം‌,  ഒരാളുടെ‌ വൃക്ക‌‌മാറ്റിവക്കാൻ‌  സാമ്പത്തിക‌ സഹായം‌ നലകണമെന്ന്‌ ലൗഡ്‌ സ്പീക്കറിലൂടെ‌ ആവശ്യപ്പെട്ടുകൊണ്ട്‌  ‌കടന്നുപോവുകയായിരുന്ന‌  കാറിൽ‌ നിന്ന്‌ ‌രണ്ട്‌ പേർ‌‌‌  ഒരു‌  നോട്ടീസ്‌  നീട്ടിക്കൊണ്ട്‌ ഇങ്ങനെ‌ പറഞ്ഞു:‌ ഞങ്ങളുടെ‌ നാട്ടിലെ‌ പാവപ്പെട്ടൊരു‌  ചെറുപ്പക്കാരന്‌‌ അടിയന്തിരമായി‌ കിഡ്നി‌ ‌മാ‌റ്റിവയ്‌ക്കണം‌. അതിന്‌‌ വലിയൊരു‌ സംഖ്യ‌ ആവശ്യമായി‌‌ വന്നതിനാൽ‌ അതിന്റെ‌  കലക്‌‌ഷ‌നുവേണ്ടി‌ ഇറങ്ങിയ‌  ചാരിറ്റി‌ പ്രവർത്തകരാണ്‌‌‌‌, ‌കഴിയുന്ന‌  സഹായങ്ങൾ‌  ചെയ്യണം‌. ‌


നമ്മുടെ‌ നാട്ടിൽ‌  അടുത്ത‌ കാലത്തായി‌ ഇത്തരം‌ കാഴ്ചകൾ‌  സാധരണ‌യായി‌  കണ്ടുവരുന്നുണ്ട്‌.  ഏതാനും‌ വർഷങ്ങൾക്കു‌മുമ്പുവരെ‌ അത്രയൊന്നും‌  പ്രചാരത്തിലില്ലായിരുന്ന‌  ഡയാലിസിസ്‌ സെന്ററുകൾ‌ ഇന്ന്‌ ഗ്രാ‌മങ്ങളിൽ പോലും വ്യാപകമായിക്കഴിഞ്ഞി‌രിക്കുന്നു‌. ‌പ്രായവ്യത്യാസമില്ലാതെ‌ 

‌വൃക്കരോഗികളുടെ‌ എണ്ണവും‌  ‌നമ്മുടെ‌  നാട്ടിൽ‌  അനുദിനം‌ വർദ്ധിച്ചുകൊണ്ടിരിക്കുന്നു‌.  എന്തായിരിക്കും‌ ഇതിനുള്ള‌  കാര‌ണങ്ങൾ‌?  


ഭ‌ക്ഷണത്തിലൂടെയോ‌  ‌വെള്ളത്തിലൂ‌ടെയൊ‌ ശരീരത്തിന്‌‌ ഹാനികരമായ‌  എന്തെങ്കിലും‌ പദാർത്ഥങ്ങൾ‌ ‌അടുത്ത‌ കാലത്തായി‌‌  ‌അമിതമായ‌ അളവിൽ‌ നമ്മുടെ‌ ശ‌രീ‌ര‌ത്തിനുള്ളിലെത്തുന്നത്‌ കൊണ്ടാവാം‌ ഇത്തരം‌ രോഗങ്ങൾ‌  വർദ്ധിച്ചു‌‌വരാൻ‌ കാരണമെന്ന്‌‌ പലരും‌ അഭിപ്രായപ്പെടുന്നുണ്ട്‌.  എന്നാൽ‌ അതെന്താണെന്ന്‌  പഠനം‌ നടത്താനും‌ കണ്ടെത്താനും‌ ജനങ്ങളെ‌ ബോധവൽക്കരിക്കാനും‌ കാര്യമായ‌ ശ്രമങ്ങൾ‌ ഒരു‌ ഭാഗ‌ത്തും‌  നടക്കുന്നില്ല‌. മാത്രമല്ല‌, അനുദിനമെന്നോണം‌ കൂടിക്കൊണ്ടിരിക്കുന്ന‌ രോഗികൾക്ക്‌ ചികിലസാ‌ ഫണ്ട്‌ ശേഖരിച്ചുകൊടുക്കാനും‌ കൂടുതൽ‌  കൂടുതൽ‌ ഡയാലൈസിസ്‌  സെന്റ‌റുകൾ‌  തുറക്കാനുമുള്ള‌ ശ്രമങ്ങളുമാണ്‌‌ പല‌ ഭാഗത്തും‌ നടന്നുകൊണ്ടിരിക്കുന്നതും‌.   


മായം കലരാത്ത‌ ഒരു ഉല്പന്നം‌ പോലും നമ്മുടെ‌ നാട്ടിൽ‌ ലഭിക്കാത്ത‌ ഒരു‌ സാഹചര്യമാണ്‌ ഇന്നുള്ളതെന്ന്‌    

എല്ലാവർക്കുമറിയാം‌. വിപണിയിൽ കിട്ടുന്ന എല്ലാത്തരം ഭക്ഷണ സാധനങ്ങളിലും നിറം, മണം, രുചി മുതലായവയ്ക്കായി ചേർത്തിരിക്കുന്ന ‌കൂട്ടുകളിൽ, അനുവദിച്ചിട്ടില്ലാത്ത പല രാസ വസ്തുക്കളും ചേർക്കുന്നതായും‌‌, അനുവദിച്ചിട്ടുള്ളവതന്നെ വളരെ കൂടിയ അളവിൽ  ചേർത്തിരിക്കുന്നതായും പല സർവ്വേകളും വെളിപ്പെടുത്തുന്നു. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ  രാസവസ്തുക്കളും, അവ‌ കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ കീടനാശിനികളും ചേർക്കുന്നതായുള്ള‌ വാർത്തകൾ‌ കേട്ട്‌ കേട്ട്‌ നമുക്കിന്നതൊരു‌  പ്രശ്നമല്ലാതായിരിക്കുന്നു‌.  പെട്ടിക്കടകളിൽ‌ പോലും‌  ഇന്ന്‌  പല‌ നിറത്തിലും‌ രുചികളിലുമുള്ള‌ ശീതളപാനീയങ്ങൾ സുലഭമാണ്‌‌‌.  


കുട്ടികൾ ധാരളമായി‌ വാങ്ങിക്കഴിക്കുന്ന‌ പല‌ മിഠായികളിലും, ചോക്ലേറ്റുകളിലും‌‌  ടൂത്ത്പേസ്റ്റുകളിൽ‌ പോലും‌ മാരകമായ രാസവസ്തു‌ക്കൾ‌ ചേർക്കപ്പെടു‌ന്നുണ്ടെന്നറി‌യാ‌മെങ്കിലും‌ നമ്മളത്‌   മക്കൾക്ക്‌  സ്നേഹത്തോടെ‌ വാങ്ങിക്കൊടു‌ക്കുന്നു‌.  രുചിക്കും‌ കേടുവരാതിരിക്കാനും‌ വേണ്ടി‌ മാരകമായ വസ്തു‌ക്കൾ‌ ചേർത്തുണ്ടാക്കുന്ന‌ കറിപ്പൊടികൾ‌, പാക്കഡ്‌ ഫുഡ്സ്‌,  ബേക്കറി‌ ഉല്പന്നങ്ങൾ‌, ഭക്ഷ്യ‌ എണ്ണകൾ‌ തുടങ്ങി‌യവയെല്ലാം‌  കൃത്യമായ‌  ഗുണനിലവാര  പരിശോധനകൾ‌ നടത്താതെ‌ വിപണിയിലെത്തുന്നതിനു‌ പിന്നിൽ‌  ഉല്പാദകരും‌ ഉദ്യോഗസ്ഥരും‌ തമ്മിൽ‌ രഹസ്യ‌ ധാരണകളുണ്ടെന്ന്‌  ‌പലർക്കും‌ അറിയാമെങ്കിലും‌ അതിനെക്കുറിച്ചൊന്നും‌  അധികമാരും‌ പരാതി‌പ്പെടാറില്ല‌. ‌അടുത്ത‌ കാലത്തായി‌ വർദ്ധിച്ചുവരുന്ന‌ കിഡിനി‌ രോഗങ്ങളടക്കമുള്ള‌ പല‌ രോഗങ്ങൾക്കും‌ ഇതൊക്കെ‌  കാരണങ്ങളായിരിക്കാം‌. 


നമ്മുടെ‌ ജീവിത‌ ശൈലിയിലും‌  ഭക്ഷണ‌ ക്രമത്തിലും‌ മാറ്റങ്ങൾ‌ വരുത്താൻ‌ നമ്മെ‌ ഏതെങ്കിലും‌  മരക‌രോഗം  പിടികൂടുന്നതുവരെ‌  നമ്മൾ‌ കാത്തിരി‌ക്കേണ്ട‌തുണ്ടോ‌?  വിപണികളിലെത്തുന്ന‌ ഭക്ഷണ‌ സാധനങ്ങളുടെ‌ ഗുണനിലവാരം‌ കർശനമായി‌ പരിശോധിച്ച്‌ നടപടികളെടുക്കാൻ‌  ഭക്ഷ്യവിഷബാധയേറ്റ്‌ ആ‌രെങ്കിലും‌ മരിക്കുന്നതുവരെ‌ കാത്തിരിക്കുകയാണോ‌ ബന്ധപ്പെട്ട‌ വകുപ്പുകൾ‌‌ ? സുരക്ഷാ‌ ക്രമീകരണങ്ങൾ‌ കർശനമായി‌ നടപ്പിലാക്കാൻ‌   എവിടെയെങ്കിലും‌  ഒരപകടമുണ്ടാകുന്ന‌ത്‌ വരെ‌  കാത്തിരിക്കുകയാണോ‌ ബന്ധപ്പെട്ട‌   ‌‌ഉദ്യോഗസ്ഥന്മാർ‌ ? 


തെറ്റാ‌യ‌ ഭക്ഷ‌ണ ശീലങ്ങൾകൊണ്ട്‌ നമ്മുടെ‌  ആന്തരികാവയവങ്ങൾ‌ തകരാറിലായിപ്പോയാൽ‌  ഭീമമായ‌ സംഖ്യ‌ മുടക്കി‌‌ അത്‌ മാറ്റിവച്ചാൽ‌ പോലും‌ അതെത്രത്തോളം‌  സുരക്ഷിതമാണെന്ന്‌  ആർക്കും‌ ഉറപ്പ്‌ നൽകാനാവില്ല‌ല്ലൊ‌.  ‌അതിനാൽ‌ സ്വന്തത്തെയും‌  കുടുംബത്തെയും‌ ഇത്തരം‌ രോഗങ്ങളിൽ‌ നിന്ന്‌  രക്ഷിക്കാനുള്ള‌ ഉത്തരവാദിത്വം‌ ഓരോരുത്തരുടേതുമാണെന്ന്‌ മനസ്സിലാക്കി‌ തെറ്റായ‌ ഭക്ഷണ‌ ശീലങ്ങൾ‌ ഒഴിവാക്കിത്തുടങ്ങുക‌. ഹാനികരമായ‌ വസ്തുക്കൾ‌ ചേർത്തുണ്ടാക്കുന്ന‌  ഭക്ഷ്യ‌ ഉല്പന്നങ്ങളെയും‌  പാനീയങ്ങളെയും‌  അമിതമായി‌ ആശ്രയിക്കുന്നത്‌ ഉപേക്ഷിക്കുക.  ‌നിറവും രുചിയും മാത്രം‌ നോക്കി ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കുന്നതും‌ മക്കൾക്ക് വാങ്ങിക്കൊടുക്കുന്നതും‌ ഒ‌ഴിവാക്കുക‌. ഭക്ഷണം‌ കണ്ണിനെയും‌ നാവിനെയും‌ മാത്രം‌ തൃപ്തിപ്പെടുത്തുന്നതായാൽ‌  പോരെന്നും‌ അത്‌ ശരീരത്തിനുകൂടി‌ ഗുണകരമായിരിക്കണമെന്നും‌ മക്കൾക്ക്‌ പറഞ്ഞുകൊടുക്കുക‌. ഇതൊക്കെ‌യാണ്‌‌  ‌ഈ‌ സാഹചര്യത്തിൽ‌ നമുക്ക് ചെയ്യാൻ

കഴിയുന്ന‌ കാര്യങ്ങൾ‌!

.................................. 

റസാഖ്‌ വഴിയോരം‌

................................. 

Tuesday, May 2, 2023

ആശിച്ച‌ വേഷങ്ങൾ‌ ആടാൻ‌ കഴിയാത്ത‌ ജീവിതം‌!

ആശിച്ച‌ വേഷങ്ങൾ‌ 

ആടാൻ‌ കഴിയാത്ത‌ ജീവിതം‌!  



...................................................

 

പുറമെനിന്നു‌ കാണുന്നവർക്ക്‌  അതൊരു‌ ‌മനോ‌ഹരമായ‌ ‌വീടാണ്‌‌. അതിന‌കത്ത്‌ 

താമസിക്കുന്നവർക്ക്‌ അതൊരു‌ ജയിലും‌. ‌മനസ്സു‌കൾ‌ മരവിച്ചുപോയവർ‌ ഒരുമിച്ചു‌താ‌മസി

ക്കുന്നൊരു‌ ‌ജയിൽ‌. ‌‌ അക‌ലെ‌ കാണുമ്പോൾ‌ സുന്ദരമാം‌ മന്ദിരം‌, അകപ്പെട്ട‌ ഹൃദയങ്ങൾക്കത്‌ താൻ‌ ‌

കാരാഗൃ‌ഹം‌''‌ ‌എന്നൊരു‌‌  പാട്ടില്ലേ‌ ? അതുപോലെ‌!‌


ആ‌ ‌വീട്ടിനുള്ളി‌ൽ‌ വാർദ്ധക്യത്തിന്റെ‌ എല്ലാ‌ അവശതകളും‌ പേറി‌ ‌രണ്ടു‌ നിഴലുകൾ‌ പോലെ‌ ജീവിക്കുകയാണ്‌‌    ഡോക്ടർ‌ ജോണും‌ അദ്ദേഹത്തിന്റെ‌ ഭാര്യ‌യും‌.  ‌അവർക്ക്‌ മക്കളില്ലേ‌യെന്നു‌ ചോദിച്ചാൽ‌, ഉണ്ടായിരുന്നു‌.  ഒരേയൊരു‌ മകൻ‌ ആന്റോ‌. ‌അവനിന്ന്‌  ജീവിച്ചിരിപ്പുണ്ടോ‌,  ഉണ്ടെങ്കിൽ‌ത്ത‌ന്നെ‌ എവിടെ‌യാണെന്നോ‌ അവർക്ക്‌ രണ്ടു‌പേർക്കുമറിയില്ല‌. അവനെക്കുറിച്ചുള്ള‌ ഓർമകളിൽ‌ മരവിച്ചുപോയതാണ്‌‌  അവരുടെ‌  മനസ്സുകൾ‌‌.  


വിവാഹം‌ കഴിഞ്ഞ്‌ വളരെക്കാലത്തിനുശേഷമായിരുന്നു‌ അവർക്ക്‌ ആന്റോ‌യെന്ന‌ ‌കുഞ്ഞ്‌  ‌ജനിച്ചത്‌.  ‌ഏക‌‌മകനായിരുന്നതിനാൽ‌  പതിവിലും‌ കവിഞ്ഞ‌  ‌പരിഗണനയും‌  ലാളനയും‌ കൊടുത്ത്‌  അവനെ‌‌ അവർ‌ വളർത്തി‌. ‌‌വീട്ടിലെ‌ ഒരു‌ മുറി‌ നിറയെ‌ അവന്റെ‌ കളിപ്പാട്ടങ്ങളായിരുന്നു‌.  കാറുകളുടെ‌യും‌  വാഹനങ്ങളുടെയും‌ പലവിധ‌ കളിപ്പാട്ടങ്ങൾ‌.  ഇടയ്ക്ക്‌ ഷോപ്പിങിന്‌‌  പോയി‌വരുമ്പോഴൊക്കെ‌ ‌ പുതിയ‌ മോഡൽ‌  കാ‌റു‌കളുടെ‌  ഒന്നുരണ്ട്‌ ടോ‌യ്‌സെങ്കിലും‌ അവന്റെ‌ കയ്യിലുണ്ടാവും‌.  വീടിനു‌ തൊട്ടടുത്ത്‌ തന്നെയാ‌യിരുന്നു‌ ഡോക്ടർ‌ ജോണിന്റെ‌  ക്ലി‌‌നിക്ക്‌. ‌അതു‌കൊണ്ടു‌തന്നെ‌ പപ്പയുടെ‌ ശ്രദ്ധയും‌ സമീപ്യവും‌  എപ്പോഴും‌ ആന്റോക്ക്‌   ലഭിച്ചുകൊണ്ടിരുന്നു‌.    


സ്കൂൾ‌ പ്രായത്തിൽ‌ തന്നെ‌  അസാമാന്യ‌ കഴിവുകളായിരുന്നു‌ ആന്റോ‌  പ്രകടിപ്പിച്ചിരുന്നത്‌. മനസ്സിലുള്ള‌ ആശയങ്ങളെല്ലാം‌  ‌ചിത്രങ്ങളായി‌  അവൻ‌  ഒരു‌ നോട്ടുപുസ്തകത്തിൽ‌ വരച്ചിടുമായിരുന്നു‌. ഒരു‌ രൂ‌പത്തിൽ‌ നിന്ന്‌‌ മറ്റൊരു‌ രൂപത്തിലേക്ക്‌ ട്രാ‌ൻ‌സ്ഫോം‌ ചെയ്യാവുന്ന‌  യന്ത്രങ്ങളും‌,  കരയിലും‌ വെള്ളത്തിലും‌ ഒരുപോലെ‌ യാത്ര‌ ചെയ്യാവുന്ന‌ വാഹന‌ങ്ങളുമൊക്കെയായിരുന്നു‌ ആ‌  ചിത്രങ്ങളിലധികവും‌ ഉണ്ടായിരുന്നത്‌.   


പുറ‌ത്ത്‌  പോകുമ്പോഴൊക്കെ‌ റോ‌ഡിൽ‌ കാണുന്ന‌ ‌വാഹനങ്ങളെക്കുറിച്ചായിരുന്നു‌ അവൻ‌ സംസാരിച്ചിരുന്നത്‌.   പുതിയ‌ ബ്രാൻഡ്‌ കാറു‌കളെക്കുറിച്ചും‌  അവയുടെ‌ പ്രത്യേകതകളെക്കുറിച്ചുമെല്ലാം‌ പപ്പയേക്കാൾ‌ കൂടുതൽ‌ അവനറിയാമായിരുന്നു‌.   ‌


സ്കൂളിലെ‌ ഏറ്റവും‌ മിടുക്കനായ‌ വിദ്യാർത്ഥി‌യായിരുന്നു‌ ആന്റൊ‌. ഒമ്പതാം‌ ക്ലാസ്സിൽ‌ പഠി‌ക്കുമ്പോൾ‌ ഒരിക്കൽ‌    ക്ലാസ്സ്‌  ടീച്ചർ‌ അവനോട്‌ ചോദിച്ചു:‌ ആന്റോക്ക്‌  ഭാവിയിൽ‌ ആരാ‌യിത്തീരനാണ്‌‌ ആഗ്രഹം‌? ആലോചിക്കാൻ‌ ഒട്ടും‌  സമയമെടുക്കാതെ‌  അവൻ‌ പെട്ടന്ന്‌ പറഞ്ഞു:‌  ലോകത്തിലെ‌  ഏറ്റവും‌ നല്ലൊരു‌ കാർ‌ മാന്യുഫാക്ചറർ‌ ആകാനാണ്‌‌   എനിക്കിഷ്ടം‌. അതു‌‌കേട്ട്‌  ക്ലാസ്സിലെ‌ കുട്ടികളെല്ലാവരും‌  ചിരിക്കുന്നതിനിടയിൽ‌  ടീച്ചർ‌ പറഞ്ഞു:‌ ഗ്രേറ്റ്‌‌, ആന്റോയ്‌ക്ക്‌ അതിന്‌‌  കഴിയട്ടെ‌! പിന്നെ‌ ഒരു‌ തമാശപോലെ‌ ചിരിച്ചുകൊണ്ട്‌ ടീച്ചർ‌ പറ‌ഞ്ഞു‌‌:‌ അന്ന്‌ ഞങ്ങളെ‌യൊന്നും‌ മറ‌ക്കരുത്‌  കേട്ടോ‌. അപ്പോൾ‌  ആന്റോ‌ പറ‌ഞ്ഞു:‌ ഒരിക്കലുമില്ല‌  ടീച്ചർ‌,  ടീച്ചറെ‌ എന്റെ‌ കല്ല്യണത്തിന്‌‌  ക്ഷണി‌ക്കാൻ‌ ഞാൻ‌  ‌സ്വന്തമായി‌ ഡിസൈൻ‌ ചെയ്ത‌ ‌ഒരു‌ കാറിൽ‌ ‌ ഒരിക്കൽ‌ ഞാൻ‌ വരും‌. അത്‌ കേട്ട‌പ്പോൾ‌ ‌കുട്ടികൾ‌ വീണ്ടും‌ ഉറക്കെ‌യുറക്കെ‌ ചിരിച്ചു‌.  


ഓട്ടോമൊബൈൽ‌ എഞ്ചി‌നീയറിംഗ്‌ പഠിക്കുകയെന്ന‌താണ്‌‌ എന്റെ‌ ജീവിതത്തിലെ‌ ഏറ്റവും‌ വലിയ‌  ആഗ്രഹമെന്ന്‌  കൂട്ടുകാരോടെല്ലാം‌ അവൻ‌ അന്നേ‌ പറ‌യുമായിരുന്നു‌. അവന്റെ‌ പ‌പ്പയുടെ‌ ആഗ്രഹവും‌ അതുതന്നെയായിരുന്നു‌. എന്നാൽ‌  അവന്റെ‌ മമ്മിക്ക്‌ അവനെ‌ ‌പപ്പയെപ്പോലെ‌  ഒരു‌ ഡോക്‌ട‌റാക്കണമെന്നായിരുന്നു‌  ആഗ്ര‌ഹം‌. ആന്റോ‌ പത്താം‌ ക്ലാസ്സിൽ‌  ഉയർന്ന‌ മാർക്കോടെ‌ പാസ്സാ‌യി‌. തുടർന്ന്‌ അവൻ‌  പ്ലസ്‌‌ടു‌വിന്‌‌ ചേർന്നു‌.   പ്ലസ്ടു‌ പരീക്ഷയും‌ നല്ല‌  മാർക്കോടെ‌ പാസ്സായതോടെ‌  ‌തുടർന്ന്‌ പഠിക്കാൻ‌ ഏത്‌ കോഴ്സ്‌ തെരെഞ്ഞെടുക്കണമെ‌ന്നറി‌യാൻ‌ ഒരു‌ ദിവസം‌ അവനെയും‌ കൂട്ടി‌ അവ‌ന്റെ‌  പപ്പ‌ ‌ ഒരു‌ ക‌രിയർ‌ കൗൺസിലറുടെ‌ അടു‌ത്തെത്തി‌.  പപ്പയോടു‌ മോനോടും‌  കാര്യളെല്ലാം‌ ചോദിച്ചറിയുകയും‌ ആ‌പ്റ്റിറ്റ്യൂട്‌ റ്റെസ്റ്റ്‌ നടത്തുകയും‌ ചെയ്ത‌ ശേഷം‌  ‌അദ്ദേഹം‌ പപ്പയോട്‌ ഇങ്ങനെ‌ പറ‌ഞ്ഞു:‌  നിങ്ങളുടെ‌  മോനൊരു‌ ബ്രില്ല്യന്റാണ്‌‌‌.  മനസിലുള്ള‌ ആശയങ്ങൾ‌  അതിമനോഹരമായി‌ അവൻ‌  പകർത്തിവച്ചിരിക്കുന്ന‌ത്‌  ഞാൻ‌ കണ്ടു‌.   വാഹനങ്ങളും‌ യന്ത്രങ്ങളുമൊക്കെ‌ ‌ഏറ്റവും‌ പുതിയ‌ രീതിയിൽ‌  ഡിസൈൻ‌ ചെ‌യ്യുന്നതിൽ‌  അവനൊരു‌ പ്രത്യേക‌ കഴിവുണ്ട്‌. അതിനാൽ‌   ‌മറ്റൊരു‌ ഓപ്ഷനെക്കുറിച്ചും‌  നിങ്ങൾ‌ ആലോചിക്കേണ്ടതില്ല‌. അവന്റെ‌ അഭിരുചിക്ക‌നുസരിച്ച്‌ അവനെ ഓട്ടോമൊബൈൽ‌ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട‌  കോഴ്സിന്‌‌ തന്നെ‌ പറഞ്ഞയക്കുക‌. ആ‌ രംഗത്ത്‌ അവൻ‌ മിടുക്കനാവുമെന്ന്‌ എനിക്കുറപ്പുണ്ട്‌. അതുതന്നെയായിരുന്നു‌ അവനും‌ പപ്പയും‌  പ്രതീക്ഷിച്ചിരുന്നതും‌‌.  എന്നാൽ‌ അവന്റെ‌ മമ്മിക്ക്‌ ആ‌ നിർദ്ദേശം‌ ഒട്ടും‌ സ്വീകാര്യമായില്ല‌. മോനെ‌ മെഡിസിന്‌‌ തന്നെ‌ ചേർ‌ത്തുപഠിപ്പിക്കണമെന്ന്‌  അവൾ‌ വാശിപിടിച്ചു‌. ‌അവൾ‌ മോനോട്‌ ഇങ്ങനെ‌ പറയുകയും‌ ചെയ്തു‌. നീ‌ നിന്റെ‌ പപ്പയെപ്പോലെ‌  ഒരു‌ ഡോക്‌‌ട‌റായാൽ‌ മതി‌. മറ്റൊന്നിനെക്കുറിച്ചും‌  ആലോചിക്കേ‌ണ്ട‌. ആ‌ തീരുമാനത്തിൽ‌ അവൾ‌  ഉറച്ചുനിന്നു‌. അങ്ങനെ‌യൊരു‌ തീരുമാനമെടുക്കാൻ‌  ‌അവൾക്ക്‌  കാ‌രണവുമുണ്ടായിരുന്നു‌. അവളുടെ‌  അനിയത്തിയുടെ‌യും‌ ആങ്ങളമാരുടെ‌യും‌  മക്കളൊക്കെ‌ മെഡി‌സിന്‌‌   പഠി‌ക്കുന്നവരാണ്‌‌. അവരുടെ‌യൊക്കെ‌  മുമ്പിൽ‌  അവൾ‌ കുറഞ്ഞുപോകരുതല്ലോ‌! അവരുടെ‌ മക്കളൊക്കെ‌ വ‌ലിയ‌ ഡോക്റ്റർമാരാവുമ്പോൾ‌  സ്വന്തം‌ മകൻ‌ ഏതെങ്കിലുമൊരു‌  വർക്ക്ഷോപ്പിൽ‌  ‌ദേഹത്ത്‌ കരിയും‌ പുരണ്ട്‌ പണിയെ‌ടുക്കുന്നത്‌ അവൾക്ക്‌ സങ്കല്പിക്കാനായില്ല‌. ഓട്ടൊ‌മൊബൈൽ‌ എഞ്ചിനീയറിംഗ്‌ എന്നു‌ പറ‌ഞ്ഞാൽ‌ വർക്കുഷോപ്പിലെ‌ റിപ്പയർ‌ ജോലിയല്ലെന്നും‌ ഡോക്ടറുടെ‌ത്‌ പോ‌ലെത്തന്നെ‌  മഹത്തായ‌  പ്രൊഫഷനാണെന്നും‌ അവൻ‌ മമ്മിയെ‌ പറ‌ഞ്ഞു‌മനസ്സിലാക്കാ‌ൻ‌ ശ്രമിച്ചപ്പോൾ‌   അല്പം‌ അരിശത്തോടെ‌ അവൾ‌ ഇങ്ങനെ‌  പറ‌ഞ്ഞു:‌ ‌ അതൊക്കെ‌ എനിക്കറിയാം‌, നിന്നെ‌ പെറ്റു‌പോറ്റി‌  ഇത്ര‌ വലുപ്പമാക്കാൻ‌ എനിക്കറിയാമെങ്കിൽ‌ നിന്നെ‌ എന്താണ്‌‌ പഠി‌പ്പിക്കേണ്ടതെന്നും‌  എനിക്കറിയാം‌. ഞാൻ‌ പറ‌യുന്നത്‌ പോലെ‌ നീയങ്ങ്‌ അനുസരിച്ചാൽ‌ മതി‌. ഇല്ലെങ്കിൽ‌   പിന്നെ‌ ഞാൻ‌ ജീവനോടെയിരിക്കില്ല‌.   


ടീനേജ്‌ പ്രാ‌യത്തിലുള്ള‌ ഒരു‌ കുട്ടിയോട്‌ ഇങ്ങനെയൊന്നും‌ സംസാരിക്കാൻ‌ പാടില്ലെന്ന്‌  മനസ്സിലാക്കാനുള്ള‌ വിദ്യാഭ്യാസമൊന്നും‌ അവൾ‌ക്കില്ലായിരുന്നു‌.  ലോകം‌ എത്ര‌ മുന്നോട്ടുകുതിച്ചെന്നോ‌, പഴയ‌ രീതികളും‌ സമ്പ്രദായങ്ങളുമൊക്കെ‌ എത്ര‌ മാറി‌പ്പോയെ‌ന്നോ‌  അവൾക്കറി‌യില്ലായിരുന്നു‌.  അതിനാൽ‌ത്ത‌ന്നെ‌ ‌‌പണ്ടേ‌ അവളുടെ‌ മനസ്സിൽ‌ വേരുറച്ചുപോയ‌ ധാരണകളൊന്നും‌ തിരുത്താൻ‌ ആർക്കുമായില്ല‌. അവൾ‌ അ‌വളുടെ‌ നിലപാടിൽ‌ ഉറച്ചുനിന്നതോടെ‌ പപ്പയും‌ അ‌വളുടെ‌  വാശിക്കുമുമ്പിൽ‌  കീഴടങ്ങി‌. ‌അങ്ങനെ‌  ‌മെഡിക്കൽ‌ എൻഡ്രൻസ്‌ പരീക്ഷക്ക്‌  തയ്യാറാക്കുന്ന‌ ഒരു‌ കോച്ചിംഗ്‌ സെന്ററിൽ‌ ആന്റോയെ‌ അയാൾ‌  നിർബ്ബന്ധിച്ച്‌   കൊണ്ടുപോയി‌ ചേർത്തി‌.  ഇതോടെ‌ അവന്റെ‌ പഠ‌നത്തിന്റെ‌ കാര്യത്തിൽ‌ അവൾ‌ക്ക്‌  അമിതമായ‌ ശ്രദ്ധയും‌ ഉൽക്കണ്‌‌ഠ‌യുമായി‌. മോന്‌‌  പഠിക്കാ‌നും‌ ഉറങ്ങാനുമൊക്കെ‌  അ ‌വൾ‌ തന്നെ‌ സമയവും‌ നേരവും‌   നിശചയിച്ചുകൊടുത്തു‌.  വായനാ‌മുറിയിൽ‌ ആന്റോയോടൊപ്പം‌ അവളും‌  രാത്രി‌  ഉറക്കമൊഴിച്ചിരുന്നു‌. പുലരുന്നതിനു‌മു‌മ്പ്‌ അലാറം‌ ‌വെച്ചുണർത്തി‌ അവൾ‌ അവനെ‌ വായിക്കാൻ‌ തയ്യാറാക്കി‌. എത്ര‌ ശ്രമിച്ചിട്ടും‌  മെഡിക്കൽ‌ സയൻസുമായി‌ ബന്ധ‌പ്പെട്ട‌ കാര്യങ്ങളൊന്നും‌ ആന്റോക്ക്‌ തീരെ‌  വഴങ്ങിയില്ല‌, എത്ര‌ വായിച്ചിട്ടും‌ അവനതൊന്നും‌ മനസ്സിലാക്കാനായതുമില്ല‌. എങ്കിലും‌ മമ്മി‌യുടെ‌ മുമ്പിൽ‌ അവൻ‌  നന്നായി‌ വായിച്ചുപഠിക്കുന്നപോലെ അഭിനയിച്ചു‌.  ‌മെ‌ഡിക്കൽ‌ എൻഡ്രൻസ്‌ പരീക്ഷ‌യിൽ തോൽക്കുമെന്ന്‌  അവന്‌‌ ഉറപ്പായിരുന്നു‌. അ‌ങ്ങനെ‌ തോറ്റുപോയാൽ‌ പിന്നെ‌  മമ്മി‌ ജീവിച്ചിരിക്കുമോയെന്ന‌  പേടി‌ അവന്റെ‌ മനസ്സിനെ‌ വല്ലാതെ‌ അസ്വസ്ഥമാക്കാനും‌  തുടങ്ങിയിരുന്നു‌.  പരീക്ഷയടുക്കുന്തോറും‌  ഈ‌ പേടി‌ അവനെ‌  കൂടു‌തൽ‌ മാനസിക‌ സമ്മർദ്ധ‌ത്തിലാക്കി‌. ക്രമേണ‌ ഇതെല്ലാം‌ അവന്റെ‌  ഉറക്കിനേയും‌ ഭക്ഷണ‌ക്രമത്തേയുമൊക്കെ‌  ബാധിച്ചു‌.  ഇതോടെ‌ അ‌വന്റെ‌ സ്വഭാവത്തിലും‌ പെരുമാറ്റത്തിലുമൊക്കെ‌ ചില‌ മാറ്റങ്ങൾ‌ കണ്ടുതുടങ്ങി‌.  ചെറിയ‌ കാര്യങ്ങൾക്കുപോലും‌ അവൻ‌ പെട്ടന്ന്‌‌ ദ്യേഷ്യപ്പെടൻ‌ തുടങ്ങി‌.  ആരോടും‌ അധികം‌ സംസാരിക്കാതെ അവൻ‌ റൂമിൽ‌ കയറി‌ വാതിലടച്ച്‌ ഒറ്റക്കിരുന്നു‌.    ‌‌


അപ്പോഴൊക്കെ‌ അവനെ‌ ആശ്വസിപ്പിക്കാനും‌  കാര്യങ്ങൾ‌ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനുമൊക്കെ‌ പ‌പ്പ‌ പരമാവധി‌ ശ്രമിച്ചു‌.  ഒരിക്കൽ‌ ‌പപ്പ‌യെ‌ കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ട്‌  അവൻ‌ പറ‌ഞ്ഞു‌:‌‌ എനിക്ക്‌ കഴിയുന്നില്ല‌ പപ്പാ‌, ഈ‌ പരീ‌ക്ഷ‌ എഴുതിയാലും‌ എനിക്ക്‌ ജയിക്കാനാവില്ല‌. ഓട്ടോമൊബൈലുമായി‌ ബന്ധപ്പെട്ട‌ എത്‌ കോഴ്സിന്‌‌ ചേർത്തിയാലും‌ ഫസ്റ്റ്‌ റാങ്കോടെ‌ ഞാൻ‌ പാസ്സാകുമെന്ന്‌ പപ്പക്ക്‌ ഞാൻ‌ ഉറപ്പു‌തരാം‌. അപ്പോൾ‌  സ്നേഹത്തോടെ‌ അവന്റെ‌ തലയിൽ‌ തടവിക്കൊണ്ട്‌ പപ്പ‌ ‌പറ‌ഞ്ഞു‌:‌ സാരമില്ല‌‌, മോന്‌‌ കഴിയില്ലെങ്കിൽ‌  തൽക്കാലം‌ ഈ‌ എക്സാം‌ എഴുതണ്ട‌. നിനക്ക്‌ താല്പര്യമുള്ള‌ വിഷയത്തിനു‌‌തന്നെ‌ പോകാം‌.  മമ്മിയെ‌  പപ്പ‌  പറഞ്ഞ്‌ ‌ സമ്മതിപ്പിക്കാം‌, മോൻ‌ കരയാതിരിക്ക്‌. ഇത്‌ കേട്ടപ്പോൾ‌ മൂടിക്കെട്ടിയിരുന്ന‌ ആകാശത്ത്‌ പെട്ടന്ന്‌ തെളിഞ്ഞ‌ പൂർണ്ണ‌ ചന്ദ്രനെപ്പോലെ‌  അവന്റെ‌ മുഖം‌ ‌ പ്രകാശിച്ചു‌.  അവൻ‌ ‌ ‌പപ്പയെ‌ കെട്ടിപ്പിടിച്ച്‌ ‌കവിളിൽ‌  ഒത്തിരി‌ തവണ‌ ചുംബിച്ചു‌.      


അന്ന്‌ രാത്രി‌  ‌അയാൾ‌ ഭാര്യ‌യോട്‌ ‌ ഇങ്ങനെ‌ പറ‌ഞ്ഞു‌:‌  ‌ഈ‌  പരീക്ഷയെഴുതാൻ‌   മോനെ‌ നിർബ്ബന്ധിക്കേണ്ട‌. 

മെഡി‌സിന്‌‌  പഠിക്കാൻ‌ അവന്‌‌ താല്പര്യമില്ലെന്ന്‌ പല‌‌വട്ടം‌  അവൻ‌  പറഞ്ഞതല്ലേ‌? ഇനി‌ ‌ഈ‌ പരീക്ഷയിൽ‌ പാസ്സായാലും‌  ഇഷ്ടമില്ലാത്തൊരു‌ കോഴസിന്‌‌ അവനെ‌ പറ‌ഞ്ഞുവിടുന്നതിനോട്‌‌ എനിക്ക്‌  യോജിപ്പുമില്ല‌. കാരണം‌,  ‌അതവന്റെ‌ ഭാവി‌ജീവിതത്തെ‌ ബാധിക്കും‌.  ഞാനിത്‌ ‌ പറയു‌ന്നത്‌ എന്റെ‌ ജീവിതാനുഭവത്തിൽ‌ നിന്നു‌ തന്നെയാണ്‌‌.  ‌ചെറുപ്പത്തിൽ‌  ഞാനൊരിക്കലും‌ ഒരു‌ ഡോക്ടറാവണമെന്ന്‌  ആഗ്രഹിച്ചിരുന്നില്ല‌. കുട്ടിക്കാലത്ത്‌  ‌ പാട്ടിനോടും‌ സംഗീതത്തോടു‌മൊക്കെ‌യായിരുന്നു‌ എനിക്ക്‌ താല്പര്യം‌.‌ വലുതാവുമ്പോൾ‌ ഒരു‌  മ്യൂസിക്ക്‌ ഡയറക്ട‌റാകണമെന്നായിരുന്നു‌  ഞാൻ‌ സ്വപ്നം‌ കണ്ടിരുന്നത്‌. പ്രീ‌‌ഡിഗ്രി‌ കഴിഞ്ഞപ്പോൾ‌ ഞാനത്‌ എന്റെ‌ ഡാഡിയോട്‌  പറയുകയും‌ ചെയ്തു‌‌. അത്‌ കേട്ടപ്പോൾ‌ ‌ഡാഡി‌ ഒറ്റവാക്കിൽ‌  പറ‌ഞ്ഞു‌:‌ സംഗീതം‌ കൊണ്ടൊന്നും‌ ജീവിക്കാൻ‌ കഴിയില്ല‌, നമ്മുടെ‌ കുടുംബത്തിൽ‌ ഒരു‌ ഡോക്ടറില്ല‌, അതുകൊണ്ട്‌   നീയൊരു‌ ഡോക്ടറായാൽ‌ മതി‌.  ഡാഡി‌ പറയുന്നതിനെ‌ എതിർത്ത്‌ സംസാരിക്കാൻ‌ അന്നൊന്നും‌ കഴിയില്ലായിരുന്നു‌.  ഒരു‌ ഡോക്ടറാവാൻ‌ എനി‌ക്ക്‌ കഴിയുകയില്ലെന്നറിഞ്ഞിട്ടും‌ ഡാഡിയെ‌ പേടിച്ച്‌ മനമില്ലാ‌മനസ്സോടെ‌  ഞാൻ‌ മെഡിസിന്‌‌, എം‌‌. ബി‌. ബി‌. എസിന്‌‌  ചേർന്നു‌. അതോടെ‌ കലയും‌ സംഗീതവുമൊക്കെ‌ ഞാൻ‌ ഉപേക്ഷിച്ചു‌.    


ഏറെ‌ മാനസിക‌ സംഘ‌ർഷങ്ങൾ‌  അനുഭവിച്ചുകൊണ്ടായിരുന്നു‌ അന്നത്തെ‌ എന്റെ‌ എം‌‌. ബി‌. ബി‌. എസി പഠനം‌. എങ്ങനെയോ‌   ഞാനെന്റെ‌  കോഴ്സ്‌ പൂർത്തിയാക്കി‌. ‌മെഡിക്കൽ‌ ബിരുദ‌ങ്ങൾ‌ നേടിയതുകൊണ്ടുമാത്രം‌ ഒരാൾ‌  ഡോക്ടറാവില്ലെന്നും‌  അയാൾക്ക്‌ ആ ജോലിയോട്‌‌ ഒരു‌ താല്പര്യവും‌ വേണമെന്നും‌ അപ്പോഴാണ്‌‌  ഞാൻ‌ തിരിച്ചറിയുന്നത്‌‌.  ഒരു‌ ഡോക്ടറുടെ‌ ജോലിയെന്നുപറയുന്നത്‌  മനുഷ്യശരീരവും‌ ജീവനുമായി‌ ബന്ധപ്പെട്ട‌ ഒന്നാണല്ലോ‌. തന്റെ‌ ജോലിയിൽ‌ നൂറുശതമാനം‌ സമർപ്പിക്കാൻ‌ ഒരു‌ ഡോക്ടർക്കാവുന്നില്ലെങ്കിൽ‌ ‌അയാളൊരു‌ പരാജയമായിരിക്കും‌. ‌പാവം‌ മനുഷ്യരായിരിക്കും‌ ‌അതിന്‌‌ വില‌ നൽകേണ്ടിവരിക‌. ഞാനും‌ അങ്ങനെ‌ ഒരു‌ ഡോക്ടറായിപ്പോകുമോ‌ എന്ന്‌ ഞാൻ‌ ഭയപ്പെടാറുണ്ട്‌. ഒരു‌ യന്ത്രത്തെപ്പോലെ‌യാണ്‌‌ ഞാൻ‌ രോഗികളുടെ‌ മുമ്പിൽ‌ ചെന്നിരിക്കുന്നത്‌.  ഫീസ്‌ വാങ്ങി‌ മരുന്നെഴുതിക്കൊടുക്കുന്നു‌വെന്നല്ലാതെ‌ ആ‌ ജോലിയിൽ‌ നിന്ന്‌ എനിക്കൊരു‌  സംതൃപ്തിയും‌ ലഭിക്കാറില്ല‌. ഇഷ്ടമില്ലാത്തൊരു‌  ജോലി‌ ചെയ്യുന്നതുകൊണ്ടാണത്‌. ചെയ്യുന്ന‌ ജോലിയിൽ‌ നിന്ന്‌ സന്തോഷം‌ ലഭിക്കുമ്പോൾ‌ മാത്രമേ‌ നമുക്കതിനോട്‌ ഇഷട‌മുണ്ടാവുകയുള്ളൂ‌.  ഒരു‌ പാട്‌‌ വർഷങ്ങൾ‌ പഠിച്ച്‌  ‌വലിയൊരു‌ ബിരുദം‌ നേടീട്ടും‌ ഈ‌ ഗ്രാമത്തിലെ‌ കുറച്ചാളുകൾക്കു‌ മാത്രമേ‌ ഞാനൊരു‌ ഡോക്ടറാണെന്ന്‌ അറിയുകയുള്ളൂ‌. തൊട്ടടുത്ത‌ പ്രദേശത്തെ‌ ആളുകൾക്ക്‌ എന്റെ‌ പേരുപോലും‌ അറിയുകയില്ല‌. എനിക്ക്‌ ‌സ്റ്റേജിൽ‌ കയറി‌ പതിനായിരങ്ങളുടെ‌ മുമ്പിൽ‌ പട്ടുപാടാൻ‌  കഴിയുമെന്ന്‌ ഒരിക്കൽ‌ വിശ്വസിച്ചിരുന്ന‌ ഞാൻ‌ ഇന്ന്‌  നാലാ‌ളുടെ‌ ‌മുമ്പിൽ‌ എഴുന്നേറ്റ്‌ നിന്ന്‌  സംസാരിക്കാൻ‌ പോലും‌ ആത്മവിശ്വാസമില്ലാത്തൊരു‌ ഡോക്ടറാണ്‌‌. അങ്ങനെ‌, ലോകം‌ എന്നെ‌ അറി‌യാതെ‌,  ഞാൻ‌  ലോകത്തെ‌ അറിയാതെ‌  ഒരു‌ ക്ലിനിക്കിന്റെ‌ നാല്‌‌ ചുമരുകൾക്കുള്ളിൽ‌  എന്റെ‌ ജീവിതം‌ തീർന്നുപോയി‌. മടു‌ത്തിരിക്കുന്നു‌, ചില‌പ്പോൾ‌ ‌തോന്നും‌ ഈ‌ ജോലി‌ വലിച്ചെറി‌ഞ്ഞ്‌ ഏതെങ്കിലും‌  പട്ടണത്തിൽ‌ പോയി‌  ഒരു‌ തെരുവ്‌ ‌ ഗായകനായി‌ ജീവിച്ചാലോയെന്ന്‌‌.  അങ്ങനെയെങ്കിലും‌  ചെയ്യുന്ന‌ ജോലിയിൽ‌ നിന്ന്‌ മനസ്സിനൊ‌രു‌ സന്തോഷം‌ കിട്ടുമായിരുന്നു‌.  മനസ്സിന്‌‌ സന്തോഷം‌ തരുന്നൊരു‌ ജോലി‌ നേടുന്നതിനേക്കാൾ‌ വലിയ‌ നേട്ടങ്ങളൊന്നും‌ ജീവിതത്തിലാർക്കും‌ കിട്ടാനില്ല‌. ഇഷ്ടമില്ലാത്തൊരു‌ ജോലി‌ ചെയ്ത്‌ ജീവിക്കേണ്ടി‌വരുന്നതിനേക്കാൾ‌ വലിയ‌ ശിക്ഷ‌യും‌ ഒരാൾക്ക്‌ ലഭിക്കാനില്ല‌.  ങാ‌.. നിനക്കതൊന്നും‌ പറ‌ഞ്ഞാൽ‌ മനസ്സിലായിക്കൊള്ളണമെന്നില്ല‌.‌.   


ശരിയാണ്‌‌, അയാൾ‌ പറയുന്ന‌തൊന്നും‌ മനസ്സിലാവാതെ‌ അവൾ‌ എല്ലാം‌ വെറുതെ‌  കേട്ടിരുന്നു‌. പിന്നെ‌ എല്ലാം‌ മനസ്സിലായപോലെ‌ അവൾ‌  പറ‌ഞ്ഞു:‌ അവന്‌‌ ‌പഠിക്കാൻ‌ ബുദ്ധിയില്ലാഞ്ഞി‌ട്ടൊന്നുമ‌ല്ല‌, വേണ്ടെ‌ന്നുവച്ചിട്ടാണ്‌‌. ഇതൊക്കെപ്പറഞ്ഞ്‌ നിങ്ങളായിട്ട്‌ അവന്റെ‌ ജീവിതം‌ നശിപ്പിക്കേണ്ട‌.  ജീവിക്കണമെങ്കിൽ‌ ഒരു‌ ജോലി‌ വേണം‌. ഇല്ലെങ്കിൽ‌ അവൻ‌ വീട്ടിൽ‌ കുത്തിയിരിക്കേണ്ടി‌വരും‌.  ‌


ഇ‌ത്‌ കേട്ടപ്പോൾ‌ അയാൾ ചോദിച്ചു:‌ ‌ ജോലി‌ ചെയ്യാനാണോ‌ ജീവിക്കുന്നത്‌‌ ? അല്ലെങ്കിൽ‌ ജീവിക്കാനാണോ‌ ജോലി‌ ചെയ്യുന്നത്‌? അയാൾ‌ ചോദിച്ചതിന്റെ‌  അർത്ഥം‌ വീണ്ടും‌ അവൾക്ക്‌ മനസ്സിലായില്ല‌. അവളങ്ങനെ‌ കണ്ണിലേക്ക്‌ ഇരിക്കുന്നത്‌ കണ്ടപ്പോൾ‌  ‌ഒന്ന്‌ ചിരിച്ചുകൊണ്ട്‌ അയാൾ‌  തുടർന്നു‌:‌ ലോകത്ത്‌ ജീവിക്കാൻ‌ വേണ്ടി‌ ജോലി‌ ചെയ്യുന്നവരും‌ ‌ജോലി‌ ചെയ്യാൻ‌ വേണ്ടി‌ ജീവിക്കുന്നവരുമുണ്ട്‌.  ഒരു‌ വിഭാഗം‌  ‌ഏറെ‌ ബുദ്ധിമുട്ടുകൾ‌ സഹിച്ച്‌  ഏതോ‌ നാട്ടിൽ‌ പോയി‌ ശമ്പളത്തിനു‌ വേണ്ടി‌ ആരുടേയോ‌ കീഴിൽ‌ജോലി‌ ചെയ്യുന്നു‌.   ഇഷ്ടമുണ്ടായിട്ടല്ല‌ വരുമാനത്തിനുവെണ്ടി‌ മാത്രമാണ്‌‌  പലരും‌  അങ്ങനെ‌ ചെയ്യുന്നത്‌.  ഒരു‌ പക്ഷെ‌  സ്വന്തം‌ ജീവിതം‌ തന്നെയായിരിക്കും‌  അവരതിന്‌‌ പകരമായി‌ നൽകുന്നതെന്ന്‌  ഏറെ‌ കാല‌ങ്ങൾ‌  കഴിഞ്ഞായിരിക്കും‌ അ‌വർ‌ തിരിച്ചറിയുന്നത്‌. തൊഴിൽ‌ സമ്മർദ്ദ‌ങ്ങൾ‌ കൊ‌ണ്ട്‌ രോഗികളായിപ്പോകുന്ന‌ എത്രയോ‌ മനുഷ്യരുണ്ട്‌. പേരുണ്ട്‌. എന്നാൽ‌ സ്വന്തം‌ ‌സ്വപ്നങ്ങൾ‌  നെയ്തെടുക്കാൻ‌ വേണ്ടി‌‌ മഹത്തായ‌ പരിശ്രമങ്ങളിലേർപ്പെടുന്ന മറ്റൊരു‌ വിഭാഗമുണ്ട്‌. സ്വന്തം‌ ജീവിത‌ലക്ഷ്യങ്ങൾ‌  തിരിച്ചറിഞ്ഞവർ‌, സ്വന്തം‌ സ്വപ്നങ്ങളോ‌ടൊപ്പം‌  സഞ്ചരിക്കുന്നവർ‌‌, മറ്റുള്ളവർക്കും‌ വളരാനും‌ സ്വപ്നം‌ കാണാനും‌ അവസരമൊരുക്കുന്നവർ‌. അവരാണ്‌‌ യഥാർത്ത‌ ഹീറോസ്‌. അങ്ങനെയുള്ളവരെ‌  ലോകം‌ കാത്തിരിക്കുന്നു‌.‌ ആ‌ പരിശ്രമങ്ങളിൽ‌ അ‌വർക്ക്‌ ലഭിക്കുന്ന‌ ‌സ്ഥാനമോ‌ വരുമാനമോ‌ അല്ല‌, അതിൽനിന്ന്‌ അവർക്ക്‌ ലഭിക്കുന്ന‌ സന്തോഷവും‌ സംതൃപ്തിയുമാണ്‌‌  അവരുടെ‌  യതാർത്ഥ‌  ശമ്പളം‌‌. വില‌മതിക്കാനാവാത്ത‌ സമ്മാനം‌


പലരും‌ മക്കൾക്ക്‌ വിദ്യാഭ്യാസം‌ നൽകുന്നത്‌ ഏതെങ്കിലുമൊരു‌ കമ്പനിയിലോ‌ സ്ഥാ‌പനത്തിലൊ‌ ‌ ‌അവർക്ക്‌ നല്ല‌  ശമ്പളം‌ കിട്ടുന്നൊരു‌ ജോലി‌ ലഭിക്കണമെന്ന‌ ഉദ്ദേശത്തോടെയാണ്‌‌. ആരുടെയോ‌ ‌കീഴിൽ‌ അവർ‌ ‌പറയുന്ന‌ ജോലികളെല്ലാം‌ ‌ചെയ്ത്‌  പലരുമങ്ങനെ‌ ജീവിച്ചുകൊണ്ടിരിക്കുന്നത്‌ കാണുമ്പോൾ‌ അവർ‌  ഈ‌ ഭൂമിയിലേക്ക്‌ വന്നതു‌തന്നെ‌ മറ്റാർക്കോ‌  ജോലി‌കൾ‌ ചെയ്തുകൊടുത്ത്‌  അവരുടെ‌ ‌ശമ്പളം‌ വാങ്ങി‌ ജീവിക്കാനാണെന്ന്‌ തോന്നിപ്പോകും‌.‌ മക്കളെ‌ അവർക്കിഷ്ടമുള്ള‌ത്‌ പഠിപ്പിക്കുന്നതോടൊപ്പം‌  ജീവിതമെന്താണെന്നും‌ നന്നായി‌ ജീവിക്കെണ്ടതെങ്ങ‌നെ‌യാണെന്നും‌ കൂടി‌ പഠിപ്പിക്കേണ്ടതുണ്ട്‌.   


തന്റെ‌ സുഹൃത്തുക്ക‌‌ളോടും‌  അയാൾ‌ പ‌ലപ്പോഴും‌ ഇ‌‌‌ങ്ങനെ‌ പറയുമായിരുന്നു‌:‌  മക്കളെ‌ ഒരിക്കലും‌ അവർക്കിഷ്ടമില്ലാത്തൊരു‌ ജോലി‌ ചെയ്യുന്നതിനായി‌  നിർബ്ബന്ധിച്ച്‌ പഠിപ്പിക്കരുത്‌. ഒരാൾക്ക്‌ ഇഷ്ടമില്ലാത്തൊരു‌  ‌ജോലി ചെയ്യേണ്ടിവരുന്നത്‌  അയാൾക്കു‌മാത്രമല്ല‌ സമൂഹത്തിനും‌ അത്‌ ഗുണകരമാവി‌ല്ല‌. ‌‌പഠിപ്പിക്കാൻ‌ താല്പര്യമില്ലാത്തൊരാൾ‌ അധ്യാപകനായാൽ‌  എത്ര‌ കുട്ടികളുടെ‌ ഭാവിയെ‌യായിരിക്കും‌  അത്‌  ദോഷകരമായി‌ ബാധിക്കുമെന്നറി‌യാമോ‌? ‌ഒരു‌ ഡോക്ടർക്ക്‌ അയാളുടെ‌ ജോലിയോട്‌ ആത്മാർത്ഥതയില്ലെങ്കിൽ‌ എത്ര‌ ആളുകളുടെ‌ ജീവന്‌‌ അത്‌ ഭീഷണിയാകുമെന്നറിയാമോ‌?‌ ഓരോരുത്തരും‌ അവ‌രവർക്ക്‌  ഇഷ്ടവും‌ അഭിരുചിയുള്ള‌ മേഖലയിൽ‌ ‌ജോലി‌ ചെയ്യട്ടെ‌.‌ ഇന്നതിനുള്ള‌ സൗകര്യവും‌ സാഹചര്യവുമുണ്ടല്ലോ‌. വ്യക്തിക്കും‌ സമൂഹത്തിനും‌ അതാണ്‌‌ നല്ലത്‌. ഒരാളുടെ‌  തൊഴിലെന്ന്‌ പറ‌യുന്നത്‌  മറ്റുള്ളവരുടെ മുമ്പിൽ‌ പ്രദർശിപ്പിക്കാനുള്ള‌ പദവിയോ‌ അലങ്കാരമോ‌ അല്ല‌. ഓരോ‌ തൊഴിലും‌  ‌ഇഷ്ട‌ത്തോടെ‌ ചെയ്യേണ്ടുന്ന‌ ഒരു‌ ആരാധനയാണ്‌‌‌‌, തൊഴിലിടങ്ങൾ‌ അവരുടെ‌  ദേവാലയങ്ങളും‌.


ഡോക്ടറുടെ‌ ഭാര്യ‌ക്ക്‌ ഇത്തരം‌ വലിയ‌ കാര്യങ്ങളൊന്നും‌ മനസ്സിലാക്കാനാവില്ല‌. ‌അവൾക്ക്‌ അവളുടേ‌തായ‌ ഒരു‌ ലോകമുണ്ട്‌.  വേരുറച്ചുപോയ‌ ‌ചില‌ ധാരണകളും‌ വിശ്വാസങ്ങളുമുണ്ട്‌. ‌നിർമ്മിത‌ ബുദ്ധിയിൽ‌ പ്രവർത്തിക്കുന്ന‌ റോബോട്ടുകൾ‌ക്ക്‌  മനുഷ്യൻ‌ ചെയ്യുന്ന‌ ജോലികളെല്ലാം‌ ചെയ്യാൻ‌ കഴിയുന്ന‌ ഇക്കാ‌ലത്തും‌  ഒരു‌ ഡോക്ടറുടെ‌ ജോലിയാണ്‌‌ ലോകത്തിലെ‌ ഏ‌റ്റവും‌ വലിയ‌ ജോലിയെന്ന്‌  വിശ്വസിക്കുന്നവളാണവൾ‌. ആ‌ വിശ്വാസത്തിനപ്പുറത്തേക്ക്‌ അവൾക്ക്‌ ചിന്തിക്കാനാവില്ല‌. അത്‌ പറ‌ഞ്ഞുകൊണ്ടാണ്‌‌ മോനോടും‌ ആന്റോയോടും‌ പപ്പയോടും‌ അവൾ‌  ‌പല‌ തവണ‌ വഴക്കുണ്ടാക്കി‌യതും‌.  വീട്ടിൽ‌ ഇതേ‌ കാര്യത്തെച്ചൊല്ലി‌ വഴക്ക്‌  പതിവായപ്പോൾ‌ അതൊഴിവാക്കാനായി‌ അവസാനം‌ മെഡിക്കൽ‌ എൻഡ്രൻസ്‌ പരീക്ഷ‌  എഴുതാൻ‌ ആന്റോ‌ തീരുമാനിച്ചു‌.  ‌അങ്ങനെ‌ പല‌ ദിവസങ്ങളിലായി‌  രാവും‌  പകലും‌ വായിച്ച്‌ പഠിച്ച്‌  അവൻ‌  പ‌രീക്ഷ‌യെ‌ഴുതി. പക്ഷെ‌, റിസൾട്ട്‌ വന്നപ്പോൾ‌ അവൻ‌ തോറ്റുപോയി‌രുന്നു‌. ഇതോടെ‌ അവന്റെ‌ മമ്മി‌ വല്ലാതെ‌ അസ്വസ്ഥയായി‌. ‌മകനേയും‌  പപ്പയേയും‌ അവൾ‌ ഒരു‌ പാട്‌‌ കുറ്റപ്പെടുത്തി‌. ‌മകന്റെ‌  കഴിവില്ലായ്മകൾ‌ എപ്പോഴുമിങ്ങനെ‌ പറഞ്ഞുകൊണ്ടിരുന്നു‌. ഇതോടെ‌ ആ‌ വീട്ടിൽ‌ ആന്റോ‌ക്ക്‌ യതൊരു‌ സ്വസ്ഥതയുമില്ലാതെയായി‌. മകൻ‌ പരീക്ഷയിൽ‌ തോറ്റ നാണക്കേടു കാര‌ണം‌ അവൾ‌  അനിയത്തിയുടേയും‌ ആങ്ങളയുടെ‌യും‌  വീട്ടിലേക്കൊന്നും‌  പോകാതെയായി‌.  ഇതോടെ‌ ‌ആന്റോ‌യുടെ‌ മനസ്സ്‌ കൂടുതൽ‌ കലുഷിതമാവാൻ‌ തുടങ്ങി‌‌. അവൻ‌ വീട്ടിൽ‌ അധികസമയം‌  ഇരിക്കാതെയായി‌. പുറത്തെ‌ കൂട്ടുകെട്ടുകളിൽ‌ അവൻ‌ ക്രമേണ‌ ആശ്വാസം‌ കണ്ടെത്തി‌. രാത്രി‌ പലപ്പോഴും‌ വളരെ‌ 

വൈകി‌ മാത്രമാണ്‌‌ അവൻ‌  വീട്ടിൽ‌ തിരിച്ചെത്തിയിരുന്നത്‌. വന്നാൽ‌ തന്നെ‌ അവൻ‌ റൂമിൽ‌  ‌ഒറ്റക്കിരുന്നു‌.      


ദിവസങ്ങൾ‌ മാസങ്ങളായും‌ മാസങ്ങൾ‌  വർഷങ്ങളായും‌ കടന്നുപോയി‌. പരീക്ഷ‌ എഴുതി‌ ജയിക്കാമെന്നുള്ള‌ ആത്മവിശ്വാസം‌ പൂർണ്ണമായും‌ അവന്‌‌ നഷ്ടമായിപ്പോയതിനാൽ‌ തുടർന്ന്‌ പഠിക്കുന്നതിനെക്കുറിച്ചൊന്നും‌  പിന്നീടവൻ‌  ചിന്തിച്ചതേയില്ല‌. സമയം‌ കഴിഞ്ഞുപോയതോടെ‌ പഠിക്കാനുള്ള‌ അവസരങ്ങളും‌ അവന്‌‌ നഷ്ടമായി. 

പുറത്തെ‌ ചീത്ത‌ കൂട്ടുകെട്ടുകളും‌ ദുശ്ശീലങ്ങളും‌ ഇതിനകം‌ അവനെ‌ മറ്റൊരു‌ മനുഷ്യനാക്കി‌ മാറ്റിയിരുന്നു‌. തന്റെ‌  ആവശ്യങ്ങൾ‌ക്കൊക്കെ‌ വീട്ടിൽ‌ നിന്ന്‌ ‌ എങ്ങനെ‌ പണം‌ വാങ്ങിച്ചെടുക്കാമെന്ന്‌ അവനറിയാമായിരുന്നതുകൊണ്ട്‌ ഒരു‌ ജോലിയെക്കുറിച്ചും‌ അവൻ‌ ആലോചിച്ചതേയില്ല‌. അവനിന്ന്‌ ചെറിയ‌ കുട്ടിയൊന്നുമല്ല‌. വയസ്സ്‌ ഇരുപത്തഞ്ച്‌ കഴിഞ്ഞിരിക്കുന്നു‌.  പപ്പക്കും‌ മമ്മിക്കും‌ വയസ്സായിത്തുടങ്ങി‌. അവരുടെ‌ കാല‌‌ശേഷം‌ അവൻ‌ തനിച്ചാകുമല്ലോയെന്നോർത്ത്‌ പപ്പക്ക്‌ വലിയ‌ സങ്കടമായിരുന്നു‌. അവനെയൊരു‌ ജോലിക്ക്‌ പറഞ്ഞയക്കാൻ‌ പപ്പ‌  നിരന്തരം‌ ശ്രമിച്ചുകൊ‌ണ്ടിരുന്നു‌. ആരു‌ പറയുന്നതും‌  അനുസരിക്കുകയെന്നത്‌ ഇന്നവന്റെ‌ ശീലമല്ലെങ്കിലും‌ പപ്പയുടെ‌ സ്നേഹത്തോടെയുള്ള‌ നിർബ്ബന്ധത്തിനു‌ വഴങ്ങി‌ ഒരു‌ ജോലി‌ ചെയ്യാൻ‌ അവ‌ൻ‌ അവസാനം‌ തയ്യാറായി‌. അങ്ങനെ‌യാണ്‌‌  അവൻ‌ പപ്പയുടെ‌  ക്ലിനിക്കിൽ‌ ഓഫീസ്‌ ജോലി‌ ചെയ്യാൻ‌ തുടങ്ങി‌യത്‌.  ക്രമേണ‌ അവനിൽ‌ ചില‌ നല്ല‌ മാറ്റങ്ങളൊക്കെ‌ കണ്ടുതുടങ്ങി‌. ഈ‌ സന്ദർഭത്തിൽ‌  അവനെക്കൊണ്ടൊരു‌ കല്ല്യാണം‌ കൂടി‌  കഴിപ്പിച്ചാൽ‌ കുറച്ചുകൂടി‌  ഉത്തരവാദിത്വവും‌ കാര്യ‌‌ബോധവുമെല്ലാം‌ അവനുണ്ടാവാനിടയുണ്ടെന്ന്‌ പപ്പയെ‌ പലരും‌ ഉപദേശിച്ചു‌.  മമ്മിക്കും‌ ‌ആ‌ അഭിപ്രായം‌ തന്നെയായിരുന്നു‌. അങ്ങനെ‌ പപ്പയുടെ‌ നിരന്തരമായ‌ സമ്മർദ്ധത്തിനു‌ വഴങ്ങി‌ ഒരു‌  കല്ല്യാണം‌ കഴിക്കാൻ‌ ആന്റോയും‌ തയ്യാറായി‌. കല്ല്യാണാ‌ലോചനകൾ‌ ‌പലതും‌ വന്നു‌.  പുറത്തു‌ പറയാൻ‌ അവന്‌‌ ക്ലി‌നിക്കിൽ‌ ഒരു‌ ജോലിയുണ്ടെങ്കിലും‌ അവനെപ്പറ്റി‌ കൂടുതലറിയുന്നതോടെ‌  പല വിവാഹാലോചനകളും‌  മുടങ്ങിപ്പോയി‌. ഏറെ‌ കാലത്തെ‌ അന്വേഷണത്തിനൊടുവിലാണ്‌‌  മറ്റൊരു‌  പ്രൊപ്പോസൽ‌  ആന്റോ‌യെ‌ തേടിയെത്തുന്നത്‌. ഗ്രേസി‌ എന്നായിരുന്നു‌ അവളുടെ‌ പേര്‌‌. സൗ‌ന്ദര്യവും‌  വിദ്യാഭ്യാസവുമുള്ള‌ നല്ല‌  കുടുംബത്തിലെ‌ ഒരു‌ പെൺകുട്ടി‌. ‌ഒരു‌ ഡോക്ടറുടെ‌  മകനായിരുന്നതിനാൽ‌ ആന്റോയെപ്പറ്റി‌  കൂടുതലൊന്നും‌ അന്വേഷിക്കാതെത്തന്നെ‌ അവളുടെ‌ വീട്ടുകാ‌ർ‌ ഈ‌ കല്ല്യാ‌ണത്തിന്‌‌ സമ്മതമറിയിച്ചു‌.  ഈ‌ ബന്ധത്തിലൂടെ‌ മകന്‌‌ പുതിയൊരു‌  ജീവിതമുണ്ടാവുമെന്ന്‌  അവന്റെ‌ പപ്പയും‌   മ‌മ്മിയും‌ പ്രതീക്ഷിച്ചു‌. ആന്റോയും‌ അങ്ങനെത്തന്നെയാണ്‌‌ പ്രതീക്ഷിച്ചിരുന്നത്‌.  പഴയ‌ ദുശ്ശീലങ്ങളെല്ലം‌ മാറ്റി‌ ‌പുതിയൊരു‌ ജീവിതം‌ തുടങ്ങണം‌, നഷ്ടപ്പെട്ട‌ സന്തോഷങ്ങളെല്ലാം‌ തിരിച്ചുപിടിക്കണം‌,  പപ്പയ്‌ക്കും‌ മമ്മിക്കും‌ ഒരു‌ തുണയായി‌ ഈ‌ വീട്ടിലുണ്ടാവണം‌. അവരുടെ‌ വാർദ്ധക്യ‌ കാലത്ത്‌ അവ‌ർക്ക്‌ സമാധാനമുള്ളൊരു‌ ജീവത‌ സാഹചര്യം‌ ഒരുക്കിക്കൊടുക്കണം‌. ഇങ്ങനെയുള്ള‌  നല്ല‌ ചിന്തകൾ‌ അവന്റെ‌ മനസ്സിലേക്ക്‌ കടന്നുവന്നു‌.  തുടർന്നുള്ള‌ അവന്റെ‌ ദിവസങ്ങൾ സുന്ദരമായിരുന്നു‌. കൂടു‌തൽ‌ ഉൽസാ‌ഹത്തോടെ‌യും‌ ഉത്തര‌വാദിത്വത്തോടെയും‌ അവൻ‌  വീട്ടിലെ‌ കാര്യങ്ങളൊക്കെ‌ ശ്രദ്ധിച്ചു‌. കല്ല്യാണത്തിന്‌‌ ആളു‌കളെ‌ ക്ഷണിക്കാനുള്ള‌ ഒരുക്കങ്ങൾ‌  തുടങ്ങി‌. 


ഒരു‌ ദിവസം‌ വീടും‌ അഡ്രസ്സുമൊക്കെ‌ അന്വേഷിച്ചറിഞ്ഞ്‌  വിവാഹത്തിന്‌‌ ക്ഷണിക്കാനായി‌ അവൻ‌ ടീച്ചറുടെ‌ വീട്ടിലുമെത്തി‌. കുറെ‌ കാലമായി‌ ടീച്ചർ‌ പെൻഷനായി‌ വീട്ടിൽ‌ തന്നെയാണെങ്കിലും‌  ആന്റോയെ‌ കണ്ട‌പ്പോൾ‌ തന്നെ‌   ടീച്ചർ  തിരിച്ചറിഞ്ഞു‌. സന്തോഷത്തോടെ‌  അവനെ‌ സ്വീകരിച്ചിരുത്തുമ്പോൾ‌  അവനൊരിക്കൽ‌ ക്ലാസ്സിൽ‌ പറഞ്ഞ കാര്യം‌ ഓർമ്മിച്ചുകൊണ്ട്‌ ടീച്ചർ‌ പറ‌ഞ്ഞു‌:‌ നീ‌ വലിയ‌ ആളായെങ്കിലും‌  എന്നെ‌യൊന്നും‌ മറന്നുപോയില്ലല്ലോ‌,  സന്തോഷമുണ്ട്‌.  പിന്നെ‌ അവന്റെ‌ അടുത്തേക്ക്‌ വന്നുനിന്നുകൊണ്ട്‌ ടീച്ചർ‌ ചോദിച്ചു‌:‌  എ‌വിടെ‌ നീ‌ സ്വന്തമായി‌ ഡിസൈൻ‌ ചെയ്ത‌ കാറ്‌ ?  ‌മുഖത്തൊരു‌ ചിരി‌ വരുത്താൻ‌ വെറുതെ‌ ശ്രമിച്ചുകൊണ്ട്‌ അവൻ‌ ഒന്നും‌ മിണ്ടാതെ‌ നിന്നു‌. സാവധാനം‌  അവൻ‌ ടീച്ചറോട്‌‌ എല്ലാ‌ കാര്യങ്ങളും‌ തുറന്ന്‌ പറഞ്ഞു‌. അ‌പ്പോൾ‌ ഒന്ന്‌  ചിരിച്ചുകൊണ്ട്‌  ടീച്ചർ‌ പറഞ്ഞു:‌  ഞാൻ‌ കരുതി നീയിപ്പോൾ‌ ഏതോ‌ വലിയൊരു‌ കാർ‌ നിർമ്മാണ‌ കമ്പനിയുടെ‌ മുതലാളി‌യായിരിക്കുമെന്ന്‌‌. സാരമില്ലെടോ‌, ടീച്ചർ‌ അവനെ‌ സമാധാനിപ്പിച്ചു‌കൊണ്ട്‌ പറഞ്ഞു:‌   ആശിച്ച‌ വേഷങ്ങൾ‌  ആടാൻ‌ കഴിയാത്ത‌ നാടകമാണല്ലോ‌  ജീവിതം‌! കുറഞ്ഞ‌ കാലത്തെ‌ ഒരു‌ ജീവിതമല്ലേ‌ടോ‌? അത്‌ ജീവിച്ചുതീർക്കാൻ‌ എന്തെങ്കിലുമൊക്കെ‌ വഴിയുണ്ടാവും‌‌. പത്തിൽ‌ തോറ്റവരും‌ ജയിച്ചവരും‌ ഒട്ടും‌ പഠിക്കാത്തവരുമൊക്കെ‌ എന്തെങ്കിലും‌ ജോലി‌ ചെയ്തു‌ ജീവിക്കുന്നില്ലേ‌?  എന്ത്‌ ജോലി‌ ചെയ്യുന്നുവെന്നല്ല‌, ചെയ്യുന്ന‌ ജോലിയിൽ‌ നിന്ന്‌ നമുക്ക്‌  സന്തോഷം‌ കിട്ടുന്നുണ്ടോ‌ എന്നതാണ്‌‌ പ്രധാനം‌‌. മനസ്സിന്‌‌ സന്തോഷം‌ തരുന്ന‌ മാന്യമായ‌ ഏത്‌ ജോലിയും‌ ചെയ്യാം‌.  എല്ലാ‌ ജോലിയും‌ അന്തസ്സുള്ളത്‌ തന്നെയാണ്‌‌.  മറ്റു‌ തരം‌ തിരിവുകളൊക്കെ‌ മനുഷ്യർ‌ ഉണ്ടാക്കുന്നതാണ്‌‌. ലോകത്ത്‌  അറിയപ്പെടുന്ന‌ പല‌ ‌കോടീശ്വ‌രന്മാരും‌  കലാകാരന്മാരും‌ ശാസ്ത്രജ്ഞന്മാരുമെല്ലാം‌ ഒരു‌ പാട്‌ ബിരുദങ്ങൾ‌ കൊണ്ട്‌ ആ‌ സ്ഥനത്തെത്തിയവരല്ല‌. സ്വന്തം‌ കഴിവുകൾ‌ തിരിച്ചറിഞ്ഞ്‌ പരിശ്രമിച്ചതുകൊണ്ട്‌ വിജയിച്ചവരാണ്‌‌. ഇച്ഛാശക്തിയാണ്‌‌ പ്രധാനം‌. നിനക്ക‌തു‌ണ്ടെങ്കിൽ‌ ഇനിയും‌ സമ‌യമുണ്ട്‌. . അവൻ‌ ചോദിച്ചു:‌ ടീ‌ച്ചറുടെ‌ ഹസ്ബന്റും‌ മക്കളുമൊക്കെ‌? ഒന്ന്‌ നിശ്വസിച്ചുകൊണ്ട്‌  ടീച്ചർ‌ പറഞ്ഞു:‌ ഭർത്താവ്‌‌ ജീവിച്ചിരിപ്പില്ല‌. പിന്നെ‌ ഒരു‌ ‌മകൻ‌, പ്ലസ്‌ ടു‌ വരെ‌ പഠിച്ചു‌. ബിസിനസ്സിലായിരുന്നു‌ അവന്‌‌ താൽ‌പ‌ര്യം‌. ‌അവനിപ്പോൾ‌ സ്വന്തമായി‌ ബിസിനസ്സ്‌ ചെയ്യുന്നു‌. ജീവിക്കാനതു‌മതി‌. ടീച്ചറു‌ടെ‌ വാക്കുകൾ‌  അവന്‌‌ പുതിയൊരു‌ എനർജി‌യായി‌ അനുഭവപ്പെട്ടു‌ അവൻ‌ മനസ്സുകൊണ്ട്‌  സ്വയം‌ പറഞ്ഞു‌, സ്വന്തം‌ കഴിവുകൽ‌ തിരിച്ചറിയണം‌, ജീവിതത്തിൽ‌ സ്വന്തമായൊരിടം‌  കണ്ടെത്തണം‌. പിന്നെ‌ ചായ‌യും‌  കുടിച്ച്‌ ടീച്ചറെ‌ കല്ല്യാണത്തിനും‌  ക്ഷണിച്ച്‌ അവൻ‌ ആ വീട്ടിൽ‌ നിന്നിറങ്ങി‌. തിരിച്ചുനട‌ക്കു‌മ്പോൾ‌ പുതിയൊരു‌ ആത്മവിശ്വാസം‌ അവനിൽ‌ വന്നുനിറയുക‌യായി‌രുന്നു‌.


നല്ല‌ ചിന്തകളും‌ പുതിയ‌ പ്രതീക്ഷക‌ളുമായി‌ ദിവസങ്ങൾ‌ അതിവേഗം‌ കടന്നുപോയി‌. വലിയ‌ ആഘോഷങ്ങളോടെ‌  അവന്റെ‌ വിവാഹം‌ നടന്നു‌.  ‌ഗ്രേസി‌ ‌എന്ന‌ പെൺകുട്ടി‌  ഏ‌റെ‌ പ്രതീക്ഷയോടെ‌ അവന്റെ‌ ജീവിതസഖിയായി‌. വിവാഹത്തിന്റെ‌ ആദ്യ‌ നാളുകൾ‌ വളരെ‌ സന്തോഷത്തോടെ‌ കടന്നുപോയി‌. ഇ‌തോടെ‌ അവന്റെ‌ ജീവിതത്തിനും‌  ‌ പുതിയൊരു‌ അടുക്കും‌ ചിട്ടയുമെല്ലാമുണ്ടായിത്തുടങ്ങി‌. പുറത്തെ‌ വേണ്ടാത്ത‌ കൂട്ടുകെട്ടുകളിൽ‌ നിന്നെല്ലാം‌ അവൻ‌ വിട്ടുനിന്നു‌. ജോലിയിൽ‌  അവൻ‌  കൂടുതൽ‌ ഉത്തരവാദിത്വമുള്ളവനായി‌. ക്രമേണ‌ അവൻ‌ നല്ലൊരു‌ ഭർത്താവും‌ നല്ലൊരു‌ മകനുമായി‌  ‌മാറാൻ‌ തുടങ്ങുകയായിരുന്നു‌. പക്ഷെ‌,  അവന്റെ‌ മമ്മിയുടെ‌ മനസ്സിൽ‌  അവനിപ്പോഴും‌  പഴയ‌ ആന്റോ‌ തന്നെയാണ്‌‌, പരീ‌ക്ഷയിൽ‌ തോറ്റവൻ‌, ‌മറ്റുള്ളവരോട്‌ പറ‌യാൻ‌ പറ്റിയ‌ ‌ഒരു‌ യോഗ്യതയുമില്ലാ‌ത്തവൻ‌‌, കാക്കാഷിന്‌‌ കൊള്ളത്തവൻ‌.‌. അങ്ങനെ‌ പലതുമായിരുന്നു‌. അങ്ങനെയുള്ള ഒരുത്തന്റെ‌  ഭാര്യയാണല്ലോ‌ ഗ്രേസി‌യും‌. അതിനാൽ‌ തന്നെ‌ അവളോടും‌ മമ്മിക്ക്‌ വലിയ‌ മതിപ്പൊന്നുമുണ്ടായിരുന്നില്ല‌. അവളുടെ‌ കണ്ണിൽ‌ ഗ്രേസി‌  വെറുമൊരു‌ വേലക്കാരി‌ മാത്രമായിരുന്നു‌.  പലപ്പോഴും‌  മകന്റെ‌  മുമ്പിൽ‌ വച്ചുപോലും‌ അവളുടെ‌ അഭിമാനം‌ ക്ഷതപ്പെടുന്ന‌ വാക്കുകളു‌പയോഗിച്ച്‌ സംസാരിക്കാൻ‌ മമ്മിക്ക്‌ ഒരു‌ മടിയുമില്ലായിരുന്നു‌. സ്വന്തം‌  മകനെക്കുറിച്ചുള്ള‌ പ്രതീക്ഷകൾ‌ തകർന്നുപോയതിന്റെ‌ നഷ്ടബോധമായിരിക്കാം‌ ഇങ്ങനെയൊക്കെ‌ പെരുമാറാൻ‌ അവളെ‌ പ്രേരിപ്പിച്ചിരുന്നത്‌. അതുതന്നെയായിരിക്കണം‌  തൊട്ടതിനും‌  പറഞ്ഞതിനുമൊക്കെ‌ മകനോടും‌  ഭാര്യയോടും‌ അവളെപ്പോഴും‌ ദേഷ്യപ്പെടാൻ‌ കാരണവും‌.  


തന്റെ‌ ഭർത്താവിനും‌ അയാളുടെ‌ പപ്പയ്‌ക്കും‌ ആ‌ വീട്ടിൽ‌ ഒരു‌ വിലയുമില്ലെന്ന്‌ അവൾ‌ തിരിച്ചറിഞ്ഞു‌. മനസ്സ്‌ മടുത്തതുകൊണ്ടായിരിക്കണം‌ ഒന്നും‌ പ്രതികരിക്കാതെ‌ പപ്പ മൗനിയായി‌പ്പോയത്‌. ആന്റോയും‌ പതുക്കെ‌ ഉൾവലിയാൻ‌ തുടങ്ങി‌യതോടെ‌ ഗ്രേസി ഒരു‌‌ ശ്മശാനത്തിലകപ്പെട്ടപൊലെ‌യായി‌. പരസ്പരം‌ അറിയാത്ത‌, തമ്മിൽ‌ പരിഗണിക്കാത്ത‌ ആ‌ വീട്ടിൽ‌ ജീവിക്കാൻ‌ ഗ്രേസി‌ ‌വല്ലാതെ‌ പ്രയാസപ്പെട്ടു‌. ‌അവിടെ‌ നിന്ന്‌  രക്ഷപ്പെടുകയല്ലാതെ‌ ഗ്രേസിയുടെ‌ ‌മുമ്പിൽ‌ മറ്റു‌ വഴികളില്ലായിരുന്നു‌. ‌ ഒരു‌ ദിവസം‌ സ്വന്തം‌ വീട്ടിലേക്ക്‌ പോയ‌ ഗ്രേസി‌ പിന്നെ‌ ‌തിരിച്ചുവന്നില്ല‌. 


ആന്റോക്ക്‌ വലിയ‌ ആശ്വാസ‌മാ‌യിരുന്ന‌ ഗ്രേസിയുടെ‌  സാമീപ്യം‌ കൂടി‌ നഷ്ടമായതോടെ‌ ‌ആന്റോ‌ തീർത്തും‌ ഒറ്റപ്പെട്ടു‌പോയി‌. ഈ‌ സന്ദർഭത്തിലെങ്കിലും‌ ‌അവനെ‌ സ്നേഹത്തോടെ‌  ‌ചേർത്തുപിടിക്കാൻ‌ അവന്റെ‌ പപ്പക്കും‌ മമ്മിക്കും‌ കഴിയേണ്ട‌തായിരുന്നു‌. വാർദ്ധക്യത്തോ‌ട‌ടുത്തുകൊ‌ണ്ടിരിക്കുന്ന‌ ‌അവർ രണ്ടാൾക്കും‌  തണലും‌ ആശ്രയവുമാരിക്കേണ്ട ഏക‌ മകനാണവൻ‌. അതവർ‌ മനസ്സിലാക്കിയിരുന്നെങ്കിൽ‌  സ്വന്തം‌ മകനെയും‌ മരുമകളേയും‌ അവർ‌ ഒരിക്കലും‌ അകറ്റിനിർത്തുകയോ‌ അവഗണിക്കുകയോ‌ ചെയ്യി‌ല്ലായിരുന്നു‌. ‌നല്ലൊരു‌ മകനായി‌ ആന്റോയെ‌  തിരിച്ചുകൊണ്ടുവരാൻ‌  മമ്മിയുടെ‌യും‌  ‌പപ്പയുടെ‌യും‌  മുമ്പിൽ‌ ധാരാളം‌ സമയവും‌ അവസരങ്ങളുമുണ്ടായിരുന്നു‌. വിവാഹത്തോടെ‌ മകനിൽ‌ കണ്ടുവന്നിരുന്ന‌ നല്ല‌ മാറ്റങ്ങൾ‌  അവർ‌ തിരിച്ചറിയേണ്ടതായിരുന്നു‌.  ‌പക്ഷെ‌, അവർ‌  ‌നഷ്ടപ്പെട്ടുപോയ‌തിനെക്കുറിച്ച്‌ മാത്രം‌ ആലോചിച്ച്‌  ‌പഴയ‌ 

ഓർമകളിൽ‌ തന്നെ‌ ജീവിച്ചു‌. കഴിഞ്ഞ‌ കാലത്തിൽ‌ തന്നെ‌ അള്ളിപ്പിടിച്ചിരുന്നു‌. മകൻ‌ കാക്കാശിന്‌‌ കൊള്ളാത്തവനായിപ്പോയെന്ന്‌ അവളെപ്പോഴും‌ പിറുപിറുത്തുകൊണ്ടിരുന്നു‌.  അങ്ങനെ‌‌യുള്ള‌  കുടുംബാന്തരീക്ഷത്തിൽ‌ നിന്ന്‌ രക്ഷപ്പെടാനായി‌ ആ‌ന്റോ‌  വീണ്ടും‌ പഴയ‌ കൂട്ടുകെട്ടുകളിലും‌ ‌ദുശ്ശീലങ്ങളിലും‌  അഭയം‌ തേടി‌. ‌  ‌


ആ‌ വീട്‌‌ ‌തന്റേതല്ലെന്നും‌ ആ‌ വീട്ടിലുള്ളവർ‌ തന്റെയാരുമല്ലെന്നും‌ ‌ക്രമേണ‌ ആന്റോക്ക്‌ തോന്നിത്തുടങ്ങിയിരിക്കണം‌.  സ്വന്തം‌‌ ജീവിതവും‌  സ്വന്തം‌ ശരീരം‌ ‌പോലും‌ ‌ക്രമേണ‌ അവനൊരു‌ ഭാരമായിത്തീർന്നിരിക്കണം‌. അവഗണനയുടെ‌യും‌ ഒറ്റപ്പെടലിന്റെ‌യും‌ വേദന‌ അവനെ‌ ചു‌ട്ടു‌പൊള്ളി‌ച്ചിരിക്കണം‌.‌ നല്ല‌ മഴയുള്ളൊരു‌ ദിവസം‌ ‌രാത്രിയുടെ‌ മരവിക്കുന്ന‌ തണുപ്പിൽ‌ അവൻ‌ ആ‌ വീടിന്റെ‌ മുറ്റത്തേക്കിറങ്ങി‌‌നിന്നു‌. '‌മോനേ‌'‌ ‌എന്നൊരു‌ സ്നേഹവിളി‌ക്കായി‌ അവൻ‌ കാതോർത്ത്‌ നിന്നിരിക്കണം‌. മൂടി‌പ്പൊതിഞ്ഞിരിക്കുന്ന‌ ഇരുട്ടിന്റെ‌ ആവരണത്തിനുള്ളിൽ‌ ഒന്നും‌ കേൾക്കാനാവാതെ‌ അവൻ‌ ഏകനായി‌ ഏറെ‌ നേരം‌ നിന്നിട്ടുണ്ടാവണം‌.  മഴ‌ മാത്രം‌ അവനെ‌ ഗാ‌ഢമായി‌  ‌ആലിംഗനം‌ ചെയ്ത്‌ അശ്വസിപ്പിച്ചു‌. പിന്നെ‌ ‌വന്യമായ‌ ഇരുട്ടിന്റെ‌ തോളിൽ‌ കൈവച്ച്‌  മുറ്റവും‌ വരമ്പും‌ വഴികളും‌ 

പിന്നിട്ട്‌  അവൻ‌ പതുക്കെപ്പതുക്കെ‌  നടന്നു‌പോയി‌. ‌ഇരുട്ട്‌ നിറഞ്ഞ‌ ഏതോ‌ ജീവിതവഴികളിലൂടെ‌ അവനിപ്പോഴും‌ ‌ആ‌ നടത്തം‌ തുടർന്നുകൊണ്ടി‌രിക്കുന്നുണ്ടാവും‌. രുന്നുണ്ടാവും‌. മാസങ്ങളും‌ വർഷങ്ങളും‌ പലതും‌ കടന്നുപോയെങ്കിലും‌ അവനിതുവരെ‌ ആ‌ വീട്ടിലേക്ക്‌ തിരിച്ചു‌വന്നില്ല‌. എന്നെങ്കിലുമൊരിക്കൽ‌ അവൻ‌  തിരിച്ചുവരികയാണെങ്കിൽ‌ 'മോനേ‌'‌ എന്നു‌ ‌വിളിച്ചൊന്ന്‌  മാറോണച്ചുപിടിക്കാൻ‌  അവന്റെ‌ പപ്പയും‌ മമ്മിയും‌  അവിടെ‌ നാളുകളെണ്ണി‌ കാത്തിരിക്കുന്നുണ്ട്‌.  പക്ഷെ‌, അവനെ‌  തിരിച്ചറിയാത്ത‌ ആ‌ വീട്ടിലേക്ക്‌ ഇനിയൊരിക്കലും‌ മടങ്ങിവരാൻ‌ അവനാവില്ലല്ലൊ‌!     


..................................

കഥ‌ :‌ റസാഖ്‌ വഴിയോരം‌ ‌ 

..................................

Posted FB Vazhiyoram Stories


Saturday, April 1, 2023

ദാമ്പത്യം:‌ ഒടുക്കം‌ നന്നാവണമെങ്കിൽ‌!

 റ്റുബെഒഫ്ലിനെ‌ .കൊം‌

രക്തബന്ധങ്ങൾ‌ കുട്ടിക്കലത്ത്‌‌ ആസ്വദിക്കണം‌.,  ഓരൊരുത്തരും‌ സ്വന്തം‌ കാലിൽ‌ കാലിൽ‌  ആയിക്കഴിഞ്ഞാൽ‌ പിന്നെ‌ അവരുടെ‌ കാര്യങ്ങളിൽ‌ അങ്ങോട്ടു‌ ചെന്ന്‌‌ തലയിടരുത്‌<‌ അവർക്ക്‌‌ അവരൂടെതായ‌ തീരുമ്മാനഗ്ങളൂണ്ടാവും‌. അന്ന്‌‌ എല്ലാട്ടിനും‌ അഭിപ്രായം‌ ചൊദിച്ചിരുന്നത്‌‌  ശരി‌. 

രക്തബന്ധങ്ങൾ‌ വീർപ്പിച്ച്‌ ബലുൺ‌ പോലെയാണ്‌‌ ഒരു‌ വാക്ക്‌ മതി‌ നോക്ക്‌ മതി‌ പൊട്ടാൻ‌. മറ്റുള്ളവരെ‌ സഹിക്കാൻ‌ കേൾക്കാൻ‌ ഇന്നാർക്കുമാവില്ല‌.

ഉദ്ദേശി ച്ചയത് ആവില്ല അവർ മനസ്സിൽ ആക്കുക.. നമ്മൾ നല്ല ഉദ്ദേശിച്ചത്


രക്തബന്ധ‌ വിവഹം‌ .. നൊ‌ ബബ്യ്‌, ഗുൽഫ്‌ ദിവൊർസ്‌,മനസികം‌  എൻ‌ ഹ്ംദ്‌


മാമ്പഴക്കാലം‌ കഴിഞ്ഞാൽ‌ മവിൻ‌ ചുവട്ടിലേക്കാരും‌ വരില്ല‌. 

.....................................................................................‌

ദാമ്പത്യം:‌ ഒടുക്കം‌ നന്നാവണമെങ്കിൽ‌!

....................................................................................


അവൾ ഒന്നാം‌‌ വർഷ‌ ‌പിജി‌ക്ക്‌ പ‌ഠി‌ച്ചു‌കൊണ്ടിരിക്കുമ്പോഴാണ്‌‌   വിവാഹക്കാര്യവുമായി‌ ‌അവളെക്കാണാ‌ൻ ഒരാൾ വന്നത്‌‌.  ‌ഒരു‌ കാര്യം‌ മാത്രമേ‌ അ‌യാ‌ളോടവൾ‌ ആ‌വശ്യപ്പെട്ടുള്ളൂ‌‌. കല്ല്യാണം‌ കഴിഞ്ഞാലും‌ ‌തുടർന്നുപഠിക്കാൻ‌ അ‌നുവദിക്കണം‌. അയാള‌തിന്‌‌ സമ്മതിച്ചതുകൊണ്ടാണ്‌‌   ‌ആ വിവാഹത്തി‌‌‌‌‌‌ന്‌‌ അവ‌ൾ‌  തയ്യാറായത്‌‌.    


വളരെ‌ ലളിതമായിരുന്നു‌  അവരുടെ‌ വിവാഹത്തിന്റെ‌  കാര്യങ്ങളോരോന്നും‌.   ആദ്യം‌ അയാളവളെ‌  ചെന്നു‌കണ്ടു‌. തമ്മിൽ‌  ഇഷ്ടമായപ്പോൾ‌ രണ്ടു‌ കൂട്ടരും‌ അങ്ങോട്ടുമിങ്ങോട്ടും‌  വീടുകൾ‌ സന്ദർശിച്ച്‌‌  വിവാഹത്തിനൊരു‌  തിയ്യതി  നിശ്ചയിച്ചു‌. കല്ല്യാണം‌ ലളിതമായൊരു‌  ചടങ്ങായിരിക്കണമെന്നത‌ല്ലാതെ‌ മറ്റു‌ നിബന്ധനകളോ‌ ആവശ്യങ്ങളോ‌ ഒന്നും തന്നെ‌  രണ്ടുവീട്ടുകാർക്കുമുണ്ടാ‌യിരുന്നില്ല‌. അങ്ങനെ‌ അയൽവാസികളും‌ അടുത്ത‌ ബന്ധുക്കളും‌ ഒത്തുചേർന്ന‌  ലളിതമായൊരു‌ സദസ്സിൽ‌‌വെച്ച്‌ പ്രിയപ്പെട്ടവരുടെ‌ സാന്നിധ്യ‌ത്തി‌ൽ‌ അവർ‌ താലി‌‌കെട്ടി‌.


വിവാഹം‌ കഴിഞ്ഞ്‌‌  ആദ്യ‌നാളു‌കളിൽ‌ ബന്ധു‌വീടുകളിൽ‌ സൽക്കാരത്തിന്റെ‌ തിരക്കായിരുന്നു‌. അങ്ങോട്ടുമിങ്ങോട്ടുമുള്ള‌ അത്തരം‌   യാത്രകൾക്കിട‌യിലാണ്‌‌ അവരുടെ‌ മനസ്സുകൾ‌ തമ്മിൽ‌ കൂടുതല‌ടുത്തത്‌‌‌.  രണ്ടാളുകളുടേ‌യും‌    കുടുംബ‌പശ്ചാത്തലങ്ങൾ‌  അവർ‌ നേരിട്ട്‌‌ മനസ്സിലാക്കിയത്‌‌‌.


ഇതിനിടയിൽ‌ ഒഴിഞ്ഞുകിട്ടുന്ന‌ പല‌ വൈകുന്നേരങ്ങളിലും‌  വീടിനടു‌ത്തുള്ള‌ വയൽ‌ വരമ്പിലൂടെ‌ നടന്നും‌ അടുത്തുള്ള‌ പുഴവക്കത്ത്‌‌ ചെന്നിരുന്നും‌ അവർ‌ ‌ഭാവി‌സ്വപ്നങ്ങൾ പങ്കുവെച്ചു‌, പരസ്പരം‌  മനസ്സ്‌ തുറന്നു‌ സംസാരിച്ചു‌. ‌അവൾ‌ പറയുന്നതെല്ലാം‌  ഇ‌ഷ്ടത്തോടെ‌   അയാൾ‌ കേട്ടിരുന്നു‌. അയാളുടെ‌  ചോദ്യങ്ങൾ‌ക്കൊക്കെ‌  ഹൃദ്യ‌യമായൊരു‌ ചിരിയോടെ‌  അവൾ‌ മറുപടി‌ പ‌റഞ്ഞു‌.


അങ്ങനെയുള്ള‌ ഒരു‌ വൈകുന്നേരം‌  കാറ്റുകൊള്ളാനായി‌ വീടിന്റെ‌ ടെറസ്സിനുമുകളിൽ‌  ചെന്നിരുന്ന്‌‌ പലതും‌    സംസാരിച്ചുകൊണ്ടി‌രിക്കുന്നതിനിടയിൽ‌  ഒരു‌ തമാശപോലെ‌  അയാൾ‌ 

‌പറഞ്ഞു:‌‌


എന്റെ‌ കല്ല്യാണാലോചനയുടെ‌ തുടക്കത്തിൽ‌  ‌ഞാൻ‌  മറ്റൊരു‌   പെൺകുട്ടിയെ‌  കാണാ‌ൻ‌  പോയിരുന്നു‌.

‌കേൾക്കാനുള്ള‌  കൗതുകത്തോടെ‌ അവളയാളുടെ‌  അടുത്തേക്ക്‌‌ നീങ്ങിയിരുന്നുകൊണ്ട്‌ ചോദിച്ചു:‌


എന്നിട്ട്‌?


അവൾ‌ അറിയാൻ‌  തിടുക്കം‌ കൂട്ടി‌യപ്പോൾ‌  അയാൾ‌ തുടർന്നു‌:‌ 

ആദ്യ‌ നോട്ടത്തിൽ‌  തന്നെ‌ എനിക്കവളെ‌ ഇ‌ഷ്ടമായി‌‌. തമ്മിൽ‌ എന്തെങ്കിലും‌ സംസാരിക്കാനുണ്ടെങ്കിൽ‌ ആവാം‌ എന്ന്‌‌ അവളുടെ‌  വീട്ടുകാർ‌  പ‌റഞ്ഞപ്പോൾ‌  ഞാൻ‌ അവളുടെ‌  അടുത്തേക്ക്‌‌ ചെന്നു‌. അവളപ്പോൾ‌ തുറന്നിട്ടൊരു‌  മുറിയിൽ‌  ഇരിക്കുകയായിരുന്നു‌. ഞാൻ‌ അടു‌ത്തെ‌ത്തീട്ടും‌ എന്റെ‌ മുഖത്തേക്ക്‌ ഒരു‌ പ്രാവശ്യം‌ പോലും‌ അവൾ‌  നോക്കിയില്ല‌. ഞാൻ‌ സംസാരിച്ചു‌ തുടങ്ങുന്നതിനുമുമ്പുതന്നെ‌ മുഖം‌ ചുളിച്ചുകൊണ്ട്‌ അവൾ‌ എന്നെ‌ നോക്കിപ്പറഞ്ഞു:‌


'‌എനിക്കിയാളെ‌ ഇഷ്ടമായില്ല‌!'‌


അന്ന്‌‌ രാത്രി‌ എനിക്കുറങ്ങാനായില്ല‌. മറ്റൊരാൾ‌  മുഖത്തു‌നോക്കി‌ വെറുക്കപ്പെട്ട‌ ഒരു‌  ജീവിയോടെന്ന‌പോലെ‌  ചില‌ വാക്കുകൾ‌  പറ‌യുമ്പോൾ‌  കേൾക്കു‌ന്നവർ‌ അ‌നുഭവിക്കുന്ന‌ ഒരു‌ വേദനയുണ്ടല്ലോ, വാക്കുകൾകൊണ്ട്‌‌ പറഞ്ഞറിയിക്കാനാവാത്തൊരു‌ വിങ്ങൽ‌, അന്ന്‌‌ ഞാനത‌നുഭവിച്ചു‌.


ഒരാൾ‌ ഏറ്റവുമധികം‌ വേദനിക്കുന്നത്‌‌ അയാളുടെ‌ ‌അഭിമാനം‌ ക്ഷതപ്പെടുമ്പോഴാണ്‌‌. അപ്പോൾ‌ അയാളനുഭവിക്കുന്ന‌ ഒരവസ്ഥയുണ്ട്‌‌‌, ഭൂമിയിലേക്ക്‌‌ ആണ്ടുപോയിരുന്നെങ്കിൽ‌ എന്നാഗ്രഹിച്ചുപോകും‌.  എന്റെ‌ നോട്ടം‌ കൊണ്ട്‌,  വാക്ക്‌‌ കൊണ്ട്‌ മറ്റൊരാളുടെ‌ അഭിമാനം‌ ഒരിക്കലും‌ മുറിപ്പെടരുതെന്ന്‌‌  അന്ന്‌‌ ഞാൻ‌ മനസ്സിൽ‌ കുറിച്ചിട്ടിരുന്നു‌.


ഇനി‌യൊരവസരത്തിൽ‌  ഞാൻ‌ കാണാൻ‌ പോകുന്ന‌  പെൺകുട്ടിയോട്‌‌ '‌നിന്നെ‌ എനിക്കിഷ്ടമായില്ല'‌ എന്നുപറ‌യാൻ‌   അവസരമുണ്ടാവരുതേയെന്ന്‌‌  ഞാൻ‌ പ്രാർത്ഥി‌ച്ചിരുന്നു‌.  അതു‌കൊ‌ണ്ട്‌‌  നിന്നെ‌ കാണാൻ‌ വരുന്നതിനുമുമ്പ്‌‌ നിന്റേ‌യും‌ കുടുംബത്തിന്റേയും‌ കാര്യങ്ങളെല്ലാം‌  ഞാൻ‌ കൃത്യമായും‌ അന്വേഷിച്ചറിഞ്ഞിരുന്നു‌.  അങ്ങനെ‌ നമ്മൾ‌ തമ്മിൽ‌ ഏറെക്കുറെ‌ ഒരു‌  അമ്പത്‌‌ ശതമാനമെങ്കിലും‌  പൊരുത്തമുണ്ടെന്ന്‌  മനസ്സിലാക്കി‌യ‌ശേ‌ഷമാണ്‌‌ ഞാൻ‌ നിന്നെ‌ കാണാൻ‌ വന്നത്‌‌‌. എനിക്കത്രയും‌ മതിയായിരുന്നു‌. ബാക്കി‌ അമ്പത്‌‌ ശതമാനം‌ ദൈവം‌ പരിഹരിച്ചുതരും‌ എന്ന‌ വിശ്വസമായിരുന്നു‌ എനിക്ക്‌‌‌. നൂറു‌ ശതമാനം‌ പൊരുത്തമുള്ള‌ ഒരു‌ ബന്ധം‌ അന്വേ‌ഷിച്ചു‌നടന്ന്‌‌ കാലം‌ കഴിക്കുന്നതിനേക്കാൾ‌  നല്ലത്‌‌ അ‌താണല്ലോ‌.‌ അല്ലെങ്കിലും‌ എല്ലാം‌ തികഞ്ഞൊരു‌   ബന്ധവും‌  ഈ‌ ലോകത്തുണ്ടാവുകയില്ലെന്നാണ്‌‌ ഞാൻ‌ വിശ്വസിക്കുന്നത്‌‌‌. അരിച്ചു‌പെറുക്കിയ‌ന്വേഷിച്ച്‌  എന്തുകൊണ്ടും‌ യോജിച്ചതാണെന്നുറപ്പുവത്തി‌ ആർഭാടമായി‌  നടത്തിയ‌ പല‌ വിവാഹങ്ങളും‌  മാസങ്ങ‌ൾ കഴിയും‌ മുമ്പ്‌  ‌തകർന്നുപോകുന്നത്‌ നമ്മ‌ൾ‌  ക‌ണ്ടിട്ടില്ലേ‌? 


അവൾ‌  പറഞ്ഞു‌, ശരിയാണ്‌‌!  അവളും‌ എന്തോ‌ പറ‌യാനൊരുങ്ങുന്നത്‌‌ കേൾക്കാനായി‌  അയാൾ‌ കാത്തിരുന്നു‌.  ‌ഡിഗ്രി പഠനം‌ കഴിഞ്ഞ‌യു‌ടനെ‌ പല‌ വിവഹാലോചനകളുമായി‌   തന്നേയും‌ പലരും‌ കാണാൻ‌ വന്ന‌ കഥകൾ‌ അവൾ‌ പറഞ്ഞു‌തുടങ്ങി‌.  ‌ആറോ‌ ഏഴോ‌ ആളുകളെങ്കിലും‌ പലപ്പോഴായി‌ അവളെ‌  കണാൻ‌ വന്നിട്ടുണ്ട്‌‌. അവർ‌ വരുന്നതിന്റെ‌ തലേ‌ദി‌വസം‌ അമ്മ‌ അവളോട്‌‌ പറയും‌. നാളെ‌ നിന്നെ‌ കാണാൻ‌ ആരോ‌ വരുന്നുണ്ട്‌‌‌, ഒരുങ്ങി‌ നിൽക്കണം‌.  അന്നേ‌‌ദിവസം‌  വീടും‌ പരിസരവു‌മൊക്കെ‌ നല്ലപോലെ‌ വൃത്തിയാക്കി‌, ചായയും‌ പലഹാരങ്ങളുമൊ‌ക്കെയുണ്ടാക്കി‌ അമ്മ‌ കാത്തിരി‌ക്കും‌. വരുന്നവരുടെ‌ മുമ്പിൽ‌ പ്രത്യക്ഷപ്പെടാനായി‌ ഞാ‌ൻ‌ നല്ലപോലെ‌ അണിഞ്ഞൊരുങ്ങി‌നിൽക്കും‌‌. അങ്ങനെ‌ എന്നേയും‌ കണ്ട്‌‌, ചായയും‌ പലഹാരങ്ങളും‌ കഴിച്ച്‌‌ അവർ‌ മട‌ങ്ങിപ്പോ‌കും‌. എങ്കിലും‌  വന്നവരാരും‌ ‌എന്റെ‌  മുഖത്തുനോക്കി‌ '‌നിന്നെ‌ ഇഷ്ടമായില്ല'‌ എന്നാരും‌ പറ‌ഞ്ഞിട്ടില്ല‌. അങ്ങനെ‌ പറ‌‌ഞ്ഞിരുന്നെങ്കിൽ‌ എനിക്കൊട്ടും‌  വേദനിക്കി‌ല്ലായിരുന്നു‌. പക്ഷെ‌, അവർ‌ കാണാൻ‌ വന്ന്‌‌  രണ്ടുമൂന്നു‌ ദിവസങ്ങൾ‌ ‌കഴിയുമ്പോൾ‌  സ്വയം‌ നെഞ്ചിലുഴിഞ്ഞ്‌‌  ദൂര‌ത്തേക്കെവിയോ‌  നോക്കിക്കൊ‌ണ്ട്‌ അച്ഛൻ‌ വരാന്തയിലിരിക്കുന്നുണ്ടാവും‌. ഞാൻ‌ അടു‌ത്തുചെല്ലുമ്പോൾ‌  എന്റെ‌ മുഖത്തേക്കു‌ നോക്കാനാവാതെ‌ അച്ഛ‌ൻ‌ മുഖം‌ താഴ്ത്തി‌ക്കൊണ്ട്‌ ഇങ്ങനെ‌  പറ‌യും‌:‌ '‌അവർക്കിഷ്ടായിട്ടില്ലെന്ന്‌ ‌ അറിയിച്ചിരിക്ക്‌ണൂ‌!'‌


വിവാഹം‌ നടക്കാതെ‌ പോയതിൽ‌ എനിക്ക്‌‌ സങ്കടമുണ്ടാ‌യിരുന്നില്ല‌.  പക്ഷെ‌  ‌ അവർക്കിഷ്ടായിട്ടില്ലെന്ന്‌ പറയുമ്പോൾ‌ അച്ഛ‌ന്റെ‌  വാക്കുകൾക്കിടയിലെ‌  ആ‌ ഇട‌ർ‌ച്ചയുണ്ടല്ലോ‌ അതാ‌യിരുന്നു‌ എന്നെ‌ തളർത്തിയിരുന്നത്‌. ചിലർക്ക്‌ എന്റെ‌ തൊലിയുടെ‌ നിറമായിരുന്നു‌ പ്രശനം‌‌, മറ്റു‌ചിലർക്ക്‌‌ ഞങ്ങളുടെ‌  സാമ്പത്തികം‌. അപ്പോഴൊക്കെ‌ അമ്മ‌ സമാധാനിപ്പിക്കും‌. മോളെ‌ ഇഷ്ടപ്പെടുന്നൊരാളെ‌  ദൈവം‌ കൊണ്ടുവന്നു‌‌തരും‌.


അന്നുമുതൽ‌  ഞാനൊരു‌ തീരുമാ‌ന‌മെടുത്തു‌. വിവാ‌ഹാ‌ലോചനയുമായി‌ വരുന്നവരുടെ‌ മുമ്പിൽ‌  ഇനിയിങ്ങനെ‌ അണിഞ്ഞൊരുങ്ങി‌ നിൽക്കാൻ‌ ഞാനില്ല‌.   ഞാൻ‌ എങ്ങെനെയണോ‌ അങ്ങനെ‌ എന്നെ‌ കണ്ടിഷ്ടപ്പെടുന്ന‌ ഒ‌രാൾ‌  വരുമ്പോൾ‌ അന്നു‌മതി‌ എനിക്ക്‌‌   വിവാഹം‌‌. അതിനുമുമ്പ്‌‌ പഠിച്ച്‌‌ സ്വന്തം‌ കാലിൽ‌ നിൽക്കണം‌. മനുഷ്യരല്ലേ‌, മടു‌ക്കുമ്പോൾ‌  ആരുപേക്ഷിച്ചുപോയാലും‌ മറ്റൊരാളുടെ‌  മുമ്പിൽ‌ കൈ‌ നീട്ടാതെ‌ ജീവിക്കാമല്ലോ‌! അതിനൊരു‌ ജോലി‌ നേടണം‌. അതുകൊ‌ണ്ടാ‌ണ്‌‌ തുടർന്നു‌ പഠിക്കാൻ‌ എന്നെ‌ അനുവദിക്കണമെന്ന്‌‌ അ‌ന്ന്‌ ‌ഞാൻ‌ നിങ്ങളോ‌ടാ‌വശ്യപ്പെട്ടത്‌‌‌.


അത്‌‌ കേട്ടപ്പോൾ‌ അ‌യാൾ‌ ചിരിച്ചുകൊണ്ട്‌ പ‌റഞ്ഞു:‌ മടു‌ക്കുമ്പോൾ‌  ഉപേക്ഷിക്കാനല്ല‌ല്ലോ‌ ഒരാൾ‌  പെണ്ണിന്റെ‌  കഴുത്തിൽ‌ താലി‌ കെട്ടുന്നത്‌‌‌. ഏതായാലും‌  ഞാൻ‌ നിന്നെ‌ കാണാൻ‌ വന്നസമയത്ത്‌‌   ഒട്ടും‌ ചമയങ്ങലില്ലാതെ‌ നീ‌ മുമ്പിൽ‌ വന്നുനിന്നപ്പോൾ‌ എനിക്കൊരു‌ അസ്വാഭാവികത‌യൊക്കെ‌  തോന്നിയിരുന്നു‌.


അവൾ‌  സാരിത്തലപ്പുകൊണ്ട്‌ കണ്ണുകൾ‌ തുടച്ച്‌‌  ഒന്ന്‌ ചിരിക്കാൻ‌  ശ്രമിച്ചു‌കൊണ്ട്‌  പറഞ്ഞു:‌  

‌അന്ന്‌‌ ഞാൻ‌ വിചാരിച്ചിരുന്നു‌, നിങ്ങൾക്കെന്നെ‌ ഇഷ്ടപ്പെടുകയില്ലെന്ന്‌‌‌.   സർക്കാർ‌ ജോലിയും‌ നല്ല‌ ഫേമിലി‌ ബേക്ക്ഗ്രൗണ്ടു‌മുള്ള‌ നിങ്ങൾക്ക്‌‌ ‌നല്ലൊരു‌ തറവാട്ടിൽ‌ നിന്നും‌  നല്ല‌ നിലയിലുള്ളൊ‌രു‌ പെണ്ണിനെ‌ത്തന്നെ‌  കിട്ടുമല്ലോയെന്നും‌  ഞാൻ‌ വിചാരിച്ചിരുന്നു‌.    


അതുകേട്ടപ്പോൾ‌  അയാൾ പറ‌ഞ്ഞു:‌

ഈ‌ ഭൂമിയിൽ‌ ഓരോരുത്തർക്കും‌ ദൈവം‌  ഓരോരുത്തരെ‌ നിശ്ചയിച്ചുവെച്ചിട്ടുണ്ട്‌‌‌ എന്നല്ലേ‌ പറ‌യാറ്‌‌‌. എനിക്ക്‌‌ നിന്നേയും‌ നിനക്കെ‌ന്നേയുമാ‌യിരിക്കും‌  വിധിച്ചിട്ടുണ്ടാവുക‌. ‌അതങ്ങ‌നെയായിരുന്നെങ്കിൽ‌,  ഇങ്ങനെ‌യ‌ല്ലാ‌യിരു‌ന്നെങ്കിൽ‌ എന്നൊന്നും‌  ജീവിതത്തിലൊരിക്കലും‌ ഞാ‌ൻ‌ ചിന്തിച്ചിട്ടില്ല‌.  സൗന്ദര്യമുള്ള‌ മ‌റ്റൊരു‌ പെണ്ണിനെ‌ക്കാ‌ണുമ്പോൾ‌  ‌‌‌അവളുമായി‌ നിന്നെ‌ ഞാൻ‌ താ‌രതമ്യം‌ ചെയ്യാറുമില്ല‌. ‌അതുകൊണ്ടുതന്നെ‌ ‌എനിക്കൊരി‌ക്കലും‌ മനസ്സിന്റെ‌ സന്തോഷം‌ നഷ്ടമായിട്ടില്ല‌.  പണവും‌ സൗന്ദ‌ര്യവും‌ എത്ര‌യുണ്ടെങ്കിലും‌  ഒരാൾക്ക്‌ മനസ്സിന്‌‌ സന്തോഷമില്ലെങ്കിൽ‌ പിന്നെ‌  അതൊന്നും‌ ആസ്വദിക്കാനാവില്ലല്ലോ‌!

അതുകൊണ്ട്‌, ‌നീ‌ എങ്ങനെ‌യാണൊ‌ അതുപോലെ‌  നിന്നെ‌ ഞാൻ‌ സ്വീകരിക്കുന്നു‌. നീ‌ എന്നേയും‌ അതുപോലെ‌ സ്വീകരിക്കുമെന്ന്‌‌ ഞാൻ‌ വിചാരിക്കുന്നു‌.  ആ‌ വിചാരമായിരിക്കണം‌   നമ്മുടെ‌ വിവാ‌ഹ‌‌ജീവിതത്തെ‌ മുന്നോട്ടുനയിക്കേണ്ടത്‌‌‌.


അയാൾ‌ പറയുന്നതെല്ലാം‌ അവൾ‌  ശ്രദ്ധയോടെ‌ കേട്ടിരുന്നു‌, അയാൾ‌ തുടർന്നു‌:‌ ആദ്യമൊക്കെ‌  വിവാഹ‌ത്തെ‌ക്കുറിച്ച്‌ എനിക്കും‌ വ‌ലിയ‌  സങ്കല്പ‌ങ്ങളൊക്കെ‌യു‌ണ്ടായിരുന്നു‌. കോളേജിൽ‌ പഠിക്കുന്ന‌ കാലത്ത്‌‌ എനിക്കൊരു‌ സുഹൃത്തുണ്ടായിരുന്നു‌, ഗോപ‌കുമാർ‌. കാണാൻ‌ നല്ല‌ ഗ്ലാമറായിരുന്നു‌ അവന്‌‌. പഠിക്കുന്ന‌ കാലത്ത്‌‌  അവനായിരുന്നു‌ എന്റെ ഹീറോ‌!  ‌  ഭാവിജീവിതത്തെക്കുറിച്ചൊക്കെ‌ അവന്‌‌ അവന്റേതായ‌  സങ്കല്പ‌ങ്ങളുണ്ടായി‌രുന്നു‌.  അ‌വൻ‌ ‌പലപ്പോഴും‌ പറയും‌.  കല്ല്യാണം‌ കഴിക്കുകയാണെങ്കിൽ‌ ഒരു‌ സമ്പന്ന  കുടും‌ബ‌ത്തിൽ‌‌നിന്ന്‌‌ സുന്ദരിയായ‌ ഒരു‌ പെണ്ണിനെ‌ത്തന്നെ‌  കല്ല്യാണം‌ കഴിക്കണം‌. സ്ത്രീധനമായിക്കിട്ടുന്ന‌  പണം‌ കൊണ്ട്‌‌ അ‌ടിച്ചുപൊളി‌ച്ചു‌ ജീവിക്കണം‌. മക്കളും‌ പ്രാരാബ്ധ‌ങ്ങളുമൊക്കെ‌ കുറേ‌ക്ക‌ഴിഞ്ഞു‌ മതി‌. അതൊക്കെ‌ നോക്കിനടന്നാൽ‌ ജീവിതം‌ ആസ്വ‌ദി‌ക്കാനാവില്ല. ഇഷ്ടത്തോടെ‌ അയാൾ‌ പറ‌യുന്നതെല്ലാം‌ കേട്ട്‌‌ അവൾ‌ അയാളുടെ‌ മുഖത്തേക്കങ്ങനെ‌ നോക്കിനിന്നു‌. കണ്ടിട്ടുണ്ടാവും‌   


കോളേജ്‌ പഠനം‌  കഴിഞ്ഞ്‌‌  പിന്നെ‌ ഞങ്ങൾ‌ തമ്മിൽ‌  ‌കണ്ടിട്ടില്ല‌.   വർഷങ്ങളായി‌ യാതൊരു‌  ബന്ധവുമില്ല‌.


പാടവരമ്പത്തും‌ പുഴവക്കത്തും‌  കൈകൾ‌ കോർത്തു‌നട‌ന്നും‌  ടെറസ്സിനു‌മുകളിലിരുന്ന്‌ കഥകൾ‌ പറ‌ഞ്ഞും‌  കാലം‌  എത്ര‌ വേഗത്തിലാണ്‌‌   കട‌ന്നുപോയത്‌‌‌. അതിനിടയിൽ‌ എന്തൊക്കെ‌ മറ്റങ്ങളാണ്‌‌ അവരുടെ‌ ജീവിതത്തിലുണ്ടായത്‌.  അയാൾ‌ അവളെ‌ പഠിപ്പിച്ചു‌‌, അവൾക്ക്‌‌ നല്ലൊരു‌ ജോലിയും‌ കിട്ടി‌‌, രണ്ടു‌പേർക്കും‌ നല്ല‌ വരുമാനമായി‌‌, സ്വ‌ന്തമായി‌ അദ്ധ്വാനി‌ച്ചുണ്ടാക്കിയ‌  പണം‌‌കൊണ്ട്‌‌  അവർ‌ വീട്‌‌ പുതുക്കിപ്പണിതു‌. അവർക്ക്‌ മക്കളും‌ പേരമക്കളുമായി‌.  വർഷങ്ങൾ‌ പലതുകഴിഞ്ഞപ്പോൾ‌  

‌‌സർവ്വീസിൽ‌ നിന്ന്‌‌ അയാളും‌ പിന്നീട്‌‌  അവളും‌ വിരമിക്കുകയും‌ ചെയ്തു‌.   


എങ്കിലും‌ പതിവുകളൊന്നും‌ അവർ‌ തെറ്റിച്ചില്ല‌.  പെൻഷനായപ്പോൾ‌  ഒന്നും‌ ചെയ്യാനില്ലാതെ‌ അവർ‌  വീട്ടിൽ‌ വെറുതെയിരുന്നില്ല‌. വീടി‌നോട്‌‌ ചേർന്ന‌ പറമ്പിൽ‌  അയാൾ‌ നന്നായി‌ പണിയെടുത്തു‌. ഒരു‌ നിഴലു‌പോലെ‌ അവളും‌ എല്ലാ‌ സഹായത്തിനും‌  ‌അയളുടെ‌ കൂടെ‌ നിന്നു‌. ‌പൊതുപ്രവർത്തനങ്ങൾക്കും‌  കുടുംബ‌ സന്ദർശനങ്ങൾക്കുമെല്ലാം‌  അവർ‌ സമയം‌ കണ്ടെത്തി‌. വിവാഹത്തിന്റെ‌ ആദ്യ‌ നാളുകളിൽ‌  എങ്ങ‌നെ‌യായിരുന്നോ‌ അതേ‌ ഊർജ്ജത്തോടെ‌ അതേ‌ സൗന്ദ‌ര്യബോധത്തോടെ‌  അവർ‌ ജീവിച്ചു‌.  അയാളുടെ‌ മനസ്സിൽ‌ നിന്നോ‌ ‌അവളുടെ‌ മുഖ‌ത്തു‌നിന്നോ‌ ആ‌ സുവർണ്ണ‌‌രശ്മികൾ‌  ഒരിക്കലും‌ ‌മാ‌ഞ്ഞു‌പോയില്ല‌. അതിനാൽ‌  പ്രായം‌ ഒരിക്കലും‌ അവരുടെ‌ ശരീരത്തേയോ‌  മനസ്സിനേയോ‌  തളർത്തിയില്ല‌‌. ചിലപ്പോൾ‌ അവൾ‌ പറ‌യും‌ :‌ ഒന്നും‌ ചെയ്യാനില്ലായിരുന്നെങ്കിൽ‌ നമ്മളെന്നോ‌ വൃദ്ധ‌ന്മാരായി വടിയും‌ കുത്തി‌ നടന്നേനേ‌‌.. അതു‌ കേൾക്കുമ്പോൾ‌ അയാൾ‌ അവളെ‌ നോക്കി‌ ഉറക്കെ‌ ചിരിക്കും‌.


അങ്ങനെയുള്ള‌ ‌ഒരു‌‌ദിവസം‌ അവൾ‌ അയാളുടെ‌ ചുമലിൽ‌ കൈവെച്ചുകൊണ്ട്‌ ചോദിച്ചു‌:‌  ‌നമ്മുടെ‌ എത്രാമത്തെ‌ വിവാഹ‌‌വാർഷികമാണ്‌‌ അടുത്തുവരുന്നതെന്നറി‌യാ‌മോ‌?


അയാ‌ൾ‌ ഇല്ലെന്ന്‌‌ തലയാട്ടി‌യപ്പോൾ‌  അവൾ‌ പറ‌ഞ്ഞു:‌ മുപ്പതാം‌  വിവാഹ‌വാർഷികം‌. അയാൾ‌ സന്തോഷത്തോടെ‌ അതിലേ‌റെ‌ അൽഭു‌ത‌ത്തോടെ‌ അയാൾ‌ അവളെ‌ നോക്കി‌ച്ചിരിച്ചു‌.

 

നമുക്ക്‌‌  ആഘോഷിക്കണം‌‌, അയാൾ‌ പറ‌ഞ്ഞു‌.  മക്കളും‌ പേരമക്കളും‌ എല്ലാവരും‌ കൂടി‌ ആഘോ‌ഷത്തിനുള്ള‌ ഒരുക്കങ്ങൾ‌ തുടങ്ങി‌. വീട്ടിൽ‌ത്തന്നെ‌ ഡിന്നറൊരുക്കി‌. '‌ഹാപ്പി‌ വെഡ്ഡിംഗ്‌ ആനിവേഴ്‌സരി‌'‌ എന്നെ‌ഴുതിയ‌ കേക്ക്‌‌ മുറി‌ച്ച്‌‌  അവർ‌ അങ്ങോ‌ട്ടുമിങ്ങോട്ടും‌ പങ്കുവെച്ചു‌. '‌സുന്ദരമായ‌  ‌ഞങ്ങളുടെ‌ ദാ‌മ്പത്യ‌‌ജീവിതം‌  മുപ്പതു‌ വർഷങ്ങൾ‌  പിന്നിടുന്നു‌‌'‌ എന്നൊരു‌ അടി‌ക്കുറിപ്പോടെ‌ അയാളും‌ അവളും‌  ഒ‌ന്നിച്ചുനിൽക്കുന്ന‌ ഒരു‌ ഫോട്ടോ‌യെടുത്ത്‌‌ ‌അയാൾ‌ ഫേസ്ബുക്കിൽ‌ ‌പോസ്റ്റിട്ടു‌.‌


എഫ്ബിയിൽ‌ ഒരുപാട്‌ ‌ ലൈക്കു‌കൾ‌, കമന്റ്‌‌ ബോക്സിൽ‌ ഒത്തിരി‌ പേരുടെ‌ ആശസകൾ‌‌‌!  അയാളും‌ അവളും‌ ഒന്നിച്ചിരുന്ന്‌‌ അതെല്ലാം‌  വാ‌യിച്ചുകൊണ്ടിരിക്കെ‌  അതിലൊന്നിൽ‌  അയാളുടെ‌ കണ്ണുടക്കി‌.

'‌നിങ്ങളുടെ‌ ദാമ്പത്യ‌‌ജീവിതത്തിൽ‌ ഇതുപോലെ‌  ഇനിയുമിനിയും‌  അനേകം‌ സുന്ദര‌‌നിമിഷങ്ങളുണ്ടാവട്ടെ‌‌!'‌  ആശംസകൾ‌‌‌! ഗോപ‌കുമാർ‌.


അയാൾ‌ ഫെയ്സ്ബുക്കിൽ‌  അവന്റെ‌ പ്രൊഫൈൽ‌ പര‌തി‌, അവൻ‌ തന്നെ‌.  ഞാൻ‌ പറ‌ഞ്ഞിരുന്നില്ലേ‌, കോളേ‌ജിൽ‌ കൂടെ‌ പഠിച്ചിരുന്ന‌ ഗോപകുമാറിനെക്കുറിച്ച്‌,  അവൻ‌ തന്നെ‌‌, അയാ‌ൾ‌ പറഞ്ഞു‌.


കോളേജ്‌ പഠനം‌ കഴിഞ്ഞ‌ശേഷം‌  അവനെപ്പറ്റി‌ ഒരു‌ വിവരവുമില്ലായിരുന്നു‌.   നമുക്കൊരു‌ ദിവസം‌ അവന്റെ‌ വിട്ടിൽ‌ പോകണം‌‌, അവനെയൊന്നു‌ കാണണം‌. അവന്റെ‌ പ്രൊഫൈലിൽ‌  നിന്നും‌ അവന്റെ‌ മൊബൈൽ‌ നമ്പറും‌ കിട്ടി‌. ഒരു‌ ദിവസം‌  ‌രണ്ടുപേരും‌ കൂടി‌ ഗോ‌പകുമാറിനെ‌ കാണാനായി‌ വീട്ടിൽനിന്നിറങ്ങി‌. ‌മൂന്നു‌ മണിക്കൂർ‌ ട്രെയ്നിലിരിക്കണം‌. യാ‌ത്രയിൽ‌  അവന്റെ‌ വലിയ‌ വീടും‌  സമ്പന്ന‌ കുടുംബത്തിലെ‌  ഭാര്യയുമൊക്കെ‌ ഭാവനാചിത്രങ്ങളായി‌ അയാളുടെ‌ മനസ്സിലൂടെ‌ കട‌ന്നുപോയി‌. 


അങ്ങനെ‌ പഴയ‌ സുഹൃത്തുക്കൽ‌ കണ്ടുമുട്ടി‌. ഗോപൻ‌ അപ്പോൾ‌ വരാന്തയിലെ‌ സോഫയിൽ‌ ഇരിക്കുകയായിരുന്നു‌. അവൻ‌ ആകെ‌ മാറിപ്പോ‌യിരിക്കുന്നു‌‌!

പഴയ‌ ഗ്ലാമറൊന്നുമില്ല‌. അകാല‌‌വാർദ്ധക്യം‌ ബാ‌ധിച്ച‌പോലെ‌ അവന്റെ‌ മുഖം‌ മങ്ങിയിരിക്കുന്നു‌. സംസാരിക്കുമ്പോൾ‌ അവന്റെ‌  വാക്കുകൾ  ഇടക്കിടെ‌ മുറിഞ്ഞുപോകുന്നത്‌ അയാൾ‌ ശ്രദ്ധിച്ചു‌. 


‌ഗോപൻ‌ പറഞ്ഞു:‌ വീടൊക്കെ‌ അല‌ങ്കോല‌മായിക്കിടക്കുകായാണ്‌‌‌,  ഇങ്ങനെയൊക്കെ‌ മതിയെന്നു‌ വിചാരിക്കും‌. അതുപറ‌ഞ്ഞുകൊണ്ടിരിക്കുന്നതിനിട‌യിൽ‌  മെലിഞ്ഞു‌‌നീണ്ട‌ ഒരു‌ സ്ത്രീ‌

ഒരു‌ ജഗ്ഗിൽ‌ തണുത്ത‌ ഓറഞ്ചു‌ ജൂസുമായി‌  അവരുടെ‌ അടുത്തേക്ക്‌‌ വന്നു‌. ഗോപൻ‌ പറഞ്ഞു:‌  പെങ്ങളാണ്‌‌,  പകൽ‌ സമയത്ത്‌‌ വന്ന്‌‌ അവൾ‌  ചെറിയ‌ സഹാ‌യങ്ങളൊ‌ക്കെ‌ ചെയ്തുതരും‌‌. 


പരിചയപ്പെടുത്താനായി‌ അയാൾ‌ ഭാര്യയെ‌ ചൂണ്ടി‌  പേരു‌‌പറ‌ഞ്ഞുതുട‌ങ്ങിയപ്പോൾ‌  ഗോപൻ‌ ഇടക്കു‌‌കയ‌റിപ്പറ‌ഞ്ഞു:‌ അറി‌യാം‌‌, എഫ്ബിയിൽ‌ കണ്ടല്ലോ‌! ഫോട്ടോയിൽ‌ കണ്ടതിനേ‌ക്കാളും‌ എനർജെറ്റിക്കാണ്‌‌ രണ്ടാളും‌. എന്താണതിന്റെ‌ രഹസ്യമൊന്ന്‌ ‌ പറയാമോ‌?


എല്ലാവരും‌ ചിരിച്ചു‌.‌ ആ‌ ചിരിയുടെ‌ സന്തോഷത്തിൽ‌ അയാൾ‌ ഗോപനോട്‌‌  ചോദിച്ചു‌:‌  എന്തായെടാ‌  കോളേജ്‌‌ കാലത്തെ‌ നിന്റെ‌ സങ്കല്പ‌ങ്ങളൊക്കെ‌? എവിടെ‌ സമ്പന്ന‌കുടുംബത്തിലെ‌ ആ‌ സുന്ദരി‌‌?


ഗോപൻ‌ ഒന്നു‌ ചിരിക്കാൻ‌ ശ്രമിച്ചെങ്കിലും‌ അവന്റെ‌  മുഖം‌ പെട്ടന്ന്‌‌  വാടുന്നത്‌ ‌അയാൾ‌  ശ്രദ്ധിച്ചു‌. അവൻ‌ അല്പ‌സമയം‌ ഒന്നും‌ മിണ്ടിയില്ല‌.  പിന്നീട്‌‌  പഴയ‌ കോളേജ്‌ ജീവിതത്തിലേക്കും‌  ‌സുഹൃത്തുക്കളിലേക്കുമൊക്കെയാ‌യി‌  അവരുടെ‌  സംസാരവിഷയം‌. ‌ഒരു‌ നേർത്ത‌ മൗനത്തിനു‌‌ശേഷം‌ ഗോ‌പൻ‌  പറ‌ഞ്ഞു‌തുടങ്ങി‌.


ഞാൻ‌  പഠനം‌ കഴിഞ്ഞ്‌‌ സ്വന്തമായി‌ ബിസിനസ്സിലേക്ക്‌‌ തിരിഞ്ഞു‌. കുറേ‌‌കാലം‌ അതിന്റെയൊക്കെ‌ തിരക്കിലായിരുന്നതിനാൽ‌ വിവാഹത്തെക്കുറിച്ചൊന്നും‌

‌ചിന്തിക്കാൻ‌ സമയം‌ കിട്ടിയിരുന്നി‌ല്ല‌. പിന്നെ‌ വീട്ടുകാരുടെയൊക്കെ‌ നിർബ്ബന്ധത്തിനു‌ വഴങ്ങി‌ വിവാഹം‌ കഴിക്കാൻ‌ ത‌ന്നെ‌ തീരുമാനിച്ചു‌. അങ്ങിനെ‌  കുറേ‌കാലം‌  പെണ്ണന്വേഷണവുമായി‌  നടന്നു‌. കൂട്ടുകാരുടെ‌ കൂടെ‌ പല‌ പെൺ‌കു‌ട്ടികളേയും‌  ചെന്നു‌കണ്ടു‌. അതിലൊന്നും‌ എന്റെ‌ ഗ്ലാമറിനൊത്തൊരു‌   പെൺകുട്ടിയുമില്ലായിരുന്നു‌.  ഒരു‌ പത്തിരുപത്‌‌ ‌പെ‌ൺകുട്ടികളെയെങ്കിലും‌ പോയി‌ കണ്ടു‌‌കാണും‌. കുറേ‌യെ‌ണ്ണത്തിനെ‌ എനിക്കു‌ പറ്റിയില്ല‌, എനിക്കു‌ പറ്റിയതിനെ‌  കൂട്ടുകാർക്കും‌ പറ്റിയില്ല‌.  അങ്ങനെ‌  ഓരോരോ‌  കാരണങ്ങൾ‌  പറ‌ഞ്ഞ്‌‌ അതിൽനിന്നൊക്കെ‌ ഒഴിഞ്ഞുമാറും‌. 


പെ‌ണ്ണുകാണൽ‌ച്ച‌ടങ്ങ്‌‌ അന്നൊക്കെ‌ ഞങ്ങൾക്കൊരുതരം‌  ഹോബിയായിരുന്നു‌.  അതിൽ‌ ഒരു‌ ഒരു‌ കുടും‌ബ‌ത്തിന്റെ‌ പ്രതീകഷയുണ്ടെന്നൊ‌‌, ഒരു‌ പെൺകുട്ടിയുടെ‌ ജീവിത‌മുണ്ടെന്നോ‌‌ എന്നൊന്നും‌ ഞാനന്ന്‌‌ ചിന്തിച്ചിരുന്നില്ല‌. 

ഒരു‌ പക്ഷെ‌ ആ‌ പെൺകുട്ടികളുടെയൊക്കെ‌ ശാ‌പമാ‌യിരിക്കാം‌ എത്ര‌ ശ്രമിച്ചിട്ടും‌ മനസ്സിനിണങ്ങിയ‌ ഒരു‌ പെണ്ണിനെ‌ എനിക്കു‌ കണ്ടെത്താനായില്ല‌. ‌ഒറ്റക്ക്‌‌ ജീവിച്ച്‌  ബോറടിച്ചു‌തു‌ടങ്ങി‌. ‌അവസാനം‌ ‌ഒരു‌ പെൺകുട്ടി‌ ‌എന്റെ‌‌ കൂടെ‌  ജീവിക്കാൻ‌   തയ്യാറായി‌. എന്റെ‌ ഓഫീസിൽ‌ തന്നെ‌ ജോലി‌ ചെയ്യുന്ന ഒരു‌ പെൺകുട്ടിയാ‌രുന്നു‌ അവൾ‌.   താലികെട്ടിയുള്ള‌ ഒരു‌ വിവാഹമൊന്നുമായിരുന്നില്ല‌ ഞങ്ങളുടേത്‌‌‌. '‌ലിവിംഗ്‌ ടു‌ഗെ‌ത‌ർ‌'‌ എന്നൊക്കെ‌ പറയാറില്ലേ‌? അതുപോലെ‌ ഒന്നിച്ചൊരു‌ ജീവിതം‌. എന്ന്‌‌  മടുക്കുന്നുവോ‌ അന്ന്‌‌ തമ്മിൽ‌ പിരിഞ്ഞുപോകാമെന്നായിരുന്നു‌ ഞങ്ങൾ‌ തമ്മിലുള്ള‌  എഗ്രിമെന്റ്‌. ഞങ്ങളുടെ‌  ജീവിതം‌ സുന്ദരമായി‌ മുന്നോട്ടു‌ നീങ്ങി‌.  വിവാഹം‌ കഴിച്ചില്ലെങ്കിലും‌  മരിക്കുന്നതു‌‌വരെ‌ നിങ്ങളുടെ‌ കൂടെത്തന്നെ‌  ജീവിക്കുമെന്ന്‌‌  അവൾ‌ പലപ്പോഴും‌ എന്റെ‌ ചെവിയിൽ‌ മന്ത്രിച്ചിട്ടുണ്ടായിരുന്നു‌. എന്റെ‌ ശരീര‌സൗന്ദര്യം‌  പിന്നെ‌ എന്റെ‌ ബേങ്ക്‌ ബാലൻസ്‌ അതെല്ലാ‌മായിരിക്കണം‌ അവളെ‌ അങ്ങനെ‌ പറ‌യാൻ‌ പ്രേരിപ്പിച്ചിട്ടുണ്ടാവുക‌.    


വിശ്രമമില്ലാത്ത‌ നീണ്ട‌ യാത്രകളും‌ ബിസ്‌നസ്സ്‌ തിരക്കുകളു‌മൊക്കെയായി‌  വർ‌ഷങ്ങൾ‌ പലതു‌ം‌ കടന്നു‌‌പോയി‌. അതിനിടയിൽ‌ ഒരു‌ ദിവസം‌ ഉറങ്ങിക്കൊണ്ടിരിക്കെ‌ പെട്ടന്ന്‌‌ എനിക്കൊരു‌  സ്ട്രോ‌ക്ക്‌ വന്നു‌.  നാവു‌‌കുഴഞ്ഞു‌പോയി‌, സംസാരിക്കൻ‌ വയ്യാതായി‌. ഓർമ്മശക്തി‌  ഭാഗികമയി‌ നഷ്ടപ്പെട്ടു‌. 

ദിവസങ്ങൾ‌  നീണ്ട‌ ചികിൽസ‌‌, അപ്പോഴൊക്കെ‌ എന്നെ‌ പരി‌ചരിച്ചുകൊണ്ട്‌  അവൾ‌ എന്റെ‌ കുടെത്തന്നെയുണ്ടായിരുന്നു‌.  ചികിൽസ‌‌കൾ‌  മാസങ്ങൾ‌ തന്നെ‌  നീണ്ടു‌പോയെങ്കിലും‌  എന്റെ‌ ശരീ‌രവും‌ മനസ്സും‌ പഴയ‌ അവസ്ഥയിലേ‌ക്ക്‌‌ തിരിച്ചുവന്നില്ല‌. പിന്നെ‌ അവൾക്കും‌ ‌ മടു‌ത്തുകാണും‌‌‌,  ഒരു‌ ദിവസം‌ അവൾ‌ അവളു‌ടെ‌ വഴിക്കുപോയി‌.  ആ‌ ഒരവ‌വസ്ഥയിൽ‌ അവളെന്നെ‌  ഉപേക്ഷിച്ചുപോയപ്പോൾ‌ എന്റെ‌ ഹൃദയം‌ വല്ലാ‌തെ‌ തകർന്നു‌‌പോയി‌. പക്ഷെ‌ എനിക്കൊന്നും‌ പറയാനില്ലാ‌യിരുന്നു‌. എപ്പോൾ‌ മടുക്കുന്നുവോ‌ അന്ന്‌‌ പിരിയാമെന്നായിരുന്നല്ലോ‌ ഞങ്ങൾ‌  തമ്മിലുള്ള‌  കരാർ‌.


വർഷങ്ങൾ‌ പലതും‌ പിന്നേയും‌  കഴിഞ്ഞു‌പോയി‌. ഞാ‌ൻ‌ കുറച്ചൊ‌ക്കെ‌  റി‌ക്കവറായി‌ വന്നു‌. എന്നാലും‌ ബിസിനെസ്സ്‌ കാര്യങ്ങളൊ‌ന്നും‌ ശ്രദ്ധിക്കാനായില്ല‌. അതൊക്കെ‌ നഷ്ട‌ത്തിലായി‌. ഇതിനിടയിലെപ്പൊഴോ‌ അവൾ‌ മറ്റൊരാളെ‌ വിവാഹം‌  കഴിച്ചെന്ന്‌‌ ഞാനറിഞ്ഞു‌.  ശരീരവും‌ മനസ്സും‌ തളർന്നുപോയ‌ എന്റെ‌ ജീവിതത്തിലേക്ക്‌‌ ഇനി‌ അവളോ‌   മറ്റൊരാളോ‌  കടന്നു‌വരില്ല‌.


കണ്ണുകൾ‌ നിറഞ്ഞുവരുന്നത്‌‌  കാണാതിരിക്കാൻ‌ ഗോപൻ‌ അല്പ‌സമയം‌   താഴേക്കു‌ നോക്കിനിന്നു‌. ഒരു‌ ചെറിയ‌ മൗ‌നത്തിനുശേഷം‌ അവൻ‌ പറ‌ഞ്ഞു:‌


സമയം‌  കിട്ടുമ്പോൾ‌ ഇട‌ക്കൊക്കെ‌ നിങ്ങൾ‌ വരണം‌.


വരും‌, തീർച്ചയായും‌ വരും‌. അവർ‌ ഗോപനെ‌  ആശ്വസിപ്പിച്ചു. പിന്നേയും‌ പലതും‌ സംസാരിച്ചിരുന്ന‌ശേ‌ഷം‌  അവർ‌ രണ്ടാളും‌ യാത്രപറഞ്ഞിറങ്ങി‌. ‌ അവർ‌ പോകുന്നതും‌ നോക്കി‌  ഗോപൻ‌ സോഫയിൽത്തന്നെ‌യിരുന്നു‌.‌


ട്രെയ്നിലെ‌  തിരക്കൊഴിഞ്ഞ‌ കമ്പാർട്ട്മെന്റിൽ‌  അയാളുടെ‌ ചുമലിൽ‌ തല‌ ചായ്ച്ച്‌ പുറത്തേക്കു‌ നോക്കിയിരി‌ക്കുന്നതിനിടയിൽ‌ അവൾ‌ അയളോ‌ട്‌ ‌പറഞ്ഞു:‌ ജീവിതത്തിന്റെ‌ അവസാനകാലത്ത്‌‌  ആരും‌ കൂട്ടില്ലാതെ‌  ‌ഒറ്റക്കാ‌യിപ്പോകുന്നത്‌‌ വലിയ‌ സങ്കടം‌  തന്നെ അല്ലേ‌ ?  ങും‌.. അയൾ‌ മൂളി‌. നമ്മൾ‌  ഭാഗ്യവാന്മാരാണ്‌‌,  എങ്കിലും‌ ഒരു‌ ദിവസം‌ നമ്മളിലൊരാൾ‌ ഇല്ലാതായാൽ‌‌.. പറഞ്ഞുമുഴുമിപ്പിക്കാനാവാതെ‌  അവളയാളു‌ടെ‌  കണ്ണു‌കളിലേക്കുനോക്കി‌, അയാ‌ൾ‌  അവ‌ളേയും‌. ‌


ഗോപൻ‌ പറയുന്നപോലെ‌ :‌ ജീവിതം‌ ഓരോരുത്തരേയും‌ ഓരോരോ‌ കര്യങ്ങൾ‌ പഠി‌പ്പിക്കുമല്ലൊ‌.  എന്നേയും‌ ചിലതൊക്കെ‌ പഠിപ്പിച്ചു‌.  സമ്പാദിച്ചുകൂട്ടിയതിലെല്ലാം‌ വലിയ‌ മതിപ്പായിരുന്നു‌ ഒരു‌ കാലത്തെനിക്ക്‌‌. അന്നൊക്കെ‌  വലിയൊരു‌ ആൾക്കൂട്ടം‌ തന്നെ‌ എനിക്കു‌ ചുറ്റു‌മുണ്ടായിരുന്നു‌.   അവരൊക്കെ‌ എല്ലാ‌കാലത്തും‌  എന്റെ‌ കൂടെത്തന്നെയുണ്ടാകുമെന്ന്‌ ‌ ഞാൻ‌  ധരിച്ചിരുന്നു‌. എന്റെ‌ ശരീര‌സൗന്ദ‌ര്യത്തിലും‌  അക്കാ‌ലത്ത്‌  ഞാനേറെ‌  അഹങ്കരിച്ചിരുന്നു‌. സുന്ദരികളായ‌ സ്ത്രീകളൊക്കെയും‌  എന്റെ‌ കൂടെ‌ ‌ജീവിക്കാൻ‌  മൽസരിക്കുമെന്ന്‌‌ അന്നൊക്കെ‌  ‌ഞാൻ‌ വിചാരിച്ചിരുന്നു‌.    


മനുഷ്യ‌ൻ‌  കാണുന്ന‌ സൗന്ദര്യത്തിന്റേയും‌ വൈരൂപ്യത്തിന്റേയും‌ ഇടയിൽ‌ എത്ര‌ അകലമുണ്ടാകും‌?  അര‌‌നിമിഷ‌ത്തിന്റെ‌ അകലം‌  അല്ലേ‌? നമ്മൾ‌ സഞ്ചരിക്കുന്ന‌ വാഹനം‌ എതിരെ‌ വരുന്ന‌ മറ്റൊരു‌ വഹനത്തിലൊന്നി‌ടിച്ചുപോയാൽ‌  അര‌ നിമിഷത്തിനുള്ളിൽ‌  വികൃതമായിപ്പോകും‌ ‌നമ്മുടെ‌ സുന്ദരമായ‌ ‌ശരീരം‌! ആ‌  ശരീരത്തിലേക്കൊന്ന്‌ ‌ നോക്കാൻ‌  അറപ്പുതോന്നും‌ ചുറ്റു‌മുള്ളവർക്ക്‌. 


ലോകത്ത്‌ വിശ്വസുന്ദരികളെ‌ തിരഞ്ഞെടുക്കാൻ‌ മൽസരങ്ങൾ‌ നടത്താ‌റുണ്ടല്ലൊ‌! ഈ‌ ഭൂമിയിലെ‌ ഏറ്റവും‌ വിരൂപനായ‌ മനുഷ്യനെ‌ സൃഷ്ടിച്ച‌ അതേ‌ കൈകൾകൊണ്ടുതന്നെയായിരിക്കുമല്ലോ‌ ദൈവം‌ ‌ആ‌ ‌സുന്ദരികളേയും‌   ‌സൃഷ്ടിച്ചിട്ടുണ്ടാവുക‌‌! ദൈവത്തിന്റെ‌ കണ്ണിൽ‌ എല്ലാവർക്കും‌ ഒരേ‌  സൗന്ദര്യമായിരിക്കും‌ അല്ലേ‌?  

‌‌

ഒരാൾക്ക്‌ ശരീരത്തോടും‌ സൗന്ദര്യ‌ത്തോ‌ടുമൊക്കെയുള്ള‌ ഭ്രാ‌ന്തമായ‌ ആകർഷണം‌  കുറച്ചുകാലമുണ്ടാവും‌. 

‌ചോര‌‌തിള‌ക്കുന്ന‌ കാലമെന്നൊക്കെ‌ നമ്മൾ‌ പറ‌യാറില്ലേ‌?  അതുകഴിഞ്ഞാൽ‌ ഒരേ‌‌ശരീരം‌ പോലെ‌ കൂടെ‌‌നിൽക്കുന്ന‌ ഒരു‌ തുണ‌യെ‌യായിരിക്കും‌  ഓരോരുത്തരും‌  ആഗഹിക്കുക‌. അങ്ങനെയൊരു‌ ബന്ധം‌ ഒരു‌ ദിവസം‌ കൊണ്ട്‌‌ ഉണ്ടായി‌വരില്ല‌.  ‌പരസപരം‌  ഇണകളായി‌ ഇഷ്ടാനിഷ്ട‌ങ്ങൾ‌ മനസ്സിലാക്കി‌‌, ‌സുഖത്തിലും‌ ദു:‌ഖത്തിലും‌ ‌ ഒരു‌‌പാടുകാലമൊ‌ന്നിച്ച്‌‌ ജീവിക്കുമ്പോൾ‌ ഹൃദയങ്ങൾ‌ ഒന്നായിത്തീരുന്ന‌ ഒരു‌ കെമിസ്ട്രി‌യാണത്‌‌‌‌, ‌നീണ്ടകാലത്തെ‌ സഹവാസം‌ കൊണ്ട്‌‌  രൂപപ്പെടുന്ന‌ ഒരു‌ രാസ‌പ്രക്രിയ‌‌! അ‌നേക‌‌കാലം‌ ചിപ്പിക്കുള്ളി‌ൽ‌ക്കി‌ടന്ന്‌‌  മുത്ത്‌ ‌ രൂ‌പപ്പെടുന്നില്ലേ‌, അതുപോലെ‌. വാർദ്ധക്യകാലത്ത്‌ ‌ ഓരോരുത്തർക്കും‌ വേണ്ടത്‌‌  അങ്ങനെയൊരു‌  ഹൃദയ‌‌ബന്ധമായിരിക്കും‌. 


അവസാനകാലം‌ ഇങ്ങനെ‌  ഒറ്റപ്പെട്ടു‌‌പോകുമ്പോ‌ൾ‌ കൂടെ‌ നിൽക്കാൻ‌  ഒരാളുണ്ടാവുന്നത്‌‌  വലിയൊരു‌ സൗഭാഗ്യമാണ്‌‌. ഒന്നുമല്ലാതാവുമ്പോൾ‌, ആരുമില്ലാതാവുമ്പോൾ‌  പ്രിയപ്പെട്ട‌ ഒരാളെങ്കിലും‌ അടുത്തുണ്ടായിരുന്നെങ്കിലെന്ന്‌‌  പലപ്പോഴും‌ ഞാൻ‌ ആശിച്ചുപോയിട്ടുണ്ട്‌.  


ക്ലൈമാക്സ്‌‌ നാന്നാ‌വുമ്പോഴാണല്ലോ‌  ഒരു‌ കഥ‌ മനോഹ‌രമായിത്തീരുന്നത്‌‌‌. ‌‌ദാമ്പത്യ‌ ജീവിതവും‌ അങ്ങനെത്തന്നെയാണ്‌‌‌, ഒടുക്കം‌ നന്നാവണമെങ്കിൽ‌ അതിന്റെ‌ തുടക്കം‌ നന്നാക്കണം‌. 


‌ചിലരുടെ‌ ദാമ്പത്യ‌ ജീവിതത്തിൽ‌ ദൈ‌വത്തിന്റെ‌ ഒരു‌  വിരൽ‌സ്പർശമുണ്ടാവും‌‌,  ഒരു‌ ഡിവൈൻ‌ ടച്ച്‌.    ജീവിത‌ത്തിലെ‌ പരീക്ഷണ‌ഘട്ടങ്ങളിലെല്ലാം‌‌  വെറുക്കാ‌തെ‌, അകറ്റാതെ‌  ഇണയെ‌ ചേർത്തു‌‌നിർത്തുന്ന‌വർക്ക്‌‌ ദൈവം‌ കൊടുക്കുന്ന‌ ഒരു‌ സമ്മാനമാണത്‌‌.  സമാധാന‌ജീവിത‌മുഹൂർത്തങ്ങളായും‌  സ്വാന്ത്വനമാകുന്ന‌ സന്താനങ്ങളായുമൊക്കെ‌ അവർക്കത്‌‌  അനുഭവിക്കാനാവും‌. 


നിങ്ങളുടെ‌ ദാമ്പത്യ‌ജി‌വിതത്തിലും‌  അങ്ങനെയൊരു‌ സ്പർശമുണ്ട്‌. അതിനാൽ‌  വാക്കുകൊണ്ടു‌ പോലും‌ തമ്മിൽ‌ നോവിക്കാ‌തെ‌ സുന്ദരമായ‌ ‌ജീവിതം‌ മുന്നോട്ടുകൊണ്ടുപോകാൻ‌  നിങ്ങൾക്കു‌ കഴിയട്ടെ‌!

.....................................................

കഥ:‌ റസാഖ്‌ വഴിയോരം‌ :‌ 15‌.4‌.2022‌

.......................................‌..............



ഒരാൾക്ക്‌ ശരീരത്തോടും‌ സൗന്ദര്യ‌ത്തോ‌ടുമൊക്കെയുള്ള‌ ഭ്രാ‌ന്തമായ‌ ആകർഷണം‌  കുറച്ചുകാലത്തേക്കുണ്ടാവും‌. 

‌ചോര‌‌തിള‌ക്കുന്ന‌ കാലമെന്നൊക്കെ‌ നമ്മൾ‌ പറ‌യാറില്ലേ‌?  അതുകഴിഞ്ഞാൽ‌ ഒരേ‌‌ശരീരം‌ പോലെ‌ കൂടെ‌‌നിൽക്കുന്ന‌ ഒരു‌ തുണ‌യെ‌യായിരിക്കും‌  ഓരോരുത്തരും‌  ആഗഹിക്കുക‌. അങ്ങനെയൊരു‌ ബന്ധം‌ ഒരു‌ ദിവസം‌ കൊണ്ട്‌‌ ഉണ്ടായി‌വരില്ല‌.  ‌പരസപരം‌  ഇണകളായി‌ ഇഷ്ടാനിഷ്ട‌ങ്ങൾ‌ മനസ്സിലാക്കി‌‌, ‌സുഖത്തിലും‌ ദു:‌ഖത്തിലും‌ ‌ ഒരു‌‌പാടുകാലമൊ‌ന്നിച്ച്‌‌ ജീവിക്കുമ്പോൾ‌ ഹൃദയങ്ങൾ‌ ഒന്നായിത്തീരുന്ന‌ ഒരു‌ കെമിസ്ട്രി‌യാണത്‌‌‌‌, ‌നീണ്ടകാലത്തെ‌ സഹവാസത്തിലൂടെ‌  രൂപപ്പെടുന്ന‌ ഒരു‌ രാസ‌പ്രക്രിയ‌‌! അ‌നേക‌‌കാലം‌ ചിപ്പിക്കുള്ളി‌ൽ‌ക്കി‌ടന്ന്‌‌  മുത്ത്‌ ‌ രൂ‌പപ്പെടുന്നില്ലേ‌, അതുപോലെ‌. വാർദ്ധക്യകാലത്ത്‌ ‌ ഓരോരുത്തരും‌ തേടുന്നത്‌‌   അങ്ങനെയൊരു‌  ഹൃദയ‌‌ബന്ധമായിരിക്കും‌. 


ക്ലൈമാക്സ്‌‌ നാന്നാ‌വുമ്പോഴാണല്ലോ‌  ഒരു‌ കഥ‌ മനോഹ‌രമായിത്തീരുന്നത്‌‌‌. ‌‌ദാമ്പത്യ‌ ജീവിതവും‌ അങ്ങനെത്തന്നെയാണ്‌‌‌, ഒടുക്കം‌ നന്നാവണമെങ്കിൽ‌ അതിന്റെ‌ തുടക്കം‌ നന്നാക്കണം‌. 


മരിക്കുന്നതുവരെ‌ നിങ്ങളുടെ‌ കൂടെ‌‌ത്തന്നെയുണ്ടാവുമെന്ന്‌‌ അവൾ‌ പലപ്പോഴും‌ എന്റെ‌ ചെവിയിൽ‌ മന്ത്രിച്ചിട്ടുണ്ടായിരുന്നു‌. 


ഒന്നുമല്ലാതാവുമ്പോൾ‌ ആരുമില്ലാതാവുമ്പോൾ‌  പ്രിയപ്പെട്ട‌ ആരെങ്കിലും‌ കൂടെ‌യുണ്ടാ‌വുന്നത്‌‌ വലിയൊരു‌ സൗഭാഗ്യമാണ്‌‌


പിന്നെ‌ അതിന്റെയൊക്കെ‌ തിരക്കിനിടയിൽ‌ വിവാഹത്തെക്കുറിച്ചൊന്നും‌ ചിന്തിക്കാൻ‌ സമയം‌ കിട്ടിയില്ല‌.  





എന്ന്‌‌ ഒരാൾക്ക്‌‌ മടുക്കുന്നുവോ‌ അന്ന്‌ തമ്മിൽ‌ പിരിയാമെന്നായിരുന്ന്‌ ഞങ്ങൾ‌ തമ്മിലുള്ള‌ എഗ്രിമെന്റ്‌   



ഇഷ്ടത്തോടെ‌ അയാൾ‌ പറയുന്നതെല്ലാം‌ കേട്ട്‌  അവൾ‌   അയാളുടെ‌ മുഖത്തേക്കങ്ങനെ‌ നോക്കിനിൽക്കും‌.‌     

...........................

.......



.....................................................

നിങ്ങൾ‌ ഭാഗ്യവാന്മാരാണ്‌‌. എല്ലാം‌ പറയാനും‌

അറിയാനും‌  കുടെ‌യൊരാൾ‌. അതെത്ര‌ വലുഇയ‌ ഭാഗ്യമാനേന്ന്‌ ൊരു‌ പക്ഷെ‌ നിങ്ങ്ല്‌ തിരിച്ചരിയണമെന്നില്ല്‌. പക്ഷെ‌. എനിക്ക‌ അറിയും‌. നിങ്ങളനുഭവിക്കുന്ന‌ ആ‌ സൗഭഗ്യത്തിന്‌‌ ഈ‌ ലോകത്തുള്ള്‌ അസരവ്വ‌ വസ്തുക്കളും‌ വിലയായി‌ നൽകിയാൽം‌ പോലും‌ അധികമാവില്ല‌.

ഞങ്ങൾ‌ ഒപീൺഗ്ങാറുണ്ട്‌‌. ഏറിയാൽ‌ ഒരു‌ ദിവസം‌. പിന്നെ‌ അവൾ‌ മുന്നിൽ‌ വന്നു‌ നിന്ന്‌‌ കൈകെട്ടി‌ നിന്ന്‌‌ ചോഒരു‌ ചിരിയാണ്‌‌. അഞന്നും‌ ചിരിക്കും‌

ഓരോർത്തരുടെയും‌ സുഖം‌ സന്തോഷം‌ അവനവന്റെ‌ ഉള്ളിലാണ്‌‌. അത്‌‌ പുറത്ത്‌ തിരയുന്നതാണ്‌‌ പ്രസനം‌.

നല്ലം‌ മാക്ക്ല്‌ ദൈവം‌ സ്തരും‌. നല്ല‌ സൗദര്യവും‌ ഉള്ള്‌ അസ്ത്റിയും‌ പുരുഷനും‌ മനസ്സ്‌‌ അസ്വസ്തമാണെവ്ങ്കിൽ‌ അവർക്കത്‌‌ ആസ്വ്ദിക്കാബ്നാവില്ലല്ലൊ‌. മനസ്സിന്റെ‌ സൗദര്യമാണ്‌‌ വലുത്‌‌.

വണമെന്ന്‌ ‌എല്ലാമു‌‌ണ്ടായിരുന്ന‌പ്പോൽ‌  ആലോജിക്കണമായിരുന്നു‌ അല്ലേ‌? ശരിയാണ്‌‌. എല്ലാഅം‌ ഉണ്ടായിരുന്നപ്പോൾ‌   ചിന്തിക്കണമായിരുന്നു‌.  എനിക്കധികം‌ സൗഹ്ര്ദങ്ൻബ്ഗലില്ല‌,  തിരക്കു‌ പീറ്റിച്ച‌ ജീവിതത്തിനിടയിൽ‌  നല്ല്‌ സൊഉഹ്ര്ദങ്ങളൂണ്ടാക്കൻ‌ ഞാ‌ ൻ‌ ശ്രമിച്ചിട്ടില്ലെന്നതാ്ൺ‌ ശരി‌.  ഏന്നിരു‌ന്നാലും  നിങ്ങലുടെ‌ സൗഹ്ര്ദമെങ്കിലും‌ എനിക്കിപ്പോൾ‌ വേണം‌. അതിനാൽ‌ ഇടക്കൊക്കെ‌ കാണാൻ‌  വരണം‌‌.


 

..........................................................................................................................................



....................................

ഗുൽഫ്‌.. കൊന്ദുപൊയി‌.. അവഗണന‌.. കാരണം‌.. നോ‌ പ്ര്സവ്ം‌

 അവൾ‌ ഇഷ്ടം‌. അവണ്‌‌ ഇഷ്റ്റമില്ല‌. രആണറ്റാം‌ ബവിവാഹം‌  അവന്‌‌ ഇഷ്റ്റം‌ .. അവൾക്ക്‌‌ ഇഷ്റ്റമില്ല‌.  അവൽക്കെന്നെ‌ ഇഷ്ടമായിരുന്നു‌. ഇഷ്റ്റമായിരുന്നു‌ എന്നുപരഞ്ഞാൽ‌ പോര‌ . തീവ്രമായ‌  ഒരു‌ ഇഷറ്റം‌. എന്നെ‌ ഒരു‌ നിമിഷം‌ പോലും‌ പിരിഞ്ഞുനിൽക്കാൻ‌ എനിക്കായില്ല‌. ഞാൻ‌ ജോലിക്കു‌ പോകുമ്പൊൽ‌ അവൾ‌ ചൊദിക്കും‌. ഞാനും‌ നിങ്ങലുടെ‌ കൂറ്റെ‌ വരട്ടെ‌.

ഞാൻ‌ നിങ്ങലുടെ‌ ജോലി‌ കഴിയുന്ന‌ വരെ‌ ഓഫീസിൽ‌ എവിടെയെങ്കിലു‌ ഇരുന്നോളാം‌. എന്റെ‌ കൂടെ‌ വരാനും‌ എപ്പോഴും‌ എന്റെ‌ സാമീയം‌ ഉണ്ടാകാനുമുള്ള്‌ തീവ്രമായ‌ ആഗ്രഹം‌.


വിവാഹം‌ കഴിഞ്ഞ്‌‌ നാലഞ്ച്‌‌  വരഷങ്ങൾ‌ കഴിഞ്ഞു‌. ആദ്യമൊക്കെ‌ ഞങ്ങൾ‌ ക്ണ്ട്റോൽഡ്‌ ആയിരുന്നു‌. പിന്നെ‌ ഒരു‌ കുഞ്ജു‌ വേണമെന്ന‌ ഒരു‌ തൊന്നൽ‌. പിന്നിടാണരിഞ്ഞത്‌‌. അവൾക്ക്‌‌ ഒരു‌ കുഞ്ഞിനെ‌ പ്രസവിക്കാനുള്ള‌ കഴിവില്ലെന്ന്‌‌> പല‌ ചികിൽസകളും‌ ചെയ്തുനോക്കി‌. രണ്ടുമൂന്നു‌ വരഷങ്ങൾ‌ പിന്നേയും‌ കഴിഞ്ഞു‌. മക്കളുണ്ടായില്ല‌. ഇങ്ങനെഒക്കെയായപ്പോൾ‌  എനിക്കെ‌ന്തുകൊണ്ടോ‌  അവളൊട്‌ ‌മാനസികമായ്‌ അഒരു‌ തർം‌ അകൽച്ച‌ തോന്നിത്തുടങ്ങി‌.   പ്രസവിക്കാത്ത‌ കാരണം‌ പറഞ്ഞ്‌ എന്റെ‌ വീട്ടുകാരും‌ അവളെ‌ എന്നിൽ‌ നിന്നും‌ അകറ്റാൻ‌ ശ്റമിച്ചിരുന്നു‌. അപ്പോഴും‌ ഒരു‌ തരം‌ തീവ്രമായ‌ സ്നേഹമായിരുന്നു‌ അവൾക്കെന്നോട്‌‌. പക്ഷെ‌ അവളൂറ്റെ‌ സ്ഥാനത്ത്‌‌ എനിക്കൊരു‌ കുഞ്ഞിനെത്തരാൻ‌ കഴിവുള്ള‌ ഒരു‌ പെണ്ണിനെ‌ ഞാൻ‌ മനസ്സിൽ‌ സങ്കല്പിച്ചുതുടങ്ങിയിരുന്നു‌. അതിലേക്കുള്ള‌ ഒരു‌ വഴി‌ തെറ്റിക്കൊണ്ടിരിക്കയാഅയിരുന്നു‌ ഞാൻ‌.  ഒരു‌ ദിവസം‌ ബിസിനെസ്സ്‌ ആവശ്യാർത്തം‌ ഒരു‌ ദൂർ‌ യത്ര‌ പോവുകായ്ണെന്നു‌ പരഞ്ഞാ അവളെ‌ അവളുടെ‌ വീട്ടിൽ‌ കൊണ്ടൂ‌ ചെന്നാക്കി‌.  ആ‌ വെറ്പാട്‌‌. അവൾക്കത്‌‌ താങ്ങനായിരുന്നില്ല‌.

ഒരു‌ വർഷത്തോളം‌ ഞാൻ‌ നാട്ടിൽ‌ നിന്നും‌ മാറിനിന്നു‌. എന്നെ‌ അവൾ‌ മരന്നുപോകാൻ‌ വെണ്ടി‌ ഞാൻ‌ ബന്ധപ്പെട്ടില്ല‌. അവളുമ്മായി‌ ബന്ധം‌ പിരിയാൻ‌ ഞാൻ‌ അവളെ‌ അരിയിച്ചു‌.  


ഇതിനകം‌ അവളുറ്റെ‌ അച്ച്നുമമ്മ്യുമൊക്കെ‌ മരിച്ചു‌. അവൾ‌ ഏതോ‌ ഒരു‌ സഹഓദരന്റെ‌ വീട്ടിലായിരുന്നു‌ താമസം‌.  ഞങ്ങലൂടെ‌ വേറ്പാട്‌‌. അവളെ‌ തളർത്തി‌. എന്നു‌ പറഞ്ഞാൽ‌ പോര‌ വല്ലാതെ‌ പിടിച്ചുലക്‍വ്ഹ്ചു‌. ഭക്ഷണം‌ . ഉറക്കമില്ലാതെ‌. അവൾ‌ രോഗിയായി‌. അവൾക്കെന്നെ‌ മറക്കാൻ‌ കഴിയുമായിരുന്നില്ല‌. നെഞ്ചു‌ വേദനയായിരുനു‌ എന്നറിഞ്ഞുജ്‌.


ഒരു‌ ദിവസം‌ അവലുടെ‌ ആങ്ങൾ‌ അ‌ എന്നെ‌ എന്നെ‌ വിളിച്ഗ്ചു‌ പറഞ്ഞു:‌ അവൽക്ക്‌‌ എന്നെയുന്നു‌ കാണാൻ‌ ആഗ്രഹമുണ്ടെന്ന്‌‌>  വീട്ടിലേക്ക‌ വരാൻ‌ ഞാൻ‌ സമ്മതിച്ചില്ല‌. അവളുടെ‌ വീട്ടിലേക്കിഉ‌ പോകാൻ‌ എനിക്കു‌ മനസ്സു‌ വന്നില്ല‌.

അവൾ‌ എന്നെ‌ ഒന്നു‌ കാഅണാൻ‌ അതിയായി‌ കൊക്‍തിച്ചിരിക്കണം‌. ഒരു‌ ദിവസം‌ അവൾ‌ എന്റെ‌ അയൽ‌ വാസിയുടെ‌ വീട്ടിൽ‌ ആഅങ്ങളൈഓറ്റൊപ്പം‌ വന്നു‌. എന്നെ‌ ഒന്നു‌ കാണാൻ‌ ആഗ്രഹം‌ പ്രകടിപ്പിച്ചു‌. പക്ഷെ‌ ഞാൻ‌ സമ്മ്തിച്ചില്ല‌.

അവൾ‌ അവിടെ‌ വന്നു‌ പോയി‌ ഒരാഴച്ച‌ കഴിഞ്ഞൗ‌ ഒരാഴച്‌ കസഴിഞ്ഞു‌ പത്രത്തിലെ‌ ചരം‌ കോളത്തിലുടെയാണ്‌‌ ഞാൻ‌ അറിഞ്ഞത്‌. അവൾ‌ പോയി‌.

എന്നെ‌ കാണാനുള്ള്‌ ആടങ്ങാത്ത‌ ആഗ്രഹം‌ ഉള്ളിലോളിപ്പിച്ച്‌ ്അവൾ‌ ഈ‌ ലോകത്തുനിന്നും‌ പോയി‌.

അന്നു‌ മുതൽ‌ വല്ലാത്തൊരു‌ കുറ്റബോധം‌ എന്നെ‌ വേട്ടയാടി‌. എന്നെ‌ അത്രയും‌ ഇഷ്ടപ്പെടുന്ന‌ ഒറാളെ‌ വേദനിപ്പിച്ചതിലുള്ള‌ കുറ്റബോധം‌ . സത്യത്തിൽ‌ അവൾ‌ എന്നോട്‌‌ ഒരു‌ തെറ്റും‌ ചെയ്തിറ്റൃഎഉന്നില്ല‌. എന്റെ‌ കൂടുംബത്തോടും‌ . ഒരു‌ കുഞ്ഞിനെ‌ പ്രസൈവ്ക്കാൻ‌ കഴിവില്ലാ‌ എന്നത്‌‌ അവളുടേ‌ കുറ്റമ്മയിരുന്നില്ലല്ലോ‌> അവലുടേ‌ തീരുമാനമായിരുന്നില്ലല്ലൊ‌.

ഒരു‌ പക്ഷെ‌ അങ്ങനൊയൊരു‌ നൈനത‌ എനിക്കായിരുന്നെങ്കിൽ‌  ആ‌ കാരണം‌ പരഞ്ഞു‌ അവളെന്നെ‌ ഉപേക്ഷിച്ചുപോയിരുന്നെങ്കിൽ‌ എനിക്കത്‌‌ സഹിക്കാൻ‌ കഴിയുമായിരുന്നൊ‌‌.. ചികിൽസം‌ പിന്നേയും‌ തുടരാമായിരുന്നു‌. അല്ലെങ്കിൽ‌ ഒരു‌ കുഞ്ഞിനെ‌ ദെത്തെആടൂക്കാമായിരുന്നു‌. എന്നാലും‌ എന്നെ‌ അത്ര്മേൽ‌ സ്നേഹിച്ചിരുന്ന‌ ഒരു‌ ഹൃദയത്തേ‌ പറിച്ചേരിയരുതായിരുന്നു‌. മുറിച്ചുമാട്ടരുതായിരുന്നു‌.

എനെ‌ ഒന്നു‌ കാണാനാഗ്രഹിച്ച്‌‌. തിരിച്ചുപോയപൊപ്പോൽ‌ നെഞ്ചുപൊട്ടിയായിരിക്കണം‌ അവൾ‌ മരിച്ചത്‌. തമ്മില‌ പിരിഞ്ഞിട്ടും‌ മറ്റൊരു‌ വിവാഹത്തിന്‌‌ തയ്യറാവാഅതെ‌. എന്നെ‌ മറക്കാനാവാതെ‌ അവൾ‌ ..

അവഗ്ഗാനൻ‌. കൊലയേൽക്കാൽ‌.. ഇൻവ്ചിഞ്ചായ‌ മാരണം‌.. 

കുറേ‌ വർഷങ്ങൾ‌ ഏകാന്ത‌ ജീവിതം‌ . പിന്നെ‌ മടുത്തപ്പോൽ‌ ഞാൻ‌ ഒരു‌ വിവാഹം‌ നടത്തി‌. എന്റെ‌ രൺറ്റാന്മ്‌ വിവാഹമായിരുന്നതിനാൽ‌ കൂടുഹൽ‌ ഡിമാന്റുകളൊന്നുമില്ല‌.  അപ്പോഴെക്കും‌ ശാരീരികവും‌ മാനസികവുമായ‌ ഒരു‌ പടുമാറ്റങ്ങൽ‌ എനീലുണ്ടായി‌.  പക്ഷെ‌ രണറ്റാം‌ വിവാഹറ്റ്ക്കരറ്റ്രെ‌ ജീവിഹത്തിലേക്ക്‌ ്ആദ്യ‌ വിവാഹൈത‌.

......................................................................................................

പാർട്ട്‌ . 08‌

അയാൾ‌ ആത്മഹത്യ‌ ചെയ്യാൻ‌ തീരുമനിച്ചു‌...പിന്മാറി‌

പാർറ്റ്:‌ 10‌

വിവാഹം‌ പരഞ്ഞുവെച്ചു‌. തമ്മിൽ‌ സംസാരിച്ചു‌ നമ്പർ‌ കൈമാറി‌..

പരസ്പരം‌ ഉള്ളുതുറന്നു‌ സംസാരിച്ചു‌....മുടങ്ങി‌

..

പാർറ്റ്:‌ 1‌1‌

‌സമ്പത്ത്‌‌ കുന്നു‌ കൂട്ടി‌.

നിത്യവും‌ കൂട്ടലെത്ര‌ കിഴിക്കലെത്ര‌ നീ നറ്റത്തി‌

കരുപ്പു‌ നീ‌ വെളുപ്പാക്കൈ‌

കരുറുപ്പു‌ പിന്നെ‌ വെളുപ്പാക്കി‌.. നീ‌ ചേർത്ത‌

മ‌ണ്ണുമാത്രം‌ നിന്റെ‌ ദേഹം‌  

..................

പാർട്ട്‌ . 12‌

മകളെ‌ കെട്ടിച്ചയക്കാൻ‌ എല്ലാം‌ നഷ്റ്റപെടുത്തുന്ന‌ പിതവ്‌‌

പ്പ്റാണാ‌


പ്രതീക്ഷ്‌

പർറ്റ് 13


തെറ്റിദ്ധാരണ.. അയാൾക്ക് മറ്റൊരു അസുകര്യം .. പക്ഷെ പരിഗണിച്ചില്ലെന്ന് ്തെറ്റിദ്ധാരണ


പർറ്റ്‌


ഗ്ഗൂൾഗ്ഫ് .. എല്ലാറ്റിനും അയാൾ വേൺറ്റിയിരുന്നു. അവസാൻ ഒആർക്കും വെണ്ട് .. മാക്കാലം കഴിഞ്ഞു. ബോമ്പ്ടൈ 1970 ഗുൽഫ് ഇന്നത്തെ ഗുൽഫ്.. അരൂ ബന്ധമില്ല

പർറ്റ്‌

....


ജീവിതം നല്ല സമയത്ത അസ്വ്ദിക്കുക.. പണം ചെലശ്\വഴിക്കുക.. പിന്നെ കഴിയില്ല