Wednesday, June 29, 2022

മക്കളെ‌ ‌ വേർതിരിച്ചുകാണരുത്‌‌!

NEW  മക്കൾ‌ അനുഭവിക്കുന്നത്‌.  ‌ 

..............................................


ആ‌ കുട്ടിയുടെ‌ മുഖം‌ മനസ്സിൽ‌‌ നിന്ന്‌ മായുന്നേയില്ല‌. അനു‌ശ്രീ‌  എന്നായിരുന്നു‌‌ അവളുടെ‌  പേര്‌‌, എട്ടു‌ വയസ്സ്‌‌ പ്രായം‌, മൂന്നാം‌ ക്ലാസ്സ്‌ വിദ്യാ‌ർത്ഥിനി‌. ഇളം‌ നീല‌ നി‌റ‌ത്തിൽ‌ ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌ സാരിയായിരുന്നു‌ അന്ന്‌ ടീച്ചർ‌  ആ‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌. കുട്ടികളെല്ലാം‌ എഴുന്നേട്ടുനിന്ന്‌  ഗുഡ്മോണിംഗ്‌  പറഞ്ഞ്‌ ബെഞ്ചിൽ‌ തന്നെയിരുന്നു‌.  അപ്പോഴും‌ ‌അനുശ്രീ‌ മാത്രം‌  ‌ഇരുന്നില്ല‌.  അവൾ‌ ഇമവെട്ടാതെ‌  ടീച്ചറെത്തന്നെ‌ നോക്കി‌നിന്നു‌.   അവളു‌ടെ‌ കണ്ണു‌കൾ‌ നിറയാൻ‌ തുട‌ങ്ങുന്നത്‌ ടീച്ചർ‌ ശ്രദ്ധിച്ചു‌. 


പെട്ടന്നാണ്‌‌ ഒരു‌ കരച്ചിലോടെ‌  അവൾ‌ മുന്നോ‌ട്ടോടിവന്ന്‌ ടീച്ചറെ‌ കെട്ടിപ്പിടിച്ചത്‌. ഒന്നും‌ മനസ്സിലാവാതെ‌ ടീച്ചറും‌ അണച്ചുപിടിച്ച്‌ അവളും‌ അലപനേരം‌ അങ്ങനെത്തന്നെ‌ നിന്നു‌. ആ‌ ചേർത്തുപിടിക്കലിന്‌‌ എത്ര‌ ശക്തിയുണ്ടായിരുന്നെന്ന്‌ പറയാനാവില്ല‌. അല്പം‌ കഴിഞ്ഞ്‌  കുട്ടിയുടെ‌ കരച്ചിൽ‌ പതിയെ‌ നിലച്ചു‌. കണ്ണുകൾ‌ പാതിയടഞ്ഞ്‌ അവൾ തറ‌യിൽ‌  വീണു‌. 

എന്തു‌ ചെയ്യണമെന്നറിയാതെ‌ ടീച്ചർ‌ പരിഭ്രമിച്ചു‌നിൽക്കുമ്പോൾ‌ എച്ചെ‌മ്മും‌  മറ്റുള്ളവരും‌ ഓടി‌ വന്നു‌. ഏതാ‌യാലും‌ അലപം‌ കഴിഞ്ഞ്‌ എല്ലാം‌ സുഖമായപോലെ‌ അനുശ്രീ‌ എഴുന്നേറ്റി‌രുന്നു‌. പിന്നീടു‌ള്ള‌ ദിവസങ്ങ‌ളി‌ലൊന്നും‌ അനുശ്രീക്ക്‌  ഒരു‌ പ്രശ്‌നവുമുണ്ടായിരുന്നില്ല‌. പതിവുപോലെ‌ രാവിലെ‌ സ്കൂളിലെത്തും‌ വൈകുന്നേരം‌  സന്തോഷത്തോടെ‌ വീട്ടിലേക്ക്‌ മടങ്ങും‌.  എന്നാൽ പിന്നീടൊരു ദിവസം ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്ന‌പ്പോഴും അതേ അനുഭവങ്ങളുണ്ടായി. അനുശ്രീയുടെ കണ്ണു‌കൾ നിറയുന്നത് ടീച്ചർ കണ്ടു.

അന്നും‌ ഇളം‌ നീല‌ നിറത്തിൽ‌  ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌  അതേ‌ സാരിയാ‌യിരുന്നു‌ ടീ‌ച്ചർ‌ ധരിച്ചിരുന്നത്‌.


...............


‌ടീച്ചർ‌ ഈ‌ ‌സ്കൂളി‌ലേക്ക്‌ മാറ്റം‌ കിട്ടിവന്നിട്ട്‌ ഒരാഴ്ചയല്ലേ‌ ആയുള്ളൂ‌.  കുട്ടികളും‌ ചുറ്റുപാടുകളുമൊക്കെ‌ പരിചയമായി‌ വരുന്നല്ലേ‌യുള്ളൂ‌.‌ ടീച്ചറെ‌ ആശ്വസിപ്പിക്കാനെന്നപോലെ‌ ഹെഡ്മാസ്റ്റർ‌  പറഞ്ഞു.  

‌അവളൊരു‌  ബ്രോക്കൺ‌  ഫാമിലിയിൽ‌  നിന്നുള്ള‌ കുട്ടിയാണെന്നും‌  അവളു‌ടെ‌ അച്ഛ‌നും‌ അമ്മയുമൊന്നും‌  ഇപ്പോൾ‌   ജീവിച്ചിരിപ്പില്ലെന്നുകൂടി‌ ഹെഡ്മാസ്റ്റർ‌ പറ‌ഞ്ഞുനിർത്തിയപ്പോൾ‌ അവളെപ്പറ്റി‌ കൂടുതലറിയണമെന്ന്‌  ടിച്ചർക്ക്‌ തോന്നി‌.


ഏ‌തായാലും‌ കുട്ടിയുടെ‌  വീടു‌ വരെയൊന്നു‌ പോകണം‌. ‌ടീച്ചർ‌ തീരുമാനിച്ചു‌. അങ്ങനെ‌ഒരു‌ ദിവസം‌   ടീച്ചർ‌ അനുശ്രീയുടെ‌   വീട്ടിലെത്തി‌.   ‌പ്രായമായ‌  അമ്മ‌  വരാന്തയിൽ‌ ഇരിക്കുന്നുണ്ട്‌.   ‌അത്‌  അനു‌ശ്രീ‌യുടെ‌  അമ്മൂമ്മയാണെന്ന്‌ മനസ്സിലായപ്പോൾ‌  ടീച്ചർ‌  സ്വയം‌ പരിചയപ്പെടുത്തി‌. അനു‌ശ്രീ‌ അടുത്ത‌ വീട്ടിലേക്ക്‌ കളിക്കാ‌ൻ‌ പോയിരിക്കയാണെന്ന്‌ അമ്മൂമ്മ‌ പറഞ്ഞു‌.  ചെറിയ‌ വിശേഷങ്ങളൊക്കെ‌ ചോദിച്ചുകൊണ്ട്‌  ടീച്ചർ‌ സംസാരിച്ചുതുടങ്ങി‌. അല്പം‌ മടിച്ചു‌കൊണ്ടാണെങ്കിലും‌  അനുശ്രീയുടെ‌ അച്ഛ‌നേയും‌ അമ്മയേയും‌  കുറിച്ചൊക്കെ‌ ഓരോന്ന്‌  ചോദിച്ചറിയാൻ‌  ടീച്ചർ‌ മനപ്പൂർവ്വം‌ ശ്രമിച്ചു‌നോക്കി‌. ആദ്യമൊക്കെ‌  അവരെപ്പറ്റി‌ പറ‌യാനെല്ലാം‌ അവർക്കെന്തോ‌  ഒരു‌ പ്രയാസമുള്ളപോലെ‌ തോന്നി. എ‌ങ്കിലും‌  ഓ‌രോരോന്നോ‌ർത്തെടുത്ത്‌ അവർ‌ പറ‌ഞ്ഞുതുടങ്ങി‌.  ‌ 

.....................................


അവർക്കൊരു‌ മകളുണ്ടായിരുന്നു‌. ‌രേഷ്മ, രേഷ്മയുടെ‌ ഒരേയൊരു‌ മകളാണ്‌‌  അനുശ്രീ‌.   പ്രദീപ്‌ എന്നായിരുന്നു‌ രേഷ്മയുടെ‌  ഭർത്താവിന്റെ‌ പേര്‌‌. രണ്ടു‌പേരും‌ ഇപ്പോൾ‌  ജീവിച്ചിരിപ്പില്ല‌.   പ്രദീപിന്റെ‌യും‌   രേ‌ഷ്മയുടെ‌യും‌   വീട്ടുകാർ‌  തമ്മിൽ‌ അടുത്ത‌  ബന്ധു‌ക്കൾ‌ തന്നെയായിരുന്നു‌. അതുകൊണ്ടുതന്നെ‌ ചെറുപ്പം‌ തൊട്ടേ‌ പരസ്പരം‌ പരിചയ‌മു‌ള്ളവർ‌.   എങ്കിലും‌ പ്രദീപുമായി‌ രേഷ്മക്കൊരു‌  വിവാഹാലോചന‌  വന്നപ്പോൾ‌  അവളുടെ‌  അമ്മ‌  പറഞ്ഞു:‌  കുടുംബത്തിൽനിന്ന്‌ നമുക്കൊരു‌ വിവാഹം‌ വേണ്ട‌!  പ്രദീപ്‌ കാണാൻ‌ കൊള്ളവുന്നവൻ‌ തന്നെയാണ്‌‌. അവന്റെ‌ വീട്ടിൽ‌ ജീവിക്കാൻ‌ അത്യാവശ്യം‌ ചുറ്റുപാടുകളൊക്കയുണ്ട്‌. എങ്കിലും‌ തറവാട്ടിലെ‌  കാ‌രണവന്മാരും‌ അതേ‌ അഭിപ്രായം‌ തന്നെ‌ പറ‌ഞ്ഞു:‌   ആ‌ ബന്ധം‌‌  ശരിയാവില്ല‌, ഒന്നു‌ കൂടി‌ ആലോചിച്ചിട്ട്‌ മതി‌!  


കാരണവന്മാർക്ക്‌  ചെറുപ്പക്കാരേക്കാൾ‌  ജീവിതാനുഭവങ്ങളുണ്ടാവും‌, ശരിയാണ്‌‌. എന്നുവെച്ച്‌ പുതിയ‌ കാലത്തെക്കുറിച്ച്‌ അവർക്കെന്തറിയാം‌?


പണ്ടത്തെപ്പോലയല്ല‌, ജീവിക്കണമെങ്കിൽ‌   കയ്യിൽ‌ നിറയെ‌  പണം‌  വേണം‌. നല്ല‌ ശമ്പളക്കാർ‌  വരെ‌  ജീവിക്കാൻ‌ പാടു‌പെടു‌ന്ന‌ ഇക്കാലത്ത്‌ മക്കളെയൊക്കെ‌  പഠിപ്പിച്ച്‌ വലിയവരാക്കാനും‌  എന്തെങ്കിലും‌  അസുഖം‌ വന്നാ‌ൽ‌ ചികിൽസിക്കാനുമൊക്കെ‌  പണത്തിന്‌‌ പണം‌ തന്നെ‌ വേണം‌.   ജീവിക്കാൻ‌ നല്ല‌ വകയുള്ള‌ കുടുംബമാണ്‌‌ പ്രദീപിന്റേ‌ത്‌. അങ്ങനെയുള്ള‌ ഒരു‌ വീട്ടിലേക്കല്ലേ‌ പെൺ‌‌മക്കളോട്‌  സ്നേഹമുള്ള‌ രക്ഷിതാക്കൾ‌ അവരെ‌ കെട്ടിച്ചയക്കേണ്ടത്‌?  പ്രദീ‌പിന്‌‌  ചില്ല‌റ‌ സ്വഭാവ‌‌ദൂഷ്യങ്ങ‌ളൊക്കെയുണ്ടെന്നത്‌ ശരിയാണ്‌‌. അതൊക്കെ‌ കല്ല്യാണം‌ കഴിഞ്ഞാൽ‌ അങ്ങ്‌ മാറിക്കൊള്ളും‌.  ഇങ്ങനെയൊക്കെ‌ പറ‌ഞ്ഞുകൊണ്ടായിരുന്നു‌ രേഷ്മയുടെ‌ അച്ഛ‌ൻ‌ ‌ആ‌ വിവാഹം‌ നടത്തിക്കൊടുക്കാൻ‌  മുന്നിട്ടിറങ്ങിയത്‌.


‌അങ്ങനെ‌ പ്രദീപും‌ രേഷ്മയുമായുള്ള‌ വിവാഹം‌  നിശ്ചയിച്ചു‌.  പ്രദീപിന്റെ‌ കുടുംബം‌ ധരാളം‌ സ്വത്തും‌ മുതലുമുള്ള‌വരാണെന്ന്‌ പ‌റഞ്ഞിട്ട്‌ കാര്യമില്ല‌. പെണ്ണിന്റെ‌ ഭാഗത്തുനിന്നും‌ സാമ്പത്തികമായി‌ ഏതാണ്ടൊക്കെ‌ കിട്ടണമെന്ന്‌‌  അവർ‌ ആവശ്യപ്പെട്ടു‌.  രേഷ്‌മ‌  ഒരേയൊരു‌ മകളല്ലേ‌? അതുകൊണ്ടുതന്നെ‌ എല്ലാം‌ വിറ്റുപെറുക്കിയാണെങ്കിലും‌  അവർ‌  ആവശ്യപ്പെട്ടതെല്ലാം‌ നൽകാമെന്ന്‌ അവളുടെ‌ അച്ഛനും‌  സമ്മതിച്ചു‌.  അതിനു‌പുറമെ‌   ഒരു‌ സർപ്രൈസായി‌ വിലകൂടിയൊരു‌  കാറും‌  അയാൾ‌  വരന്‌‌  സമ്മാനമായി‌  നൽകി‌. അങ്ങനെ‌  ‌ആഘോഷപൂർവ്വം‌ ആ‌ വിവാഹം‌ നട‌ന്നു‌.  


‌തറവാട്ടിലെ‌ ഒന്നാമത്തെ‌  മകനായിരുന്നു‌ ‌പ്രദീപ്‌‌, താഴെ‌ ര‌ണ്ടു‌ സഹോദരന്മാർ‌.  അച്ഛ‌ൻ‌ നേരത്തെ‌ മരണപ്പെട്ടു‌. ആ‌ വീട്ടിലെ‌‌ ആദ്യ‌ മരുമകൾ‌ ‌എന്ന‌ നിലയിൽ‌ രേഷ്മ‌ ‌സന്തോഷത്തോടെ‌ ആ‌ തറവാട്ടിലേക്ക്‌  കയറിവന്നു‌. ‌അവൾ‌  നല്ലവളായിരുന്നു‌.  കുടുംബ‌സാഹചര്യങ്ങൾ‌ കൊണ്ട്‌   കൂടുതലൊന്നും‌  പഠിക്കാൻ‌  അവൾക്ക്‌ കഴിഞ്ഞിട്ടി‌ല്ലെങ്കിലും‌  ‌സ്വന്തമായിത്തന്നെ‌ വായിച്ചും‌ കേട്ടും‌  ജീവിതത്തെക്കുറിച്ചൊക്കെ‌ ‌അവൾക്ക്‌ നല്ലൊരു‌ കാഴ്ചപ്പാടുണ്ടായിരുന്നു‌.   നല്ല‌ വിദ്യാഭ്യാസം‌ കിട്ടിയവർ‌ വരെ‌ വിവാഹജീവിതത്തിലേക്കെത്തുമ്പോൾ‌  പുതിയ‌ സാഹചര്യങ്ങളുമായി‌ പൊരുത്തപ്പെടാനാവാതെ‌ നിരാശരായിപ്പോകാറുണ്ടല്ലൊ‌. എന്നാ‌ൽ‌ രേഷ്മ‌ അങ്ങനെ‌യാ‌യിരുന്നില്ല‌, ‌വന്നുകയറിയ‌ വീട്ടിലെ‌  സാഹചര്യങ്ങളെല്ലാം‌ അവൾ‌ എളു‌പ്പത്തിൽ‌ മനസ്സിലാക്കി‌. എല്ലാവരേയും‌ അംഗീ‌കരിക്കാനും‌ പൊരുത്തപ്പെടാ‌നുമൊക്കെ‌   അവൾക്ക്‌ വേഗത്തിൽ‌  സാധിച്ചു‌.  കുടുംബത്തിലെ‌  എല്ലാവർക്കും‌ അവൾ‌ ഏറെ‌ പ്രിയപ്പെട്ടവളായി‌.


കാലക്രമത്തിൽ‌  അനിയന്മാരൊക്കെ‌ പഠനം‌ കഴിഞ്ഞ്‌  ഉയർന്ന‌  ജോലി‌യിൽ‌ പ്രവേശിച്ചു‌.  തുട‌ർന്ന്‌  അവരുടെ‌  വിവാഹവും‌ കഴിഞ്ഞു‌. ‌അവരെല്ലാം‌ നല്ല‌ സമ്പന്ന‌ കുടുംബത്തിൽ‌ നിന്നായിരുന്നു‌  വിവാഹം‌ കഴിച്ചത്‌. അവരുടെ‌ ഭാര്യ‌മാരെ‌ല്ലാം‌ നല്ല‌ വിദ്യാ‌ഭ്യാസമുള്ളവരും‌  ഉയർന്ന‌  ജോലിയുള്ളവരുമായിരുന്നു‌.  ഒന്നാമത്തെ‌ അനിയന്റെ‌ ഭാര്യ‌ എം‌.ബി‌.എ‌.ക്കാരി‌, രണ്ടാമത്തവൾ‌ സോഫ്റ്റ്‌ വെയർ‌ എഞ്ചിനീയർ‌.    


രേഷ്മക്ക്‌ മാ‌ത്രം‌ ജോലിയൊന്നുമില്ലെന്ന്‌ പറ‌യരുത്‌, അവൾക്കായിരുന്നു‌ ഏറ്റവും‌ കൂടുതൽ‌ ജോലി.  എല്ലാവരും‌  രാവിലെ‌ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി‌ അവരവരുടെ‌  ഓഫീസിലേക്ക്‌ പോയിക്കഴിഞ്ഞാൽ‌ പിന്നെ‌ ആ‌ വലിയ‌ തറവാട്ടിൽ‌  ബാക്കിയാവുന്നത്‌  അവളും‌ അയാളുടെ‌ അമ്മയും‌  ‌മാത്ര‌മായിരിക്കും‌.  അങ്ങനെയുള്ളൊരു‌   വീട്ടിൽ‌ ഒരു‌ പെണ്ണിന്‌‌  എന്തൊക്കെ‌   ജോലികളാണുണ്ടാ‌വുകയെന്ന്‌   ആർക്കും‌  കാണിച്ചുകൊടുക്കാനൊന്നുമാവില്ലല്ലൊ‌. ആ‌ പണികളെല്ലാം‌  തുടങ്ങാനും‌ അവസാനിപ്പിക്കാനുമൊന്നും‌  പ്രത്യേക‌ സമയമോ‌ നേരമോ‌ അതുമുണ്ടാവുകയില്ല‌.  വെളുക്കുമ്പോൾ‌ തുടങ്ങി‌ പാതിര‌ വരെ‌യെടുത്താലും‌ തീരാത്ത‌  ജോലികൾ‌! എങ്കിലും‌ ഒരു‌  പരാതിയുമില്ലാതെ‌ രേഷ്മ‌ അതെല്ലാം‌  ക്ഷമയോടെ‌ ചെയ്തുതീർക്കും‌. ‌

‌ഈ‌ ലോകത്തെ‌ ഏറ്റവും‌ മഹത്തായ‌ ജോലിയാണ്‌‌ ഒരു‌ കുടുംബിനിയെന്ന‌ നിലക്ക്‌  താൻ‌  ചെയ്യുന്നതെന്ന്‌ അവൾക്ക്‌ ബോധ്യമുണ്ടായിരുന്നു‌. ആ‌ ജോലികൾക്കൊക്കെ‌  ആരെങ്കിലും‌  ശമ്പളം‌ നിശ്ചയിക്കുകയാണെങ്കിൽ‌ അവർക്കൊക്കെ‌ കിട്ടുന്നതിനേക്കൽ‌  വലിയ‌ ശമ്പളം‌ തന്നെ‌   രേഷ്മക്കും‌ കിട്ടുമായിരുന്നു‌.   എന്നിട്ടും‌ അനിയന്മാരുടെ‌ ഭാര്യമാർ‌ മാത്രം‌ വരുമാനമുള്ള‌ ജോലിക്കാരും‌  ‌അവൾ‌   ജോലിയൊന്നുമി‌ല്ലാത്തവളുമായി‌ ആ‌ വീട്ടിൽ‌ പരിഗണിക്കപ്പെട്ടു‌.


‌അതിലൊന്നും‌ അവൾ‌ക്ക്‌ പരിഭവമുണ്ടായിരുന്നില്ല‌.  ഒന്നും‌ മനസ്സിൽ‌ കൊണ്ട്‌ നട‌ക്കുന്ന‌ പ്രകൃതമായിരുന്നില്ല‌ അവളുടേ‌ത്‌. എല്ലാം‌ ഭർത്താവിനോടൊന്ന്‌‌  തുറന്നുപറഞ്ഞാൽ‌ തീരുന്ന‌ പ്രശ്നമേ‌  അവൾക്കെന്നുമുണ്ടായിരുന്നുള്ളൂ‌.  ആദ്യമെല്ലാം‌ അ‌വൾ‌ പറ‌യുന്നതൊക്കെ‌ ക്ഷമയോടെ‌ കേൾ‌ക്കാ‌നും‌ അവളെ‌ ആശ്വസിപ്പിക്കാനുമെല്ലാം‌  പ്രദീ‌പി‌ന്‌‌ കഴിഞ്ഞിരുന്നു‌. എന്നാൽ‌ തുടക്കത്തിലെ‌ കൗതുകങ്ങളെല്ലാം‌  കഴിഞ്ഞപ്പോൾ‌   പിന്നെ‌പ്പിന്നെ‌ അവളെ‌ കേൾ‌ക്കാനോ‌  പരിഗ‌ണിക്കാനോ‌, വല്ലപ്പോഴുമൊക്കെ‌ ഒരു‌ നല്ല‌ വാക്ക്‌ പറഞ്ഞ്‌ അവളെ‌ ആശ്വാസിപ്പിക്കാനോ‌  അയാൾ‌ക്ക്‌ സമയമില്ലാതെയായി‌.  


ഇതിനിടയിൽ‌ അവൾ‌ക്കൊരു‌ പെൺ‌കുഞ്ഞ്‌ പി‌റന്നു‌. അവർ‌  അവൾക്ക്‌ ‌ അനുശ്രീ‌  എന്നു‌ പേരിട്ടു‌.  പിന്നീടുള്ള‌  ദിവസങ്ങളിൽ‌ വേണ്ടാത്തതൊക്കെ‌   ആലോചിച്ച്‌ സങ്കടപ്പെട്ടിരിക്കാനൊന്നും‌ രേഷ്മക്ക്‌  നേരമില്ലായിരുന്നു‌. രാവിലെ‌ കുഞ്ഞിനെ‌ എണ്ണതേച്ച്‌  കുളിപ്പിക്കണം‌, പാ‌ലൂട്ടണം‌, താരാട്ടു‌ പാടിയുറക്കണം‌. അങ്ങനെ‌ ആ‌ സന്തോഷങ്ങളിൽ‌ മുഴുകി‌  ദിവസങ്ങൾ‌  അതിവേഗം‌ കട‌ന്നുപോകുന്നത്‌   അവളറിഞ്ഞതേയില്ല‌. അനുശ്രീയുടെ‌ പാൽ‌പ്പുഞ്ചിരിയിൽ‌  രേഷ്മയുടെ‌  എല്ലാ‌ ദു:‌ഖങ്ങളും‌   അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു‌.  


അങ്ങനെ‌  കാലം‌ പിന്നേയും‌ കട‌ന്നുപോയി‌.  പ്രദീപ്‌ ഇടക്കൊക്കെ‌ മദ്യപിക്കാറുണ്ടെങ്കിലും‌  അയാളവളെ‌ ദേഹോപദ്രവമൊന്നുമേല്പിച്ചിരുന്നില്ല‌.   അയാളങ്ങനെ‌ ചെയ്തിരുന്നെങ്കിലും‌ അവളത്‌ സഹിക്കുമായിരുന്നു‌.  പക്ഷെ‌‌,  ഇതിനിടയിൽ‌ പ്രദീപിന്റേയും‌ അയാളുടെ‌ അമ്മയുടേ‌യും‌  ‌ചില‌ മുനവെച്ച‌ വാക്കുകളും‌ പ്രയോഗങ്ങളുമൊക്കെ‌ കേൾക്കാൻ‌ തുടങ്ങിയപ്പോൾ‌  അവളുടെ‌ സന്തോഷങ്ങളെല്ലാം‌ ക്രമേ‌ണ‌ മങ്ങിത്തുടങ്ങി‌. പലപ്പോഴും‌ രേഷ്മ കേൾക്കെ‌ ആ‌ വീട്ടിലെ‌ മറ്റു‌ മരുമക്കളുടെ‌  ‌ ശമ്പളവും‌  വരുമാനവുമൊക്കെ‌ കൂടെ‌ക്കൂടെ‌    എടു‌ത്തുപറ‌ഞ്ഞും‌ ‌  അവരെ‌യൊക്കെ‌   പുകഴ്ത്തിപ്പറഞ്ഞുകൊ‌ണ്ടുമൊക്കെയായിരുന്നു‌ തു‌ടക്കം‌. അ‌നിയന്മാരും‌ അവരുടെ‌  ഭാര്യമാരും‌ വീട്ടിലേക്ക്‌ വാങ്ങിക്കൊണ്ടുവരുന്ന‌  വിലകൂടിയ‌ സാധനങ്ങൾ‌, അവർക്ക്‌ മറ്റുള്ളവർക്കിടയിലുള്ള‌  അംഗീകാരം‌ ഇതെല്ലാം‌  കുടുംബസദസ്സുകളിൽ‌ അന്തസ്സോടെ‌ എടുത്തു‌പറ‌യാൻ‌ അ‌യാളുടെ‌ അ‌മ്മക്ക്‌ നൂറു‌ നാവായിരുന്നു‌. ഒരു‌ കുടുംബസദസ്സിലും‌ പരാമർശിക്കാൻ‌ മാത്രം‌ രേഷ്‌മക്ക്‌ ഒരു‌ യോഗ്യതയുമില്ലായിരുന്നു‌.  

‌കുടുംബങ്ങളിൽ‌  നടക്കുന്ന‌ ചടങ്ങുകളിലും‌ സൽക്കാരങ്ങലിലുമൊക്കെ‌  ആ‌ ഒരു‌ വേർതിരിവ്‌‌  പിന്നീടവൾ ശരിക്കും‌  അനുഭവിച്ചറിയാൻ‌ തുട‌ങ്ങി‌.  പഠിപ്പും‌ വരുമാനവുമുള്ള‌  മറ്റു‌ മരുമക്കളും‌ അവളും‌   തമ്മിൽ‌ വലിയ‌ അന്തരമുണ്ടെന്നും‌  അവരുമായി‌ താ‌രതമ്യം‌ ചെയ്യുമ്പോൽ‌ താൻ‌ വെറുമൊരു‌ വേലക്കരിമാത്രമാണെന്നും‌   സ്വയം‌ ബോധ്യപ്പോടാൻ‌ തുട‌ങ്ങിയപ്പോൾ‌   അവൾക്ക്‌  അവളോടുതന്നെ‌ വല്ലാത്തൊരു‌ വെറുപ്പ്‌ തോന്നിത്തുടങ്ങി‌.


‌എങ്കിലും‌  അതെല്ലാം‌ ‌ മനസ്സിലിട്ട്‌ പെരുപ്പിച്ച്‌ അവൾ‌ അവളുടേ‌യൊ‌ മറ്റുള്ളവരുടേ‌യോ‌  ‌സമാധാനം‌  ‌കളഞ്ഞില്ല‌.   ദാമ്പത്യജീവിതമല്ലേ‌, ഭർത്താവിന്റെ‌  വീടേല്ലേ‌ എന്നാശ്വസിച്ചു‌.    


ഒരു‌ പക്ഷെ‌ അതെല്ലാം‌ എന്റെ‌ വെറും‌ തോന്നലായിക്കൂടെന്നുമില്ലല്ലോ‌. അങ്ങനെ‌യൊക്കെ‌ അവൾ‌  സമാധാനിക്കാൻ‌ ശ്രമിച്ചു‌. ഒന്നും‌ വെറും‌ തോന്നലായിരുന്നില്ല‌,  എല്ലാം‌  ‌യാഥാർത്ഥ്യങ്ങൾ‌ തന്നെയായിരുന്നു‌.   പ‌ണവും‌ പദവിയുമില്ലാത്തവർ‌  കുടുംബത്തിൽ‌  അവഗ‌ണിക്ക‌പ്പെടുമെന്ന‌  യാഥർത്ഥ്യം‌. ആരൊക്കെ‌യെ‌ന്തൊക്കെ‌ ഭംഗിവാക്കുകൾ‌ പറ‌ഞ്ഞാലും‌ നിലയും‌ വിലയുമില്ലാത്തവർ‌ എന്നും‌ എവിടേ‌യും‌ അകറ്റിനിർത്തപ്പെടും‌‌.  അത‌വൾ‌     ജീവിതത്തിൽ‌  അനുഭവിച്ചറിയുകയാണ്‌‌.


എന്നിട്ടും‌  ത‌ന്റെ‌ കുഞ്ഞി‌നെയോർ‌ത്ത്‌ അവൾ‌  ഒന്നിനെക്കുറിച്ചും‌   പരാ‌തി  പറഞ്ഞില്ല‌‌, ആരോടും‌ വിവേചനം‌ കണിച്ചതുമില്ല‌.   


പ്രദീപ്‌ ആദ്യ‌മൊ‌ക്കെ‌  വാക്കുകൾ‌ കൊണ്ടായിരുന്നു‌ അവളെ‌  വേദനിപ്പിച്ചിരുന്നതെങ്കിൽ‌ പിന്നെപ്പിന്നെ‌ അത്‌  ശരീരം‌ കൊണ്ടുള്ള‌ ഉപദ്രവങ്ങളായി‌.  അയാൾ‌ പൂർണ്ണമായും‌ മദ്യത്തിന്‌‌  അടിമപ്പെട്ട്‌ കഴിഞ്ഞിരുന്നു‌. 

ക്രമേണ‌ അവലു‌ടെ‌ മനസ്സും‌ ചടച്ചു‌. ശരീരം‌  കൊണ്ടായാലും‌  മനസ്സു‌കൊണ്ടായാലും‌ എല്ലാം‌ ചുമന്നുകൊണ്ടു‌നട‌ക്കുന്നതിന്‌‌ ഒരു‌ പരിധിയുണ്ടല്ലൊ‌. ആ‌ പരിധി‌യും‌ വിടു‌മെന്നായപ്പോൾ‌ അവൾ‌ അവലുടെ‌ അച്ഛനെയും‌ അമ്മയേയും‌ വിളിച്ചുകൊണ്ട്‌ ഇങ്ങനെ‌ പറ‌ഞ്ഞു:‌ 

...................

ഈ‌ ബന്ധം‌ ഇങ്ങനെ‌ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല‌. എന്നെ‌ വന്നു‌ കൂട്ടിക്കൊണ്ടുപോകണം‌. അപ്പോൽ‌ ‌അവളെ‌ ആശ്വസിപ്പിച്ചുകൊണ്ട്‌ അച്ഛൻ‌  പറ‌ഞ്ഞു:‌ മോളെ‌, എല്ലാം‌ ശരിയാവും‌,  ‌നിന്റെ‌ കുഞ്ഞിനെ‌ ഓർക്കണം‌. ‌ആലോചിക്കാതെ‌ എടുത്തുചാടി‌ ഒന്നും‌ തീരുമാനിക്കേണ്ട‌. 


‌രേഷ്മ‌  ആ‌ സമയത്ത്‌ രണ്ടാമതും‌  ഗർഭിണി‌യാണെന്ന‌ വിവരം‌ അപ്പോഴാണ്‌‌ അമ്മ‌ അ‌റിയുന്നത്‌. അമ്മ‌  ആ‌ വിവരം‌ അച്ഛ‌നോട്‌  പറ‌ഞ്ഞു‌‌‌:‌ ഈ‌ സമയത്ത്‌ മോളിയി‌ങ്ങനെ‌  മനസ്സ്‌ വിഷമിക്കാൻ‌  പാടില്ല‌, അവളെ‌ കൂട്ടിക്കൊണ്ടുവരണം‌,  കുറച്ചുദിവസം‌  ഇവിടെ‌ വന്നു‌ നിൽക്കുമ്പോൾ‌ എല്ലാം‌ ശരിയാവും‌. അവസാനം‌  അവളെ‌ കൂട്ടിക്കൊണ്ടുവരാൻ‌ തന്നെ‌ അച്ഛ്‌നും‌  തീരുമാനിച്ചു‌,  


വളരെ‌ വൈകിപ്പോയി‌ ആർക്കും‌ അവളെ‌ രക്ഷിക്കാനായില്ല‌. അമ്മ‌ കണ്ണുകൾ‌ തുടച്ചു‌. പിന്നെ‌  അവർക്ക്‌ ഒന്നും‌ സംസാ‌രിക്കാനായില്ല‌. രേഷ്മക്ക്‌ എന്താണ്‌‌ സംഭ‌വിച്ചതെന്ന്‌ ടീ‌ച്ചർ‌ ചോദിച്ചില്ല‌,‌ അമ്മ‌ പറ‌ഞ്ഞതുമില്ല‌.  


അല്പ‌ നേരത്തെ‌ മൗനത്തിനു‌ ശേഷം‌  അകത്തേക്ക്‌ കയ‌റിപ്പോയ‌ അമ്മ‌     ഫ്രെയിം‌ ചെയ്തുവെച്ച‌  ഒരു‌ ഫോട്ടൊ‌യുമായി‌ തിരിച്ചുവന്ന്‌   ടീ‌ച്ചർക്ക്‌ നേരെ‌ നീട്ടി‌.‌ ഇളം‌ നീല‌‌നിറത്തിൽ‌  മഞ്ഞയും‌  ചുവപ്പും‌ പൂക്കളുള്ള‌  സാരിയുടുത്തു‌ നിൽക്കുന്ന‌  രേഷ്മയുടെ‌  ആ‌ ഫോട്ടോയിലേക്ക്‌  ടീച്ചർ‌ 

‌മിഴിയടയാതെ‌ ഏറെ‌‌നേരം‌ നോക്കി‌നിന്നു‌.  ‌

...............................

കഥ‌ :‌ റസാഖ്‌ വഴിയോരം‌

................................

....................................................................................................

OLD പണമില്ലാത്തവന്റെ‌ വില‌!  

............‌...............................

അവൾ‌ ഒരു‌ ബ്രോക്കൺ‌ ഫാ‌മിലിയിൽ‌ നിന്നുള്ള‌ കുട്ടിയാണെന്ന്‌ എനിക്ക്‌ നേരത്തെ‌ അറിയാമായിരുന്നു‌ ‌ടീച്ചറേ‌.. എന്നാൽ‌  ഇങ്ങനെയൊരനുഭവം‌ ‌എനിക്കും‌ ആദ്യമായിട്ടാണ്‌‌.  ഒന്നുപറഞ്ഞുനിർത്തി‌ക്കൊണ്ട്‌  ഹെഡ്‌ മാസ്റ്റ‌ർ‌ തുടർന്നു‌‌:‌ ടീ‌ച്ചർ‌ ഈ‌ ഈ‌ സ്കൂളിലേക്ക്‌ മാറ്റം‌ കിട്ടി‌ വന്നിട്ട്‌   ഒരാഴ്ചയല്ലേ‌ ആയുള്ളൂ‌. കുട്ടികളും‌ ചുറ്റുപാടുകളുമൊക്കെ‌ പരിചയമായി‌ വരുന്നല്ലേയുള്ളൂ‌, ഒ‌ന്നും‌ സാരമാക്കേണ്ട‌.     


ശരിയാണ്‌‌,  ടീച്ചർക്ക്‌ എല്ലാവരേയും‌   പരിചയമായി‌ വരുന്നേയുള്ളൂ‌. എങ്കിലും‌ ആ‌ കുട്ടിയുടെ‌  മു‌ഖം‌ മനസ്സിൽ‌ നിന്ന്‌‌ മായുന്നേയില്ല‌. 

അനു‌ശ്രീ‌  എന്നായിരുന്നു‌ ആ‌ കുട്ടിയുടെ‌ പേ‌ര്‌‌, എട്ടു‌ വയസ്സ്‌ പ്രായം‌, മൂന്നാം‌ ക്ലാസ്സ്‌  വിദ്യാർത്ഥിനി,   ഇളം‌ നീല‌ നിറത്തിൽ‌ ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌ സാരിയുടുത്തായിരുന്നു‌ അന്ന്‌  ടീച്ചർ‌ ആ‌ ‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌.  കുട്ടികളെല്ലാം‌ എഴുന്നേറ്റുനിന്ന്‌‌ ഗൂഡ്മോർണിംഗ്‌ പറഞ്ഞ്‌  ബെഞ്ചിൽ‌ തന്നെയിരുന്നു‌. അപ്പൊഴും‌  അനുശ്രീ‌  മാത്രം‌ ഇരുന്നില്ല‌.   അവൾ‌  കണ്ണിമ‌വെട്ടാതെ‌   ടീച്ചറെ‌ത്തന്നെ‌  നോക്കിനിന്നു‌. അവളുടെ‌  കണ്ണുകൾ‌ നിറയാൻ‌ തുടങ്ങുന്നത്‌ ടീച്ചർ‌ ശ്ര‌ദ്ധിച്ചു‌.  പെട്ടന്നാണ്‌‌  ഒരു‌ കരച്ചിലോടെ‌ അവൾ‌  ‌ മുമ്പോട്ടോടിവന്ന്‌  ടീച്ചറെ‌  കെട്ടി‌പ്പി‌ടിച്ചത്‌. ഒന്നും‌ മനസ്സിലാകാതെ‌ ടീച്ചറും‌  അണച്ചുപിടിച്ച്‌   അവളും‌ അല്പനേരം‌ അങ്ങനെത്തന്നെ‌  നിന്നു‌. ആ‌ ചേർത്തു‌പിടിക്കലിന്‌‌  എത്ര‌ ശക്തിയുണ്ടായിരുന്നെന്ന്‌ പറ‌യാനാവി‌ല്ല‌. അല്പം‌ കഴിഞ്ഞ്‌  കുട്ടിയുടെ‌ കരച്ചിൽ‌  പതിയെ‌ നി‌ലച്ചു‌.  കണ്ണുകൾ‌ പാതിയടഞ്ഞ്‌ അവൾ‌  താഴെ‌ വീണു‌. ‌വായിൽ‌ നിന്നും‌ നുരയും‌ പതയും‌ പുറത്തുവന്നു‌. എന്തുചെയ്യണമെന്നറിയാതെ‌  ടീച്ചർ‌ പരിഭ്രമിച്ചുനിൽക്കുമ്പോൾ‌ എച്ചെമ്മും‌ മറ്റു‌ള്ളവരും‌  ഓടി‌ വന്നു‌. ആ‌രോ‌ പറഞ്ഞു‌, അപസ്മാരമാണ്‌‌. 


കുട്ടിയുടെ‌ രക്ഷിതാക്കളോട്‌   വരാൻ‌  പറ‌യാം‌, ടീച്ചർ‌ അഭിപ്രായപ്പെട്ടു‌. അപ്പോൾ‌  ഹെഡ്മാസ്റ്റർ‌  ‌പറ‌ഞ്ഞു:‌ രക്ഷിതാക്കളെന്നു‌ പറയാൻ‌ കുട്ടിക്ക്‌  അച്ഛ‌നും‌ അമ്മയുമൊന്നുമില്ല‌,   അമ്മൂ‌‌മ്മ‌യുടെ  കൂ‌ടെയാണ്‌‌ താമസം‌. അവർക്കിങ്ങോട്ടേക്കൊന്നും‌  വരാൻ‌ കഴിയില്ല‌. ഏതായാലും‌ അല്പം‌ കഴിഞ്ഞ്‌  എല്ലാം‌ സുഖമായപോലെ‌  അനുശ്രീ‌  എഴുന്നേറ്റിരുന്നു‌. 


പിന്നീടുള്ള‌ ദിവസങ്ങലിലൊന്നും‌ അനുശ്രീക്ക്‌   ഒരു‌ പ്രശ്‌നവുമുണ്ടായിരുന്നില്ല‌. പതിവുപോലെ‌  രാവിലെ‌  സ്കൂളിലെത്തും‌‌. വൈകുന്നേരം‌  സന്തോഷത്തോടെ‌  വീട്ടിലേക്ക്‌ മട‌ങ്ങും‌.  എന്നാൽ‌ പിന്നീടൊരു‌  ദിവസം‌ ടീച്ചർ‌  ക്ലാസ്സിലേക്ക്‌ വന്നപ്പോഴും‌ അ‌തേ‌ അനുഭവമുണ്ടായി‌.  അനുശ്രീയുടെ‌  മിഴികൾ‌  നിറയുന്നത്‌ ടീച്ചർ‌ കണ്ടു‌. നോക്കിനിൽക്കെ‌  കണ്ണുകൾ‌ പതിയടഞ്ഞ്‌  അവൾ‌  തറയിൽ‌  വീണു‌. അതേ‌  ആ‌വർത്തനങ്ങൾ‌!  അന്നും‌ ഇളം‌ നീല‌ നിറത്തിൽ‌  ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌  അതേ‌ സാരിയാ‌യിരുന്നു‌ ടീ‌ച്ചർ‌ ധരിച്ചിരുന്നത്‌. 


കുട്ടിയെ‌ അടു‌ത്തുള്ള‌ ഒരു‌ ഡോക്ടറെ‌ കാണിച്ചു‌. വിവരങ്ങളെല്ലാം‌ കേട്ട്‌ ഡോക്ടർ‌ പറഞ്ഞു:‌ ഒരു‌ സൈ‌ക്കോള‌ജിസ്റ്റിനെ‌ കാണിച്ചുനോക്കുന്നത്‌  നന്നായിരിക്കും‌. 


ഏതായാലും‌ ടീച്ചർ‌  ഒരു‌ കാര്യം‌  മനസ്സിൽ‌ തീരുമാനിച്ചു‌. എല്ലാറ്റിനും‌ മുമ്പ്‌  കുട്ടിയുടെ‌  വീടുവരെ‌ ഒന്നു‌ പോക‌ണം‌. ‌അവളുടെ‌ അമ്മൂമ്മയെ‌ കണ്ട്‌ അവളുടെ‌ കാര്യങ്ങളെല്ലാം‌ ചോദിച്ചറിയണം‌. 


അങ്ങനെ‌ ഒ‌രു‌ ദിവസം‌ ടീച്ചർ‌  അനുശ്രീയുടെ‌   വീട്ടിലെത്തി‌.  അപ്പോൾ‌ അമ്മൂമ്മ‌ വരാന്തയിൽ‌ത്തന്നെ‌ ഇരിക്കുന്നുണ്ടായിരുന്നു‌.   അടുത്തേക്ക്‌ ചെന്ന്‌  ടീച്ചർ‌  സ്വയം‌ പരിചയപ്പെടുത്തി‌. പിന്നെ‌ ചെറിയ‌ വിശേഷങ്ങളൊക്കെ‌ ചോദിച്ചുകൊണ്ട്‌  അവൾ‌  സംസാരിച്ചുതുടങ്ങി‌.

അനുശ്രീ‌ ഒരിക്കൽ‌ ക്ലാസ്സിൽ‌  തലകറങ്ങി‌ വീണ‌ കാര്യമൊക്കെ‌ പറ‌ഞ്ഞുവെങ്കിലും‌ അതെല്ലാം‌  കേട്ടിരുന്നതല്ലാതെ‌  അമ്മൂമ്മ‌ അതിനെപ്പറ്റി തിരിച്ചൊന്നും‌ ചോദിച്ചില്ല‌. അല്പം‌ മടിച്ചു‌കൊണ്ടാണെങ്കിലും‌  അനുശ്രീയുടെ‌ അച്ഛ‌നേയും‌ അമ്മയേയും‌  കുറിച്ചൊക്കെ‌ ഓരോന്ന്‌  ചോദിച്ചറിയാൻ‌  ടീച്ചർ‌ മനപ്പൂർവ്വം‌ ശ്രമിച്ചു‌നോക്കി‌. ആദ്യമൊക്കെ‌  അവരെപ്പറ്റി‌ പറ‌യാനെല്ലാം‌ അവർക്കെന്തോ‌  ഒരു‌ പ്രയാസമുള്ളപോലെ‌ തോന്നി. എ‌ങ്കിലും‌  പതിയെപ്പതിയെ‌  ഓ‌രോരോന്നോ‌ർത്തെടുത്ത്‌ അവർ‌ പറ‌ഞ്ഞുതുടങ്ങി‌.  


ആ‌ കഥ‌ ഇങ്ങനെയായിരുന്നു‌:‌      


അവർക്കൊരു‌ മക‌ളുണ്ടായിരുന്നു‌,  ‌രേഷ്മ. രേഷ്മയുടെ‌  ഒരേയൊരു‌ മകളാണ്‌‌ അനുശ്രീ‌.   പ്രദീപ്‌ എന്നായിരുന്നു‌ രേഷ്മയുടെ‌ ഭർത്താവിന്റെ‌ പേര്‌‌. രണ്ടു‌പേരും‌ ഇപ്പോൾ‌  ജീവിച്ചിരിപ്പില്ല‌.  പ്രദീപിന്റെ‌യും‌   രേ‌ഷ്മയുടെ‌യും‌   വീട്ടുകാർ‌  തമ്മിൽ‌ അടുത്ത‌  ബന്ധു‌ക്കൾ‌ തന്നെയായിരുന്നു‌. അതുകൊണ്ടുതന്നെ‌ ചെറുപ്പം‌ മുതലേ‌ പരസ്പരം‌ പരിചയ‌മു‌ള്ളവർ‌.   എങ്കിലും‌ പ്രദീപുമായി‌ രേഷ്മക്കൊരു‌  വിവാഹാലോചന‌  വന്നപ്പോൾ‌  അവളുടെ‌  അമ്മ‌  പറഞ്ഞു:‌  കുടുംബത്തിൽനിന്ന്‌ നമുക്കൊരു‌ വിവാഹം‌ വേണ്ട‌!  പ്രദീപ്‌ കാണാൻ‌ കൊള്ളവുന്നവൻ‌ തന്നെയാണ്‌‌. അവന്റെ‌ വീട്ടിൽ‌ ജീവിക്കാൻ‌ അത്യാവശ്യം‌ ചുറ്റുപാടുകളൊക്കയുണ്ട്‌. എങ്കിലും‌ തറവാട്ടിലെ‌  കാ‌രണവന്മാരും‌ അതേ‌ അഭിപ്രായം‌ തന്നെ‌ പറ‌ഞ്ഞു:‌   ആ‌ ബന്ധം‌‌  ശരിയാവില്ല‌, ഒന്നു‌ കൂടി‌ ആലോചിച്ചിട്ട്‌ മതി‌!  


കാരണവന്മാർക്ക്‌  ചെറുപ്പക്കാരേക്കാൾ‌  ജീവിതാനുഭവങ്ങളുണ്ടാവും‌, ശരിയാണ്‌‌. എന്നുവെച്ച്‌ പുതിയ‌ കാലത്തെക്കുറിച്ച്‌ അവർക്കെന്തറിയാം‌?


പണ്ടത്തെപ്പോലയല്ല‌, ജീവിക്കണമെങ്കിൽ‌   കയ്യിൽ‌ നിറയെ‌  പണം‌  വേണം‌. നല്ല‌ ശമ്പളക്കാർ‌  വരെ‌  ജീവിക്കാൻ‌ പാടു‌പെടു‌ന്ന‌ ഇക്കാലത്ത്‌ മക്കളെയൊക്കെ‌  പഠിപ്പിച്ച്‌ വലിയവരാക്കാനും‌  എന്തെങ്കിലും‌  അസുഖം‌ വന്നാ‌ൽ‌ ചികിൽസിക്കാനുമൊക്കെ‌  പണത്തിന്‌‌ പണം‌ തന്നെ‌ വേണം‌.   ജീവിക്കാൻ‌ നല്ല‌ വകയുള്ള‌ കുടുംബമാണ്‌‌ പ്രദീപിന്റേ‌ത്‌. അങ്ങനെയുള്ള‌ ഒരു‌ വീട്ടിലേക്കല്ലേ‌ പെൺ‌‌മക്കളോട്‌  സ്നേഹമുള്ള‌ രക്ഷിതാക്കൾ‌ അവരെ‌ കെട്ടിച്ചയക്കേണ്ടത്‌?  പ്രദീ‌പിന്‌‌  ചില്ല‌റ‌ സ്വഭാവ‌‌ദൂഷ്യങ്ങ‌ളൊക്കെയുണ്ടെന്നത്‌ ശരിയാണ്‌‌. അതൊക്കെ‌ കല്ല്യാണം‌ കഴിഞ്ഞാൽ‌ അങ്ങ്‌ മാറിക്കൊള്ളും‌.  ഇങ്ങനെയൊക്കെ‌ പറ‌ഞ്ഞുകൊണ്ടായിരുന്നു‌ രേഷ്മയുടെ‌ അച്ഛ‌ൻ‌ ‌ആ‌ വിവാഹം‌ നടത്തിക്കൊടുക്കാൻ‌  മുന്നിട്ടിറങ്ങിയത്‌. 


‌അങ്ങനെ‌ പ്രദീപും‌ രേഷ്മയുമായുള്ള‌ വിവാഹം‌  നിശ്ചയിച്ചു‌.  പ്രദീപിന്റെ‌ കുടുംബം‌ ധരാളം‌ സ്വത്തും‌ മുതലുമുള്ള‌വരാണെന്ന്‌ പ‌റഞ്ഞിട്ട്‌ കാര്യമില്ല‌. പെണ്ണിന്റെ‌ ഭാഗത്തുനിന്നും‌ സാമ്പത്തികമായി‌ ഏതാണ്ടൊക്കെ‌ കിട്ടണമെന്ന്‌‌  അവർ‌ ആവശ്യപ്പെട്ടു‌.  രേഷ്‌മ‌  ഒരേയൊരു‌ മകളല്ലേ‌? അതുകൊണ്ടുതന്നെ‌ എല്ലാം‌ വിറ്റുപെറുക്കിയാണെങ്കിലും‌  അവർ‌  ആവശ്യപ്പെട്ടതെല്ലാം‌ നൽകാമെന്ന്‌ അവളുടെ‌ അച്ഛനും‌  സമ്മതിച്ചു‌.  അതിനു‌പുറമെ‌   ഒരു‌ സർപ്രൈസായി‌ വിലകൂടിയൊരു‌  കാറും‌  അയാൾ‌  വരന്‌‌  സമ്മാനമായി‌  നൽകി‌. അങ്ങനെ‌  ‌ആഘോഷപൂർവ്വം‌ ആ‌ വിവാഹം‌ നട‌ന്നു‌.  


‌തറവാട്ടിലെ‌ ഒന്നാമത്തെ‌  മകനായിരുന്നു‌ ‌പ്രദീപ്‌‌, താഴെ‌ ര‌ണ്ടു‌ സഹോദരന്മാർ‌.  അച്ഛ‌ൻ‌ നേരത്തെ‌ മരണപ്പെട്ടു‌. ആ‌ വീട്ടിലെ‌‌ ആദ്യ‌ മരുമകൾ‌ ‌എന്ന‌ നിലയിൽ‌ രേഷ്മ‌ ‌സന്തോഷത്തോടെ‌ ആ‌ തറവാട്ടിലേക്ക്‌  കയറിവന്നു‌. ‌അവൾ‌  നല്ലവളായിരുന്നു‌.  കുടുംബ‌സാഹചര്യങ്ങൾ‌ കൊണ്ട്‌   കൂടുതലൊന്നും‌  പഠിക്കാൻ‌  അവൾക്ക്‌ കഴിഞ്ഞിട്ടി‌ല്ലെങ്കിലും‌  ‌സ്വന്തമായിത്തന്നെ‌ വായിച്ചും‌ കേട്ടും‌  ജീവിതത്തെക്കുറിച്ചൊക്കെ‌ ‌അവൾക്ക്‌ നല്ലൊരു‌ കാഴ്ചപ്പാടുണ്ടായിരുന്നു‌.   നല്ല‌ വിദ്യാഭ്യാസം‌ കിട്ടിയവർ‌ വരെ‌ വിവാഹജീവിതത്തിലേക്കെത്തുമ്പോൾ‌  പുതിയ‌ സാഹചര്യങ്ങളുമായി‌ പൊരുത്തപ്പെടാനാവാതെ‌ നിരാശരായിപ്പോകാറുണ്ടല്ലൊ‌. എന്നാ‌ൽ‌ രേഷ്മ‌ അങ്ങനെ‌യാ‌യിരുന്നില്ല‌, ‌അവൾ‌ സ്മാർട്ടായിരുന്നു‌. വന്നുകയറിയ‌ വീട്ടിലെ‌  സാഹചര്യങ്ങളെല്ലാം‌ അവൾ‌ എളു‌പ്പത്തിൽ‌ മനസ്സിലാക്കി‌. എല്ലാവരേയും‌ അംഗീ‌കരിക്കാനും‌ പൊരുത്തപ്പെടാ‌നുമൊക്കെ‌   അവൾക്ക്‌ വേഗത്തിൽ‌  സാധിച്ചു‌.  തന്റെ‌  ഉത്തരവദിത്തങ്ങളെല്ലാം‌  ഭംഗിയായി‌  നിർവ്വഹിക്കാൻ‌ കഴിയുന്നതുകൊണ്ടാവാം‌  കുടുംബത്തിലെ‌  എല്ലാവർക്കും‌ അവൾ‌ ഏറെ‌ പ്രിയപ്പെട്ടവളായി‌. 


കാലക്രമത്തിൽ‌  അനിയന്മാരൊക്കെ‌ പഠനം‌ കഴിഞ്ഞ്‌  ഉയർന്ന‌  ജോലി‌യിൽ‌ പ്രവേശിച്ചു‌.  തുട‌ർന്ന്‌  അവരുടെ‌  വിവാഹവും‌ കഴിഞ്ഞു‌. ‌അവരെല്ലാം‌ നല്ല‌ സമ്പന്ന‌ കുടുംബത്തിൽ‌ നിന്നായിരുന്നു‌  വിവാഹം‌ കഴിച്ചത്‌. അവരുടെ‌ ഭാര്യ‌മാരെ‌ല്ലാം‌ നല്ല‌ വിദ്യാ‌ഭ്യാസമുള്ളവരും‌  ഉയർന്ന‌  ജോലിയുള്ളവരുമായിരുന്നു‌.  ഒന്നാമത്തെ‌ അനിയന്റെ‌ ഭാര്യ‌ എം‌.ബി‌.എ‌.ക്കാരി‌, രണ്ടാമത്തവൾ‌ സോഫ്റ്റ്‌ വെയർ‌ എഞ്ചിനീയർ‌.    


രേഷ്മക്ക്‌ മാ‌ത്രം‌ ജോലിയൊന്നുമില്ലെന്ന്‌ പറ‌യരുത്‌, അവൾക്കായിരുന്നു‌ ഏറ്റവും‌ കൂടുതൽ‌ ജോലി.  എല്ലാവരും‌  രാവിലെ‌ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി‌ അവരവരുടെ‌  ഓഫീസിലേക്ക്‌ പോയിക്കഴിഞ്ഞാൽ‌ പിന്നെ‌ ആ‌ വലിയ‌ തറവാട്ടിൽ‌  ബാക്കിയാവുന്നത്‌  അവളും‌ അയാളുടെ‌ അമ്മയും‌  ‌മാത്ര‌മായിരിക്കും‌.  അങ്ങനെയുള്ളൊരു‌   വീട്ടിൽ‌ ഒരു‌ പെണ്ണിന്‌‌  എന്തൊക്കെ‌   ജോലികളാണുണ്ടാ‌വുകയെന്ന്‌   ആർക്കും‌  കാണിച്ചുകൊടുക്കാനൊന്നുമാവില്ലല്ലൊ‌. ആ‌ പണികളെല്ലാം‌  തുടങ്ങാനും‌ അവസാനിപ്പിക്കാനുമൊന്നും‌  പ്രത്യേക‌ സമയമോ‌ നേരമോ‌ അതുമുണ്ടാവുകയില്ല‌.  വെളുക്കുമ്പോൾ‌ തുടങ്ങി‌ പാതിര‌ വരെ‌യെടുത്താലും‌ തീരാത്ത‌  ജോലികൾ‌! എങ്കിലും‌ ഒരു‌  പരാതിയുമില്ലാതെ‌ രേഷ്മ‌ അതെല്ലാം‌  ക്ഷമയോടെ‌ ചെയ്തുതീർക്കും‌. ‌

‌ഈ‌ ലോകത്തെ‌ ഏറ്റവും‌ മഹത്തായ‌ ജോലിയാണ്‌‌ ഒരു‌ കുടുംബിനിയെന്ന‌ നിലക്ക്‌  താൻ‌  ചെയ്യുന്നതെന്ന്‌ അവൾക്ക്‌ ബോധ്യമുണ്ടായിരുന്നു‌. ആ‌ ജോലികൾക്കൊക്കെ‌  ആരെങ്കിലും‌  ശമ്പളം‌ നിശ്ചയിക്കുകയാണെങ്കിൽ‌ അവർക്കൊക്കെ‌ കിട്ടുന്നതിനേക്കൽ‌  വലിയ‌ ശമ്പളം‌ തന്നെ‌   രേഷ്മക്കും‌ കിട്ടുമായിരുന്നു‌.   എന്നിട്ടും‌ അനിയന്മാരുടെ‌ ഭാര്യമാർ‌ മാത്രം‌ വരുമാനമുള്ള‌ ജോലിക്കാരും‌  ‌അവൾ‌   ജോലിയൊന്നുമി‌ല്ലാത്തവളുമായി‌ ആ‌ വീട്ടിൽ‌ പരിഗണിക്കപ്പെട്ടു‌. 


‌അതിലൊന്നും‌ അവൾ‌ക്ക്‌ പരിഭവമുണ്ടായിരുന്നില്ല‌.  ഒന്നും‌ മനസ്സിൽ‌ കൊണ്ട്‌ നട‌ക്കുന്ന‌ പ്രകൃതമായിരുന്നില്ല‌ അവളുടേ‌ത്‌. എല്ലാം‌ ഭർത്താവിനോടൊന്ന്‌‌  തുറന്നുപറഞ്ഞാൽ‌ തീരുന്ന‌ പ്രശ്നമേ‌  അവൾക്കെന്നുമുണ്ടായിരുന്നുള്ളൂ‌.  ആദ്യമെല്ലാം‌ അ‌വൾ‌ പറ‌യുന്നതൊക്കെ‌ ക്ഷമയോടെ‌ കേൾ‌ക്കാ‌നും‌ അവളെ‌ ആശ്വസിപ്പിക്കാനുമെല്ലാം‌  പ്രദീ‌പി‌ന്‌‌ കഴിഞ്ഞിരുന്നു‌. എന്നാൽ‌ തുടക്കത്തിലെ‌ കൗതുകങ്ങളെല്ലാം‌  കഴിഞ്ഞപ്പോൾ‌   പിന്നെ‌പ്പിന്നെ‌ അവളെ‌ കേൾ‌ക്കാനോ‌  പരിഗ‌ണിക്കാനോ‌, വല്ലപ്പോഴുമൊക്കെ‌ ഒരു‌ നല്ല‌ വാക്ക്‌ പറഞ്ഞ്‌ അവളെ‌ ആശ്വാസിപ്പിക്കാനോ‌  അയാൾ‌ക്ക്‌ സമയമില്ലാതെയായി‌.  


ഇതിനിടയിൽ‌ അവൾ‌ക്കൊരു‌ പെൺ‌കുഞ്ഞ്‌ പി‌റന്നു‌. അവർ‌  അവൾക്ക്‌ ‌ അനുശ്രീ‌  എന്നു‌ പേരിട്ടു‌.  പിന്നീടുള്ള‌  ദിവസങ്ങളിൽ‌ വേണ്ടാത്തതൊക്കെ‌   ആലോചിച്ച്‌ സങ്കടപ്പെട്ടിരിക്കാനൊന്നും‌ രേഷ്മക്ക്‌  നേരമില്ലായിരുന്നു‌. രാവിലെ‌ കുഞ്ഞിനെ‌ എണ്ണതേച്ച്‌  കുളിപ്പിക്കണം‌, പാ‌ലൂട്ടണം‌, താരാട്ടു‌ പാടിയുറക്കണം‌. അങ്ങനെ‌ ആ‌ സന്തോഷങ്ങളിൽ‌ മുഴുകി‌  ദിവസങ്ങൾ‌  അതിവേഗം‌ കട‌ന്നുപോകുന്നത്‌   അവളറിഞ്ഞതേയില്ല‌. അനുശ്രീയുടെ‌ പാൽ‌പ്പുഞ്ചിരിയിൽ‌  രേഷ്മയുടെ‌  എല്ലാ‌ ദു:‌ഖങ്ങളും‌   അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു‌.   


അങ്ങനെ‌  കാലം‌ പിന്നേയും‌ കട‌ന്നുപോയി‌.  പ്രദീപ്‌ ഇടക്കൊക്കെ‌ മദ്യപിക്കാറുണ്ടെങ്കിലും‌  അയാളവളെ‌ ദേഹോപദ്രവമൊന്നുമേല്പിച്ചിരുന്നില്ല‌.   അയാളങ്ങനെ‌ ചെയ്തിരുന്നെങ്കിലും‌ അവളത്‌ സഹിക്കുമായിരുന്നു‌.  പക്ഷെ‌‌,  ഇതിനിടയിൽ‌ പ്രദീപിന്റേയും‌ അയാളുടെ‌ അമ്മയുടേ‌യും‌  ‌ചില‌ മുനവെച്ച‌ വാക്കുകളും‌ പ്രയോഗങ്ങളുമൊക്കെ‌ കേൾക്കാൻ‌ തുടങ്ങിയപ്പോൾ‌  അവളുടെ‌ സന്തോഷങ്ങളെല്ലാം‌ ക്രമേ‌ണ‌ മങ്ങിത്തുടങ്ങി‌. പലപ്പോഴും‌ രേഷ്മ കേൾക്കെ‌ ആ‌ വീട്ടിലെ‌ മറ്റു‌ മരുമക്കളുടെ‌  ‌ ശമ്പളവും‌  വരുമാനവുമൊക്കെ‌ കൂടെ‌ക്കൂടെ‌    എടു‌ത്തുപറ‌ഞ്ഞും‌ ‌  അവരെ‌യൊക്കെ‌   പുകഴ്ത്തിപ്പറഞ്ഞുകൊ‌ണ്ടുമൊക്കെയായിരുന്നു‌ തു‌ടക്കം‌. അ‌നിയന്മാരും‌ അവരുടെ‌  ഭാര്യമാരും‌ വീട്ടിലേക്ക്‌ വാങ്ങിക്കൊണ്ടുവരുന്ന‌  വിലകൂടിയ‌ സാധനങ്ങൾ‌, അവർക്ക്‌ മറ്റുള്ളവർക്കിടയിലുള്ള‌  അംഗീകാരം‌ ഇതെല്ലാം‌  കുടുംബസദസ്സുകളിൽ‌ അന്തസ്സോടെ‌ എടുത്തു‌പറ‌യാൻ‌ അ‌യാളുടെ‌ അ‌മ്മക്ക്‌ നൂറു‌ നാവായിരുന്നു‌. ഒരു‌ കുടുംബസദസ്സിലും‌ പരാമർശിക്കാൻ‌ മാത്രം‌ രേഷ്‌മക്ക്‌ ഒരു‌ യോഗ്യതയുമില്ലായിരുന്നു‌.  

 കുടുംബങ്ങളിൽ‌  നടക്കുന്ന‌ ചടങ്ങുകളിലും‌ സൽക്കാരങ്ങലിലുമൊക്കെ‌  ആ‌ ഒരു‌ വേർതിരിവ്‌‌  പിന്നീടവൾ ശരിക്കും‌  അനുഭവിച്ചറിയാൻ‌ തുട‌ങ്ങി‌.  പഠിപ്പും‌ വരുമാനവുമുള്ള‌  മറ്റു‌ മരുമക്കളും‌ അവളും‌   തമ്മിൽ‌ വലിയ‌ അന്തരമുണ്ടെന്നും‌  അവരുമായി‌ താ‌രതമ്യം‌ ചെയ്യുമ്പോൽ‌ താൻ‌ വെറുമൊരു‌ വേലക്കരി  മാത്രമാണെന്നും‌ സ്വയം‌ ബോധ്യമായപ്പോൾ‌  അവൾക്ക്‌  അവളോടുതന്നെ‌ വല്ലാത്തൊരു‌ വെറുപ്പ്‌ തോന്നിത്തുടങ്ങി‌. 


എങ്കിലും‌  അതൊക്കെ‌  തന്റെ‌  ‌വെറും‌ തൊന്നലാണെന്ന്‌  രേഷ്മ‌   വെറുതെ‌ വി‌ശ്വസിച്ചു‌. ‌‌ അതെല്ലാം‌  മനസ്സിലിട്ട്‌ പെരുപ്പിച്ച്‌ അവൾ‌ അവളുടേ‌യൊ‌ മറ്റുള്ളവരുടേ‌യോ‌  ‌സമാധാനം‌  ‌കളഞ്ഞില്ല‌.   ദാമ്പത്യജീവിതമല്ലേ‌, ഭർത്താവിന്റെ‌  വീടേല്ലേ‌ എന്നാശ്വസിച്ചു‌.  

.............

എന്നാൽ‌  ഒരു‌ ദിവസം‌  ‌ആ‌ വീട്ടിൽ‌ വന്ന‌ അതിഥികളുടെ‌ മുമ്പിൽ‌ വെച്ച്‌ അയാലുടെ‌ അവളെ‌ ശകാ‌രിച്ചപ്പോൽ‌  അവളുടെ‌  ‌ അഭിമാനം‌ വല്ലാതെ‌  ക്ഷതപ്പെട്ടു‌. 

................

എങ്കിലും‌ അവളുടെ‌ മനസ്സ്‌   തളർന്നില്ല‌. ഒരു‌ കുഞ്ഞിന്റെ‌ അമ്മയാണ്‌‌, ഇനി‌ വേണ്ടാത്തതൊന്നും‌  ആലോചിച്ചിട്ട്‌ കാര്യ‌മി‌ല്ല. ഒരു‌ പക്ഷെ‌ അതെല്ലാം‌ എന്റെ‌ വെറും‌ തോന്നലായിക്കൂടെന്നുമില്ലല്ലൊ‌. അങ്ങനെയൊക്കെ‌ അവൾ‌ സ്വയം‌ സമാധാനിക്കൻ‌ ശ്രമിച്ചു‌. 


ഒന്നും‌ വെറും‌ തോന്നലായിരുന്നില്ല‌,  എല്ലാം‌  ‌യാഥാർത്ഥ്യങ്ങൾ‌ തന്നെയായിരുന്നു‌.   പ‌ണവും‌ പദവിയുമില്ലാത്തവർ‌  കുടുംബത്തിൽ‌  അവഗ‌ണിക്ക‌പ്പെടുമെന്ന‌  യാഥർത്ഥ്യം‌. ആരൊക്കെ‌യെ‌ന്തൊക്കെ‌ ഭംഗിവാക്കുകൾ‌ പറ‌ഞ്ഞാലും‌ നിലയും‌ വിലയുമില്ലാത്തവർ‌ എന്നും‌ എവിടേ‌യും‌ അകറ്റിനിർത്തപ്പെടും‌‌.  അത‌വൾ‌     ജീവിതത്തിൽ‌  അനുഭവിച്ചറിയുകയാണ്‌‌. 


എന്നിട്ടും‌  തന്റെ‌ കുഞ്ഞിനെയോർത്ത്‌ അവളതിനെക്കുറിച്ചൊന്നും‌ ആ‌രോടും‌  പരാ‌തി  പറഞ്ഞില്ല‌‌, ആരോടും‌ വിവേചനം‌ കണിച്ചതുമില്ല‌. എല്ലാം‌  തന്റെ‌ വെറും തോന്നലാണെന്ന്‌    അവൾ‌  പിന്നേയും‌ സ്വന്തം‌  മനസ്സിനെ‌  പറ‌ഞ്ഞു‌ വിശ്വസിപ്പിച്ചു‌‌.  അവളും‌ ഒരു‌   സ്ത്രീയാണ്‌‌, ഒരു‌ സാധാരണ‌ മനുഷ്യ‌സ്ത്രീ! ക്രമേ‌ണ‌ അ‌വളുടെ‌ മനസ്സും‌ ചടച്ചു‌.  ഒരു‌ വേലക്കാരി‌‌യെന്ന‌  തോന്നൽ‌  അവളുടെ‌ ഉപബോധ‌ മനസ്സിൽ‌ ആഴത്തിൽ‌ വേരുപിടിച്ചു‌. ഒരു‌ തരം‌ അപ‌ക‌ർഷതാ‌ ബോധം‌ അവളെ‌ പിടികൂടാൻ‌ തുടങ്ങി‌.  


പ്രദീപ്‌ ആദ്യ‌മൊ‌ക്കെ‌  വാക്കുകൾ‌ കൊണ്ടായിരുന്നു‌ അവളെ‌  വേദനിപ്പിച്ചിരുന്നതെങ്കിൽ‌ പിന്നെപ്പിന്നെ‌ അത്‌ ശരീരം‌ കൊണ്ടുള്ള‌ ഉപദ്രവങ്ങളായി‌.  അയാൾ‌ പലപ്പോഴും‌ അവളുടെ‌  മുഖത്തടിച്ചു‌, പിടിച്ചുതള്ളി‌, 

  

അപ്പോഴൊക്കെ‌ അവൾ‌ കരഞ്ഞുകൊണ്ട്‌ അയാളോട്‌ കേണപേക്ഷിച്ചു:‌  ഈ‌ കുഞ്ഞിന്റെ‌ മുമ്പിൽ‌ വെച്ച്‌ ഇങ്ങനെയൊന്നും‌ ചെയ്യരുത്‌. പക്ഷെ‌  അതൊന്നും‌ തിരിച്ചറിയനുള്ള‌  ബോധം‌ അയാൾ‌ക്കുണ്ടായിരുന്നില്ല‌. അയാൾ‌ പൂർണ്ണമായും‌ മദ്യത്തിന്‌‌  അടിമപ്പെട്ട്‌ കഴിഞ്ഞിരുന്നു‌.  


രേഷ്മ‌ അവളുടെ‌ അച്ഛനേയും‌ അമ്മയേയും‌ ഓർത്ത്‌  ഇതുവരെ‌‌ എല്ലാം‌ സഹിച്ചു‌. പുറത്തറിയിക്കാതെ‌ എല്ലാം‌ ഉള്ളിലൊതുക്കി‌. എന്നാൽ‌ ശരീരം‌  കൊണ്ടായാലും‌  മനസ്സു‌കൊണ്ടായാലും‌ എല്ലാം‌ ചുമന്നുകൊണ്ടു‌നട‌ക്കുന്നതിന്‌‌ ഒരു‌ പരിധിയുണ്ടല്ലൊ‌. ആ‌ പരിധി‌യും‌ വിടുമെന്നായപ്പോൾ‌  അവൾ‌ അവളുടെ‌ അച്ഛ‌നേ‌യും‌ അമ്മയേയും‌ വിളിച്ചുകൊണ്ട്‌  ഇങ്ങനെ‌ പറ‌ഞ്ഞു:‌

എന്റെ‌ പരമാവധി‌ ഞാൻ‌ പിടിച്ചുനിന്നു‌,  ഇനിയെനിക്ക്‌  സഹിക്കാൻ‌ വയ്യ‌, ഈ‌ ബന്ധം‌ ഇനിയും‌ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല‌.   എന്നെ‌ വന്നു‌ കൂട്ടിക്കൊണ്ട്‌ പോകണം‌‌,  ഇല്ലെങ്കിൽ‌‌..  വാക്കുകൾ‌ മുഴുമിപ്പിക്കാനാവതെ‌ അവൾ‌ തേങ്ങി‌ക്കരഞ്ഞു‌.  

അപ്പോൾ‌ അവളെ‌ ആശ്വസിപ്പിച്ചുകൊണ്ട്‌ അച്ഛൻ‌  പറ‌ഞ്ഞു:‌ മോളെ‌, എല്ലാം‌ ശരിയാവും‌,  ‌നിന്റെ‌  കുഞ്ഞിനെയോർക്കണം‌, ആലോ‌ചിക്കാതെ‌ എടു‌ത്തുചാടി‌ ഒരു‌  തീരുമാനവുമെ‌ടുക്കേണ്ട‌..  


സ്വന്തം‌ വീട്ടുകാരും‌ അങ്ങനെ‌ പറ‌ഞ്ഞപ്പോൾ‌  അവൾ‌ ഒറ്റക്കായപോലെ‌ തോന്നി‌. അവൾ‌  ‌ഓരോന്നാലോചിച്ച്‌ ആ‌  വീട്ടിൽ‌ തനി‌ച്ചിരിപ്പായി‌,  സമയത്തിന്‌‌  ഭക്ഷണം‌ കഴിക്കാതെയായി‌, ഉറക്കമില്ലാ‌തെയായി‌,  പിന്നെ‌‌പ്പിന്നെ‌ പരസ്പരം‌  ബന്ധമില്ലാത്ത‌ കാര്യങ്ങൾ‌ സംസാരിക്കാൻ‌  തുടങ്ങി‌.  അപ്പോഴും‌ അവൾ‌  അമ്മയെ‌ വിളിച്ച്‌  കരഞ്ഞുകൊണ്ട്‌ പറഞ്ഞു:‌ എനിക്ക്‌ പറ്റുന്നി‌ല്ല‌മ്മേ‌! 


രേഷ്മ‌  ആ‌ സമയത്ത്‌ രണ്ടാമതും‌  ഗർഭിണി‌യാണെന്ന‌ വിവരം‌ അപ്പോഴാണ്‌‌ അമ്മ‌ അ‌റിയുന്നത്‌. അമ്മ‌  ആ‌ വിവരം‌ അച്ചനോട്‌  പറ‌ഞ്ഞു‌‌‌:‌ ഈ‌ സമയത്ത്‌ മോളിയി‌ങ്ങനെ‌  മനസ്സ്‌ വിഷമിക്കാൻ‌  പാടില്ല‌, അവളെ‌ കൂട്ടിക്കൊണ്ടുവരണം‌,  കുറച്ചുദിവസം‌  ഇവിടെ‌ വന്നു‌ നിൽക്കുമ്പോൾ‌ എല്ലാം‌ ശരിയാവും‌. അവസാനം‌  അവളെ‌ കൂട്ടിക്കൊണ്ടുവരാൻ‌ തന്നെ‌ അച്ഛ‌നും‌  തീരുമാനിച്ചു‌. 


അങ്ങനെ‌  രേഷ്മയെ‌   കൂട്ടിക്കൊണ്ടുവരാനായി‌  അവർ‌ പ്രദീപിന്റെ‌   വീട്ടിലേക്ക്‌ പു‌റപ്പെടാൻ‌ തീരുമാനിച്ചതിന്റെ‌ തലേദിവസം‌ രാത്രി‌യായിരുന്നു‌ ആ‌  സംഭവം‌. അനുശ്രീയുടെ‌  കരച്ചിൽ‌ കേട്ടാണ്‌‌  അടുത്ത‌ വീട്ടുകാർ‌  ഓടി‌വന്നത്‌.  അപ്പോൾ‌  രേഷ്മ‌  തറയിൽ‌ വീണു‌‌കിടക്കുകയായിരുന്നു‌. തമ്മിലുള്ള‌ വഴക്കിനിടയിൽ‌ പ്രദീ‌പ്‌ അവളെ‌ പിടിച്ചുതള്ളിയതായിരിക്കണം‌,  രേഷ്മ‌യുടെ‌   തല‌ ചുമരിലിടിച്ച്‌ അവിടെ‌ രക്തം‌ തളം‌ കെട്ടി‌‌യിരുന്നു‌.  അനുശ്രീ‌ അപ്പോഴും‌ വീണുകിടക്കുന്ന‌ അമ്മയുടെ‌ അടുത്തിരുന്ന്‌ ആർത്തു‌ കരയുകയായിരുന്നു‌.  വളരെ‌ വൈകിപ്പോയി‌, ആർക്കും‌ അവളെ‌  രക്ഷിക്കാനായില്ല‌. പ്രദീപ്‌ അന്ന്‌ അവിടെ‌ നിന്നും‌ ഓടി‌ രക്ഷപ്പെട്ടെങ്കിലും‌ പിന്നീടയാൾ‌ ആത്മ‌ഹത്യ‌  ചെയ്തു‌. സങ്കടം‌  താങ്ങനാവാതെ‌ അവളുടെ‌  അച്ഛ‌നും‌ പോയി‌. 


ടീച്ചർ‌ ‌കണ്ണുകൾ‌ തുടച്ചു‌. അവർ‌ തമ്മിൽ‌  കുറച്ചുനേരം‌   പിന്നെ‌യൊ‌ന്നും‌ സംസാരിച്ചില്ല‌.  അല്പം‌ കഴിഞ്ഞ്‌  അമ്മ‌ അകത്തേക്ക്‌ കയ‌റിപ്പോയി‌ ഫ്രെയിം‌ ചെയ്തുവെച്ചിരുന്ന‌  ഒരു‌ ഫോട്ടൊ‌യുമായി‌ തിരിച്ചുവന്ന്‌   ടീ‌ച്ചർക്ക്‌ നേരെ‌ നീട്ടി‌. 


ഇളം‌ നീല‌‌നിറത്തിൽ‌  മഞ്ഞയും‌  ചുവപ്പും‌ പൂക്കളുള്ള‌  സാരിയുടുത്തു‌ നിൽക്കുന്ന‌  രേഷ്മയുടെ‌  ആ‌ ഫോട്ടോയിലേക്ക്‌ നോക്കി‌ നിൽക്കെ‌  ടീ‌ച്ചർ‌  അറിയാതെ‌ ഒന്നി‌ടറിപ്പോയി‌.

.......................................................

മാതാപിതാക്കൾ‌  ചെയ്യുന്ന‌ തെറ്റുകൾ‌ കാരണം‌  ഒന്നുമറിയാത്ത‌ കുഞ്ഞുങ്ങൾ‌  വേദനിക്കാനിടവര‌രുതേ‌..  

.................................

കഥ‌ :‌ റസാഖ്‌ വഴിയോരം‌

Friday, June 10, 2022

കടം‌ കൊടുത്താൽ‌ തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിക്കരുത്‌!

 കടം‌ കൊടുത്താൽ‌ 

തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിക്കരുത്‌!

.............................................................


ഒരു‌ ദിവസം‌ ‌ടൗണിലേക്കുള്ള‌ ബസ്‌ യാത്രക്കിടയിലാണ്‌‌  തൊട്ടടുത്ത‌ സീറ്റിലിരിക്കുകയാ‌യിരുന്ന‌ ചെറുപ്പക്കാരനെ‌  മാഷ്‌ ആദ്യമായി‌  ‌‌പരിചയപ്പെടുന്നത്‌. ‌ഹൃദ്യമായിരുന്നു‌  അവന്റെ‌ ‌സംസാരം‌. മാന്യമയിരുന്നു‌  അവന്റെ‌ പെരുമാറ്റം‌. അടു‌ത്ത‌ പരിചയക്കാരനോടെന്നപോലെ‌ അവൻ‌ പലകാര്യങ്ങളും‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌  കേട്ടപ്പോൾ‌  അയാൾക്ക്‌ അ‌വനോട്‌  ‌വല്ലാത്തൊരിഷ്ടം‌ തോന്നി‌. 


ടൗണിൽ‌ അവന്‌‌ ‌സ്വന്തമായി‌ ഗോൾഡ്‌ ബിസിനസ്സുണ്ട്‌. പിന്നെ‌ ‌റിയൽ‌ എസ്റ്റേറ്റു‌മായി‌ ബന്ധപ്പെട്ട‌ വേറേയും‌ ഇടപാടുകളൊക്കെയുണ്ടെങ്കിലും‌  ഗോൾഡിനെക്കുറിച്ചും‌  അതിന്റെ‌ ലാഭത്തെ‌‌ക്കുറിച്ചുമൊക്കെ‌യായിരുന്നു‌ അവൻ‌ ‌  കൂടു‌തൽ‌ സമയവും‌  അയാളൊട്‌ സംസാരിച്ചുകൊണ്ടിരുന്നത്‌. 


ഇതിനിടയിൽ‌ അവൻ‌  ‌അയാളുടെ‌  ഫോൺനമ്പറും‌ അഡ്രസ്സുമൊക്കെ‌  ചോദിച്ചറിഞ്ഞു‌.  ‌ടൗണിൽ‌  ബസ്സിറങ്ങുന്നതിനുമുമ്പ്‌ അവൻ‌ അയാളോട്‌  പറ‌ഞ്ഞു:‌    

''‌എന്റെ‌ കാർ‌ ഇന്നലെ‌ സർവ്വീസിന്‌‌ കൊടുത്തിരിക്കയാണ്‌‌, അതുകൊണ്ടാണ്‌‌  ഇന്ന്‌ യാത്ര‌ ബസ്സിലായത്‌, അതിനാൽ‌ തമ്മിൽ‌ പരിചയപ്പെടാനായി‌.''‌ 

രണ്ടുദിവസങ്ങൾ‌  കഴിഞ്ഞ‌പ്പോൾ‌  മാഷിന്റെ‌  ഫോൺ‌ നമ്പറിലേക്ക്‌ ഒരു‌ കാൾ‌ വന്നു‌. 


''‌‌സാർ‌, ഞാനാണ്‌‌, കഴിഞ്ഞ‌ ദിവസം‌ ബസ്സിൽ‌ വെച്ച്‌ പരിചയപ്പെട്ട‌..''‌


'‌'‌ഓ‌.. മനസ്സിലായി‌‌.‌.''‌ അവൻ‌ പറ‌ഞ്ഞുതുടങ്ങുന്നതിനുമുമ്പുതന്നെ‌ മാഷ്‌ ഇടക്കുകയറി‌പ്പറഞ്ഞു‌.   പിന്നെ‌ ചെറിയൊരു‌ മൗനത്തിനുശേഷം‌ അവൻ‌ തുടർന്നു‌‌:‌  


''‌ഒന്നുമില്ല‌ സാർ‌, ഞാൻ‌ വെറുതെയൊന്ന്‌ വിളിച്ചതാണ്‌‌‌, ‌നാളെ‌ ബാംഗ്ലൂരിലേക്കൊരു‌ യാത്രയുണ്ട്‌.  ഒരാഴ്ച‌ കഴിഞ്ഞേ‌ മട‌ങ്ങുകയുള്ളൂ‌. അവിടെയും‌  ഒന്നുരണ്ട്‌ ബിസ്‌നസ്സ്‌  സ്ഥാപനങ്ങളുണ്ട്‌. സാർ‌ എപ്പോഴെങ്കിലും‌ ബാംഗ്ലൂരിലേക്കൊ‌ക്കെ‌ വരികയാണെങ്കിൽ‌ വിളിക്കണം‌. അവൻ‌ പറ‌ഞ്ഞു‌തുടങ്ങിയപ്പോൾ‌ അയാൾക്കവനോട്‌ ഒരു‌ മതിപ്പൊക്കെ‌ തോന്നി‌.  


പിന്നീടുള്ള‌ പല‌ ദിവസങ്ങളിലും‌ ‌അവൻ‌ പലപ്പോഴായി‌ മാഷെ‌ വിളിച്ചുകൊണ്ടിരുന്നു‌.  ഒരിക്കലവൻ‌ ചോദിച്ചു:‌ 

''‌സാർ‌,  ഞാൻ‌ ഇടക്കൊക്കെ‌യി‌ങ്ങനെ‌  വിളിക്കുന്നതുകൊണ്ട്‌ സാറിനെന്തെങ്കിലും‌  പ്രയാസമുണ്ടോ‌..?''‌  ഒന്ന്‌  ചിരിച്ചുകൊണ്ട്‌ അയാൾ‌  പറഞ്ഞു‌:‌  


''ഏ‌യ്‌, അങ്ങനെയൊന്നുമില്ല‌!''‌  


പിന്നെ‌  ശബ്ദം‌ അലപ്ം‌ താഴ്ത്തിക്കൊണ്ട്‌ അവൻ‌ പറഞ്ഞു‌തുടങ്ങി‌:‌ 


''‌സാ‌റിനോട്‌ സംസാരിക്കുമ്പോ‌ൾ‌ എനിക്കെന്റെ‌  ഫാദറിനോട്‌ സംസാരിക്കുന്നതു‌പോലെയുള്ള‌  ഒരു‌ ഫീലിംഗാണ്‌‌‌, അതുകൊണ്ടാണ്‌‌ ഇടക്കൊക്കെ‌യി‌ങ്ങനെ‌ വിളിക്കണമെന്നു‌തോന്നുന്നത്‌‌, എന്റെ‌ ഫാദർ‌ ഇപ്പോൾ‌ ജീവിച്ചിരിപ്പില്ല‌..''‌  

അതും‌ പറ‌ഞ്ഞ്‌ അവൻ‌ അല്പ‌സമയം‌ മിണ്ടാതിരുന്നു‌.  അവനെ‌ സമാധാനിപ്പിക്കാനെന്നപോലെ‌  മാഷ്‌  പറഞ്ഞു:‌ 


''‌നിനക്കെന്നെ‌ എപ്പോൾ‌  വേണമെങ്കിലും‌  വിളിക്കാം‌,  ഒഴിവുള്ളപ്പോഴൊക്കെ‌  വീട്ടിലേക്ക്‌ വരികയുമാവാം‌..''‌  ‌അയാൾക്കും‌  അവനോട്‌ ഒരു‌ ഇഷ്ടം‌   തോന്നിത്തുടങ്ങുകയായിരുന്നു‌.‌ 


 .....................................


ഏതാനും‌ ദിവസങ്ങൾ‌ കഴിഞ്ഞപ്പോൾ‌  അയാളുടെ‌  വാട്സാപ്പിലേക്ക്‌ അവന്റെ‌യൊരു‌  ‌വോയ്സ്‌ മെസ്സേജ്‌ വന്നു, അതിങ്ങനെയയിരുന്നു:‌ 


''സാ‌ർ‌, കുറച്ചുദിവസം‌  തിരക്കിലായിരുന്നതിനാൽ‌  സാറിനെ‌ വിളിക്കാൻ‌ കഴിഞ്ഞില്ല‌,  നേരിട്ട്‌ ചോദിക്കാനൊരു‌ മടി‌, സാർ‌ എനിക്കൊരു‌ ചെറിയ‌  സഹായം‌ ചെയ്യാമോ‌? ഒരു‌ രണ്ടുമൂന്നു‌ ദിവസത്തേക്ക്‌ ചെറിയൊരു‌ റോളിങ്‌, ഒരു‌ ഇരുപത്തയ്യായിരം‌  രൂപ‌യുടെ‌ അ‌ത്യാവശ്യമുണ്ടായിരുന്നു‌.  ഇവിടെ‌ സുഹൃത്തുക്കളോടാരോടെങ്കിലും‌ ചോദിച്ചാൽ‌ കിട്ടാത്തതുകൊണ്ടല്ല‌, അങ്ങനെ‌യാ‌രോടും‌ ക‌ടം‌  വാങ്ങി‌ ശീലമില്ല‌, സാറിനോടാവുമ്പോൾ‌ എനിക്ക്‌ ധൈര്യമായി‌ ചോദിക്കാമെന്നു‌ തോന്നി‌..''‌ 


കടം‌ ചോദിച്ചുവരുന്നവരോട്‌   മാഷ്‌ ഇതുവരേ‌  '‌നോ‌'‌ എന്നു‌ പറഞ്ഞിട്ടില്ല. എങ്കിലും‌ അയാള‌വന്‌‌   പെട്ടന്നൊരു‌ റിപ്ലൈ‌ കൊടുത്തില്ല‌. മാഷെ‌  കയ്യിൽ‌ പണമില്ലാത്തതുകൊണ്ടല്ല‌. കു‌റച്ചു‌ദിവസത്തെ‌ പരിചയം‌ മാത്രമുള്ള‌ ഒരാ‌ൾക്ക്‌ ആലോചിക്കാതെ‌ ഇത്ര‌ വലിയൊരു‌ സംഖ്യ‌  ‌കടം‌ കൊടുക്കാൻ‌ പറ്റില്ലല്ലോ‌!  മാഷ്‌ അങ്ങനെ‌ എളുപ്പത്തിലൊന്നും‌ അബദ്ധത്തിൽ‌ ചെന്നുചാടുന്ന‌ ആളല്ല‌.  എന്നാലും‌ മാഷ്‌ വീണ്ടും‌  ആലോചിച്ചു‌,  ഒരാൾ‌ സഹായം‌ ചോദിച്ചു‌ വന്നതല്ലേ‌?  അവന്‌‌ പെട്ടന്നെന്തെങ്കിലും‌ പ്രയാസം‌ വന്നിട്ടുണ്ടാവും‌, അല്ലാതെ‌ ‌ കടം‌ ചോദിക്കില്ലല്ലോ‌! കണ്ടിട്ട്‌ അവനെയങ്ങനെ‌ സംശയിക്കാനൊന്നും‌   തോന്നുന്നുമില്ല‌.  ഏതായാലും‌ ചോദിച്ചതല്ലേ‌, ഒരു‌ പതിനായിരം‌  രൂപ‌യെടുത്തു‌കൊടുത്തേക്കാം‌. അതിനി‌  ‌തിരിച്ചുകിട്ടിയില്ലെങ്കിലും‌ വേണ്ടെന്നു‌വെക്കാമല്ലോ‌.  


അയാൾ‌  അവന്‌‌ മറുപടി‌ അയച്ചു‌.  ഉടനെത്തന്നെ‌  അവന്റെ‌  മെസ്സേജും‌  വന്നു‌.. 

''‌താങ്ക്യൂ‌ സാർ‌, വലിയ‌ ഉപകാരം‌, ഞാൻ‌ നളെ‌ വീട്ടിൽ‌ വന്നു‌ വാങ്ങിച്ചോളാം‌..''‌


പിറ്റെ‌ദി‌വസം‌ രാവിലെ‌ത്തന്നെ‌  അവൻ‌ വീട്ടിലെത്തി‌. അയാളപ്പോൾ‌  വരാന്തയിലിരുന്ന്‌ പത്രം‌ വായിച്ചുകൊണ്ടിരിക്കയായിരുന്നു‌. മാഷ്‌ സന്തോഷത്തോടെ‌   അവനെ‌ സ്വീകരിച്ചിരുത്തി‌.  ‌അയാളുടെ‌ ഭാര്യക്ക്‌ അവനെ‌ പരി‌ചയ‌പ്പെടുത്തിക്കൊടുത്തു‌.


''‌വീട്‌ കണ്ടുപിടിക്കാൻ‌  ബുദ്ധിമുട്ടായോ‌?''‌‌മാഷ്‌  ചോദിച്ചു‌. 


ഹൃദ്യമായി‌ ചിരിച്ചുകൊണ്ട്‌  അവൻ‌ പറ‌ഞ്ഞു:‌ ‌ഇല്ല‌,  മാ‌ഷിന്റെ‌ വീട‌റി‌യാത്തവർ‌ ഈ‌ നാട്ടിലാരു‌മില്ലല്ലോ‌, ‌അതുകൊണ്ട്‌ അധികമാരോടും‌ ചോദിക്കേണ്ടി‌വന്നില്ല‌..‌ 


ശരിയാണ്‌‌! മാഷെ‌ അറിയാത്തവർ‌ നാട്ടിൽ‌  ആരുമുണ്ടാവില്ല‌. ഏറെ‌ക്കാ‌ലം‌  അയാൾ‌ ഇവിടത്തെ‌  പ്രൈമറി‌ സ്കൂളിൽ‌ അധ്യപകനായി‌‌രുന്നു‌. അദ്ദേഹത്തിന്റെ‌ ഭാര്യയും‌ അതേ‌ സ്കൂളിൽ‌  ടീച്ചറായിരുന്നു‌.  അവരുടെ‌ നാലു‌   പെണ്മക്കളേയും‌ നല്ല‌ രിതിയിൽ‌ വിവാഹം‌ ചെയ്തയച്ചു‌. നാട്ടിൽ‌ എല്ലാ‌വർക്കും‌ മാഷെ‌ വലിയ‌ ബഹുമാനമായിരുന്നു‌. സൗമ്യമായ‌ പെരുമാറ്റം‌, ആർക്കും‌ എന്ത്‌ സഹായവും‌ ചെയ്തുകൊടുക്കാൻ‌ മുമ്പിലുണ്ടാവും‌. സർവ്വീസിൽ‌ നിന്ന്‌ വിരമിച്ചെങ്കിലും‌  ഇപ്പോഴും‌ നാട്ടിലെ‌ എല്ലാ‌ പൊതു‌കാര്യങ്ങൾക്കും‌  മാഷ്‌ മുമ്പിലുണ്ടാവും‌. ഇപ്പോൾ‌  രണ്ടുപേരും‌  പെൻഷൻ‌ വാങ്ങി‌  സുഖമായി‌, സ്വസ്ഥമായി‌  ജീവിക്കുന്നു‌. 


മാഷെ‌ കയ്യിൽ‌ നിന്നും‌ പതിനായിരം‌  രൂപ‌ ‌എണ്ണി‌വാങ്ങുന്നതിനിടയിൽ‌ അവൻ‌ പറ‌ഞ്ഞു:‌

''‌ഏറിയാലൊരു‌  നാലഞ്ച്‌ ദിവസം‌, അതിനുള്ളിൽ‌ പണം‌ തി‌രിച്ചുതരാം‌, പുറത്തുനിന്ന്‌ കുറച്ച്‌ കാശ്‌ വരാനുണ്ട്‌, അത്‌ കിട്ടുന്നതുവരെയുള്ള‌  ചെറിയൊരു‌ റോളിംഗ്‌.. ഒന്നും‌ വിചാരിക്കരുത്‌‌!''‌  


പറ‌ഞ്ഞതു‌പോലെ‌ത്തന്നെ‌ കൃത്യമായി‌  നാലുദിവസം‌ കഴിഞ്ഞപ്പോൾ‌   അവൻ‌  വീട്ടിലെത്തി‌  പതിനായിരം‌ രൂപ‌ മാഷെ‌   കയ്യിൽ‌ മട‌ക്കിക്കൊടുത്തു‌.  


അപ്പോൾ‌ മാഷ്‌ ചിരിച്ചുകൊണ്ട്‌ പറ‌ഞ്ഞു‌:‌ 


''‌ഈ‌ തിരക്കിനിടയിൽ‌ ഇത്രയും‌ ദൂരം‌  വണ്ടിയോടിച്ച്‌ വരേണ്ടിയിരുന്നോ‌? ഞാൻ‌  ടൗണിലേക്ക്‌ വരുമ്പോൾ‌ വാങ്ങിക്കുമായിരുന്നല്ലോ‌!''‌  


അവൻ‌ ‌പ‌റ‌ഞ്ഞു:‌ 

''‌ഹേയ്‌‌.. അതൊന്നും‌ സാരമില്ല‌,  സാ‌റൊരു‌ സഹായം‌ ചെയ്തുതന്നിട്ട്‌  പിന്നേയും‌ ബുദ്ധിമുട്ടിക്കുന്നത്‌ ശരിയാണോ‌?  ഏതായാലും‌ അന്നാ‌ സമയത്ത്‌ സാറെന്നെ‌  സഹായിച്ചത്‌ വലിയ‌ ഉപകാ‌രമയി‌‌, നന്ദിയുണ്ട്‌..!  


പിന്നെ വിനയത്തോടെ‌  അവൻ‌ പറ‌ഞ്ഞു:‌  ''‌ഇപ്പോ‌‌ എന്റെ‌ കയ്യിൽ‌ കുറച്ച്‌ പണം‌ വന്നിട്ടുണ്ട്‌, സാറിനെന്തെങ്കിലും‌ അത്യാവശ്യമുണ്ടെങ്കിൽ‌ ചോദിക്കാൻ‌ മടിക്കരുത്‌, വേണമെങ്കിൽ‌ ഒന്നോ‌  രണ്ടോ‌ ലക്ഷമൊക്കെ‌ എനിക്കിപ്പോൾ‌  സാ‌റിനെ‌ സഹായിക്കാനാവും‌‌!


മാഷ്‌ ചിരിച്ചുകൊണ്ട്‌  പറഞ്ഞു:‌ ''‌ഹേയ്‌.. എനിക്കിപ്പോ‌ പണ‌ത്തിന്റെ‌  ആവശ്യമൊന്നുമില്ല‌,  പിന്നെ‌‌, എനിക്കാരോടും‌ പണം‌ കടം‌  വാങ്ങി‌ ശീ‌ലവുമില്ല‌..''‌

സാമ്പ‌ത്തിക‌ ഇടപാടുകളിലൊക്കെ‌ അദ്ധേഹത്തിന്‌‌‌ നല്ല‌  സൂക്ഷ്മത‌യായിരുന്നു‌ .നല്ലവണ്ണം‌ ആലോചിച്ചേ‌ ഏതു‌കാര്യത്തിലും‌ തീരുമാനമെടുത്തിരുന്നുള്ളൂ‌.     അതുകൊണ്ടൊക്കെത്തന്നെയാണ്‌‌  നാട്ടുകാരെ‌ല്ലാം‌ മാഷെ‌ ഇഷ്ടപ്പെടുന്നതും‌ ബഹുമാനിക്കുന്നതും‌.  


 യാത്ര‌ പറ‌ഞ്ഞ്‌ കാറിലേക്ക്‌ കയറുന്നതിനിടയിൽ‌ അവൻ‌ മാഷോട്‌ പറഞ്ഞു:‌

''‌സാർ‌  വല്ലപ്പോഴും‌   ടൗണിലേക്ക്‌  വരികയാണെങ്കിൽ‌  എന്റെ‌ ഓഫീ‌സിലേക്കൊക്കെ‌  ഒന്നു‌ വരണം‌.''‌

‌തീർച്ചയായും‌ വരാം‌, മാഷ്‌ ഉറപ്പ്‌ കൊടുത്തു‌.  അപ്പോൾ‌  സന്തോഷത്തോടെ‌  അവൻ‌ പറ‌ഞ്ഞു‌‌:‌ 


''‌ടൗണിലെത്തുമ്പോൾ‌ സാറൊന്ന്‌ ഫോൺ‌ ചെയ്താൽ‌  മതി‌, ഞാൻ‌ കാറുമാ‌യി‌ വന്ന്‌ പിക്ക്‌ ചെയ്തോളാം‌..''‌ 

അവൻ‌ പതുക്കെ‌  വണ്ടിയോടിച്ചു‌ തിരിച്ചു‌പോകുന്നതും‌  നോക്കിനിൽക്കെ‌ 

മാഷ്‌ സ്വയം‌ പറ‌ഞ്ഞു, നല്ല‌ പയ്യൻ‌!   


കുറച്ചു ദിവസങ്ങൾ കഴിഞ്ഞ്‌  മാഷ്‌ ‌ ഒരിക്കൽ‌ ടൗണിലേക്ക്‌ പോയപ്പോൾ‌  അവന്റെ‌ ഓഫീസിലേക്കൊന്ന്‌  പോകാൻ‌  തന്നെ‌ അയാൾ‌   തീരുമാനിച്ചു‌.  അങ്ങനെ‌ അവനെ‌ ഫോണിൽ‌  വിളിച്ചപ്പോൾ‌ ഉടനെ‌ത്തന്നെ‌  അവൻ‌ കാറുമയി‌ വന്നു‌. ‌ വലിയൊരു‌ കെട്ടിടത്തിനു‌മുകളിലായിരുന്നു‌ അവന്റെ‌ ഓഫീസ്‌. അവർ‌ ലിഫ്റ്റ്‌ കയറി‌ ഏറ്റവും‌ മുകളിലത്തെ‌  നിലയിലെത്തി‌. നല്ല‌ വിശാലമായ‌  ഓഫീസ്‌‌,  അവിടെ‌ കമ്പൂട്ടറിനുമുമ്പിലിരുന്ന്‌ ധാരാളം‌  ആളുകൾ‌   ജോലിചെയ്തുകൊണ്ടിരിക്കുന്നു‌. മാഷ്‌ വിസിറ്റേഴസ്‌ റൂമിലിരുന്നു‌. അവൻ‌ സ്റ്റാഫിനോടൊക്കെ‌  ഓരോന്ന്‌ സംസാരിച്ചും‌ ആർക്കൊക്കെയോ‌ ഫോൺ‌  ചെയ്തും‌  അങ്ങോട്ടുമിങ്ങോട്ടും‌ നട‌ക്കുന്നതിനിടയിൽ‌ മാഷിന്റെ‌  അടുത്ത്‌ വന്നിരുന്നുകൊണ്ട്‌ അവൻ‌ പറഞ്ഞു:‌    

''‌എല്ലാ‌ സ്ഥാ‌പനങ്ങളുടെയും‌ അക്കൗണ്ട്സും‌ കാര്യങ്ങളുമൊക്കെ‌   ഇവിടന്നാണ്‌‌ ചെയ്യുന്നത്‌..''‌ പറഞ്ഞുതുടങ്ങും‌  മുമ്പ്‌  വീണ്ടും‌ ആരുടേയൊ‌  ഫോൺ‌ വന്നു‌.  അവൻ‌ പുറത്തേക്കിറങ്ങി‌.  അവൻ‌ നല്ല‌ തിരക്കിലാണ്‌‌‌.  മാഷ്‌ അവനെ‌ ശ്രദ്ധിക്കുകയായിരുന്നു‌,  ‌എത്ര‌ മാന്യമായാണ്‌‌  അവൻ‌ മറ്റുള്ളവരോട്‌ സംസാരിക്കുന്നത്‌. എത്ര‌  ബഹുമാനത്തോടെയാണ്‌‌ അവൻ‌ സഹപ്രവർത്തകരോട്‌ പെരുമാറുന്നത്‌. മാഷ്‌ മനസ്സിൽ‌ പറ‌ഞ്ഞു:‌ യംഗ്‌, എനർജെറ്റിക്‌, ചെറുപ്പക്കാരാണെങ്കിൽ‌ ഇങ്ങ‌നെ‌ വേണം‌! 

           

‌അങ്ങനെ‌  ‌പരസ്പരം‌  സന്ദർശിച്ചും‌  ഫോണിൽ‌ സംസാരിച്ചും‌  അവരുടെ‌ സൗഹൃദം‌ നാൾക്കുനാൾ‌ വളർന്നു‌‌വന്നു‌.  

ഒരിക്കൽ‌ അവൻ‌ മാഷെ‌ വിളിച്ചുകൊണ്ട്‌  ചോദിച്ചു‌:‌  സാർ‌, ഇന്ന്‌‌ ഫ്രീയാണൊ‌?  വീട്ടിൽ‌ വന്നാൽ‌ ഒന്നു‌ കാണാൻ‌ പറ്റുമോ‌‌? ചെറിയൊരു‌  ഒരു‌ കാര്യം‌ സംസാരിക്കാനുണ്ടായിരുന്നു‌. 


അന്ന്‌ വൈകുന്നേരം‌  മാഷെ‌ കാണാൻ‌   അവൻ‌  വീട്ടിലെത്തി‌. സംസരിച്ചുതുടങ്ങിയപ്പോൾ‌ അവൻ‌ പറ‌ഞ്ഞു:‌ ''‌സാറിന്‌‌  താല്പര്യമുണ്ടെങ്കിൽ‌ ഇപ്പോൾ‌ നല്ലൊരു‌  ചാൻസുണ്ട്‌.  കട‌മായിട്ട്‌ ചോദിക്കേണ്ടെന്ന്‌  വിചാരിച്ചാണ്‌‌, എന്റെ‌ ഗോൾഡ്‌ ബിസിനസ്സിൽ‌ സാറിനിപ്പോൾ‌   കുറച്ച്‌  മുതൽ‌മുടക്കാമെങ്കിൽ‌  ഒരു‌ മാസം‌ കൊ‌ണ്ട്‌ നല്ലൊരു‌ സംഖ്യ‌ നിങ്ങൾക്ക്‌  ലാഭമായി‌ തിരിച്ചുകിട്ടും‌. ‌ ബിസിനസ്സിലേക്കൊക്കെ‌ പണമിറക്കാൻ‌  ആളുകളില്ലത്തതുകൊണ്ടല്ല‌, കിട്ടുന്ന‌  ലാഭം‌  സാറിനായിക്കോട്ടെയെന്ന്‌ കരുതി‌ പറഞ്ഞുവെന്നുമാത്രം‌!''‌

 

ആരെങ്കിലും‌ എന്തെങ്കിലും‌ പറയുന്നത്‌ കേട്ട്‌  എടുത്തുചാടുന്ന‌ പ്രകൃതമൊന്നുമല്ല‌ മാഷിന്റേത്‌.  ലാഭമെന്നുപറഞ്ഞാലൊന്നും‌ അയാൾ‌  പെട്ടന്ന്‌ മയങ്ങിപ്പോവില്ല‌. എങ്കിലും‌ ഒന്നറിഞ്ഞിരിക്കാനായി‌ മാഷ്‌ വെറുതെ‌ ചോദിച്ചു:‌  

എത്ര‌ രൂപ‌ വേണ്ടിവരും‌? 


ഒട്ടും‌ ആലോചിക്കാതെ‌ അവൻ‌ മറു‌പടി‌ പറഞ്ഞു‌:‌ 

''‌മിനിമം‌ ഒരു‌ പത്തു‌ലക്ഷമെങ്കിലും‌  കിട്ടുകയാണെങ്കിൽ‌ നല്ലത്‌, ഒന്നുരണ്ട്‌ മാസത്തിനുള്ളി‌ൽ‌  മുടക്കുമുതലടക്കം‌ ഒരു‌ പതിനൊന്നു‌ ലക്ഷമെങ്കിലും‌ തിരിച്ചുതരാവനാവും‌. സാറിന്‌‌ ബുദ്ധിമുട്ടാണെങ്കിൽ‌ വേണ്ടട്ടോ‌, ഞാൻ‌ ചോദിച്ചു‌‌വെ‌ന്നേയുള്ളൂ‌..!''‌


‌തൽക്കാലം‌ അവനെ‌ ഒഴിവാക്കാനായി‌ മാഷ്‌ പറഞ്ഞു:‌ 

''‌ഞാനൊന്നാ‌ലോചിച്ചിട്ട്‌  പറയാം‌.‌ മാഷിന്റെ‌  ബാങ്ക്‌ അക്കൗണ്ടിൽ‌ നല്ലൊരു‌   ഡെപ്പോസിറ്റുണ്ട്‌.  അതിനുപുറമെ‌  അയാൾക്കും‌ ഭാര്യക്കും‌  മാസത്തിൽ‌ നല്ലൊരു‌ സംഖ്യ‌ പെൻഷനാ‌യും‌ കിട്ടുന്നുണ്ട്‌. എങ്കിലും‌ ‌അതെല്ലാം‌ കൈകാര്യം‌ ചെയ്യുമ്പോൾ‌ മാഷ്‌ നല്ലവണ്ണം‌ ആലോചിക്കും‌. അതുകൊണ്ടുതന്നെ‌   ക്യാ‌ഷിന്റെ‌ കാര്യത്തിൽ‌   അത്ര‌ പെട്ടന്നൊന്നും‌ മാഷെ‌ ആർക്കും‌ പറ്റിക്കാനാവില്ല‌. 


ഏതായാലും‌ അന്ന്‌ രാത്രി‌ ഉറങ്ങുന്നതിനുമുമ്പായി‌  ‌അവൻ‌ പറ‌ഞ്ഞതിനെക്കുറിച്ചെല്ലാം‌  മാഷ്‌ പിന്നേയും‌ പിന്നേയും‌ ഒരുപാടു‌ നേരം‌ ആലോചിച്ചു‌. അങ്ങനെ‌ അവസാനം‌ അയാളൊരു‌  തീരുമാനത്തിലെത്തി‌. വെറുതെ‌ ബേങ്കിൽ‌ കി‌ടക്കുന്ന‌ പണമാണ്‌‌‌. അതിങ്ങനെ‌ വെച്ചുകൊണ്ടിരുന്നിട്ടെന്ത്‌ കാര്യം‌?  ഒരു‌ പത്തുലക്ഷം‌ മുടക്കിയാൽ‌   ഒന്നുരണ്ടു‌‌ മാസം‌ കൊണ്ട്‌ പതിനൊന്നു‌ ലക്ഷമൊക്കെ‌  തിരിച്ചുകിട്ടുമെങ്കിൽ‌ എന്തിനത്‌ വെറുതെ‌ കളയണം‌? ഏതായാലും‌  തുടക്കത്തിൽ‌  ഒരു‌ രണ്ടു‌ ലക്ഷം‌ കൊടുത്തുനോക്കാം‌, നഷ്ടപ്പെട്ടാലും‌  സഹിക്കാവുന്നതല്ലേയൂള്ളൂ‌! 


പിറ്റേ‌ ദിവസം‌  മാഷ്‌  അവനെ‌ വിളിച്ച്‌ കാര്യം‌  പറഞ്ഞു:‌  ഇപ്പോൾ‌ എന്റെ‌  കയ്യിൽ‌ രൂപയായി‌ രണ്ടു‌ ലക്ഷമേയുള്ളൂ‌. അത്‌ വേണമെങ്കിൽ‌ മുടക്കുന്നതുകൊണ്ട്‌ വിരോധമില്ല‌, പക്ഷെ‌ പ‌ണം‌ കൈപ്പ‌റ്റിയതിന്‌‌ എന്തെങ്കിലും‌ രേഖ‌  വേണ്ടിവരും‌.‌ 

‌അവൻ‌ പറഞ്ഞു:‌ അതൊന്നും‌ പ്രശ്നമല്ല‌  സാർ‌,  സാറിന്റെ‌ പേരിൽ‌  ഒരു‌ പോസ്റ്റ്‌ ഡേറ്റട്‌  ചെക്ക്‌ തരാം‌. ഒരു‌ മാസം‌ കഴിഞ്ഞ്‌ ഞാൻ‌ പണം‌ തിരിച്ചു‌‌തരുമ്പോൾ‌ ചെക്ക്‌ മടക്കിത്തന്നാൽ‌ മതി‌.


പിറ്റേന്നു‌ത‌ന്നെ‌  അവൻ‌ അയാളു‌ടെ‌  വീ‌ട്ടിലെത്തി‌.  ‌മാഷെ‌ കയ്യിൽനിന്നും‌ രണ്ടു‌ ലക്ഷം‌ രൂപ എണ്ണി‌വാങ്ങുമ്പോൾ‌ അവൻ‌ പറ‌ഞ്ഞു‌:‌ ''‌ഏറിയാൽ‌ രണ്ടോ‌ മൂന്നോ‌  മാസം‌, അതിനുമുമ്പുതന്നെ‌  സാറിന്‌‌ ഞാൻ‌ പണം‌  തിരിച്ചുതരും‌! 


പറ‌ഞ്ഞതു‌പോലെ‌ത്തന്നെ‌  രണ്ടു‌ മാസം‌  കഴിയുന്നതിനുമുമ്പു പണവുമായി‌  അവൻ‌  മാഷെ‌ വീട്ടിലെത്തി‌. മുടക്കുമുതൽ‌ രണ്ടു‌ ലക്ഷവും‌  അതിന്റെ‌ ലാഭം‌ ഇരുപത്തയ്യായിരം‌  രൂപയും‌  കൂട്ടി‌ മൊത്തം‌  രണ്ടേകാൽ‌ ലക്ഷം‌  രൂപ‌  അവൻ‌ മാഷിന്റെ‌    കയ്യിൽ‌ തിരിച്ചേല്പിച്ചു‌. അപ്പോൾ‌  ഒരു‌ ഭംഗിവാക്കിനുവേണ്ടി‌  മാഷ്‌  അവനോട്‌ പറഞ്ഞു:‌  ''‌ഇത്രയൊന്നും‌  ലാഭം‌  എനിക്കു‌വേണമെന്നില്ല‌, നീ‌ അധ്വാനിച്ചതല്ലേ‌, ഈ‌  ലാഭം‌  ‌നിനക്കു‌ തന്നെയിരിക്കട്ടെ‌‌..''‌


അപ്പോൾ‌  വളരെ‌ താഴ്‌മയോടെ‌ അവൻ‌ പറഞ്ഞു:‌ ''‌വേണ്ട‌ സാർ‌,  ഈ‌ ലാഭം‌ സാറിന്‌‌  അവകാശപ്പെട്ടതാണ്‌‌, അത്‌ നിങ്ങൾ തന്നെ‌ വെച്ചോളൂ‌. മറ്റൊരാൾക്ക്‌ അവകാശ‌പ്പെട്ടതൊന്നും‌ സ്വന്തമായി‌ അനുഭവിക്കരുതെന്ന്‌  എന്റെ‌ ഫാദ‌ർ‌ എപ്പോഴും‌ പറയുമായിരുന്നു‌‌, അതും‌ പറഞ്ഞ്‌ അവൻ‌ അല്പനേരം‌ മിണ്ടാതിരുന്നു‌. അപ്പോൾ‌  അയാൾക്കവനൊട്‌ എന്തെന്നില്ലാത്ത‌  ബഹുമാനമാണ്‌‌ തോന്നിയത്‌.


മാഷ്‌  ഓർക്കുകയായിരുന്നു‌, വെറും‌ രണ്ടു‌മാസം‌ കൊണ്ട്‌ വെറുതെ‌ ഇരുപത്തയ്യായിരം‌  രൂപയാണ്‌‌ ലാഭമായി‌ കിട്ടിയിരിക്കുന്നത്‌. അവ‌ന്‌‌ വേണമെങ്കിൽ‌  ലാഭമൊന്നും‌ കിട്ടിയില്ലെന്നും‌ പറ‌ഞ്ഞ്‌ ആ‌ പണം‌  സ്വന്തമായി‌ത്തന്നെ‌  എടുക്കാമായിരുന്നു‌, എന്നിട്ടും‌ എത്ര‌ സത്യസന്ധമായിട്ടാണ്‌‌  അവൻ‌ ആ‌ ലാഭവും‌ മുതലുമൊക്കെ‌  തിരിച്ചുതന്നിരിക്കുന്നത്‌. ഇ‌പ്പോഴത്തെ‌ക്കാ‌ലത്ത്‌ ഇത്രയും‌ വിശ്വസ്ത‌രായ‌ ചെറുപ്പ‌ക്കാരെ‌ കാണാൻ‌ കിട്ടുമോ‌?  


തുടർന്നുള്ള‌ ദിവസങ്ങളിൽ‌ മാഷിന്റെ‌ ചിന്തമുഴുവൻ‌ ‌ ബിസിനസ്സിനെക്കുറിച്ചും‌ അതിന്റെ‌ ലാഭത്തെക്കുറിച്ചുമെല്ലാമായിരുന്നു‌. അയാളുടെ‌  സമ്പാദ്യം‌ മുഴുവൻ‌ ഡേപ്പോസിറ്റായി‌ ബേങ്കിൽ‌ കിടക്കുന്നുണ്ട്‌.  അയാൾ‌ ആലോചിച്ചു‌, അതെല്ലാം‌ ‌പിൻവലിച്ച്‌ അവന്റെ‌ ബിസിനസ്സിൽ‌ ഇൻവെസ്റ്റ്‌ ചെയ്താലോ‌? അവനാണെങ്കിൽ‌ വിശ്വസിക്കാൻ‌ കൊള്ളാവുന്നവനുമാണ്‌‌. അയാളുടെ‌ ചിന്തകൾ‌ ആ‌ വഴിക്കെല്ലാം‌ നീങ്ങി‌.  അയാൾ‌ ഇതിനെക്കുറിച്ചെല്ലാം‌ പല‌ ദിവസങ്ങളിലായി‌ തിരിച്ചും‌ മറിച്ചും‌ ആലോചിച്ചുകൊണ്ടേ‌യിരുന്നു‌.    


ഒരു‌ ദിവസം‌  ഈ‌ കാര്യങ്ങളെക്കുറിച്ച്‌ അയാൾ‌  ഭാര്യയുമയി‌   കൂ‌ടിയാലോചിച്ചു‌.  അവൾ‌ പറ‌ഞ്ഞു:‌ ''‌സൂക്ഷിക്കണം‌, ഇപ്പോഴത്തെ‌ കാലമാണ്‌‌, പത്രങ്ങളിലൊക്കെ‌ നമ്മൾ‌ ഓരോന്ന്‌ വായിക്കാറില്ലേ‌? 

അയാൾ‌ പറഞ്ഞു:‌ അതിനെന്താ‌? നമുക്ക്‌ എല്ലാ‌ കാര്യങ്ങളും‌   മുദ്രപ്പേ‌പ്പറിൽ‌ എഴുതിവാങ്ങാമല്ലോ‌!  അപ്പോൾ‌ നമ്മൾ‌ പണം‌ കൊടുത്തതിന്‌‌ തെളിവായില്ലേ‌?

‌അവനെയെനിക്ക്‌ വിശ്വാസമാണ്‌‌. എന്തായാലും‌  ഞാന‌വനോടൊന്ന്‌ വെറുതെ‌ സംസാരിച്ചുനോക്കട്ടെ‌‌‌,  തീരുമാനമൊക്കെ‌   സാവധാനം‌ ആലോചിച്ച്‌  എറ്റുത്താൽ‌  മതിയല്ലൊ‌!


ഏതായാലും‌ കാ‌ര്യങ്ങളെല്ലാം‌ അവനോട്‌ നേരിട്ടൊന്ന്‌  സംസാരിച്ചുനോക്കാൻ‌ തന്നെ‌ മാഷ്‌ തീരുമാനിച്ചു‌. പക്ഷെ‌, ‌കുറച്ചു‌ ദിവസങ്ങളായി‌ അവൻ‌ അയാളെ‌  വിളിച്ചിട്ടേയില്ല‌. തിരക്കുള്ള‌ ആളല്ലേ‌, സമയം‌ കിട്ടിക്കാണില്ല‌, അയാൾ‌  സ്വയം‌ സമാധാനിച്ചു‌.  ഒരു‌ ദിവസം‌  മാഷ്‌  അവന്റെ‌ ഫോണിലേക്ക്‌ അ‌ങ്ങോട്ടൊന്ന്‌    വിളിച്ചു‌നോക്കി‌. ഫോണെടുത്ത‌‌പാടെ‌ അവൻ‌ പറ‌ഞ്ഞു:‌ സാർ‌, സുഖമല്ലേ‌? മറന്നുപോയതൊന്നുമല്ല‌,  കുറച്ചു‌ തിരക്കിലായിപ്പോയി‌. 


മാഷ്‌ പറ‌ഞ്ഞു:‌ അതൊന്നും‌ സാരമില്ല‌, ഇന്നു‌ വൈകുന്നേരം‌ വീട്ടിലേക്കൊന്ന്‌ വരാൻ‌ പറ്റുമോ‌? കുറച്ചു‌ കാര്യങ്ങൾ‌  സംസാരിക്കാനുണ്ടായിരുന്നു‌. ‌ തീർച്ചയായും‌ വരാം‌, അവൻ‌ പറ‌ഞ്ഞു‌. അന്ന്‌ വൈകുന്നേരം‌ തന്നെ‌ അവൻ‌ അയാളുടെ‌ വീട്ടിലേത്തി‌. ഓരോരോ‌ കാര്യങ്ങൾ‌ പറ‌ഞ്ഞുതുടങ്ങി‌യ‌ ശേഷം‌  അവന്റെ‌ ബിസ്നസ്സിൽ‌  ഇൻവെസ്റ്റ്‌ ചെയാൻ‌  താൽ‌ല്പര്യമുണ്ടെന്ന്‌ മാഷ്‌  അവനെ‌ അറിയിച്ചു‌. അതുകേട്ടപ്പോൾ‌ അവന്‌‌ ആകാംക്ഷയായി‌. അവൻ‌ ചോദിച്ചു:‌   


സാറിന്‌‌ എത്ര‌ രൂപ‌‌വരെ‌ ഇൻവെസ്റ്റ്‌ ചെയ്യാൻ‌ കഴിയും‌? 


ഒരു‌ ഇരുപത്തഞ്ച്‌  ലക്ഷമൊ‌ക്കെ‌ ഒപ്പിക്കാം‌. അതു‌ കേട്ടപ്പോൾ‌  അല്പ‌ സമയം‌ ആലോചിച്ചുകൊണ്ട്‌  അവൻ‌ പറ‌ഞ്ഞു:‌ ''‌ ഇപ്പൊ‌ വേണ്ട‌ സാർ‌, ടൗണിനടുത്ത്‌  ഒരു‌ പർട്ടിയുടെ‌ കയ്യിൽ‌ കുറച്ച്‌  ഭൂമി‌യുണ്ട്‌, വില്പനക്കുള്ളതാണ്‌‌. അതിനൊരു‌  അമ്പത്‌  ലക്ഷമെങ്കിലും‌ കൊടുക്കേണ്ടി‌വരും‌, ‌സാ‌രമില്ല‌, പകുതി‌ ഷെയർ‌  ഞാനെടുത്തോളാം‌. ആ‌ സ്ഥലം‌  വാങ്ങി‌യാൽ‌  കുറച്ചുമാസങ്ങൾ‌ കൊണ്ടുതന്നെ‌ അത്‌ മറിച്ചുവിൽക്കാൻ‌ കഴിയും‌.  ‌നല്ലൊ‌രു‌ സംഖ്യ‌ ലാഭമായി‌ കിട്ടുകയും‌ ചെയ്യും‌.   ഏതാ‌യാ‌ലും‌ ഞാനതിന്റെ‌ കാര്യങ്ങൾ‌  സംസാരിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ‌, അതൊന്ന്‌  ഫൈനലായിട്ട്‌ ഞാൻ‌ പറ‌യാം‌, ക്യാഷ്‌ അപ്പോൾ‌ തന്നാ‌ൽ‌ മതി‌.  


മാഷ്‌ മനസ്സിൽ‌ വിചാരിച്ചു‌:‌ ഇവന്‌‌ വേണമെങ്കിൽ‌   ഇപ്പോൾ‌‌ ത‌ന്നെ‌ എന്റെ‌ കയ്യിൽ‌ നിന്നും‌ പണം‌ വാങ്ങിപ്പോകാമായിരുന്നു‌. എന്നിട്ടും‌ എത്ര‌ സത്യ‌സ‌ന്ധ‌മായാണ്‌‌ അവൻ‌ സംസാരിക്കുന്നത്‌! 


ഏതാനും‌ ദിവസങ്ങൾ‌ പിന്നേയും‌ കഴിഞ്ഞുപോയി‌. ഒരു‌ ദിവസം‌ അവൻ‌ മാഷെ‌ വിളിച്ചുകൊണ്ട്‌ പറഞ്ഞു:‌ സ്ഥലത്തിന്റെ‌ കാര്യങ്ങളെല്ലാം‌ ഏതാണ്ട്‌  ഫൈനലായിട്ടുണ്ട്‌. ‌പറ‌ഞ്ഞ‌പോലെ‌ ക്യാഷ്‌ റെഡിയാക്കിവെക്കണം‌,  ഞാൻ‌  നാളെ‌ വീട്ടിലേക്ക്‌ വരാം‌. 


അടുത്തദിവസം‌ അ‌വൻ‌ മാഷെ‌ വീട്ടിലെത്തി‌. തീരുമാനിച്ചതനുസരിച്ച്‌ അവർ‌ തമ്മിലുള്ള‌ ഡീലിംഗ്സെല്ലാം‌ വ്യക്ത‌മാ‌യി‌ മുദ്രപ്പേ‌പ്പറിലെഴു‌തി‌ രണ്ടുപേരും‌ ഒപ്പിട്ടു‌. അങ്ങനെ‌ ‌മഷെ‌ കയ്യിൽ‌‌നിന്നും‌ ഇരുപത്തഞ്ച്‌  ലക്ഷം‌  രൂപ‌ എണ്ണി‌വാങ്ങി‌ അവൻ‌  മട‌ങ്ങിപ്പോയി‌.  


അധികം‌ വൈകാതെ‌  സ്ഥലത്തിന്റെ‌  കച്ചവടം‌ നട‌ന്നു‌.  എതാനും‌ മാസങ്ങൾ‌  കഴിഞ്ഞ്‌  മറ്റൊരു‌ പാർട്ടി‌ താല്പര്യപ്പെട്ട്‌ വന്നപ്പോൾ‌  ആ‌ ഭൂമി‌ അവൻ‌ അവർക്ക്‌  മറിച്ചു‌വിറ്റു‌. ആ‌ വകയിൽ‌ നല്ലൊരു‌ സംഖ്യ‌ അവന്‌‌ ലാഭമായികിട്ടുകയും‌ ചെയ്തു‌.  അടുത്ത‌ ദിവസം‌ തന്നെ‌ അവൻ‌ മാ‌ഷെ‌ വീട്ടിലെത്തി‌. മുടക്കുമുതൽ‌ ഇരുപത്തഞ്ച്‌ ലക്ഷവും‌ പിന്നെ‌  ലാഭം‌ രണ്ടു‌ലക്ഷവും‌ കൂട്ടി‌ മൊത്തം‌  ഇരുപത്തേഴ്‌  ലക്ഷം‌ രൂപ‌ അവൻ‌ മാഷെ‌  കയ്യിൽ‌ തിരികെയേല്പിച്ചു‌.  അവൻ‌ കാറിൽ‌ കയറി‌ തിരിച്ചുപോകുമ്പോൾ‌  മാഷ്‌  സന്തോഷത്തോടെ‌ ഭാര്യയോട്‌  പറഞ്ഞു:‌ 

''‌അവൻ‌ നമ്മുടെ‌  മോനാണ്‌‌..''‌   


അപ്പോഴാണ്‌‌ അ‌യാൾ‌ ‌അവരുടെ‌ പെൺ‌‌മ‌ണ്മക്കളുടെ‌ കാര്യമാ‌ലോ‌ചിച്ചത്‌. ലാഭം‌ നമുക്ക്‌‌ മാ‌ത്രം‌ പോരല്ലൊ‌! പെൺ‌‌മ‌ക്കളുടെ‌ കയ്യിൽ‌ ധാരാളം‌ സ്വർണ്ണമുണ്ട്‌. അതെല്ലാം‌  വെറുതെ‌  പെട്ടിയിൽ‌ കിടക്കുകയാണ്‌‌.  അതങ്ങനെ‌  വെച്ചോണ്ടിരുന്നിട്ടെന്തു‌ കാര്യം‌?   എല്ലാം‌  വിറ്റ്‌ പണമാക്കി‌ അവന്റെ‌  ബിസിനസ്സിലേക്കിറക്കിയാൽ‌ ചില്ലറ‌ ലാഭമാണോ‌ കിട്ടാൻ‌ പോകുന്നത്‌? അയാൾ‌ ആലോചിക്കാൻ‌ തുടങ്ങി‌. അങ്ങനെ‌ ഒരു‌ ദിവസം‌   പെൺ‌‌മ‌ക്കളെ‌യെല്ലാം‌  വിളിച്ച്‌ അയാൾ‌ ഈ‌ കാര്യങ്ങളെല്ലാം‌   പറ‌ഞ്ഞു‌‌മനസ്സിലാക്കി‌ക്കൊടുത്തു‌. അയാൾ‌ പറ‌ഞ്ഞു‌:‌ ഒന്നും‌ പേ‌ടിക്കാനില്ല‌, ധൈര്യമായി‌ ഇൻവെസ്റ്റ്‌ ചെയ്യാം‌,  അവൻ‌  ‌നമ്മുടെ‌ മകനെപ്പോലെയാണ്‌‌. 


അങ്ങനെ‌ മക്കളുടെ‌ സ്വർണ്ണമെല്ലാം‌ വിറ്റ‌ വകയിൽ‌ ഒരു‌ ഇരുപത്‌   ലക്ഷം‌ത്തോളം‌ രൂപ‌  അവന്റെ‌ ബിസിനസ്സിൽ‌ ഇൻവെസ്റ്റ്‌ ചെയ്യാൻ‌ അവർ‌  തീരുമാനിച്ചു‌.  വ്യക്തമായി‌ എഴുതിയുണ്ടാക്കിയ‌ എഗ്രിമെന്റിൽ‌ അവരെ‌ല്ലാവരും‌ ഒപ്പിട്ടു‌.  അങ്ങനെ‌ ഇരുപത്‌ ലക്ഷം‌ രൂപ‌ മാഷ്‌ മുഖേന‌ അവർ‌ അവന്‌‌ കൈമാറുകയും‌ ചെയ്തു‌.  


അങ്ങനെ‌ ഏതാനും‌ മസങ്ങൾ‌ കഴിഞ്ഞു‌. പ്രതീക്ഷിച്ചപോലെ‌ത്തന്നെ‌  ക്രമേ‌ണ‌ ബിസിനസ്സ്‌ ലാഭത്തിലേക്ക്‌ കടന്നു‌. എല്ലാ‌ മാ‌സവും‌ ഒന്നാം‌ തിയ്യതി‌ അവരെല്ലാം‌ ടൗണിലുള്ള‌ അവന്റെ‌  ഓഫീസിൽ‌ ചെന്ന്‌   ലാഭ‌‌വിഹിതം‌ കൈപ്പറ്റാൻ‌ തുടങ്ങി‌. ഏതെങ്കിലും‌ മാസം‌  ലാഭം‌ വാങ്ങാൻ‌ അവരിലാരെങ്കിലും‌  ഓഫീസിലെത്താൻ‌ വൈകിയാൽ‌   അവൻ‌ മാഷെ‌ വിളിച്ചുകൊണ്ട്‌ ഇങ്ങനെ‌ പറ‌യും‌:‌  എന്താണ്‌‌ മാഷെ‌, ഒന്നാം‌ തിയ്യതി കഴിഞ്ഞിട്ടും‌  പ്രോഫിറ്റ്‌  വാങ്ങാൻ‌ ആരും‌  ഓഫീ‌സിലേക്ക്‌ വന്നില്ലല്ലൊ‌‌?  ഞാൻ‌ വീട്ടിലേ‌ക്കെത്തിച്ചുതരണോ‌?  മറ്റൊരാ‌ളുടെ‌ പണം‌ കയ്യിൽ‌ വെച്ചോണ്ടിരിക്കുന്നത്‌  വലിയ‌ ടെൻഷനാണ്‌‌ സാർ‌, അതുകൊണ്ട്‌ പറ‌യുന്നതാ‌ണ്‌‌..''‌  അത്രക്കും‌ കൃത്യനിഷ്ഠ‌യായിരുന്നു‌ അവന്റെ‌ കാര്യങ്ങൾ‌ക്ക്‌.    


അങ്ങനെ‌ കര്യങ്ങളെല്ലാം‌ വളരെ‌  ഭംഗിയായി‌ മുന്നോട്ടുപോയി‌ക്കൊണ്ടിരുന്നു‌.  അഞ്ചാറു‌മാസങ്ങൾ‌ കൊണ്ട്‌ തന്നെ‌  പെൺ‌‌മക്കൾ‌  മുടക്കിയ‌ ഇരുപത്‌  ലക്ഷത്തിൽനിന്നും‌ ഏകദേ‌ശം‌ മൂന്നുലക്ഷത്തോളം‌ രൂപ‌ ലാഭം‌ മാത്രമായി‌  അവർക്ക്‌ തിരിച്ചുകിട്ടി‌. എല്ലാവരും‌ ഹാപ്പി‌, സുഖം‌, സുന്ദരം‌‌!  


ഇതിനകം‌ ‌അവൻ‌ മാഷെ‌  കുടുംബത്തിലെ‌ ഒ‌രു‌ അംഗ‌ത്തെ‌പ്പോലെയായി‌ക്കഴിഞ്ഞിരുന്നു‌. അവരുടെ‌ കാര്യങ്ങളിലെ‌ല്ലാം‌  തീരുമാനം‌ പറയാനുള്ള‌ സ്വാതന്ത്ര്യവും‌  അവനുണ്ടായിരുന്നു‌. 

അവൻ‌  നല്ലൊരു‌ മനസ്സിനുടമയായതുകൊണ്ടാണ്‌‌ അവന്റെ‌ ബിസിനസ്സുകളെല്ലാം‌  അനുദിനമിങ്ങനെ‌ വളർന്നുകൊണ്ടിരിക്കുന്നതെന്ന്‌  ‌മാഷ്‌ മക്കളോടെടെപ്പോഴും‌ പറ‌യും‌.  


ഒ‌‌രു‌ ദിവസം‌  അവൻ‌ മാഷെ‌ വീട്ടിലേക്ക്‌ കയറി‌വന്നു‌. അവർ‌ തമ്മിൽ‌ പല‌ കാര്യ‌ങ്ങളും‌  സംസാരിച്ചുകൊണ്ടിരുന്നു‌. അതിനിടയിൽ‌   അവൻ‌ മാഷോട്‌ പറ‌ഞ്ഞു:‌ ''‌ഇപ്പോൾ‌  റിയലെസ്റ്റേറ്റിൽ‌  ഇൻവെസ്റ്റ്‌ ചെയ്യാൻ‌ പറ്റിയ‌ സമയമാണ്‌‌. ഒരു‌ രണ്ടു‌ കോടി‌ രൂപയെങ്കിലും‌  മുടക്കാനുണ്ടെങ്കിൽ‌ ടൗണിൽ‌ നല്ലൊരു‌ പ്ലോട്ടുണ്ട്‌. അത്‌ കയ്യിലായാൽ‌ പിന്നെ‌ നമുക്കൊന്നും‌ പേടിക്കാനില്ല‌. ആ‌ സ്ഥലത്തോട്‌ ചേർന്ന്‌  ഭാവിയിൽ‌ വരാനുള്ള‌ വൻ‌ ബിസിനസ്സ്‌ സാധ്യതകളെ‌ക്കുറിച്ചെല്ലാം‌ അവൻ‌ അയാളോട്‌  പറ‌ഞ്ഞുകൊണ്ടിരുന്നു‌. പക്ഷെ‌ മാഷ്‌  മറുപടിയൊന്നും‌  പറഞ്ഞില്ല‌. അല്പം‌ ആലോചിച്ചശേഷം‌ അവൻ‌ മാഷോട്‌ പറ‌ഞ്ഞു‌:‌  ഒരു‌  വൺ‌ സീയാറൊക്കെ‌ എനിക്ക്‌ സംഘടിപ്പിക്കാൻ‌ കഴിയും‌,  നിങ്ങളുടെ‌ ഭാഗത്തുനിന്നും‌  ഒരു‌ കോടി‌യൊക്കെ‌  സംഘടിപ്പിച്ചുതരാൻ‌ എന്തെങ്കിലും‌‌ വഴിയുണ്ടോ‌? 


മാഷ്‌  നാട്ടിൽ‌ എല്ലാവർക്കും‌ സ്വീകാ‌ര്യനാണെന്ന്‌‌ അവനറി‌യാമായിരുന്നു‌. മാഷെ‌ കൂടെ‌ നിർത്തി‌ മുന്നോട്ടു‌ പോവുകയാണെങ്കിൽ‌ എത്ര‌  വലിയ‌ സംഖ്യ‌യുണ്ടാക്കാനും‌ ഒരു‌  പ്രയാസമുണ്ടാവുകയില്ലെന്നും‌ അവൻ‌  ഇതിനകം‌  മനസ്സിലാക്കിക്കഴിഞ്ഞിരുന്നു‌. അതുകൊണ്ടാണ്‌‌  മാഷെ‌ മുമ്പിൽ‌ നിർത്തി‌ ഒരു‌ കളി‌  ‌കളിച്ചുനോക്കാൻ‌ തന്നെ‌   അവൻ‌ കരുക്കൾ‌ നീക്കുന്നത്‌.     

മാഷ്‌ അവൻ‌ പറ‌യുന്നതെല്ലാം‌  കേട്ടുകൊണ്ടിരുന്നു‌. അയാൾ‌ മറുപടി‌യൊന്നും‌ പറഞ്ഞില്ല‌.  അവൻ‌  പറ‌ഞ്ഞു‌:‌  ''‌സാറ്‌  തയ്യാറാണെങ്കിൽ‌ വഴി‌ ഞാൻ‌ പറഞ്ഞുതരാം‌‌''‌

അവൻ‌ ഭംഗിയായി‌ ബിസിനസ്സ്‌ പ്ലാനുകൾ‌  ‌ അവതരിപ്പിക്കൻ‌ തുടങ്ങി‌.  തന്ത്രങ്ങളുമെല്ലാം‌ വിശദീകരിച്ചുകൊടുക്കാൻ‌ തുടങ്ങി‌. എല്ലാം‌ കേട്ടുകൊണ്ടിരുന്നപ്പോൾ‌   ക്രമേണ‌ അയാൾക്കും‌  ആവേശമായി‌ത്തുടങ്ങി‌.  


അങ്ങനെ‌ പലദിവസങ്ങളിൽ‌ പല‌ വട്ടം‌  അവൻ‌ വീട്ടിൽ‌ വന്നു‌. പലതവണ‌ അവർ‌  തമ്മിൽ‌  കൂടി‌യാലോചനകൾ‌ നട‌ന്നു‌.  അവസാനം‌ മാ‌ഷ്‌ പറഞ്ഞു:‌  ശ്രമിച്ചുനോക്കം‌! തുടർന്നുള്ള‌ ദിവസങ്ങളിൽ‌  മാഷിന്റെ‌  പേരും‌ പൊസിഷ്യനുമൊക്കെ‌ ഹൈലൈറ്റ്‌  ചെയ്തുകൊണ്ടുള്ള‌   മനോഹരമായ‌  ബ്രോഷറും‌ ബിസിനസ്സ്‌ പ്ലാനുകളുമൊക്കെ‌ അവൻ‌ പ്രിന്റ്‌ ചെയ്ത്‌ തയ്യാറാക്കി‌. അതെല്ലാം‌ കണ്ടപ്പോൾ‌ അയാൾക്ക്‌ കൂടുതൽ‌  ആത്മവിശ്വാസമായി‌. 

അവൻ‌ പറഞ്ഞു:‌ സാർ‌ ഇനിമുതൽ‌ വലിയൊരു‌  ബിസിനസ്സ്‌‌മാനായി‌ അറിയപ്പെടാൻ‌   പോവുകയണ്‌‌.  


അങ്ങനെ‌ പിന്നീടുള്ള‌ ദിവസങ്ങളിൽ‌  മാഷ്‌ അയാളുടെ‌  ബന്ധു‌ക്കളുടേയും‌  സുഹൃത്തുക്കളുടേയുമൊക്കെ‌ അടുത്തുചെന്ന്‌  പ്രൊജെക്‍റ്റിനെക്കുറിച്ച്‌ സംസാരിച്ചു‌തുടങ്ങി‌. ബിസ്നസ്സ്‌ പ്ലാനുകളും‌ ബ്രോഷറുമൊക്കെ‌ കാണിച്ചുകൊടുക്കുകയും‌ ബിസിനസ്സിന്റെ‌  ലാഭത്തെക്കുറിച്ചൊക്കെ‌  വിശദീകരിച്ചു‌ കൊടുക്കുകയും‌ ചെയ്തു‌. എല്ലാം‌ കേട്ടപ്പോൾ‌  കുടുംബക്കാരും‌ സുഹൃത്തുക്കളുമൊക്കെ‌ ഒരേ‌ സ്വരത്തിൽ‌ പറ‌ഞ്ഞു‌:‌  മാഷ്‌ തുടങ്ങുന്ന‌ ബിസിനസ്സാണെങ്കിൽ‌ പിന്നെ‌ ഞങ്ങൾക്കൊന്നും‌ ആലോചിക്കാനില്ല‌. ഒന്നും‌ കാണാതെ‌ മാഷ്‌ ഒന്നിനും‌ ഇറങ്ങിപ്പുറപ്പെടില്ലെന്ന്‌ അവർക്കറിയാം‌. അദ്ധേഹത്തെ‌ അത്രക്കും‌ വിശ്വാസമായിരുന്നു‌  അവർക്കെല്ലാം‌. 


അങ്ങനെ‌  നാട്ടുകാരിൽ‌ ചിലരും‌, പിന്നെ‌‌ നാട്ടിൽ‌ തിരിച്ചെത്തുമ്പോൾ‌  ഒരു‌ സ്ഥിരം‌ വരുമാനമാകുമല്ലോയെന്നോർത്ത്‌  ഗൾഫുകാരിൽ‌ ചിലരും‌  പണം‌ മുടക്കാൻ‌ തയ്യാറായി‌ മുന്നോട്ടുവന്നു‌. അങ്ങനെ‌  അഞ്ചു‌ ലക്ഷവും‌ പത്തു‌ ലക്ഷവുമൊക്കെ‌യായി‌  അവരെല്ലാം‌  മാഷെ‌ കയ്യിൽ‌  പണമെത്തിച്ചു‌കൊടുത്തു‌.  മാഷ്‌ അതെല്ലാം‌  കൃത്യമായും‌ വ്യക്തമായും‌ മുദ്രപ്പേപ്പറിൽ‌ എഴുതി‌വെക്കുമ്പോൾ‌  അവർ‌ പറ‌ഞ്ഞു‌:‌ ''‌ഇതിന്റെയൊന്നും‌ ആവശ്യമില്ല‌,   മാഷോടു‌ള്ള‌ വിശ്വാസമാണ്‌‌ ഇതിലും‌ വലുത്‌. എങ്കിലും‌ ചിലരൊക്കെ‌ ഒന്നു സംശയിച്ചുനിന്നപ്പോൾ‌  മാഷ്‌  അവരോട്‌ പറ‌ഞ്ഞു:‌ ഒന്നും‌ പേടിക്കാനില്ല‌, ഞാൻ‌ ഗ്യാര‌ണ്ടി‌! എല്ലാറ്റിനും‌  രേഖയുണ്ട്‌.  അങ്ങനെ‌ ഏതാനും‌ ദിവസങ്ങൾക്കുള്ളിൽ‌ തന്നെ‌  ഏകദേശം‌ ഒരു‌ കോടിയോളം‌ രൂപ‌  മാഷ്‌ നാട്ടിൽ‌ നിന്നുതന്നെ‌  സ്വരൂപിച്ചു‌.   ബിസിനസ്സിനെ‌‌ക്കുറിച്ച്‌ കേട്ടറിഞ്ഞ‌ പലരും‌  പിന്നേയും‌  മുതൽ‌ മുടക്കാൻ‌  തയ്യാറായി‌ മുന്നോട്ടുവന്നു‌കൊണ്ടിരുന്നു‌. 


അങ്ങനെ‌ ഒരു‌ ദിവസം‌  ‌എല്ലാ‌ രേഖകളോടും‌ കൂടി‌ മാഷ്‌ ടൗണിലുള്ള‌ അവന്റെ‌ ഓഫീസിലെത്തി‌. പലരിൽ‌ നിന്നുമാ‌യി‌ പിരിച്ചെടുത്ത‌ ഒരു‌ കോടി‌യോളം‌ രൂപ‌ മാഷ്‌ അവിടെവെച്ച്‌  അവന്‌‌  കൈമാറി‌. ‌എല്ലാം‌ എഗ്രിമെന്റാക്കി‌  മുദ്രപ്പേപ്പറിലെ‌ഴുതി‌ അതിൽ‌  രണ്ടുപേരും‌ ഒപ്പിട്ടു‌, സാക്ഷികളും‌ ഒപ്പിട്ടു‌.  ഇനിയൊ‌യൊന്നും‌ പേടി‌ക്കാനില്ല‌. ഇനിയെല്ലാം‌ അവൻ‌ നോക്കിക്കൊള്ളും‌. അവൻ‌ മിടുക്കനാണ്‌‌. മാഷ്‌ സന്തോഷത്തോടെ‌ വീട്ടിലേക്ക്‌ മട‌ങ്ങി‌.  പിന്നീടുള്ള‌ പല‌ ദിവസങ്ങളിലും‌  അവൻ‌ മാഷെ‌ വിളിക്കും‌. പല‌ കാര്യങ്ങളെക്കുറിച്ചും‌  അഭിപ്രായങ്ങൾ‌ ചോദിക്കും‌. മാഷോട്‌‌ ചോദിക്കാതെ‌ അവൻ‌ സ്വന്തമായി‌ ഒരു‌ തീരുമാനവുമെടുത്തില്ല‌.  


അങ്ങനെ‌ കാര്യങ്ങളെല്ലാം‌ നല്ല‌ രീതിയിൽ‌ മുന്നോട്ടു‌ പോയി‌. ഏകദേശം‌ രണ്ടു‌ മാസം‌ കഴിഞ്ഞുകാണും‌. ഒരു‌ ദിവസം‌ മാഷ്‌  എത്ര‌ തവണ‌  വിളിച്ചിട്ടും‌ അവൻ‌ ഫോണെ‌ടുക്കുന്നില്ല‌. പിന്നെ‌ അവന്റെ‌ ഫോൺ‌ സ്വിച്ചോഫ്‌ ആവുകയും‌ ചെയ്തു‌.  അങ്ങനെയാണ്‌‌ അവനെത്തിരക്കി‌ മാഷ്‌  ടൗണിലെത്തുന്നത്‌. അവിടെ‌ അവന്റെ‌ ഓഫീസ്‌ അടഞ്ഞുകിടക്കുന്നു‌. മാഷെപ്പോലെത്തന്നെ‌ അവനെ‌ അന്വേഷിച്ചുവന്ന‌  വെറേയും‌ ആളുകൾ‌ ആ‌ ഓഫീസിനുപുറത്ത്‌  കാത്തുനിൽക്കുന്നുണ്ടായിരുന്നു‌.  എല്ലാവർക്കും‌ കാര്യങ്ങൾ‌  ഏകദേശം‌ പിടികിട്ടി‌‌! 


ടൗണിൽ‌ നിന്നും‌ വീട്ടിൽ‌ തിരിച്ചെത്തിയ‌ മാഷ്‌ ഏറെ‌ തകർന്നുപോയിരുന്നു‌. കുറച്ചുദിവസങ്ങൾ‌ അയാൾ‌ പുറത്തിറങ്ങാതെ‌ വീട്ടിൽ‌ത്തന്നെ‌ കഴിച്ചുകൂട്ടി‌. പണം‌ തന്ന‌ ആളുകളോടൊന്നും‌ ഒരു‌ കാര്യവുമറിയിക്കാതെ‌ അയാൾ‌  ഒരാഴ്ചയൊക്കെ‌  പിടിച്ചുനിന്നു‌. പിന്നെ‌ വിവരങ്ങളെല്ലാം‌   ആളുകളറിഞ്ഞുതുടങ്ങി‌, പത്രങ്ങളിൽ‌ വാർത്തയായി‌. 


അതൊന്നും‌ ആളുകൾക്കറിയേണ്ട‌ ആവശ്യമില്ലല്ലൊ‌.  അവർ‌ മാഷെ‌ വിശ്വസിച്ചിട്ടാണ്‌‌ പണം‌ കൊടുത്തത്‌‌, മാഷെ‌ പേരിലാണ്‌‌  എഗ്രി‌മെന്റു‌ണ്ടാക്കിയത്‌.  അതുകൊണ്ടുതന്നെ‌ ആളുകൾ‌ ഓരോരുത്തരായി‌  അയാളൂടെ‌  വീട്ടിലേക്ക്‌ തിരഞ്ഞുവരാൻ‌ തുടങ്ങി‌. ആദ്യമൊക്കെ‌  മാഷോടുള്ള‌ ബഹുമാനം‌ കൊണ്ട്‌ ആളുകൽ‌ വളരെ‌ മാന്യമായാണ്‌‌ അയാളോട്‌  സംസാരിച്ചത്‌.  പിന്നെ‌പ്പിന്നെ‌  ആളുകളുടെ‌  സ്വഭാവവും‌  സംസാരത്തിന്റെ‌ ശൈലിയുമൊക്കെ‌ മാറാൻ‌ തുടങ്ങി‌. പണത്തോടടുക്കുമ്പോഴാണല്ലൊ‌ ഓരോരുത്തരുടേ‌യും‌ തനി‌‌സ്വഭാവം‌ പുറത്തുവരിക‌!  വാക്കും‌ തെറിയും‌ ക്രമേണ‌  കയ്യാങ്കളിയിലെത്തി‌.  നാട്ടിലെ‌ ആളുകളിൽനിന്നും‌ ഇതുവരെ‌ ബഹുമാനം‌ മാത്രം‌ കിട്ടി‌ ശീലിച്ച‌ മാഷിന്‌‌ അതെല്ലാം‌ താങ്ങാൻ‌ കഴിയു‌ന്നതിലും‌ അപ്പുറമായിരുന്നു‌. അയാൾ‌  മാനസികമായി‌ ഏറെ‌ തളർന്നുപോയി‌. എങ്കി‌ലും‌ അത്മധൈര്യം‌ വീണ്ടെടുത്തുകൊണ്ട്‌ ആ‌ളുകളെ‌  സമാധാനിപ്പിക്കാനായി‌  മാഷ്‌ ഇങ്ങനെ‌  പറഞ്ഞു:‌ ''‌പേടി‌ക്കേണ്ട‌, ഒന്നും‌ നഷ്ടപ്പെടില്ല‌, എല്ലാറ്റിനും‌ വഴിയുണ്ടാക്കാം‌..''‌ 


പിന്നീടുള്ള‌ ദിവസങ്ങൾ‌ മാഷിന്റെ‌  ഉറക്കം‌ നഷ്ടപ്പെട്ട‌ നാളുകളായിരുന്നു‌. സ്വന്തം‌ പണം‌ പോയാൽ‌ പോകട്ടെയെന്നു‌ വെക്കാം‌,

‌മക്കളു‌ടേതും‌ വേണ്ടെന്നു‌വെക്കാം‌. പക്ഷെ‌ അന്യരുടെ‌ പണം‌ അങ്ങനെയാണോ‌?

അത്‌ തിരിച്ചുകൊടുക്കാതിരിക്കാൻ‌ പറ്റുമോ‌..? അവരെല്ലാം‌  മാഷെ‌ കണ്ടിട്ടാണല്ലോ‌  പണമിറക്കിയത്‌‌‌. അവസാനം‌ ഗത്യന്തരമില്ലാതെ‌ സ്വന്തമാ‌യുണ്ടായിരുന്ന‌ കുറച്ച്‌  ഭൂമി‌ വിറ്റ്‌ മാ‌ഷ്‌ കുറേയാളുകളു‌ടെ‌യൊക്കെ‌  കടങ്ങൾ‌ വീട്ടി‌. പക്ഷെ‌ അതുകൊണ്ടൊന്നും‌ പ്രശ്നങ്ങൾ‌ തീർന്നില്ല‌,  പിന്നേയും‌   കുറേ‌ കടങ്ങൾ‌ ബാ‌ക്കിയായിത്തന്നെ‌ കിടന്നു‌.    


എല്ലാ‌ വഴികളുമടഞ്ഞപ്പോൾ‌ തൽക്കാലം‌ കട‌ക്കാരിൽ‌ നിന്നും‌ രക്ഷപ്പെടാനായി‌ മാഷും‌ ഭാര്യ‌യും‌  അവരുടെ‌ വീട്‌ പൂട്ടി‌ ആരുമറിയാതെ‌  ദൂരെയുള്ള‌  പെണ്മക്കളുടെ‌  വീട്ടിൽ‌  പോയി‌   താമസിക്കാ‌ൻ‌ തുടങ്ങി‌.  പക്ഷെ‌ അതും‌ ക്രമേ‌ണ‌ ആളുകളറിഞ്ഞുതുടങ്ങി‌.  പണം‌ തിരിച്ചുകിട്ടാനുള്ളവർ‌ ഓരോ‌രുത്തരായി‌ അവിടേയുമെത്തിത്തുടങ്ങി‌. പിന്നെ‌ വാക്കു‌തർക്കങ്ങളും‌  ഒച്ചയും‌ ബഹളവുമൊക്കെയായി‌. ഇതോടെ‌  അയൽ‌ വീട്ടുകാർ‌ അടക്കം‌ പറയൻ‌ തുടങ്ങി‌.  മാന്യമായി‌ ജീവിച്ചിരുന്ന‌ പെണ്മക്കൾക്കും‌ അവരുടെ‌ ഭർത്താക്കന്മർക്കും‌ അതൊക്കെ‌ വലിയ‌ മാനഹാനിയുണ്ടാക്കി‌. 


നിൽക്കക്കള്ളിയില്ലാതായപ്പോൾ‌ ഒരു‌  ദിവസം‌ ‌മാഷ്‌ മകളോട്‌  പറഞ്ഞു:‌  ''‌ബാംഗ്ലൂർ‌ വരെയൊന്ന്‌ പോയി‌‌നോക്കാം‌, അവനെക്കുറിച്ച്‌ എന്തെങ്കിലും‌ വിവരം‌ കിട്ടാതിരിക്കില്ല‌, ഞാൻ‌ പുറത്തേക്കൊന്നുപോയി‌  ട്രെയിൻ‌  ടിക്കറ്റ്‌ ബുക്ക്‌ ചെയ്തുവരാം‌, അതും‌ പറ‌ഞ്ഞ്‌ മാഷ്‌ അവളുടെ‌  വീട്ടിൽ‌ നിന്നിറങ്ങി‌. 


അ‌ന്ന്‌ വീട്ടിൽ‌‌നിന്നിറങ്ങിപ്പോയ‌ ‌മാഷ്‌  ‌രാത്രിയായിട്ടും‌ തിരിച്ചുവന്നില്ല‌. പിറ്റേന്ന്‌ രാവിലെ‌   ടൗണിൽ‌ നിന്നും‌ അല്പം‌ ദൂരെ‌യായി‌ റെയിൽവേ‌ ട്രാക്കിൽ‌  ‌വികൃതമായിക്കിടക്കുന്ന‌ അജ്ഞാ‌ത‌‌ മൃതദേഹത്തിനു ചുറ്റും‌ ‌ആളുകൾ‌ കൂടി‌.  ആ‌ ആൾക്കൂട്ടത്തിനിടയിൽ‌ നിന്നും‌  ‌ആരോ‌ ഒരാൾ‌ വിതുമ്പി‌.. മാഷ്‌‌! 


...................................

റസാഖ്‌ വഴിയോരം‌ 9‌.6‌.22‌ 

Wednesday, June 1, 2022

അവതാരിക‌ :‌ എം‌. അബ്ദുൽകരീം‌

 അവതാരിക‌ :‌  എം‌. അബ്ദുൽകരീം‌

............................................................................

‌ആത്മ‌നൊമ്പരങ്ങളുടെ അക്ഷര‌വിരുന്ന്‌!
...........................................................................

'‌പണ്ടുപണ്ടൊരു‌ രാജാവുണ്ടായിരുന്നു..'‌ എന്നു തുടങ്ങുന്നതായിരുന്നുവല്ലോ നാം കേട്ട കഥകളിലധികവും‌.  കഥയുള്ളവരാക‌ണമെങ്കിൽ ദൈവമോ രാജാവോ പ്രഭുവോ ആയിരിക്കണം‌. ദേശത്തിന്  കഥയു‌ണ്ടാവണമെങ്കിൽ ഈ പറഞ്ഞ ആരെങ്കിലും അവിടേ‌ ജനിക്കുകയോ പടനയിക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാവണം‌.  ജീവിതമെന്ന‌ യഥാർത്ഥ പടക്കളത്തിൽ പോരാടി ‌ജയിക്കുകയോ‌ തോൽക്കുകയോ‌ ചെയ്തവന് എഴുതിവെക്കാൻ‌   ഒരു‌ കഥയുമി‌ല്ലായിരുന്ന‌ല്ലോ‌  ഈ അടുത്തകാലം വരെ.

കഥകൾ‌ വരേണ്യതയെ വകഞ്ഞുമാറ്റി ഭൂമിയിലേക്കി‌റങ്ങി വന്നത് വലിയൊരു‌  വിപ്ലവത്തിന്റെ തുടക്കമായി. ‌ലോകത്തിൻറെ എല്ലാ ഭാഗത്തുമുള്ള സാഹിത്യകാരന്മാരും എഴുത്തുകാരും ഇക്കാര്യത്തിൽ വലിയ സംഭാവനകൾ‌  നൽകി.  മലയാളത്തിൽ  ബഷീറും, ഉറൂബും പൊറ്റക്കാടും എം. ടി. യും ഒ.വി. വിജയനും യു. എ. ഖാദറുമെല്ലാം എഴുതിയെഴുതി സാധാരണക്കാരന്റെ ജീവിതത്തെ  ജ്വലിപ്പിച്ചു‌. അപ്പോൾ ഇടവഴികൾക്കും പാടങ്ങൾക്കും കുളങ്ങൾക്കും ചന്തകൾക്കും കള്ളുഷാപ്പിനുമെല്ലാം  കഥകളു‌ണ്ടായി.

അതിരാണിപ്പാടവും തസ്രാക്കും  എണ്ണപ്പാടവും തൃക്കോട്ടൂരുമെല്ലാം ഈ പുകൾപെറ്റ ഭ്രമഭൂമിയിലെ പൊലിമയാർന്ന കഥാ‌കേന്ദ്രങ്ങളായി. ഇന്ന് രാജാക്കന്മാരുടെ പടക്കങ്ങള‌വർണ്ണനകളെക്കാളും പ്രഭുക്കളുടെ ഭോഗകാമനകളെക്കാളും ജനങ്ങൾ കൊണ്ടാടുന്നത് സാധാരണക്കാരുടെ‌  ജീവിതവും‌ അതിലെ തീക്ഷ്ണ  യാഥാർത്ഥ്യങ്ങളടങ്ങിയ‌ കഥകളുമാണ്‌‌.  ഇന്ന്‌‌ ദേശങ്ങൾ അറിയുന്നത് കഥാകാരനിലൂടെയാണ്, കഥാകാരൻ അറിയുന്നത് ദേശങ്ങളിലൂടെയും‌.

കോഴിക്കോട് ജില്ലയിലെ ഉൾഗ്രാമമായ കൊടിയത്തൂരിൽ മേൽ‌പറഞ്ഞവരാരും ജനിച്ചിട്ടും മരിച്ചിട്ടുമില്ല. എഴുതിപ്പൊലിപ്പിക്കാൻ അറിയപ്പെടുന്ന ഒരു കഥാകാരനും ഇവിടെ ജന്മം കൊണ്ടിട്ടുമില്ല. മറേറതൊ‌രു പ്രദേശത്തെയുo പോലെ അതിതീവ്രവും ഹൃദ്യമായ ഒത്തിരി കഥാമുഹൂർത്തങ്ങളുടെ നാടായ  ഈ ദേശം വേണ്ട രീതിയിൽ എഴുതപ്പെടുകയോ വായിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന്‌‌   തോന്നാറുണ്ട്.

തലമുറകളെ പോറ്റാൻ   മണ്ണിനോട് പടവെട്ടിയ തീക്ഷ്ണ ജീവിതാനുഭവമുള്ള‌ മനുഷ്യർ‌ ഇന്നുമിവിടെ‌ ജീവിക്കുന്നുണ്ട്‌‌. സഹജീവി സ്നേഹത്തിന്റെയും മാനവസൗഹാർദ്ദത്തിന്റെയും, നക്ഷത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന നാൾവഴികളുടെ ഉടമകളും‌  ഇവിടെയുണ്ട്.

വിശപ്പിന്റെയും വേദനകളുടെയും നിരക്ഷരതടെയും ഉള്ളുലക്കുന്ന‌ സങ്കടവിചാരങ്ങളെ‌  കാരിരുമ്പിൻ മനക്കട്ടിയോടെ നേരിട്ട തലമുറകൾ‌ കഴിഞ്ഞുപോയ‌ നാടാണിത്‌‌. അവരുടെ‌  അസ്ഥിക്കഷ്ണങ്ങൾ ഇവിടുത്തെ ശ്മശാനങ്ങളിൽ ഇപ്പോഴും‌  സ്പന്ദിക്കുന്നുമുണ്ട്‌‌‌.  ഇതെല്ലാം‌  ആരെങ്കിലും ഒന്നെഴുതി '‌കിതാബി'‌ലാക്കിയിരുന്നെങ്കിൽ എന്ന് പലപ്പോഴും വിചാരിച്ചു‌പോയിട്ടുണ്ട്.

റസാഖ് വഴിയോരത്തിന്റെ‌ ഈ‌ 'എഴുതലുകൾ' അതിലേക്കുള്ള ഒരു കാൽവെപ്പാണ്‌‌.  തീർച്ചയായും ഈ ദേശത്തിന്റെ‌  കഥയാണിത്. ഇരുവഴഞ്ഞി‌പ്പുഴയുടെ തീരത്ത് തുടങ്ങുകയും ഒടുങ്ങുകയും ചെയ്തവരുടെ ആശാ‌നിരാശകളും,  സന്തോഷസന്താപങ്ങളും‌ നോവുകളുമെല്ലാം‌ ഈ‌ കഥയിലുണ്ട്‌.

കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ‌  ഒട്ടേറെ  സംഭ‌വങ്ങളുടെ‌  ഓർമ്മപ്പെടുത്തലുകളിലൂടെ‌ കട‌ന്നുപോയപ്പോൾ‌  സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്നറിയില്ല‌. ജിന്നും ഇഫ്രീത്തും വാഴുന്ന ഇടവഴികളും പുറമ്പോക്കുകളും, കുറ്റിച്ചൂളാൻ കരയുന്ന പുഴക്കരകളും, പാമ്പിൻറെ ഉറ കാലിൽത്ത‌ട്ടിക്കൊണ്ടു‌മാത്രം സഞ്ചരിക്കാവുന്ന പാണൽക്കാടുകളും‌ അതിന്റെ‌  മധുരമൂറുന്ന കായ്കളും‌ എല്ലാമെ‌ല്ലാം ഓർമയിലൂടെ മിന്നി‌മറയുകയായിരുന്നു.

നെഞ്ചത്തടിച്ചു കൊണ്ടുള്ള ആർത്തു‌കരച്ചിൽ ആർക്കും‌ അധികനേരം കണ്ടുനിൽക്കാനാവില്ല‌.  ‌അതുപോലെ‌  നിറകണ്ണുകളോടെ ഒരാൾ‌   വിദൂരതയിലേക്ക് നോക്കി സങ്കടപ്പെട്ടിരിക്കു‌കയാണെങ്കിൽ‌ അതും‌    കാണുന്നവർക്കും കേൾക്കുന്നവർക്കും അസഹനീയമാണ്. ഗ്രന്ഥകാരന്റെ‌ കണ്ണ് നിറച്ചു‌കൊണ്ടുള്ള‌ ആ‌ ഇരിപ്പ്‌ വായനക്കാരനെ വല്ലാതെ‌ വേട്ടയാടുന്നുണ്ട്‌‌.

തന്റെ‌ ചിന്തകളും വിഹ്വലതകളും  വായനക്കാരിലേക്ക് ചൂടോടെ കൈമാറാൻ ശേഷിയുണ്ടാകുമ്പോഴാണ് ഒരെഴുത്തുകാരൻ വിജയിക്കുന്നത്. അതുകൊണ്ടുതന്നെ‌ ഈ‌ '‌റസാഖിന്റെ‌ ഇതിഹാസം'‌  വിജയിച്ച  കൃതിയാണെന്ന് എനിക്ക്‌‌  നിസ്സംശയം പറയാനാവും‌.

ആലോചിച്ചുനോക്കൂ, മണ്ണിനടിയിലകപ്പെട്ട മരങ്ങളും ജൈവാവശിഷ്ടങ്ങളും നിശ്ചലമായ ഫോസിലുകളായി കോടാനുകോടി വർഷം മണ്ണിലമ‌ർന്നു സുഷുപ്തി കൊണ്ടതിനാലാണ് ഇന്ന്‌ ലോ‌കത്തെ‌   ചലിപ്പി‌ക്കുന്ന പെട്രോളും ഉപോൽപ്പന്നങ്ങളുമുണ്ടായത്. മനസ്സിനുള്ളിലെ സമ്മർദ്ദങ്ങളിൽ‌  അടിഞ്ഞു‌പോയ ചിന്തകളും മോഹങ്ങളും കാമനകളും എല്ലാം ഞെരിഞ്ഞമർന്ന്‌‌ ഘനീഭവിച്ചാണ്‌‌   റസാക്ക് വഴിയോരത്തിന്റെ ഓരോ‌ വരികളും‌  രൂപപ്പെട്ടിരിക്കുന്നതെന്ന്‌‌ കഥകളോരോന്നും‌  വായിക്കുമ്പോൾ‌  ‌ന്യായമായും വിചാരിച്ചുപോകും‌.

ഹോം സിനിമകളുടെ തിരക്കഥാകാരനെന്ന‌ നിലയിൽ നേരത്തെത്തന്നെ‌  ജനകീയനായ ഈ‌ എഴുത്തുകാരൻ വൈകിയാണെങ്കിലും തന്റെ‌  യഥാർത്ഥ തട്ടകം തിരിച്ചറിഞ്ഞു സ്വയം വരിക്കുന്നുണ്ട്‌‌ ഈ കൃതിയിലൂടെ. ജീവിതത്തെ സൂഫി‌സമാനമായ നിസ്സംഗതയോടെ  കാണുന്നവർക്കേ സ്വന്തത്തെയും അതുവഴി സമൂഹത്തെയും വിമർശിക്കാനും വിലയിരുത്താനും പരിഹസിക്കാനും തരം കിട്ടൂ.

ഹോം  സിനിമകളിൽ നിന്ന് ആനിമേഷൻ ചിത്രങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും‌ സാഹിത്യ‌വാഞ്ച  ആർക്കും പിടികൊടുക്കാതെ  മുന്നോട്ട് തന്നെ കുതിക്കാൻ‌   എഴുത്തിലൂടെ‌ അദ്ദേഹത്തിന്‌‌ ഇനി‌യും‌ സാധിക്കട്ടെ‌!

ഗ്രന്ഥകാരന്റ ആത്മകഥാ‌ഗന്ധിയായ ഈ രചനയിൽ കഥയുണ്ട്, കാലമുണ്ട്, ദേശമുണ്ട്‌. സർവ്വോപരി ജീവന്റെ‌  സ്പന്ദനങ്ങളുമുണ്ട്. ഇതിലെ കഥാപാത്രങ്ങൾ നമ്മുടെ മുന്നിലൂടെ നിത്യവും കടന്നുപോകുന്നവരായതിനാൽ അപരിചിതത്വമോ വെച്ചുകെ‌ട്ടലോ തോന്നുന്നില്ല. സോഷ്യൽ മീഡിയയിൽ ഇതി‌ലൊരു‌ കഥ‌ വാ‌യിച്ച‌ എന്റെ‌യൊ‌രു സുഹൃത്ത്  അടുത്തതയച്ചു‌തരണേ എന്ന് രണ്ടുമൂന്നു പ്രാവശ്യം‌  എനിക്ക്‌‌ മെസ്സേജ‌യച്ചത്‌‌  ഓർമവരുന്നു.

കൈക്കുറ തീർന്ന എഴുത്തിന്റെ‌ ആർജ്ജവമുള്ള ആഹ്വാനങ്ങൾ ഒരിക്കലും ഒരു തുടക്കക്കാരന്റെ  ലക്ഷണം‌  കാണിക്കുന്നില്ല. ഞങ്ങളുടെ ദേശക്കാർക്ക് ഇതിനോടൊപ്പം വെക്കാൻ  മറ്റൊരു  കൃതിയില്ലയെന്ന് ഞാൻ മനസ്സിലാക്കുന്നു‌.  എഴുത്തിന്റെ വഴിയിൽ ഇനിയും കുറേ മുന്നോട്ട്‌‌ പോകാനുള്ള‌   'മരുന്ന്‌‌' ഇദ്ദേ‌ഹത്തിന്റെ‌  കയ്യിലുണ്ടെന്ന് ഓരോ‌ വരികളും‌  വിളിച്ചോതുന്നുണ്ട്. കഥയില്ലാത്ത ഒരു ദേശത്തിന് കഥയുടെ കിരീടം ചൂടിക്കൊടുത്ത‌ പ്രിയ സുഹൃത്തിന്റെ സൃഷ്ടി വൈശിഷ്ട്യത്തെ സഹൃദയ‌ലോകം സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്ന്‌‌ എനിക്കുറപ്പുണ്ട്‌‌‌..‌  മംഗളങ്ങൾ!
...........................................
എം‌. അബ്ദുൽകരീം‌
..........................................