അന്നൊക്കെ ഒഴിവുദിവസമായ വെള്ളിയാഴ്ചയിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. വൈകുന്നേരമായാൽ എല്ലാവരും കൂടി ടാക്സി വിളിച്ച് കോർണിഷിലേക്ക് ഒരു ട്രിപ്പ്. ആരുടെയെങ്കിലും കൈയിൽ ഒരു ക്യാമറയുണ്ടാവും. പോകുന്നവഴി കൊഡാക്കിന്റെയോ ഫുജിയുടെയൊ ഒരു റോൾ ഫിലിം വാങ്ങും. പിന്നെ പാർക്കിൽ ഇരുന്നും കടപ്പുറത്ത് നടന്നുമൊക്കെ കുറേ ഫോട്ടോസ് പിടിക്കും. ഒരു ഫിലിം പോലും മിസ്സാവാതെ വളരെ ശ്രദ്ധിച്ചാണ് ഒരാൾ ക്യാമറ ക്ലിക്ക് ചെയ്യുക. പിന്നെ സൂക്കിലെ ഏതെങ്കിലുമൊരു സ്റ്റുഡിയോവിൽ ഫിലിം കഴുകാൻ കൊടുക്കും. ചിലപ്പോൾ നെഗറ്റീവ് ഫിലിം കഴുകി പ്രിന്റ് ചെയ്തു കിട്ടാൻ ഒന്നോ രണ്ടൊ മണിക്കൂറുകൾ കാത്തിരിക്കണം. ഈ സമയം സൂക്കിലെ ഓരോ ഷോപ്പിലും കയറിയിറങ്ങി നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ള പുള്ളിത്തുണി, ഷർട്ട്പീസ്, വാസ്‌ലൈൻ, കോടാലിത്തൈലം, നെയ്‌ൽ കട്ടർ.. തുടങ്ങിയ ഓരോന്നും നോക്കാനും വാങ്ങാനും പിന്നെ നാട്ടിലേക്കയക്കാൻ എക്സേഞ്ചിൽ പോയി ഡ്രാഫ്റ്റ് എടുക്കാനുമൊക്കെയുള്ള തിരക്കിലായിരിക്കും പലരും.
ഫോട്ടോസ് കഴുകി ഓരോ ചെറിയ ആൽബത്തിലാക്കി സ്റ്റുഡിയോവിൽ നിന്ന് വാങ്ങിനോക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗായിരുന്നു. നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകാനായി ഈ ഫോട്ടോസും നെഗറ്റീവ്സുമൊക്കെ ഭദ്രമായി സൂക്ഷിച്ചുവെക്കും. ഇടയ്ക്ക് ഒന്ന് രണ്ട് ഫോട്ടോസ് വീട്ടിലുള്ളവർക്ക് കാണാനായി
കത്തിനോടൊപ്പം കവറിലിട്ട് അയച്ചുകൊടുക്കും.
പാർക്കിലും ബീച്ചിലും നിന്നുമൊക്കെ പകർത്തിയ
മനോഹരചിത്രങ്ങൾ കാണുമ്പോൾ ഗൾഫ് ജീവിതം എത്ര
സുന്ദരമാണെന്ന് നാട്ടിലുള്ള ചിലരെങ്കിലും അന്നൊക്കെ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
അവധിദിനം ആസ്വദിച്ച്, ഹോട്ടലിൽനിന്ന് ഭക്ഷണവും കഴിച്ച് റൂമിലെത്തിയാൽ പിന്നെ ഏതെങ്കിലും പഴയ ഹിന്ദി സിനിമയുടെ കാസറ്റുമിട്ട് എല്ലാവരും ടീവിയുടെ മുമ്പിൽ കൂട്ടം കൂടിയിരിക്കും. വളരെ വൈകി ഒന്നുറങ്ങിയുണർന്നാൽ പിന്നെ ജോലിയുടെ ആവർത്തനവിരസങ്ങളായ പകലുകളിലേക്ക്.. എങ്കിലും ആ കാലം സുന്ദരവും സമാധാനമുള്ളതുമായിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നു!
നാട്ടിലെ ജീവിതത്തിരക്കുകളും ടെൻഷനുമൊക്കെ വല്ലാതെ അലോസരപ്പെടുത്തുമ്പോൾ സുന്ദരമായ ആ പഴയ പ്രവാസജീവിതത്തിലേക്ക് ഒരിക്കൽകൂടി തിരിച്ചുപോകാൻ മനസ്സിപ്പോഴും വല്ലാതെ കൊതിക്കുന്നുണ്ട്..
.................................
റസാഖ് വഴിയോരം
ഗൾഫിലായിരുന്ന 1993 - 94 കാലഘട്ടത്തിലെടുത്ത ഈ ഫോട്ടോ വീണ്ടുമെടുത്തുനോക്കിയപ്പോൾ എന്റെ ബെൽട്ടിൽ ഘടിപ്പിച്ച ഉപകരണത്തിലേക്ക് ഞാൻ ഏറെ നേരം നോക്കിനിന്നു..
മൊബൈൽ ഫോണിനെക്കുറിച്ചൊന്നും അന്ന് കേട്ടുതുടങ്ങിയിരുന്നില്ല. പുറത്തേക്കു പോകുമ്പോൾ ആശയവിനിമയത്തിന് 'ബ്ലീപ്പ്' അഥവാ പേജർ എന്ന ഉപകരണം മാത്രമാണുണ്ടായിരുന്നത്.
എന്തെങ്കിലും ഏമർഗൻയ് ആവശ്യമുന്റെങ്കിൽ ഉടനെ ഈ ഉപകറണത്തിൽ ബ്ലീപ്പ് എന്ന സബ്ദത്തിൽ ഓഫീസിലെ ലാന്ദ് ഫോണിൽ നിന്നുമുള്ള നമർ തെളിയും. വിളിച്ച ഫോണിന്റെ നമ്പർ കാണമെന്നല്ലാതെ കാൽ ആറ്റന്ദ് അചെയ്യാനോ തിരിച്ചുവിളിക്കാനെഒ കഴിയില്ല. ഉടനെ ഏതെങ്കിലും ബക്കലക്കടയുടേ അടൗത്ത് വൺറ്റി സൈഡക്കി കറ്റയിലെ ലാന്ദ് ഫോണിൽ നിന്ന് ഓഫീസിലേക്ക്
തിരിച്ചുവിളിക്കും. അതായിരുന്നു പതിവ്.
ലാന്ദ് ഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്കുള്ള് അതിവേഗ യത്രക്കിടയിൽ ഇറ്റക്കെപ്പൊഴോ കൂടെ ഉൺറ്റായിരുന്ന ഈ കുഞ്ഞുപകറന്ത്തെ പിന്നീറ്റാരും ഓർത്തിരിക്കാനിടയില്ലെ. എങ്കിലും അക്കാലത്ത് ബ്ലീപ്പ് ബെൽട്ടിൽ ഘടിപ്പിച്ച് പുരത്തിറങ്ങിപ്പോകുന്നത് ഒരു ഗമ തന്നെയായിരുന്നു.
റസാഖ് വഴിയോരം
മുപ്പത് വർഷങ്ങൾക്കുമുമ്പൊരിക്കൽ അവധി കഴിഞ്ഞ് ഗൾഫിലേക്കുതന്നെ തിരിച്ചുപോകുന്നത് ഈ ചിത്രം വീണ്ടുമെന്നെ ഓർമ്മിപ്പിച്ചു.
അന്നൊക്കെ ഇങ്ങനെയായിരുന്നു. തിരിച്ചുപോകുന്ന ദിവസം എല്ലാവരും നേരത്തെ അറിയും. അയൽവാസികളും നാട്ടുകാരുമൊക്കെയായി അകത്തും മുറ്റത്തുമൊക്കെ നിറയെ ആളുകളുണ്ടാവും..
അവസാന യാത്രപോകുന്ന പോലെയായിരുന്നു ഓരോ തിരിച്ചുപോക്കും. പലരും നിറകണ്ണുകളോടെ നോക്കിനിൽക്കും. ചിലരൊക്കെ ഇടവഴികളിലൂടെ കൂടെനടന്ന് ജീപ്പിനടുത്തുവരെയെത്തും. പലരും ജീപ്പിൽ തൂങ്ങിപ്പിടിച്ച് എയർപോർട്ട് വരെ വരും. വിമാനം പറന്നുയരുന്നതുവരെ അവരവിടെയുണ്ടാകും.
പിന്നെ, ഗൾഫിൽ സുഖമായെത്തി എന്ന വിവരമറിയിച്ചുകൊണ്ടുള്ള കത്തിനായി നാളുകളെണ്ണി കാത്തിരിക്കും...
ഇന്ന്, ആരെങ്കിലും ഗൾഫിൽ നിന്ന് വരുന്നതും തിരിച്ചുപോകുന്നതും തൊട്ടടുത്ത വീട്ടുകാർ വരെ അറിയുന്നില്ല... കാലമേ നീ സാക്ഷി!
................................
റസാഖ് വഴിയോരം



No comments:
Post a Comment