Friday, February 10, 2023

നമ്മുടെ‌ സ്വപ്നങ്ങൾ‌

നമ്മൾ‌ ‌ജീവിതത്തിൽ‌ പ്രധാനപ്പെട്ട‌ എന്തെങ്കിലുമൊരു‌  തീരുമാനമെടു‌ക്കുമ്പോൾ‌‌,  അതൊരു പക്ഷെ‌, നമ്മുടെ‌ വിവാഹക്കാര്യമായിരിക്കാം‌, വീടുവയ്ക്കുന്നതായി‌രിക്കാം‌  അല്ലെങ്കിൽ‌  ബിസിനസ്സ്‌ കാര്യമാ‌യിരിക്കം‌, അതിലൊക്കെ‌ ഇടപെട്ട്‌  വെറുതെ‌  അഭിപ്രായങ്ങൾ‌ പറ‌യുന്ന‌ ആളുകളുണ്ടാവും‌.  ഇത്തരക്കാരുടെ‌ വാക്കുകൾ‌   നമ്മെ‌ പലപ്പോഴും‌ തളർത്തുകയും‌ നിരുൽ‌സാഹപ്പെടുത്തുകയും‌ ചെയ്യാറുണ്ട്‌.  ‌വിജയിക്കുമെന്നു‌റ‌പ്പുള്ള‌ കാര്യങ്ങൾ‌  പോലും‌ മറ്റുള്ളവരുടെ‌  വാക്കുകൾ‌  കേട്ട്‌ പാതി‌വഴിയിൽ ഉപേ‌ക്ഷിക്കുന്ന‌വരുണ്ട്‌.   റൈറ്റ്‌ സഹോദരന്മാർ‌  വിമാനം‌ കണ്ടു‌പിടിക്കാനുള്ള‌ ശ്രമത്തിലേർപ്പട്ടപ്പോൾ‌  അവരുടെ‌ പിതാവ്‌‌  മിൽട്ടൺ‌ റൈ‌റ്റ്‌ ഇങ്ങനെ‌ പറഞ്ഞു:‌ മക്കളെ‌, നിങ്ങൾ‌ വെറുതെ‌ സമയം‌ പാഴാക്കുകയാണ്‌‌.  മനുഷ്യന്‌‌ പറ‌ക്കണമായിരുന്നെങ്കിൽ‌ ദൈവം‌ തന്നെ‌ അവന്‌‌  ചിറകുകൾ‌  നൽകുമായിരുന്നില്ലേ‌?  എന്നാൽ‌‌, റൈറ്റ്‌ സഹോദരന്മാരെ‌ ഈ‌ വാക്കുകൾ‌  ഒട്ടും‌ തളർത്തിയില്ല‌. അവർ‌‌ വിജയം‌ വരെ‌ അവരുടെ‌ ശ്രമങ്ങൾ‌  തുടർന്നുകൊണ്ടേയിരുന്നു‌.


നമ്മുടെ‌  സ്വപ്നങ്ങൾ‌ നമ്മുടേ‌ത്‌ മാതമാണ്‌‌. അതിന്റെ‌ വലിപ്പം‌ നമുക്ക്‌ മാത്രമേ‌ അറിയുകയുള്ളൂ‌. ലക്ഷ്യം‌ നേടുന്ന‌തു‌വരെ‌ ‌ആ‌ സ്വപ്നങ്ങളെ‌  സ്വന്തം‌ പരിശ്രമങ്ങളോട്‌ ചേർത്തുനിർത്തുകയെന്നത്‌ നമ്മുടെ‌ മാത്രം‌  ഉത്തരവാദിത്വ‌മാണ്‌‌‌. ക്ഷമയോടും‌ ആത്മവിശ്വാസത്തോടും‌ കൂടി‌ നിരന്തരം‌ പരിശ്രമിച്ചുകൊണ്ടിരുന്നാൽ‌  ലക്ഷ്യം‌ നേ‌ടിയെടുക്കാനാകുമെന്നത്‌  പ്രകൃതിനിയമമാണ്‌‌. സ്വന്തം‌ കാര്യങ്ങൾ‌  തീരുമാനിക്കാൻ‌  മറ്റുള്ളവരെ‌ അമിതമായി‌ ആശ്രയിക്കുന്നവരാണ്‌‌ പലപ്പോഴും‌ ജീവിതത്തിൽ‌ പരാജയപ്പെട്ടുപോകുന്നത്‌!


റസാഖ്‌ വഴിയോരം‌  

.................................

No comments:

Post a Comment