Thursday, December 29, 2022

ഗൾഫിൽ‌ കൂടെ‌

 മുപ്പത്‌ വർഷങ്ങൾക്കുമുമ്പ്‌ ഗൾഫിൽ‌ കൂടെ‌ ജോലിചെയ്തിരുന്ന ഇവരെല്ലാം‌ ‌പ്രവാസം‌ മതിയാക്കി‌ ഇപ്പോൾ‌ നാട്ടിലാണ്‌‌. ‌ഇവരിൽ‌ ചിലരെ‌ അടുത്തകാലത്ത്‌ വീണ്ടും‌  കാണാനിടയായപ്പോൾ‌ ആ‌ ‌പഴയ പ്രവാസജീവിതം‌ ഒന്നുകൂടി‌ അയവിറ‌ക്കി‌. 

അന്നൊക്കെ‌ ഒഴിവുദിവസമാ‌യ‌  വെള്ളിയാഴ്ചയിൽ‌  വല്ലാത്തൊരു‌  സന്തോഷമായിരുന്നു‌. വൈകുന്നേരമായാൽ‌ എല്ലാവരും‌ കൂടി‌ ടാക്സി‌ വിളിച്ച്‌  കോർണി‌ഷിലേക്ക്‌ ഒരു‌ ട്രിപ്പ്‌. ആരുടെയെങ്കിലും‌ കൈയിൽ‌ ഒരു‌ ‌ക്യാ‌മറ‌യുണ്ടാവും‌.  പോകുന്നവഴി‌ ‌കൊ‌ഡാ‌ക്കിന്റെ‌യോ‌ ഫുജിയുടെയൊ‌  ഒരു‌ റോൾ‌  ഫിലിം‌ വാങ്ങും‌. പിന്നെ‌ പാർക്കിൽ‌ ഇരുന്നും‌ കടപ്പുറത്ത്‌ നട‌ന്നുമൊക്കെ‌  കുറേ‌ ഫോട്ടോസ്‌ പിടിക്കും‌. ഒരു‌ ഫിലിം‌ പോലും‌ മിസ്സാവാതെ‌ വളരെ‌ ശ്രദ്ധി‌ച്ചാണ്‌‌ ഒരാൾ‌ ക്യാമറ‌ ക്ലിക്ക്‌ ചെയ്യുക‌.  പിന്നെ‌ സൂക്കിലെ‌ ഏതെങ്കിലുമൊരു‌ സ്റ്റുഡിയോവിൽ‌ ഫിലിം‌ കഴുകാൻ‌ കൊടുക്കും‌. ചിലപ്പോൾ‌ നെഗറ്റീവ്‌ ഫിലിം‌ കഴുകി‌ പ്രിന്റ്‌ ചെയ്തു‌ കിട്ടാൻ‌ ഒന്നോ‌ രണ്ടൊ‌ മണിക്കൂറുകൾ‌ കാത്തിരിക്കണം‌. ഈ‌ സമയം‌  സൂക്കിലെ‌ ഓരോ‌ ഷോപ്പിലും‌ കയറിയിറങ്ങി‌‌ നാട്ടിലേ‌ക്ക്‌ പോകുമ്പോൾ‌ കൊണ്ടുപോകാനുള്ള‌ പു‌ള്ളിത്തുണി,‌ ഷർട്ട്പീസ്‌, വാസ്‌‌ലൈൻ‌, കോടാലിത്തൈലം‌‌, നെയ്‌ൽ‌ കട്ടർ‌..  തുടങ്ങിയ‌ ഓരോന്നും‌ നോക്കാനും‌ വാങ്ങാനും‌ പിന്നെ‌  നാട്ടിലേക്കയക്കാൻ‌ എക്സേഞ്ചിൽ‌ പോയി‌  ഡ്രാഫ്റ്റ്‌ എടുക്കാ‌നുമൊക്കെയുള്ള‌ തിരക്കിലായിരിക്കും‌ പലരും‌.     


ഫോട്ടോസ്‌ കഴുകി‌ ഓരോ‌ ചെറിയ‌ ആൽബത്തിലാക്കി‌ സ്റ്റുഡിയോവിൽ‌ നിന്ന്‌ വാങ്ങിനോക്കുമ്പോൾ‌ വല്ലാത്തൊരു‌   ഫീലിംഗായിരുന്നു‌. നാട്ടിലേക്ക്‌ പോകുമ്പോൾ‌ കൊണ്ടുപോകാനായി‌ ഈ‌ ഫോട്ടോസും‌ നെഗറ്റീവ്സുമൊക്കെ‌ ഭദ്രമായി‌ ‌സൂക്ഷിച്ചുവെക്കും‌. ഇടയ്ക്ക്‌ ഒന്ന്‌ രണ്ട്‌ ഫോട്ടോസ്‌ വീട്ടിലുള്ളവർ‌ക്ക്‌ കാണാനായി‌ 

‌കത്തിനോടൊപ്പം‌ കവറിലിട്ട്‌ അയച്ചുകൊടുക്കും‌.‌

പാർക്കിലും‌  ബീച്ചിലും‌  നിന്നുമൊക്കെ‌ പകർത്തിയ‌ 

മനോഹരചിത്രങ്ങൾ‌ കാണുമ്പോൾ‌ ‌ഗൾഫ്‌ ജീവിതം‌ എത്ര‌

സുന്ദരമാണെന്ന്‌ നാട്ടിലുള്ള‌ ചിലരെങ്കിലും‌ അന്നൊക്കെ‌ ‌‌ പറയുന്നത്‌ പലപ്പോഴും‌ കേട്ടിട്ടുണ്ട്‌.    


അവധിദിനം‌ ആസ്വദിച്ച്‌, ഹോട്ടലിൽനിന്ന്‌ ഭക്ഷണവും‌ കഴിച്ച്‌ റൂമിലെത്തി‌യാൽ‌ പിന്നെ‌ ഏതെങ്കിലും‌ പഴയ‌ ഹിന്ദി‌ സിനിമയുടെ‌ കാസറ്റുമിട്ട്‌ എല്ലാവരും‌ ടീവിയുടെ‌ മുമ്പിൽ‌ കൂട്ടം‌ കൂടിയിരിക്കും‌. വളരെ‌ വൈകി‌  ഒന്നുറങ്ങിയുണർന്നാൽ‌ പിന്നെ‌ ജോലിയുടെ‌  ആവർത്തനവിരസങ്ങളായ‌ പകലുകളി‌ലേക്ക്‌.. ‌എങ്കിലും‌ ആ‌ കാലം‌ സുന്ദരവും‌ സമാധാനമുള്ളതുമായിരുന്നെന്ന്‌ ഇന്ന്‌ തിരിച്ചറിയുന്നു‌‌!  


നാട്ടിലെ‌ ജീവിതത്തിരക്കുകളും‌  ‌ടെൻഷനുമൊക്കെ‌ വല്ലാതെ‌ അലോസരപ്പെടു‌ത്തുമ്പോൾ‌  സുന്ദരമായ‌ ആ‌ പഴയ‌  പ്രവാസ‌ജീവിത‌ത്തിലേക്ക്‌ ഒരിക്കൽകൂടി‌ തിരിച്ചുപോകാൻ‌  മനസ്സി‌പ്പോഴും‌ വല്ലാതെ‌ കൊതിക്കുന്നുണ്ട്‌..  

.................................

റസാഖ്‌ വഴിയോരം‌



ഗൾഫിലായിരുന്ന‌ 1993‌ - 94‌ കാലഘട്ടത്തിലെ‌ടു‌ത്ത‌ ഈ‌ ഫോട്ടോ‌ വീണ്ടുമെടുത്തുനോക്കിയപ്പോൾ‌ എന്റെ‌  ബെൽട്ടിൽ‌ ഘടിപ്പിച്ച‌  ഉപകരണത്തിലേക്ക്‌ ഞാൻ‌ ഏറെ‌ നേരം‌ നോക്കിനിന്നു‌.‌.

മൊബൈൽ‌ ഫോണിനെക്കുറിച്ചൊന്നും‌  അന്ന്‌ കേട്ടുതുടങ്ങിയിരുന്നില്ല‌. പു‌റത്തേക്കു‌ പോകുമ്പോൾ‌ ആശയവിനിമയത്തിന്‌‌  '‌ബ്ലീപ്പ്‌'‌  അഥവാ‌ പേജർ‌ എന്ന‌ ഉപകരണം‌  മാത്രമാണുണ്ടായിരുന്നത്‌. 


എന്തെങ്കിലും‌ ഏമർഗൻ‍യ്‌ ആവശ്യമുന്റെങ്കിൽ‌ ഉടനെ‌ ഈ‌ ഉപകറണത്തിൽ‌ ബ്ലീപ്പ്‌ എന്ന‌ സബ്ദത്തിൽ‌ ഓഫീസിലെ‌ ലാന്ദ്‌ ഫോണിൽ‌ നിന്നുമുള്ള‌ നമർ‌ തെളിയും‌. വിളിച്ച‌ ഫോണിന്റെ‌ നമ്പർ‌ കാണമെന്നല്ലാതെ‌ കാൽ‌ ആറ്റന്ദ്‌ അചെയ്യാനോ‌ തിരിച്ചുവിളിക്കാനെഒ‌ കഴിയില്ല‌.  ഉടനെ‌ ഏതെങ്കിലും‌ ബക്കലക്കടയുടേ‌ അടൗത്ത്‌ വൺറ്റി‌ സൈഡക്കി‌ കറ്റയിലെ‌  ലാന്ദ്‌ ഫോണിൽ‌ നിന്ന്‌ ഓഫീസിലേക്ക്‌ 

 തിരിച്ചുവിളിക്കും‌‌. അതായിരുന്നു‌ പതിവ്‌‌.


ലാന്ദ്‌ ഫോണിൽ‌ നിന്ന്‌ മൊബൈൽ‌ ഫോണിലേക്കുള്ള്‌ അതിവേഗ‌  യത്രക്കിടയിൽ‌  ഇറ്റക്കെപ്പൊഴോ‌ കൂടെ‌ ഉൺറ്റായിരുന്ന‌  ഈ‌ കുഞ്ഞു‌പകറന്ത്തെ‌ പിന്നീറ്റാരും‌ ഓർത്തിരിക്കാനിടയില്ലെ. എ‌ങ്കിലും‌‌  അക്കാലത്ത്‌ ബ്ലീപ്പ്‌   ബെൽട്ടിൽ‌ ഘടിപ്പിച്ച്‌ പുരത്തിറങ്ങിപ്പോകുന്നത്‌ ഒരു‌ ഗമ‌ തന്നെയായിരുന്നു‌. 

റസാഖ്‌ വഴിയോരം‌




മുപ്പത് വർഷങ്ങൾ‌ക്കുമുമ്പൊരിക്കൽ‌ അ‌വധി കഴിഞ്ഞ് ഗൾഫിലേക്കുതന്നെ‌  തിരിച്ചുപോകുന്നത്‌  ഈ ചിത്രം വീണ്ടു‌മെന്നെ‌ ഓർമ്മിപ്പിച്ചു‌.  ‌

അന്നൊക്കെ ഇങ്ങനെയായിരുന്നു. തിരിച്ചു‌പോകുന്ന ദിവസം‌ എല്ലാവരും‌ നേരത്തെ‌ അ‌റിയും‌. അയൽവാസികളും നാ‌ട്ടുകാരുമൊക്കെയായി അകത്തും‌  മുറ്റത്തുമൊക്കെ നിറയെ ആളുകളുണ്ടാവും.. 


അവസാന യാത്രപോകുന്ന പോലെയായിരുന്നു ഓരോ തിരിച്ചുപോക്കും. ‌പലരും നിറകണ്ണുകളോടെ നോക്കിനിൽക്കും. ചിലരൊക്കെ‌ ഇടവഴികളിലൂടെ‌ കൂടെ‌നടന്ന്‌  ജീപ്പിനടുത്തുവരെ‌യെത്തും‌.  പലരും‌ ജീപ്പിൽ‌ തൂങ്ങിപ്പിടിച്ച്‌ എയർപോർട്ട്‌ വരെ‌ വരും‌. വിമാനം‌ പറ‌ന്നുയ‌രുന്നതു‌വരെ‌ അവരവിടെ‌യുണ്ടാകും‌. 

പിന്നെ‌, ഗൾ‌ഫിൽ‌ സുഖമായെത്തി‌  എന്ന‌ വിവരമറിയിച്ചുകൊണ്ടുള്ള കത്തിനായി നാളുകളെണ്ണി‌ കാത്തിരിക്കും... 


ഇന്ന്, ആരെങ്കിലും‌ ഗൾഫിൽ‌ നിന്ന്‌ വരുന്നതും‌ തിരിച്ചുപോകുന്നതും‌ തൊട്ടടുത്ത വീട്ടുകാ‌ർ‌ വരെ‌ അറിയുന്നില്ല... കാലമേ‌ നീ‌ സാക്ഷി!

................................

റസാഖ് വഴിയോരം

Saturday, October 8, 2022

രോഗങ്ങൾ‌ ആഘോഷിക്കപ്പെടുന്ന‌ കാലം‌

മരിക്കാനെല്ലാം‌ എവിടെ‌ സമയം‌‌ ? 


കഥ‌ :‌ റസാഖ്‌ വഴിയോരം‌

............................................‌

 ‌

എന്റെ‌ സുഹൃത്തായിരുന്ന‌ മാഷ്‌  ഒ‌രിക്കൽ‌ പോലും‌ അസുഖമായി‌ വീട്ടിലിരിക്കുന്നതോ‌ ആശുപത്രിയിൽ‌ കിടക്കുന്നതോ‌ ഞാൻ‌ കണ്ടിട്ടില്ല‌.  ഇടയ്‌ക്കൊക്കെ‌  ‌വല്ല‌ ചുമയോ‌ ജലദോഷമോ‌ വരുമ്പോൾ‌  വീട്ടിലുണ്ടാക്കുന്ന‌  ‌പച്ചമരുന്നുകൾ കൊണ്ട്‌ അതൊക്കെ‌  സുഖപ്പെടുകയാണ്‌‌ പതിവ്‌‌. ചുറുചുറുക്കോടെ‌ ഓടി‌നടക്കുന്ന‌ പ്രകൃതമായിരുന്നു‌  അയാളുടേത്‌. പ്രായമായിത്തുടങ്ങിയെങ്കിലും‌  ‌പ്രഷറോ‌ ഷുഗറൊ‌  ഒന്നും‌ തന്നെ‌ അയാളെ‌ ബാധിച്ചിരുന്നില്ല‌. ‌നാട്ടിലില്ലാതിരു‌ന്ന‌തിനാൽ‌  ‌കുറച്ചുകാലം‌  എനിക്കയാളുടെ‌  വിവരങ്ങളൊന്നും‌ അറിയാൻ‌ സാധിച്ചിരുന്നില്ല‌. പിന്നീട്‌  കുറേ‌‌കഴിഞ്ഞാണ്‌‌ സുഹൃത്തിന്റെ‌   രോഗ‌വിവരങ്ങളെപ്പറ്റി‌ ഞാൻ‌ കേട്ട‌റിയുന്നത്‌. ഒരു ദിവസം‌  ഞാനയാളുടെ‌ വീട്ടിലെത്തി‌.  മുമ്പത്തേക്കാളും‌  സന്തോഷത്തിലും‌ ഉന്മേഷത്തിലും‌  അയാളെന്നെ‌ സ്വീകരിച്ചിരുത്തിയപ്പോൾ‌  എനിക്കാശ്ചര്യമായി‌.  അസുഖമാണെന്ന‌റിഞ്ഞ്‌ വന്നതാണെന്ന്‌‌  പറഞ്ഞപ്പോൾ‌  ഒന്നുറക്കെ‌ ചിരിച്ചു‌കൊണ്ട്‌  മാഷ്‌  പറ‌ഞ്ഞു‌:‌ 


''‌ശരിയാണ്‌‌, കുറച്ചുമുമ്പ്‌ വലിയൊരു‌ അസുഖം‌ എന്നെ‌  പിടികൂടിയിരുന്നു‌.  ഒരു‌ മരുന്നുകൊണ്ടും‌ ചികി‌ൽ‌സിച്ചു‌മാറ്റാൻ‌  കഴിയാത്തൊരു‌  രോഗം‌!  ഞാൻ‌ പതുക്കെ‌ പതുക്കെ‌ മരണത്തിലേക്ക്‌  നടന്നടുക്കുകയായിരുന്നു‌. എന്നാൽ‌ ഒരു‌ മരുന്നും‌ ചികിൽസയുമില്ലാതെ‌ ഞാൻ‌ ആ‌ രോഗത്തെ‌ അതിജീവിച്ചു‌. ഇപ്പോൾ‌ എനിക്ക്‌ ഒരു‌ രോഗവുമില്ല‌. നൗ‌ അയാം‌ ‌പെർഫെക്റ്റ്ലി‌ ഒകെ‌..''‌

‌അതും‌  പറഞ്ഞ്‌   മാഷ്‌  വീണ്ടും‌ ‌ചിരിച്ചു‌.  ആ‌ ചിരിക്ക്‌ ഒരു‌ പ്രത്യേക‌ സൗന്ദര്യമുണ്ടായിരുന്നു‌. 

മരണത്തിന്റെ‌ വക്കോളമെത്തിയ‌ സുഹൃത്ത്‌    മരുന്നും‌ ചികിൽസയുമില്ലാതെ‌  ‌എങ്ങെനെയാണ്‌‌ ഇത്ര‌ ഉന്മേഷവാനായി‌  ജീവിതത്തിലേക്കു‌‌തന്നെ‌  തിരിച്ചുവന്നതെന്നറിയാൻ‌  എനിക്കും‌ ആ‌കാംക്ഷ‌യായി‌. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ‌  സുഹൃത്ത്‌  തന്റെ‌ അനുഭവങ്ങൾ‌  പങ്കുവെയ്‌ക്കാൻ‌  തയ്യാറായി‌. 

അയാൾ‌ പറ‌ഞ്ഞു:‌ ‌


‌ഒരു‌ ദിവസം‌ എനി‌ക്കൊരു‌  പനി‌‌വന്നു‌, ഒരു‌ സാധാരണ‌ പനി‌.  പതിവുപോലെ‌ വീട്ടിലുണ്ടാ‌ക്കിയ‌ പച്ചമരുന്നുകൾ‌ കഴിച്ചപ്പോൾ‌  അത്‌ സുഖപ്പെടുകയും‌  ചെയ്തു‌. എങ്കിലും‌ കുറേ‌ ദിവസത്തേക്ക്‌ അതിന്റെ‌യൊരു‌  ക്ഷീണം‌ എന്നെ‌  വിട്ടുപോയില്ല‌. ഒരു‌ ‌ഡോക്ടറെ‌ കാണിച്ചുനോക്കാമെന്ന്‌ ഭാ‌ര്യ‌യും‌ മക്കളും‌  നിർബ്ബന്ധിച്ചപ്പോൾ‌ ഞാൻ‌  പറഞ്ഞു:‌  


''‌അതിന്റെയൊന്നും‌ ആവശ്യമില്ല‌, പനിവന്ന‌പ്പോൾ‌  ഭക്ഷണമൊന്നും‌ സമയത്തിന്‌‌ കഴിക്കാതിരുന്നതുകൊണ്ടാവാം‌  ഈ‌  ക്ഷീണം‌,  അതങ്ങ്‌‌ മാറി‌ക്കൊള്ളും‌‌.''‌ 


ഇത്‌  കേട്ടപ്പോൾ‌  ഭാര്യ‌  പറ‌ഞ്ഞു‌:‌  ‌''‌ഇപ്പോഴത്തെ‌ അസുഖങ്ങളാണ്‌‌, ‌പണ്ടത്തെപ്പോലെ തൊട്ടുചികിൽസകൊണ്ടൊന്നും‌ സുഖ‌മാ‌വണമെന്നില്ല‌‌. എന്തായാലും‌ ഡോക്ടറെ‌ ഒന്നു‌ കാണിച്ചുനോക്കണം‌‌. പ്രായം‌ കൂടിവരികയാണ്‌‌.  പ്രഷ‌റും‌ ഷു‌ഗറു‌മൊക്കെ‌ ഒന്നു‌ ചെക്ക്‌  ചെ‌യ്തു‌നോക്കുന്നത്‌ നല്ലതാണ്‌‌.''‌  


ആ‌ദ്യമൊന്നും‌ ഞാന‌തിന്‌‌ സമ്മതിച്ചിരുന്നില്ലെങ്കിലും‌   കൂടെക്കൂടെ‌ എ‌ല്ലാവരും‌  ‌നിർബ്ബന്ധിച്ചുകൊണ്ടിരുന്നപ്പോൾ‌  ഞാനും‌ വിചാരിച്ചു‌,  ശരിയാണ്‌‌‌! ഞാനിപ്പോൾ‌ ചെറുപ്പമല്ല‌, വയസ്സ്‌  അമ്പത്തഞ്ച്‌  കഴിഞ്ഞു‌.  സമപ്രായക്കാർക്കെല്ലാം‌ പ്രഷറും‌ ഷുഗറും‌  കൊളസ്‌ട്രോ‌ളുമൊക്കെയുണ്ട്‌. അവരൊക്കെ‌ അത്‌ അഭിമാനത്തോടുകൂടി‌  പറയാറുമുണ്ട്‌. ‌എനിക്കു‌ മാത്രം‌ അതൊന്നും‌ വരാതിരിക്കാൻ‌ വഴിയില്ലല്ലോ‌.  ഏതായാലു മക്കളും‌ ഭാ‌ര്യയും‌ സ്നേഹത്തോടെ‌ പറയുന്നതല്ലേ‌,  ഒരു‌ ഡോക്ട്റെ‌ കാണിച്ചുനോക്കാൻ‌ തന്നെ‌ ഞാനും‌ തീരുമാനിച്ചു‌.  ‌

അങ്ങനെ‌ ഒരു‌ ദിവസം‌ ഞാൻ‌  ‌അടു‌ത്തുള്ള‌ ക്ലിനിക്കിലെത്തി‌. പ‌രിശോധനയ്‌ക്കുശേഷം‌  ‌ഡോക്ടർ‌   ഇങ്ങനെ‌  ‌പറഞ്ഞു:‌  

''‌കുഴപ്പമൊന്നുമില്ല‌‌, പ്രഷർ‌ നോർമലാണ്‌‌. ‌ ഷുഗറും‌  കൊളസ്‌ട്രോ‌ളുമൊക്കെ‌ ഒന്ന്‌‌ പരിശോധി‌ച്ച്‌ വീണ്ടും‌ എന്നെ‌ വന്നു‌ കാണണം‌.''‌ 

അങ്ങനെ‌ ലാ‌ബിൽ‌ നിന്നും‌ അതെല്ലാം‌ പരിശോധിച്ച‌  റിസൾട്ടുമായി‌  ഞാൻ‌  വീണ്ടും‌  ഡോകടറുടെ‌  അടുത്തെത്തി‌.  അതെല്ലാം‌  നോക്കിയ‌ ശേഷം‌ ഡോക്ടർ‌ പറ‌ഞ്ഞു:‌ 

''‌സാരമില്ല‌,  ‌‌ഷുഗറൊക്കെ‌  നോർമലാണ്‌‌‌.  പറയാൻ‌ മാത്രമില്ലെങ്കിലും‌ കൊളസ്‌ട്രോ‌ൾ‌  ഒരിത്തിരി‌ കുടു‌തലു‌ണ്ട്‌‌. പേടി‌ക്കാനൊന്നുമില്ല‌, എങ്കിലും‌  സൂക്ഷിക്കണം‌‌!''‌  ‌

കുറച്ചു‌ ദിവസം‌ കഴിക്കാനയി‌ ഡോക്ടർ‌ എനിക്കൊ‌രു‌ മരുന്നെഴുതിത്തന്നു‌.  

‌പേടിക്കാനൊന്നുമില്ലെന്ന്‌ ഡോക്ടർ‌ പറ‌ഞ്ഞെങ്കിലും‌ കൊളസ്‌ട്രോ‌ൾ‌ എന്ന‌ വില്ലൻ‌   ക്രമേണ‌  എന്നേയും‌ പിടികൂടാൻ‌ തുടങ്ങുക‌യാണെന്നൊരു‌  തോന്നൽ‌ എന്റെ‌  മനസ്സിലും‌ കടന്നുകൂടി‌.  ഞാനത‌ത്ര‌ കാര്യമാക്കിയിരുന്നില്ലെങ്കിലും‌   ഭക്ഷണം‌ കഴിക്കാനിരിക്കുമ്പോഴൊക്കെ‌‌  ‌‌ഭാര്യ‌ ഇടക്കിടെ‌ എന്റെ‌ കൊളസ്‌ട്രോ‌ളിന്റെ‌ കാ‌ര്യം‌ ‌‌എന്നെ‌ ഓ‌ർ‌മ്മിപ്പിച്ചുകൊണ്ടിരുന്നു‌. വീട്ടിൽ‌ ‌എന്തെങ്കിലും‌ വിശേഷങ്ങളോ‌  സൽക്കാരങ്ങളോ‌  ഉണ്ടാവുമ്പോൾ‌ അവൾ‌  എനിക്ക്‌ മാത്രമായി‌ പ്രത്യേകം‌ ഭക്ഷണം‌ വിളമ്പിത്തരികയും‌  അതി‌ഥികളോടെല്ലാം‌ അതിന്റെ‌ കാ‌രണങ്ങൾ‌  വിശദീകരിക്കുകയും‌  ചെയ്തു‌.  ഇതെല്ലാമായപ്പോൾ‌  വാ‌‌ർദ്ധക്യസഹജമായ‌ രോഗങ്ങൾ‌ എന്നേയും‌ പിടികൂടിയതായി‌ ഞാൻ‌ മനസ്സിലുറപ്പിച്ചു‌.     

ഒരിക്കൽ‌ ഒ‌രു‌  യാത്ര‌ കഴിഞ്ഞ്‌  തിരിച്ചെത്തിയപ്പോൾ‌  എനിക്ക്‌ വല്ലാത്തൊരു‌  ക്ഷീണവും‌ വയ്യായ്കയും‌ അനുഭവപ്പെട്ടു‌‌. അതു‌ കണ്ടപ്പോൾ‌  ഭാര്യ‌  പറ‌ഞ്ഞു‌:‌  


''‌പ്രഷറോ‌ മറ്റോ‌ കൂടീട്ടുണ്ടാവും‌. ക്ലിനിക്കിൽ‌  പോയി‌ ഒന്നു‌ കൂടി‌   ടെസ്റ്റ്‌ ചെയ്തുനോക്കണം‌.''‌ 


ഞാൻ‌ പറ‌ഞ്ഞു:‌ 


''‌ഒരു‌ യാത്ര‌ കഴിഞ്ഞു‌‌വന്നതല്ലേ‌, രണ്ടുദിവസം‌ വിശ്രമിച്ചാൽ‌ അതങ്ങ്‌ മാറിക്കൊള്ളും‌.''‌‌ 


പക്ഷെ‌,  എന്തായാലും‌ ഡോക്ടറെ‌  കാണിച്ചുനോക്കണമെന്ന്‌  അവൾ‌ നിർബ്ബന്ധിക്കാൻ‌ തുടങ്ങി‌. കുറച്ച്‌ ദിവസ‌ങ്ങൾക്കുമുമ്പ്‌ അവളുടെ‌ കുടുംബത്തിലൊരാൾ‌  പ്രഷറ്‌ കൂ‌ടി‌  പെട്ടന്ന്‌ കുഴഞ്ഞുവീണു‌  മരിച്ച‌ സംഭവം‌   കൂ‌ടി‌ സാന്ദർഭികമായി‌ അവളെന്നെ‌  ഓർമ്മിപ്പിച്ചപ്പോൾ‌  ഞാനും‌ വല്ലാതെ‌ ടെൻഷനായി‌. അതുകൊണ്ടാവാം‌  എനിക്ക്‌ ചെറിയൊരു‌ തലകറക്കം‌ പോലെ‌ക്കവുമനുഭവപ്പെട്ടു‌. അതു‌ കണ്ട‌പ്പോൾ‌  അവൾക്കും‌ പേ‌ടിയായി‌. അവൾ‌ പറഞ്ഞു:‌ 


''‌ഇതിനുമുമ്പ്‌ ഇങ്ങനെ‌ ‌തലകറക്കമൊന്നുമുണ്ടാ‌‌വാത്ത‌ ‌ആളാണ്‌‌. കാ‌ര്യമായിട്ടെന്തോ‌ പ്രശനമുണ്ട്‌. എന്തായാലും‌ ഇന്നുതന്നെ‌ ഡോക്ടറെ‌ കാണിക്കണം‌.''‌ 


എന്നോടുള്ള‌ സ്നേഹം‌ കൊണ്ടാണ്‌‌ അവളും‌ മക്കളുമിങ്ങനെ‌ പറ‌യു‌ന്നതെന്ന്‌ മനസ്സിലാക്കിയ‌തിനാൽ‌  ഡോക്ടറെ‌ കാണാൻ‌ ഞാനും‌  സമ്മതിച്ചു‌. പരിശോധനയ്‌ക്കുശേഷം‌  ഡോക്ടർ‌ പറഞ്ഞു‌:‌


''‌പ്രശ്‌നമൊ‌ന്നുമില്ല‌, യാത്രാക്ഷീണം‌ കൊണ്ടായിരിക്കും‌‌.   ഒരു‌ ടോ‌ണിക്ക്‌ എഴുതിത്തരാം‌.''‌ 


പ്രശ്‌നമൊന്നുമില്ലെന്ന‌  ഡോക്ടറു‌ടെ‌ വാക്കുകൾ‌ എന്റെ‌ ഭാര്യക്ക്‌  തീരെ‌  ഇഷ്ടമായില്ല‌. ഡോക്ടർക്ക്‌ എന്റെ‌  രോഗം‌ കണ്ടെത്താനായില്ലെ‌ന്ന്‌ പുറ‌ത്തിറങ്ങുമ്പോൾ‌ അവളെന്റെ‌ ചെവിയിൽ‌ പറയുകയും‌ ചെയ്തു‌.  ആ ഡോക്ടർക്ക് ഒന്നുമറിയില്ലെന്നും നമുക്ക് മറ്റൊരു ഡോക്ടറെ കാണിച്ചുനോക്കാമെന്നും അവൾ മക്കളോടും‌  പറഞ്ഞു‌. 

എല്ലാം‌ കേട്ടപ്പോൾ‌  ഡോക്ടർ‌ക്ക്‌ കണ്ടുപിടിക്കാനാവാത്ത‌ ഏതോ‌ ഒരു‌ രോഗം‌ എനിക്കുണ്ടെന്ന്‌  ഞാനും‌ ഊഹിച്ചു‌.   ‌ഇതോടെ‌ ഞാൻ‌ അസ്വസ്ഥനാവുകയും‌  എന്റെ‌   പെരുമാറ്റ‌ത്തിൽ‌  അത്‌  പ്രകടമായിത്തുടങ്ങുകയും‌ ചെയ്തു‌. ‌

ഓരോ‌  ദിവസം‌ കഴിയും‌ തോറും‌  എനി‌ക്കെന്തോ‌ കാര്യമായ‌ അസുഖമുണ്ടെന്ന‌ തോന്നൽ‌  എന്റെ‌  ഉപബോധമനസ്സിൽ‌  വളർന്നുവലുതാവുകയായിരുന്നു‌. എനിക്ക്‌  വല്ലാത്ത‌ ക്ഷീണവും‌  ഉന്മേഷക്കുറവും‌ അനുഭവപ്പെടാൻ‌ തുട‌ങ്ങി‌.  ‌  സ്കൂൾ‌ അധ്യാപകനായ‌ ഞാൻ‌ പല‌ ദിവസങ്ങളിലും‌  ജോലിക്കുപോകാതെ‌    ലീവെടുത്തു‌.  ‌എന്റെ‌  രോഗലക്ഷണങ്ങൾ‌ സുഹൃത്തു‌ക്കളുമായി‌  വാട്സാപ്പിൽ‌ പങ്കുവെക്കുകയും‌ ഒരു‌ സമാധാനത്തിനായി‌ ഞാൻ‌ അവരുടെ‌ അഭിപ്രായങ്ങൾ‌ ചോദിച്ചറിയുകയും‌ ചെയ്തു‌. അങ്ങനെ‌  ഒരു‌ രോഗിയാണെന്ന്‌ ഞാൻ‌ സ്വ‌യം‌ അംഗീ‌കരിക്കുകയും‌  അത്‌ സുഹൃത്തുക്കളെല്ലാം‌ അറിയുകയും‌ ചെയ്തു‌. 


എന്റെ‌ രോഗ‌‌വിവരങ്ങൾ‌ അറിഞ്ഞു‌തുടങ്ങിയതോടെ‌  നാട്ടുകരും‌ സുഹൃ‌ത്തുക്ക‌ളുമൊക്കെയായി‌ ‌ചിലർ‌ എന്നെ‌ കാണാനായി‌ വീട്ടിലെത്തി‌.  സമയത്തും‌ അസമയത്തും‌ ‌ സന്ദർശകരായെത്തുന്ന‌ പലരും‌ രോഗത്തെക്കുറിച്ചും‌ അതിന്റെ‌ അടുത്ത‌ ഘട്ടത്തെക്കുറിച്ചുമൊക്കെ‌  ഒട്ടും‌  ഔചിത്യ‌‌ബോധമില്ലാതെ‌യും‌ സമയ‌ ബോധ‌മില്ലാതെയും‌  എന്നോട്‌ സംസരിക്കാ‌ൻ‌ തുടങ്ങി‌. ഇതോടെ‌ പലപ്പോഴും‌ എന്റെ‌  സ്വകാര്യതയും‌ വിശ്രമവും‌   താളം‌ തെറ്റി‌.  അലോപ്പതി‌ മരുന്ന്‌‌ കഴിച്ചുകൊണ്ടിരിക്കുന്ന‌ എന്നോട്‌  ഇംഗ്ലീഷ്‌  ‌മരുന്നിന്റെ‌ പാർശ്വ‌‌ഫലങ്ങളെ‌ക്കുറിച്ചും‌ ആ‌യുർവേദത്തിന്റേ‌യും‌  ഹോമിയോ‌ ചികിൽസയുടേ‌യും‌ മഹത്വങ്ങളെക്കുറിച്ചുമൊക്കെ‌ പലരും‌  വാ‌‌തോരാതെ‌ സംസാരിച്ചു‌.   ഇംഗ്ലീഷ്‌  മരുന്നു‌ കഴിക്കാ‌ൻ‌ തുടങ്ങിയാൽ‌  ജീവിതകലം‌ മുഴുവൻ‌ ആ‌ മരുന്ന്‌ മുടങ്ങാതെ‌  കഴിക്കേണ്ടി‌വരുമെന്നും‌ അതിനാൽ‌ പ്രകൃതിചികിൽസയാണ്‌‌ നല്ല‌തെന്നും‌  വേറെ‌ ചിലർ‌ എന്നെ‌ ഉപദേശിച്ചു‌. ചികിൽസാരംഗത്തെ‌ ചൂഷണങ്ങളെക്കുറിച്ചും‌ മരുന്ന്‌ കമ്പനികളുടെ‌  കച്ചവടതാല്പര്യങ്ങളെക്കുറിച്ചു‌മൊക്കെ‌ എനിക്ക്‌  നല്ല‌ ബോധ്യ‌മുണ്ടായിരുന്നെങ്കിലും‌   എല്ലാവരും‌ കൂടി‌  പറ‌യുന്നത്‌   കേട്ടപ്പോൾ‌ ഞാനാകെ‌  ‌ആശയക്കുഴപ്പത്തിലായി‌.   


ചെറിയൊരു‌ ജലദോഷം‌ വരുമ്പോഴേക്ക്‌  ഓടിച്ചെന്ന്‌‌ ഡോക്ടറെ‌ കാണിക്കുകയും‌  മരുന്ന്‌ വാങ്ങിക്കഴിക്കുകയും‌ ചെയ്യുന്ന‌വരെ‌  എതിർക്കാരുണ്ടായിരുന്ന‌ ഞാനും‌ ‌ ഇപ്പോൾ‌ മാറിമാറി‌ മരുന്ന്‌ വാങ്ങി‌‌ക്ക‌ഴിക്കാൻ‌ തുടങ്ങി‌.  സ്വന്തം‌ ശരീരത്തെ‌  രോഗം‌ പിടികൂടാൻ‌ തുടങ്ങു‌മ്പോൾ‌  പിന്നെ‌യാരും‌  ആദർശം‌ പറഞ്ഞിരിക്കാറില്ലല്ലോ‌. 

സ്വന്തം‌ ശരീരത്തിൽ‌ കടന്നുകൂടിയിരിക്കുന്ന‌ രോ‌ഗത്തെക്കുറിച്ചായിരുന്നു‌ പിന്നീടുള്ള‌ ദിവസങ്ങളിൽ‌   എന്റെ‌ ചിന്ത‌ മുഴുവൻ‌.  മാരകമായ‌  രോഗത്തെ‌യും‌ തുടർന്നുള്ള‌ മരണത്തേയും‌ അഭിമുഖീകരിക്കാൻ‌ എന്റെ‌ മനസ്സ്‌ പാകപ്പെടുകയാ‌യിരുന്നു‌. നാട്ടിലെ‌ ‌ചെറിയ‌ ആശു‌പത്രികളിൽ‌ നിന്നു‌തുടങ്ങി‌ നഗരത്തിലെ‌ വലിയ‌ ഹോസ്പിറ്റലിലേക്ക്‌ മറ്റുള്ളവർ‌ എന്നെ‌യും‌  കൊണ്ടുപോകുന്നത്‌  ഞാൻ‌   മനസ്സിൽ‌ സങ്കൽ‌പ്പി‌ക്കാൻ‌ തുടങ്ങി‌.  മരുന്നും‌ ചികിൽസയും‌ ഓപ്പറേഷനുമൊക്കെ‌യയി‌ ആശുപത്രി‌ മുറികളിൽ‌  തളർന്നു‌ കിടക്കുന്നതും‌  ‌ഐ‌സിയുവിൽ‌ മരണം‌ കാത്തു‌ കിടക്കുന്നതും‌ ഞാൻ‌ ഭാവനയിൽ‌ കാണാൻ‌ തുടങ്ങി‌.  അടുത്ത‌ ബന്ധുക്കളുടേയും‌ ഉറ്റവരുടേയും‌ സ്നേഹ‌സാമീപ്യം‌ ആഗ്രഹിക്കുന്ന‌  മരണസമയത്തുപോലും‌  ആർക്കും‌ പ്രവേശനാനുമതിയില്ലാത്ത‌ ഐ‌സിയുവിന്റെ‌ ഏകാന്തതയിൽ‌  കിടന്ന്‌  ‌മരിക്കേണ്ടി‌വന്ന‌  പല‌ സുഹൃത്തുക്കളു‌ടേയും‌ മുഖങ്ങൾ‌ എന്റെ‌  മനസ്സിൽ‌ തെളിഞ്ഞുവന്നു‌.   ഇനിയൊ‌രിക്കലും‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരില്ലെന്നുറപ്പുള്ള‌ ഒരാളെ‌ അടുത്ത‌ ബന്ധുക്കളിൽനിന്നുപോലുമ‌കറ്റി‌  ആശുപത്രി‌യിലെ‌ ഒറ്റപ്പെട്ട‌  മുറി‌കളിൽ‌  മരണത്തിന്‌‌ വിട്ടു‌കൊടുക്കുന്നതിനെ‌ എതിർക്കാറുണ്ടായിരുന്ന‌  ഞാനും‌ അവിടേ‌ക്ക്‌ തന്നെയാണല്ലോ‌ അവസാനം‌ എത്തിപ്പെടുന്നതെന്നോർത്ത്‌  മനസ്സ്‌ സങ്കടപ്പെട്ടു‌.  


ഏതായാലും‌  ടൗണിലെ‌ വലിയ‌ ഹോസ്പിറ്റലിൽ‌  വിദഗ്ദ‌ പരിശോധനക്കാ‌യി‌  ഞാനും‌ ഡേ‌റ്റ്‌  ബുക്ക്‌ ചെയ്തു‌കാത്തിരുന്നു‌.  ‌  അങ്ങനെ‌  ഒരു‌ ദിവസം‌ നഗരത്തിലെ‌ പേരുകേട്ട‌ വലിയ‌ ഹോസ്പിറ്റലിൽ‌ ഞങ്ങൾ‌  ചെന്നു‌.

ഒരു‌ ഭാഗ്യം‌ പോലെ‌ ‌എന്നെ‌ ‌പരിശോധിക്കാനെത്തിയ‌ ഡോക്ടർ‌  എന്റെ‌യൊ‌രു‌ സ്റ്റു‌ഡന്റ്‌ ത‌ന്നെയായിരുനു‌.  മുമ്പ്‌ ഞാൻ‌  പഠി‌പ്പിച്ച‌ സ്കൂളിലെ‌ മിടുക്കനായ‌ വിദ്യാർത്ഥി‌.  കണ്ടപ്പോൾ‌ തന്നെ‌ അവനെന്നെ‌  തിരിച്ചറിഞ്ഞു‌. അവൻ‌ ഇന്ന്‌  നഗരത്തിലെ‌ പ്രശസ്തനായ‌  ഡോക്ടറാ‌ണെന്നറിഞ്ഞപ്പോൾ‌ എനിക്കഭിമാനവും‌ സന്തോഷവും‌ തോന്നി‌.  വളരെ‌ ബഹുമാനത്തോടെ‌യാണ്‌‌  അവനെന്നോട്‌ വിശേഷങ്ങളെല്ലാം‌  ചോദിച്ചറിഞ്ഞത്‌.  പിന്നെ‌ വിശദമായി‌ പരിശോധിച്ചു‌. പഴയ‌ മെഡിക്കൾ‌ റിപ്പോർട്ടുകളെല്ലം‌ വായിച്ചു‌നോ‌ക്കി‌.  കുറച്ചു‌‌സമയം‌ ഞങ്ങൾ‌  പലതും‌ സംസാരിച്ചിരുന്നു‌. പിന്നെ‌  ഒരു‌ രഹസ്യമെന്ന‌‌പോലെ‌ ചെറു‌ചിരിയോടെ‌ അവനെന്നോട്‌ ഇങ്ങനെ‌  ‌പറഞ്ഞു‌:‌


''‌സാധാരണ‌യായി‌  ഇങ്ങനെ‌യൊരാൾ‌ ഹോസ്പിറ്റലിലെത്തിയാൽ‌ ഡോക്ടർമാ‌ർ‌   പതിവുപോലെ‌ പരിശോധിക്കും‌. രോഗമെന്താണെന്നറിയാൻ‌ കുറേ‌ ടെസ്റ്റുകൾക്ക്‌ വിധേയനാക്കും‌. അതിനായി‌ ചിലപ്പോൾ‌  അഡ്മിറ്റ്‌ ചെയ്യും‌‌.  പിന്നെ‌ കുറെ‌ മരുന്നെഴുതിക്കൊടു‌ക്കും‌. ‌ഒരു‌ രോഗവുമില്ലെന്ന്‌‌ രോഗിയായി‌ വന്ന‌ ഒരാളോട്‌ ഒരു‌  ഡോക്ടർ‌  തുറ‌ന്നുപറഞ്ഞാൽ‌  അയാൾ‌ ഇക്കാലത്ത്‌ നല്ലൊരു‌  ഡോക്‌ടറാ‌വില്ല‌. അങ്ങനെയുള്ള‌  ആശു‌പത്രികളി‌ലേക്ക്‌  ആളുകൾ‌വരാൻ‌ മടിക്കും‌.  ‌പക്ഷെ‌, എനിക്ക്‌ മാ‌ഷോട്‌‌ അങ്ങനെ‌ ചെയ്യാൻ‌ പറ്റി‌ല്ലല്ലൊ‌.''‌

അതും‌ പറഞ്ഞ്‌  ഡോക്ടർ‌ വീണ്ടും‌ ചിരിച്ചു‌. 

''‌രോഗങ്ങളില്ലാത്ത‌  ജീവിതം‌ വലിയൊരു‌  ഭാഗ്യം‌ തന്നെയാണ്‌‌. ദൈവസഹായം‌ കൊണ്ട്‌ മാഷിന്‌‌ കാ‌ര്യമായ‌ അസുഖങ്ങളൊന്നുമില്ല‌.  മാരകരോഗങ്ങളുമായി‌  നരക‌‌യാതന‌  അനുഭവിക്കു‌ന്ന‌വരും‌  പണമില്ലാത്ത‌തിനാൽ‌  വിദഗ്ദ‌ ചികിൽസ‌  ലഭിക്കാ‌ത്തവരുമായ‌ അനേകം‌ മനുഷ്യർ‌ നമുക്ക്‌ ചുറ്റുമുണ്ട്‌.''‌ അതും‌ പറഞ്ഞ്‌ ഡോക്ടർ‌ അല്പ‌ സമയം‌ മിണ്ടാതിരുന്നു‌.  


''‌പണ്ട‌ത്തെപ്പോലയല്ല‌, ഇന്ന്‌ ഡോക്ടർക്ക്‌ ഒരാളുടെ‌ രോഗം‌ നിർണ്ണയിക്കണമെങ്കിൽ‌  ഒരു‌ പാട്‌ ടെസ്റ്റുകൾ‌ നടത്തിയതിന്റെ‌ റിസൾറ്റ്‌ കിട്ടണം‌.  ഇതെ‌‌ല്ലാം‌ കഴിഞ്ഞ്‌ ചികിൽസ‌ തുടങ്ങുമ്പോഴേക്ക്‌ വലിയൊരു‌ സംഖ്യ‌ ചിലയായിട്ടുണ്ടാകും‌.  ന‌ല്ല‌ ചികിൽ‌സയും‌ മരുന്നും‌ ‌കിട്ടാ‌തെ‌ പലരും‌  പ്രയാസപ്പെടുമ്പോൾ‌ മറ്റു‌‌ചിലർ‌ രോഗങ്ങൾ‌ ആഘോഷമായി‌ കൊണ്ടുനടക്കുന്ന‌  കാ‌ലമാണി‌ത്‌.  എനിക്കും‌ മഷോട്‌ വേണമെങ്കിൽ‌ കുറേ‌ ടെസ്റ്റുകൾ‌ ചെയ്തുവരാൻ‌   പറ‌യാ‌മായിരുന്നു‌.  എന്നിട്ട്‌ ഏതെങ്കിലും‌ ഒരു‌ മാരക‌  രോഗത്തി‌ന്റെ‌ സംശയം‌ കൂടി‌ പറ‌യുകയാണെങ്കിൽ‌ പിന്നെ‌ എത്ര‌ ലക്ഷങ്ങൾ‌  മുടക്കാനും‌ നിങ്ങളും‌ ത‌യ്യാറാവുമാ‌യിരുന്നു‌.  കാരണം‌,  രോഗവും‌ മരണവും‌  ജീവിതത്തെ‌  കീഴ്പ്പെടുത്താൻ‌ തുടങ്ങുമ്പോഴാണല്ലോ‌ നമുക്ക്‌ ജീവിക്കാൻ‌ വല്ലാത്തൊരു‌ കൊതി തോന്നിത്തുടങ്ങുക‌.  അതിന്‌‌  പണം‌ ഒരു‌ പ്രശ്നമേ‌യാ‌വാറി‌ല്ലല്ലോ‌.‌  

എഴു‌പത്‌ വയസ്സുവരേയെങ്കിലും‌  ഓരോ‌ മനുഷ്യനും‌ യുവാവും‌ യു‌വതിയും‌ തന്നെയാണെന്നാണ്‌‌ എന്റെ‌ അഭിപ്രായം‌.  അവരെല്ലാം‌ ‌ആരോഗ്യ‌ത്തോ‌ടെയും‌ സന്തോഷത്തോടെയും‌ ജീവിക്കാൻ‌   ശാരീരിക‌‌ക്ഷമതയുള്ളവരും‌ അതിന്‌‌ അവകാശമുള്ളവരുമാണ്‌‌.  എന്നിട്ടും‌ എന്തുകൊണ്ടായിരിക്കും‌ നാല്പതും‌ അമ്പതും‌  വയസ്സാകുമ്പോഴേക്ക്‌ പലരും‌  വൃദ്ധരും‌  രോഗികളുമായിപ്പോകുന്നതെന്ന്‌ മാ‌ഷ്‌ എപ്പോഴെങ്കിലും‌ ചിന്തിച്ചുനോക്കീട്ടുണ്ടോ‌?  

‌‌ചെറിയൊരു‌ ജലദോഷ‌പ്പനിക്കു‌പോലും‌  എന്തുകൊണ്ടാ‌യിരിക്കും‌ ആളുകൾ‌ വിദഗ്ദ‌‌ചികിൽസ‌ തേടിപ്പോകുന്നത്‌‌?   മരണത്തെ‌ പേടിയുള്ളതുകൊണ്ടാണെന്ന്‌  ഒരു‌ പക്ഷെ‌  മാഷ്‌  മറുപടി‌ പറഞ്ഞേക്കാം‌. സത്യ‌ത്തിൽ‌  അതുതന്നെയാണ്‌‌ അതിനുള്ള‌ ഉത്തരം‌‌. 


ഞാനൊരു‌ ഫിലോസഫറൊന്നുമല്ല‌, എങ്കിലും‌ പറയാം‌. ഒരാൾക്ക്‌ ഈ‌ ഭൂമിയിൽ‌ നിശ്ചയിക്കപ്പെട്ട‌ സമയം‌ അവസാനിച്ചാൽ‌ അയാളെ‌ മര‌ണത്തിൽ‌ നിന്ന്‌ രക്ഷിക്കാൻ‌ ഒരു‌ ഡോ‌ക്ടർക്കും‌ കഴിയില്ല‌. അത്‌ ദൈവം‌ നിശ്ചയിച്ച‌ സമയത്ത്‌ നടക്കും‌;‌ അല്ല‌, അത്‌ ദൈവം‌ നിശ്ചയിച്ച‌ സമയത്ത്‌ മാത്രമെ‌ നട‌ക്കുകയുള്ളൂ‌..‌ മരണത്തിൽ‌ നിന്ന്‌ രക്ഷപ്പെടാനല്ല‌, ജീവിക്കുന്ന‌ കാലത്ത്‌ ആരോഗ്യത്തോടെയും‌ സന്തോഷത്തോടെയും‌ ജീവിക്കാനാണ്‌‌ നാം‌ ഡോക്ടറെ‌യും‌ ചികിൽസാരീതികളേയും‌ തെ‌രഞ്ഞെടുക്കേണ്ടത്‌.     

എല്ലാവർക്കും‌ ആരോഗ്യത്തോടെയും‌ സന്തോഷത്തോടെയും‌ ജീവിക്കാനുള്ള‌ സാഹചര്യം‌ ഈ‌ ഭൂമിയിലുണ്ട്‌. എങ്കിലും‌,  ജീവിത‌ സാഹ‌ചര്യങ്ങൾ‌ കൊണ്ടോ‌  അശ്രദ്ധ‌കൊ‌ണ്ടോ‌  ചിലപ്പോൾ‌ മനുഷ്യന്‌‌ രോഗങ്ങൾ‌ വരാം‌.  അതിന്റെ‌ ലക്ഷണങ്ങൾ‌ ശരീരം‌ കാണിച്ചുതുടങ്ങുമ്പോൾ‌  തീർച്ചയായും‌ ചി‌കിൽസിക്കുകയും‌ വേണം‌. 

സാറിന്റെ‌  ശരീരത്തിൽ‌  ഇപ്പോൾ‌ ഒരു‌ രോഗത്തിന്റേയും‌ ലക്ഷണ‌മി‌ല്ല‌. അത്‌ പറയാനാണ്‌‌ ഞാ‌നി‌ത്രയും‌ പറഞ്ഞുവന്നത്‌. പക്ഷെ‌, മനസ്സുകൊണ്ട്‌ നിങ്ങൾ‌ ഒരു‌ രോ‌ഗിയെ‌ ചുമന്നുകൊണ്ടു‌നടക്കുന്നുണ്ട്‌. 

ആദ്യം‌ മന‌സ്സിൽ‌ നിന്നും‌ ആ‌ രോഗിയെ‌ പുറത്താക്കണം‌. എന്നിട്ട്‌  ഇഷ്ടമുള്ള‌  ഭക്ഷണമൊക്കെ‌ കഴിച്ച്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങണം‌. ഭക്ഷണ‌മാ‌യാലും‌ അദ്ധ്വാ‌നമായാലും‌ ഒന്നും‌ അമിതമാവാതെ‌ നോക്കണം‌. ഒരിക്കലും‌ ഭയന്നു‌ ജീവിക്കരുത്‌, അത്‌ രോഗത്തേ‌യായാലും‌ മരണ‌ത്തേ‌യായാലും‌‌! ഭയത്തിൽ‌ നിന്നാന്‌‌ പല‌ രോഗങ്ങളും‌ ശരീര‌ത്തേയും‌ മ‌നസ്സിനേയും‌ കാർന്നുതിന്നാൻ‌  തു‌ടങ്ങുന്നത്‌. ഭയം‌ വി‌തച്ചുകൊണ്ടാന്‌‌ ആരോഗ്യ‌ രംഗത്തെ‌ കച്ചവടങ്ങൾ‌  വളർന്നുപന്തലിക്കുന്നത്‌. ഭയപ്പെടാൻ‌ ആളുകളുള്ള‌തുകൊണ്ടാണ്‌‌ അവയെല്ലാം‌ നിലനിൽക്കുന്നത്‌...''‌  


ഡോക്ടറു‌ടെ‌ വാക്കുകൾ‌ എന്റെ‌ ചിന്തകളെ‌ മാറ്റിമറിച്ചു‌.  പുതിയൊരു‌ തിരിച്ചറിവുമായിട്ടായിരുന്നു‌ ഞാനന്ന്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌. പിന്നീടുള്ള‌ ദിവസങ്ങളിൽ‌  ഇല്ലാത്ത‌ രോഗത്തെക്കുറിച്ചായിരുന്നില്ല‌, സുന്ദരമായ‌ ജീവിതത്തെക്കുറിച്ചായിരുന്നു‌ ഞാൻ‌ ‌ചിന്തിച്ചിരുന്നത്‌. സ്കൂൾ‌ അധ്യാപകനായ‌ ഞാൻ‌ എന്റെ‌  ‌ജോലിയിൽ‌ സന്തോഷം‌  കണ്ടെത്തി. ഒഴിവുദിവസങ്ങളിലൊന്നും‌ ‌ഞാൻ‌ അലസനായി‌ ഇരുന്നില്ല‌.  കുടുംബ‌ സന്ദർശനത്തിനും‌ പ്രിയപ്പെട്ടവരോടൊപ്പം‌ ‌സംസാരിച്ചിരിക്കാനും‌  തമാശ‌കൾ‌ പറ‌ഞ്ഞ്‌ ചിരിക്കാനുമൊക്കെ‌  ഞാൻ‌ സമയം‌  കണ്ടെത്തി‌.  ‌നേരം‌  നോക്കി‌യല്ല‌, നന്നായി‌  വിശക്കുമ്പോൾ‌, ‌അരവയർ‌ നിറയുന്നവരെ‌ മാത്രം‌  ഭക്ഷണം‌ കഴിക്കാൻ‌ ഞാൻ‌ ശീലിച്ചു‌.  ‌ഇഷ്ടമുള്ളതൊക്കെ‌ കഴിക്കുമെങ്കിലും‌ ഒന്നും‌ അമിതമാവാതെ‌ ശ്രദ്ധിച്ചു‌.   ധ്യാനവും‌ വ്യായാമവുകമൊക്കെ‌ മുടക്കമില്ലതെ‌ ചെയ്തു‌. നേരത്തെ‌ ഉറങ്ങും‌. നേര‌ത്തെ‌ ഉണരും‌. ആരോടും‌ മനസ്സിൽ‌ വെറുപ്പ്‌  കൊണ്ടുനടന്നില്ല‌.   എല്ലാ‌ മനുഷ്യരേയും‌ സ്നേഹിക്കാൻ‌ തുടങ്ങിയപ്പോൾ‌ അവരിൽ‌ നിന്ന്‌‌ എനിക്കും‌ സ്നേഹം‌ തിരിച്ചുകിട്ടാൻ‌ തുട‌ങ്ങി‌. നല്ല‌ ചിന്തകൾ‌ മനസ്സിൽ‌ വന്നുനിറഞ്ഞപ്പോൾ‌ വലിയ‌  സന്തോഷവും‌  ഉന്മേഷവും‌ എനിക്കനുഭവപ്പെട്ടു‌.  ആ‌ സന്തോഷമായിരിക്കാം‌   പുതിയ‌ ഊർജ്ജമായി‌, രോഗപ്രതിരോധശേഷിയായി‌ എന്റെ‌   ശ‌രീരത്തിന്‌‌  തിരിച്ചുകിട്ടുന്നതെന്ന്‌ ‌ ഞാൻ‌ വിശ്വസിക്കുന്നു‌.  


ജീവിതത്തിൽ‌ ഇനിയും‌ ചെയ്യാൻ‌ ബാക്കിയുള്ള‌  നല്ല‌ കാര്യങ്ങളിൽ‌ മാത്രം‌ ശ്രദ്ധിച്ചുകൊണ്ട്‌, രോഗത്തെ‌യും‌ മരണത്തേയും‌ ഭയക്കാതെ‌,  ഞാനിന്ന്‌  സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങുകയാണ്‌‌.  

അതും‌ പറ‌ഞ്ഞ്‌  സുഹൃത്ത്‌  വീണ്ടും‌ ഹൃദ്യമായി‌ ചിരിച്ചപ്പോൾ‌  പ‌റ‌ഞ്ഞറിയിക്കാനാവാത്തൊരു‌  പോസിറ്റീവ്‌ എനർജി‌ എന്റെ‌യു‌ള്ളിലേക്ക്‌ വന്നുനിറയുകായായിരുന്നു‌.

...................................

റസാഖ്‌ വഴിയോരം‌ 

..................................

Posted FB Vazhiyoram Stories

Tuesday, September 20, 2022

ABOUT VAZHIYORAM WIKIPEDIA

 റസാഖ് വഴിയോരത്തിന് ആദരവും

പുസ്തക പരിചയവും കഥ, കവിത, കാര്‍ട്ടൂണ്‍ രചനയിലൂടെയും, ഹോം സിനിമ, ആനിമേഷന്‍ നിര്‍മാണത്തിലൂടെയും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് റസാഖ് വഴിയോരം. കോഴിക്കോട് ജെ. ഡി. റ്റി. ഇസ്ലാം അനാഥശാല, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, ഫാറൂഖ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയ റസാഖ് പഠനകാലത്തുതന്നെ കലാരംഗത്ത് തന്റെ കഴിവ് തെളിയിച്ചിരുന്നു. പ്രവാസ ജീവിതകാലത്ത് ഖത്തറിലെ പ്രശസ്ത ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഉള്‍പ്പെടെ കാര്‍ട്ടൂണുകള്‍ വരയ്ക്കാറുണ്ടായിരുന്ന റസാഖിന്റെ ആനിമേഷന്‍ ചിത്രങ്ങളില്‍ പലതിനും സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനായിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പുതുതലമുറയെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം 'ക്യാരറ്റ് ക്രിയേഷന്‍' എന്ന പേരില്‍ ഒരു ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. കൊടിയത്തൂരിലെ ഒരു കലാ കുടുംബത്തില്‍ പിറന്ന റസാഖിന്റെ സഹോദരങ്ങളാണ് ഹോം സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സലാം കൊടിയത്തൂരും, സിദ്ധീഖ് കൊടിയത്തൂരും, കെ.പി. മുനീറും. തന്റെ ബാല്യകൗമാര കാലഘട്ടങ്ങള്‍ ഓര്‍ത്തെടുത്ത് റസാഖ് എഴുതിയ 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍' എന്ന പുസ്തകം നാടിന് പരിചയപ്പെടുത്തുന്നതിനും കഥാകാരന് നാടിന്റെ സ്‌നേഹാദരവ് സമ്മാനിക്കുന്നതിനുമായി സെപ്റ്റംബര്‍ 11 ഞായര്‍ രാത്രി 7 മണിക്ക് ചെറുവാടി ആലുങ്ങല്‍ പാരമൗണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊ തുചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പാര്‍ലിമെന്റിലെ ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഇടിമുഴക്കം, മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ കേരളത്തിന്റെ അഭിമാന പുത്രന്‍ ശ്രീ. ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് കഥാകാരന് ദേശത്തിന്റെ ആദരവ് സമ്മാനിക്കും. സൂഫി പറഞ്ഞ കഥ, ദൈവത്തിന്റെ പു സ്തകം തുടങ്ങിയ നിരവധി സാഹിത്യകൃതികള്‍ കേരളത്തിന് സമ്മാനിച്ച പ്രശസ്ത സാഹിത്യകാരന്‍ മലയാള സാഹിത്യത്തിലെ ചൈതന്യ സാനിധ്യം ശ്രീ. കെ. പി. രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിക്കും. ട

Saturday, August 20, 2022

BOOK REVIEW 03

 വായന:‌

................‌
ഇ‌.‌ അബ്ദുൽ‌ കബീർ‌
പ്രിൻസിപ്പൽ‌,
ജെ‌.ഡി‌.റ്റി‌. ഇസ്‌‌ലാം‌
ഹയർ‌ സെക്കൻഡറി‌ സ്കൂൾ‌
വെള്ളിമാടു‌കുന്ന്‌
..............................
അ‌നാഥായലത്തിലെ ഗതകാലജീ‌വിതം പശ്ചാത്തലമാക്കി
റസാഖ് വഴിയോരം രചിച്ച കൃതിയാണ്‌‌ '‌അത്താഴം വിളമ്പിത്തന്ന നക്ഷത്ര‌ങ്ങൾ‌!'
‌ഓർഫനേജ്‌ ജീവിത‌കാലത്തെ ഓർമകളോടൊപ്പം കണ്ണീരും കിനാവും നിറഞ്ഞ ബാല്യകാല സ്മൃതികളും ഈ‌ കൃതിയിൽ‌ ഇതൾ‌ വിരിയുന്നു‌. ‌
അരനൂറ്റാണ്ടിനു‌മുമ്പത്തെ ജീവിതാനുഭവങ്ങൾ ഭാവനയു‌ടെ ചായം ചാലിക്കാതെ യഥാർ‌ത്ഥമായി, സൂക്ഷ്മമായി കൃതി‌യിൽ ആവിഷ്കരിക്കുന്നു‌. കഥാകാരൻ‌ തന്റെ സ്മര‌ണകൾ പുനഃ‌സൃഷ് ടിക്കു‌മ്പോൾ വായനക്കാരും ഗതകാ‌ല സ്മരണകളുടെ തീരമണയുകയാണ്‌‌.
പുതുതലമുറക്ക് അത്ര പരിചി‌തമല്ലാത്ത ദാരിദ്ര്യവും ബുദ്ധിമു‌ട്ടുകളും ചെറുപ്പത്തിൽ അനുഭ‌വിക്കേണ്ടി‌വന്ന, രക്ഷിതാക്കളു‌ണ്ടായിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അനാഥാലയ‌ത്തിലെത്തിപ്പെട്ട കൊച്ചുമനസ്സി ന്റെ വിഹ്വലതകളും സ്വപ്നങ്ങ‌ളും പ്രതീക്ഷകളുമാണ് ഈ കൃ‌തി പങ്കുവെയ്ക്കുന്നത്. മാതാപി‌താക്കൾ ജീവിച്ചിരിക്കെ അനാഥ‌മായിപ്പോയ ബാല്യങ്ങൾക്കു കൂടിയാണ് കൃതി സമർപ്പിച്ചിരി‌ക്കുന്നത്.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന‌, ഗ്രാമീണ സൗഭാഗ്യങ്ങളിൽ അഭിരമിക്കാൻ താല്പര്യമുള്ള ഒരു ബാലന്റെ നഷ്ടസൗഭാഗ്യ‌ങ്ങളുടെ ചിത്രീകരണം മാത്രമല്ല ഈ കൃതി. താനെത്തിപ്പെട്ട പു‌തിയ ലോകത്തെ അവൻ ക്രമേ‌ണ മനസാവരിക്കുന്നതും അവി‌ടത്തെ പല നഷ്ടങ്ങളും തീരാ‌വേദനയായി അവശേഷിക്കുന്ന‌തും കൃതിക്ക് പുതിയൊരു മാ‌നം നൽകുന്നു.
നിരാശ്രയരുടെ ആശാകേന്ദ്രം എന്ന നിലയ്ക്കാണ് റസാഖും ജെ.ഡി.ടി യിൽ‌ എത്തു‌ന്നത്. അന്നത്തെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും സൗ‌ഹൃദത്തിന്റെ പകരം വെക്കാനി‌ല്ലാത്ത ഊഷ്മളതയാണ് അദ്ദേ‌ഹത്തിന് ഇന്നും ജെ.ഡി.ടി ഇസ്‌ലാം. സ്ഥാപനത്തിന്റെ ശില്പി‌കളെയും അമരക്കാരെയും
ജീ‌വനക്കാരെയും സഹകാരികളെ‌യും സ്നേഹത്തോടും ആദര‌വോടും കൂടി മാത്രമേ ഇന്നും അദ്ദേഹത്തിന് സ്മരിക്കാൻ കഴിയുന്നുള്ളൂ‌.
ചരിത്രമുറങ്ങുന്ന ജെ.ഡി.ടി ഇസ്ലാമിന്റെ ഇന്നലെകളിലേ‌ക്ക് ഓർമകളിലൂടെ ഒരു മടക്ക‌മാണ് ഈ കൃതി. കണ്ണീരിന്റെ ന‌നവും ആശ്വാസത്തിന്റെ കുളി‌രും പ്രതീക്ഷയുടെ തെളിച്ചവും ബന്ധങ്ങളുടെ ഊഷ്മളതയും ഇവിടെ മിന്നി മറയുന്നു. ജെ.ഡി.ടിയിലെ അനുഭവങ്ങ‌ളോടൊപ്പം സ്വന്തം ബാല്യകാ ലാനുഭവങ്ങൾകൂടി ഇഴ‌ ചേർ‌ത്ത്‌ കൃതി രചിച്ചിരിക്കുന്ന
റസാഖ് വഴിയോരത്തിന്റെ അ‌നുഭവ വിവരണം ഏറെ ഹൃദ്യ‌വും ആസ്വാദ്യകരവുമാണ്. അ‌ദ്ദേഹത്തിന്റെ ഭാവനാത്മകവും വർണനാത്മകവുമായ ശൈലി നമ്മെ വിസ്മയിപ്പിക്കുന്നതാണ്. കൈത്തഴക്കം വന്ന ഒരെഴുത്തു കാരന്റെ വർണനാചാതുര്യം കഥ‌യിൽ അനുഭവവേദ്യമാണ്. വായനയുടെ രസച്ചരട് മുറിയാതെ‌ അനുവാചക‌രെ ആനയിച്ചു കൊ‌ണ്ടു പോകുന്ന‌ മാന്തികത‌ ആ‌ രസികൻ‌ ശൈലിക്കുണ്ട്‌.
“‌അനാഥാലയ‌ത്തിലെ പുതു‌സൗ‌ഹൃദങ്ങളുടെ പൂമര‌ങ്ങളിൽ നിന്ന് പൂ‌ക്കളും ഇലകളും വീണ് നാടിനെക്കു‌റിച്ചും വീടിനെക്കു‌റിച്ചുമുള്ള ഓർമ‌കൾ പലതും ഇതിന‌കം മൂടിക്കഴിഞ്ഞി‌രുന്നു.''‌
"സ്വന്തമായി കണ്ടെത്തി‌യ വഴിയിലൂടെയാണ് പുഴയൊ‌ഴുകുന്നത്. പുഴയും കാലവും ഒ‌രു പോലെയാണ്, പിന്നോട്ടൊഴു‌കാൻ കഴിയാത്ത പ്രതിഭാസ‌ങ്ങൾ!''‌
''‌കാലപ്രവാഹത്തിന്റെ ക‌രയിൽ മൗനം പുതഞ്ഞിരിക്കെ ആത്മാ‌തമാവിന്റെ ചില്ലയിൽ സ്വച്ഛ‌സ്മൃതികൾ മഴനനഞ്ഞു",
"മണ്ണിലു‌റങ്ങുന്ന വിത്തുകളെ മഴത്തു‌ള്ളികൾ ചുംബിച്ചുണർത്തുന്ന പോലെ മനസ്സിലുറങ്ങുന്ന ഓർമ‌കളെ ആരോ തൊട്ടുണർത്തിയ‌പ്പോൾ കണ്ടു‌മറഞ്ഞ കാഴ്ചക‌ളും കേട്ടു‌പതിഞ്ഞ ശബ്ദങ്ങ‌ളും വീണ്ടും കണ്ണു തുറന്നു..''‌ തു‌ടങ്ങിയ വശ്യവും ആലോച‌നാമൃതവുമായ റസാഖിയൻ ശൈലിയുടെ ചില ഉദാഹരണ ങ്ങൾ മാത്രം.
ജീവിതത്തിന്റെ ഫിലോസഫി കണ്ടെത്തിയ എഴുത്തുകാരനാണ്‌‌ റസാഖ് വഴിയോരം. കൃതി‌യിൽ പലയിടത്തായി കാണുന്ന ജീവിതാവബോധത്തെക്കുറിച്ചു‌ള്ള പരാമർശങ്ങൾ ജീവിതത്തെ‌ക്കുറിച്ച് എഴുത്തുകാരനുള്ള കൃ‌ത്യമായ ദർശനം വ്യക്തമാക്കു‌ന്നവയാണ്.
''‌പറഞ്ഞുകൊണ്ടിരിക്കെ മുറിഞ്ഞുപോകുന്ന വാ‌ക്കുകൾ പോലെയാണ് ആകസ്‌മിക മരണങ്ങൾ"
"ഓർമകളുടെ ലോകത്ത് ഒരേ പ്രായമാണെല്ലാ‌വർക്കും. അവിടെയാർക്കും ശ‌രീരങ്ങളില്ല, ജീവിക്കുന്നവരും മ‌രിച്ചവരുമൊക്കെ മന്ദസ്മിതം തൂകി ഇടകലർന്നങ്ങന്നെയിരി‌ക്കും. ഒന്ന് കൈകൊട്ടി വിളി‌ച്ചാൽ നിമിഷാർദ്ധത്തിൽ അവർ ഓടിയെത്തും.''‌
''‌നീലാകാശ‌ത്ത്‌ ഒഴുകിപ്പരക്കുന്ന വെള്ള‌മേഘങ്ങൾ ക്രമ‌രഹിതമായി കോ റിയിടുന്ന നിഗൂഢ‌ചിത്രങ്ങൾ പോലെയാണ് മനുഷ്യജീവിത‌വും. എത്ര ക്ഷണനേരം കൊ‌ണ്ടാണ് അവയുടെ രൂപഭാവ‌ങ്ങൾ മാറി‌മറയുന്നത്..''‌ തുടങ്ങി‌യ ഭാഗങ്ങൾ വിനിമയം ചെയ്യു‌ന്ന ആശയങ്ങൾ ഒറ്റവായന‌യിൽ ഒതുങ്ങുന്നതല്ല. ജീവിത‌ത്തെക്കുറിച്ച് ഗൗരവപൂർണ്ണമാ‌യ ആലോചനകളിലേക്ക് അവ നമ്മെ നയിക്കുന്നു.
ഭൂതവർത്തമാനങ്ങളുടെ സമഞ്‌ജസ സമന്വയം കൃതിയിൽ കാണാം. അനാഥശാലാ ജീവിത‌സ്മരണകളിലൂടെ വിദൂര ഭൂത‌കാല സ്മരണകളിലേക്കും വാ‌യനക്കാരെ കൈപിടിച്ചു‌നട‌ത്തുന്ന ഗ്രന്ഥകാരന്റെ മിടുക്ക് വിസ്മയകരമാണ്.
മനുഷ്യന്റെ നന്മകൾ തൊട്ടറി‌യുന്ന എഴുത്തുകാരനാണ് റ‌സാഖ് വഴിയോരം. ഉപ്പ‌യും ബന്ധു‌ക്കളും സുഹൃത്തുക്കളും നാട്ടുകാരും സമൂഹവു‌മെല്ലാം നന്മയുടെ ആൾരൂപങ്ങ‌ളായാണ് അവതരിപ്പിക്കപ്പെടു‌ന്നത്. ജീവിതം എത്രമേൽ തീ‌ക്ഷണമായി അനുഭവപ്പെടു‌മ്പോഴും അതിൽ ആരെയും കു‌റ്റപ്പെടുത്തുകയോ പിറുപിറുക്കു‌കയോ ചെയ്യാതെ എല്ലാവരിലെ‌യും നന്മയും സത്യസന്ധതയും ആത്മാർത്ഥതയും കണ്ടെത്താ‌നാണ് ശ്രമിച്ചത്.
"അത്താഴം വി‌ളമ്പിത്ത‌ന്ന നക്ഷത്രങ്ങൾ" എ‌ന്ന ഗ്രന്ഥനാമം തന്നെ ആഴമേറി‌യ കൃതജ്ഞതാ വിചാരത്തിൽ നിന്ന് ഉത്ഭവിച്ചതായാണ് മനസ്സി‌ലാക്കാൻ കഴിയുന്നത്.‌ ഗ്രാമവും ഗ്രാമീണതയും ഗ്രാ‌മ‌നന്മകളും ഈ കൃതിയിലൂടെ
പുനർജനിക്കുന്നു. നാട്ടറിവുക‌ളും നാടൻ കഥകളും ഉചിത‌സ‌ന്ദർഭങ്ങളിൽ കൃതിയിൽ ഇടംപി‌ടിച്ചിട്ടുണ്ട്. അങ്ങനെ ബാല്യകാ‌ല സ്മരണകളോടൊപ്പം കൃതി
ദേശത്തിന്റെ ചരിത്രം കൂടിയാ‌യി മാറുകയും ചെയ്യുന്നു. താൻ കടന്നു‌വന്ന വഴികളി‌ലേക്കും കേട്ടറിഞ്ഞ പഴമകളി‌ലേക്കും കണ്ടറിഞ്ഞ കാഴ്ചകളി ലേക്കുമുള്ള തിരിഞ്ഞുനോട്ടമാ‌ണ് ഈ കൃതി. ആ ചരിത്രാംശ‌ങ്ങൾ പിൻതലമുറക്കായി കരു‌തിവെക്കുന്നു എന്ന മഹദ്‌ദൗ‌ത്യമാണ് ഈ കൃതിയിലൂടെ
‌റ‌സാഖ് വഴിയോരം നിർവ്വഹിച്ചി‌രിക്കുന്നത്.
“കാല‌നൈരന്തര്യ‌ത്തിന്റെ ഏതൊക്കെയോ സ‌ന്ധികളിൽ പിറകെ വരുന്നവർക്കായി‌ മുൻ‌തലമുറ‌ കാവലിരുന്നു. സ്വ‌പ്ന സാക്ഷാത്കാരങ്ങളിലേക്ക് പുതുതലമുറക്ക്‌ എളുപ്പത്തിൽ ചെന്നെത്താൻ പാകത്തിൽ വഴികളൊരുക്കി‌വെച്ചാണ് പഴയ‌ തലമുറ‌ കാ‌ലതിരശ്ശീലക്കു പിന്നിലേക്ക് മറ‌ഞ്ഞുപോയത്. ആ വഴികളിലു‌ടെ അനായാസം പാഞ്ഞു‌പോ കുന്നവർ ഒരു മൗന‌പ്രാർത്ഥന‌യെങ്കിലും മുൻ‌‌ഗാമികൾക്കായി‌ കരുതി വെയ്‌ക്കണം' എന്ന വാക്കുകൾ ഗ്രന്ഥ‌രചനയിലൂടെ അന്വർത്ഥ‌മാക്കപ്പെട്ടു എന്ന് നിസ്സംശയം പറയാം.
ദേശീയസ്വാതന്ത്ര്യസമ‌ര ചരിത്രത്തിന്റെ ബാക്കിപത്രമെ‌ന്നോണം സ്ഥാ‌പി‌ത‌മാ‌യ ജെ.ഡി.ടി ഇസ്ലാം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈ ധന്യമു‌ഹൂർത്തത്തിൽ, സ്ഥാപനത്തിന് കൈവന്ന വലിയ ആദരവായി ഈ കൃതിയെ കാണാം. ഒരു നൂ‌റ്റാണ്ടിന്റെ കർമയാത്രയിൽ റസാ‌ഖ് വഴിയൊരത്തെ പോലെ സർഗ‌ധനരും പ്രതിഭാസമ്പന്നരുമായ ഒ‌ട്ടേറെ പേരെ കൈപിടിച്ചുയർ‌ത്താൻ സ്ഥാപനം നിമിത്തമായി എ‌ന്ന‌തി‌ന്റെ നേർ‌സാക്ഷ്യം!
‌ജെ.ഡി.ടി ഇസ്ലാമിന്റെ സേവന‌ചരിത്രത്തിൽ സ്ഥാപിക്കപ്പെട്ട മ‌റ്റൊരു സ്മാരകശിലയാകുന്നു റ‌സാഖ് വഴിയോരത്തിന്റെ '‌അത്താഴം വിളമ്പിത്തന്ന നക്ഷത്ര‌ങ്ങൾ‌' എന്ന‌ കൃതി.
.......................................
ഇ‌.‌ അബ്ദുൽ‌ കബീർ‌

BOOK REVIEW 02

 

താങ്ക്സ്, മുഹമ്മദ് സാദിഖ്..🙏😊
വാ‌യനക്കാ‌രന്റെ ഭാ‌ഗത്ത്‌ നിന്നും‌ സ്വന്തം‌ എഴുത്തിനെപ്പറ്റി‌ കേൾക്കുന്നത്‌ ഹൃദ്യമായ അ‌നുഭവമാ‌ണ്‌. ആസ്വദിച്ചുകൊണ്ടെഴുതിയ വരികൾ‌ കണ്ടപ്പോൾ‌ വല്ലാത്തൊരു‌ സന്തോഷം‌..!
‌വാ‌യന‌ പങ്കുവെച്ചതിന്‌‌‌ ഒരു‌ പാട്‌ നന്ദി‌‌!
റസാഖ്‌ വഴിയോരം‌ 🥰
.........................................

പുതിയ മദ്രസയും

പഴയ മദ്രസയും
.....................................
റസാഖ് വഴിയോരം എഴുതിയ ഓര്മക്കുറിപ്പുകളാണ് അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്. റസാഖിനെ നിങ്ങള്ക്കും പരിചയമുണ്ട്. ഏറെ ജനപ്രീതി നേടിയ പരേതന് തിരിച്ചു വരുന്നു എന്ന ഹോംസിനിമയുടെ കഥാകൃത്ത്. സലാം കൊടിയത്തൂര് സംവിധാനം ചെയ്ത ആ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും റസാഖ് തന്നെ. പ്രവാസികളുടെ കരളലിയിക്കുന്ന ജീവിതം അതീവ ഹാസ്യാത്മകയായി അവതരിപ്പിക്കാന് സംവിധായകനു കഴിഞ്ഞത് റസാഖിന്റെ രചനാ വൈഭവം തന്നെ. ഒരു നാടക കാലത്താണ് റസാഖിനെ പരിചയപ്പെടുന്നത്. വയറു നിറഞ്ഞാല് എനിക്ക് വിശക്കാറില്ല എന്നായിരുന്നു റസാഖ് രചന നിർവഹിച്ച ആ നാടകത്തിന്റെ പേര് എന്നാണ് ഓര്മ. ഓമശ്ശേരിയിലെ ഒരു വേദിയില് അവതരിപ്പിച്ച ആ നാടകം കണ്ട് കാണികള് ആര്ത്തു ചിരിക്കുന്നത് ഇപ്പോഴും ഓര്മയുണ്ട്. പട്ടിണിയുടെ കഥ പറയുമ്പേഴും ജനങ്ങളെ ചിരിപ്പിക്കാന് വല്ലാത്തൊരു കഴിവുണ്ട് റസാഖിന്. (കാർട്ടൂണാണ് റസാഖിൻ്റെ പ്രതിഭ വിലസുന്ന മറ്റൊരു രംഗം).
ഇപ്പോഴിതാ, അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള് എന്ന റസാഖിന്റെ പുസ്തകം കണ്ണീരോടെ വായിക്കുമ്പോഴും ചെറിയ ചിരിയുടെ അലകള് നമ്മെ വന്നു പൊതിയും. പത്തു നാല്പതു വര്ഷം മുമ്പ് കേരളത്തിലെ ഏതു ഗ്രാമത്തിന്റെ ചരിത്രവും ചിത്രവും റസാഖ് ഈ പുസ്തകത്തില് വരച്ചു വെച്ച പോലെയാണ്. ദിരദ്രരായ മാതാപിതാക്കള്, കൈവിരലിലൊടുങ്ങാത്തത്രയും മക്കള്, കടുത്ത പട്ടിണി, മാതാപിതാക്കള് ജീവിച്ചിരിപ്പുണ്ടെങ്കിലും അനാഥാലയങ്ങളില് കഴിയാന് വിധിക്കപ്പെട്ട ഹതഭാഗ്യരായ മക്കള്. അവരെ അഗതികള് എന്നു വിളിക്കും. വിശുദ്ധ ഗ്രനഥങ്ങളില് യതീമിനൊപ്പം ചേര്ത്തു പറയുന്ന മിസ്‌കീന്. അങ്ങനെ ഒരു യതീംഖാനയില് മിസ്‌കീനായി ചെന്നു പെട്ട ബാല്യത്തിന്റെ ഓര്മകളാണ് അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള് എന്ന പുസ്‌കത്തിന്റെ പ്രതിപാദ്യമേറെയും.
ഒപ്പം, മലബാറിലെ ഏതു ഗ്രാമത്തിലും അക്കാലത്ത് മനുഷ്യര് അനുഭവിച്ച ജീവിത ദുരിതങ്ങളും ആഖ്യാനം ചെയ്യപ്പെടുന്നു.
അനാഥാലയത്തിലെ അനുഭങ്ങളേയും അവസ്ഥകളേയും നന്ദിയോടെ ഓര്ക്കുമ്പോഴും കുരുന്നു കുട്ടികളെ പലതരം ബാലവേലകള്ക്ക് ഉപയോഗിക്കുന്ന ചില സന്ദര്ഭങ്ങള് പറയാതെ പറയുന്നുണ്ട് പുസ്തകത്തില്. മണ്ണു ചുമക്കുക, വിറക് കീറുക, പശുവിനെ തീറ്റുക, കക്കൂസ് വൃത്തിയാക്കുക തുടങ്ങിയ ജോലികള് കുട്ടികളെകൊണ്ട് ചെയ്യിക്കുന്ന അനാഥാലയങ്ങളുണ്ട്. ഒരു അനാഥാലയത്തില് പഠിച്ച എനിയ്ക്ക് അത്തരം സന്ദര്ഭങ്ങളെ അവിശ്വസിക്കേണ്ടതില്ല.
പുസ്തകത്തില് പറയാതെ പറയുന്ന മറ്റൊരു വസ്തുതയുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളെന്ന നാട്യത്തില് കേരളത്തില് രംഗത്തു വന്ന ചില ഇസ്ലാമിക പ്രസ്ഥാനങ്ങള് നാട്ടുമ്പുറങ്ങളില് ഒരുമയോടെ കഴിഞ്ഞിരുന്ന മുസ്ലിം മനസ്സുകളില് എങ്ങനെ വിഭാഗീയത സൃഷ്ടിച്ചുവെന്നതാണ് അത്. റസാഖിന്റെ നാട്ടില് രണ്ട് മദ്രസകളുണ്ട്. പഴയ മദ്രസയും പുതിയ മദ്രസയും. ഒരുമിച്ചു കളിച്ചും രസിച്ചും കഴിയുന്ന കുട്ടികള് എന്തിനാണ് രണ്ട് മദ്രസകളിലേക്ക് പോകുന്നതെന്നു മനസ്സിലാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുണ്ട് റസാഖിന്റെ ഓര്മകളില്. റസാഖിൻ്റെ നാട്ടിലെ മാത്രം കഥയല്ല അത്. സത്യത്തില് കേരള മുസ്ലിംകളുടെ മത രംഗത്ത് പില്ക്കാലത്ത് സംഭവിച്ച വലിയ മാറ്റങ്ങളുണ്ടാക്കുന്നത് ഈ മദ്രസാ മാറ്റം തന്നെയാണ്. ആ പുത്തന് പ്രസ്ഥാനക്കാര് കേരള മുസ്ലിംകളെ രണ്ടും മൂന്നുമൊക്കെയാക്കി. നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നിട്ടു കൂടി റസാഖിന്റെ ബാപ്പ മരിക്കുമ്പോള് മയ്യിത്തിനെ പള്ളിയിലേക്ക് ആനയിക്കാനോ മയ്യിത്ത് നമസ്‌കരിക്കാനോ നാട്ടിലെ വലിയൊരു വിഭാഗം തയാറാകുന്നില്ല. വിട്ടു നിന്നവരായിരുന്നില്ല കുറ്റക്കാര്. അവര്ക്ക് അന്നോളം പരിചയമില്ലാത്ത പുതിയൊരു ഇസ്ലാമിനെ അവതരിപ്പിച്ചവര് തന്നെയാകും കുറ്റക്കാര്. അതിന്റെ വിശദാംശങ്ങളിലേക്ക എഴുത്തുകാരന് പോകുന്നില്ലെങ്കിലും, മതരാഷ്ട്രവാദവും ശുദ്ധ ഇസ്ലാമുമൊക്കെ കേരളത്തില് പ്രചരിപ്പിച്ച ഒരു കൂട്ടര് പില്ക്കാലത്ത് നാട്ടിലുണ്ടാക്കിയ കുലുമാലുകളുടെ സൂചനയാകുന്നുണ്ട് പഴയ മദ്രസയും പുതിയ മദ്രസയും എന്ന വേര്തിരിവ്.
ജാതി മത വേര്തിരിവുകളില്ലാതെ ജീവിച്ച ഗ്രാമീണരുടെ പഴയ ചിത്രം റസാഖ് വരച്ചിടുമ്പോള്, ആ ജീവിതങ്ങള്ക്ക് ഇക്കാലത്തുണ്ടായ പരിണാമത്തെക്കുറിച്ച് ഓര്ക്കാവുന്നതാണ്.
തുടക്കത്തില് പറഞ്ഞ പോലെ, കണ്ണീരോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീര്ക്കാനാകില്ല. കവിത തുളുമ്പുന്ന ഭാഷ ഈ പുസ്തകത്തെ കൂടുതല് ഹൃദ്യമാക്കുന്നു. വായന നിരാശപ്പെടുത്തില്ല. തീര്ച്ച.
കോഴിക്കോട്ടെ കൂര ബുക്‌സാണ് പ്രസാധകര്.

BOOK REVIEW 01

 കലാകാരനും‌ എഴുത്തുകാരനും പത്രപ്രവർത്തകനുമായ‌ പ്രിയ‌ സുഹൃത്ത്‌ മുക്താർ‌ ഉദരമ്പൊയിൽ‌ എന്റെ‌ പുസ്തകം‌ എത്ര‌ ഹൃദ്യമായാണ്‌‌ ആസ്വദിച്ചതെന്ന്‌ അദ്ദേഹത്തിന്റെ‌ ഓരോ‌ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എ‌ഴുത്തുകാരനെ ഏറെ‌ പ്രചോദിപ്പിക്കുന്ന‌ നല്ല‌ വാക്കുകൾക്ക്‌ നന്ദി‌.. മുക്താർ

....................................................................

രണ്ടു വർഷം ഞാനും ഒരു യതീംഖാനയിൽ പഠിക്കേണ്ടി വന്നിട്ടുണ്ട്. യതീംഖാനയിൽ കഴിയേണ്ടി വരുന്നവരുടെ പൊള്ളലുകൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത്തരം ചില ഓർമകൾ ചേർത്തുവെച്ചാണ് ഞാൻ 'പുഴക്കുട്ടി' എന്ന കഥ ഉണ്ടാക്കുന്നത്.

സുഹൃത്ത് റസാഖ് വഴിയോരം എഴുതിയ ' അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം വായിക്കുമ്പോൾ ഞാൻ പഴയ യതീംഖാനയിലാണെന്ന് തോന്നി. അദ്ദേഹത്തിന്റെ ജെ.ഡി.റ്റി യതീംഖാനാ പഠനകാല അനുഭവങ്ങളാണ് ഈ പുസ്തകത്തിലേറെയും.
ഓരോ വാക്കിലും വരിയിലും സങ്കടങ്ങളുടെയും വേദനകളുടെയും തണർപ്പുകൾ. ഹൃദയം കൊണ്ടാണ് വായിച്ചത്. പുസ്തകത്തിലെ കഥാപാത്രങ്ങളെ പോലെ കരയുകയായിരുന്നു ഞാനും. ആ സങ്കടങ്ങളൊക്കെയും അനുഭവിക്കുകയായിരുന്നു ഞാനും. ഇപ്പോഴും ഉള്ളിലെ പിടച്ചിൽ പോയിട്ടില്ല. ഞാനും അവരിൽ ഒരാളായിരുന്നല്ലോ.. ഇതിലെ കഥാപാത്രങ്ങളെ എനിക്ക് പരിചയമുണ്ട്. സന്ദർഭങ്ങൾ ഞാൻ അനുഭവിച്ചറിഞ്ഞതാണ്.
'മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥമായിപ്പോയ ചില ബാല്യങ്ങളുണ്ട്' എന്നാണ് ചട്ടയിലെ ക്യാച്ച്‌വേഡ്. നെഞ്ചിലാണ് ആ വരികൾ കൊളുത്തിവലിച്ചത്.
'പുഴക്കുട്ടി' വായിച്ചിട്ട് വിളിച്ച ഒരു സുഹൃത്ത് പറഞ്ഞത് ഓർമ വന്നു. എല്ലാ യതീംഖാനകൾക്കും പറയാനുള്ളത് ഒരേ കഥകളാണ്. എല്ലാ യതീമുകൾക്കും പറയാനുള്ളത് ഒരേ കഥകളാണ്. അതുകൊണ്ട് ആര് എഴുതിയാലും അത് എല്ലാവരുടെയും കഥയാണ്. അതുകൊണ്ട്, റസാഖ് വഴിയോരത്തിന്റെ പുസ്തകം എന്റെ കൂടി പുസ്തകമാണ്.
കോഴിക്കോട്ടെ കൂര ബുക്‌സാണ് പ്രസാധകർ. 200 രൂപയാണ് വില.

Wednesday, June 29, 2022

മക്കളെ‌ ‌ വേർതിരിച്ചുകാണരുത്‌‌!

NEW  മക്കൾ‌ അനുഭവിക്കുന്നത്‌.  ‌ 

..............................................


ആ‌ കുട്ടിയുടെ‌ മുഖം‌ മനസ്സിൽ‌‌ നിന്ന്‌ മായുന്നേയില്ല‌. അനു‌ശ്രീ‌  എന്നായിരുന്നു‌‌ അവളുടെ‌  പേര്‌‌, എട്ടു‌ വയസ്സ്‌‌ പ്രായം‌, മൂന്നാം‌ ക്ലാസ്സ്‌ വിദ്യാ‌ർത്ഥിനി‌. ഇളം‌ നീല‌ നി‌റ‌ത്തിൽ‌ ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌ സാരിയായിരുന്നു‌ അന്ന്‌ ടീച്ചർ‌  ആ‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌. കുട്ടികളെല്ലാം‌ എഴുന്നേട്ടുനിന്ന്‌  ഗുഡ്മോണിംഗ്‌  പറഞ്ഞ്‌ ബെഞ്ചിൽ‌ തന്നെയിരുന്നു‌.  അപ്പോഴും‌ ‌അനുശ്രീ‌ മാത്രം‌  ‌ഇരുന്നില്ല‌.  അവൾ‌ ഇമവെട്ടാതെ‌  ടീച്ചറെത്തന്നെ‌ നോക്കി‌നിന്നു‌.   അവളു‌ടെ‌ കണ്ണു‌കൾ‌ നിറയാൻ‌ തുട‌ങ്ങുന്നത്‌ ടീച്ചർ‌ ശ്രദ്ധിച്ചു‌. 


പെട്ടന്നാണ്‌‌ ഒരു‌ കരച്ചിലോടെ‌  അവൾ‌ മുന്നോ‌ട്ടോടിവന്ന്‌ ടീച്ചറെ‌ കെട്ടിപ്പിടിച്ചത്‌. ഒന്നും‌ മനസ്സിലാവാതെ‌ ടീച്ചറും‌ അണച്ചുപിടിച്ച്‌ അവളും‌ അലപനേരം‌ അങ്ങനെത്തന്നെ‌ നിന്നു‌. ആ‌ ചേർത്തുപിടിക്കലിന്‌‌ എത്ര‌ ശക്തിയുണ്ടായിരുന്നെന്ന്‌ പറയാനാവില്ല‌. അല്പം‌ കഴിഞ്ഞ്‌  കുട്ടിയുടെ‌ കരച്ചിൽ‌ പതിയെ‌ നിലച്ചു‌. കണ്ണുകൾ‌ പാതിയടഞ്ഞ്‌ അവൾ തറ‌യിൽ‌  വീണു‌. 

എന്തു‌ ചെയ്യണമെന്നറിയാതെ‌ ടീച്ചർ‌ പരിഭ്രമിച്ചു‌നിൽക്കുമ്പോൾ‌ എച്ചെ‌മ്മും‌  മറ്റുള്ളവരും‌ ഓടി‌ വന്നു‌. ഏതാ‌യാലും‌ അലപം‌ കഴിഞ്ഞ്‌ എല്ലാം‌ സുഖമായപോലെ‌ അനുശ്രീ‌ എഴുന്നേറ്റി‌രുന്നു‌. പിന്നീടു‌ള്ള‌ ദിവസങ്ങ‌ളി‌ലൊന്നും‌ അനുശ്രീക്ക്‌  ഒരു‌ പ്രശ്‌നവുമുണ്ടായിരുന്നില്ല‌. പതിവുപോലെ‌ രാവിലെ‌ സ്കൂളിലെത്തും‌ വൈകുന്നേരം‌  സന്തോഷത്തോടെ‌ വീട്ടിലേക്ക്‌ മടങ്ങും‌.  എന്നാൽ പിന്നീടൊരു ദിവസം ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്ന‌പ്പോഴും അതേ അനുഭവങ്ങളുണ്ടായി. അനുശ്രീയുടെ കണ്ണു‌കൾ നിറയുന്നത് ടീച്ചർ കണ്ടു.

അന്നും‌ ഇളം‌ നീല‌ നിറത്തിൽ‌  ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌  അതേ‌ സാരിയാ‌യിരുന്നു‌ ടീ‌ച്ചർ‌ ധരിച്ചിരുന്നത്‌.


...............


‌ടീച്ചർ‌ ഈ‌ ‌സ്കൂളി‌ലേക്ക്‌ മാറ്റം‌ കിട്ടിവന്നിട്ട്‌ ഒരാഴ്ചയല്ലേ‌ ആയുള്ളൂ‌.  കുട്ടികളും‌ ചുറ്റുപാടുകളുമൊക്കെ‌ പരിചയമായി‌ വരുന്നല്ലേ‌യുള്ളൂ‌.‌ ടീച്ചറെ‌ ആശ്വസിപ്പിക്കാനെന്നപോലെ‌ ഹെഡ്മാസ്റ്റർ‌  പറഞ്ഞു.  

‌അവളൊരു‌  ബ്രോക്കൺ‌  ഫാമിലിയിൽ‌  നിന്നുള്ള‌ കുട്ടിയാണെന്നും‌  അവളു‌ടെ‌ അച്ഛ‌നും‌ അമ്മയുമൊന്നും‌  ഇപ്പോൾ‌   ജീവിച്ചിരിപ്പില്ലെന്നുകൂടി‌ ഹെഡ്മാസ്റ്റർ‌ പറ‌ഞ്ഞുനിർത്തിയപ്പോൾ‌ അവളെപ്പറ്റി‌ കൂടുതലറിയണമെന്ന്‌  ടിച്ചർക്ക്‌ തോന്നി‌.


ഏ‌തായാലും‌ കുട്ടിയുടെ‌  വീടു‌ വരെയൊന്നു‌ പോകണം‌. ‌ടീച്ചർ‌ തീരുമാനിച്ചു‌. അങ്ങനെ‌ഒരു‌ ദിവസം‌   ടീച്ചർ‌ അനുശ്രീയുടെ‌   വീട്ടിലെത്തി‌.   ‌പ്രായമായ‌  അമ്മ‌  വരാന്തയിൽ‌ ഇരിക്കുന്നുണ്ട്‌.   ‌അത്‌  അനു‌ശ്രീ‌യുടെ‌  അമ്മൂമ്മയാണെന്ന്‌ മനസ്സിലായപ്പോൾ‌  ടീച്ചർ‌  സ്വയം‌ പരിചയപ്പെടുത്തി‌. അനു‌ശ്രീ‌ അടുത്ത‌ വീട്ടിലേക്ക്‌ കളിക്കാ‌ൻ‌ പോയിരിക്കയാണെന്ന്‌ അമ്മൂമ്മ‌ പറഞ്ഞു‌.  ചെറിയ‌ വിശേഷങ്ങളൊക്കെ‌ ചോദിച്ചുകൊണ്ട്‌  ടീച്ചർ‌ സംസാരിച്ചുതുടങ്ങി‌. അല്പം‌ മടിച്ചു‌കൊണ്ടാണെങ്കിലും‌  അനുശ്രീയുടെ‌ അച്ഛ‌നേയും‌ അമ്മയേയും‌  കുറിച്ചൊക്കെ‌ ഓരോന്ന്‌  ചോദിച്ചറിയാൻ‌  ടീച്ചർ‌ മനപ്പൂർവ്വം‌ ശ്രമിച്ചു‌നോക്കി‌. ആദ്യമൊക്കെ‌  അവരെപ്പറ്റി‌ പറ‌യാനെല്ലാം‌ അവർക്കെന്തോ‌  ഒരു‌ പ്രയാസമുള്ളപോലെ‌ തോന്നി. എ‌ങ്കിലും‌  ഓ‌രോരോന്നോ‌ർത്തെടുത്ത്‌ അവർ‌ പറ‌ഞ്ഞുതുടങ്ങി‌.  ‌ 

.....................................


അവർക്കൊരു‌ മകളുണ്ടായിരുന്നു‌. ‌രേഷ്മ, രേഷ്മയുടെ‌ ഒരേയൊരു‌ മകളാണ്‌‌  അനുശ്രീ‌.   പ്രദീപ്‌ എന്നായിരുന്നു‌ രേഷ്മയുടെ‌  ഭർത്താവിന്റെ‌ പേര്‌‌. രണ്ടു‌പേരും‌ ഇപ്പോൾ‌  ജീവിച്ചിരിപ്പില്ല‌.   പ്രദീപിന്റെ‌യും‌   രേ‌ഷ്മയുടെ‌യും‌   വീട്ടുകാർ‌  തമ്മിൽ‌ അടുത്ത‌  ബന്ധു‌ക്കൾ‌ തന്നെയായിരുന്നു‌. അതുകൊണ്ടുതന്നെ‌ ചെറുപ്പം‌ തൊട്ടേ‌ പരസ്പരം‌ പരിചയ‌മു‌ള്ളവർ‌.   എങ്കിലും‌ പ്രദീപുമായി‌ രേഷ്മക്കൊരു‌  വിവാഹാലോചന‌  വന്നപ്പോൾ‌  അവളുടെ‌  അമ്മ‌  പറഞ്ഞു:‌  കുടുംബത്തിൽനിന്ന്‌ നമുക്കൊരു‌ വിവാഹം‌ വേണ്ട‌!  പ്രദീപ്‌ കാണാൻ‌ കൊള്ളവുന്നവൻ‌ തന്നെയാണ്‌‌. അവന്റെ‌ വീട്ടിൽ‌ ജീവിക്കാൻ‌ അത്യാവശ്യം‌ ചുറ്റുപാടുകളൊക്കയുണ്ട്‌. എങ്കിലും‌ തറവാട്ടിലെ‌  കാ‌രണവന്മാരും‌ അതേ‌ അഭിപ്രായം‌ തന്നെ‌ പറ‌ഞ്ഞു:‌   ആ‌ ബന്ധം‌‌  ശരിയാവില്ല‌, ഒന്നു‌ കൂടി‌ ആലോചിച്ചിട്ട്‌ മതി‌!  


കാരണവന്മാർക്ക്‌  ചെറുപ്പക്കാരേക്കാൾ‌  ജീവിതാനുഭവങ്ങളുണ്ടാവും‌, ശരിയാണ്‌‌. എന്നുവെച്ച്‌ പുതിയ‌ കാലത്തെക്കുറിച്ച്‌ അവർക്കെന്തറിയാം‌?


പണ്ടത്തെപ്പോലയല്ല‌, ജീവിക്കണമെങ്കിൽ‌   കയ്യിൽ‌ നിറയെ‌  പണം‌  വേണം‌. നല്ല‌ ശമ്പളക്കാർ‌  വരെ‌  ജീവിക്കാൻ‌ പാടു‌പെടു‌ന്ന‌ ഇക്കാലത്ത്‌ മക്കളെയൊക്കെ‌  പഠിപ്പിച്ച്‌ വലിയവരാക്കാനും‌  എന്തെങ്കിലും‌  അസുഖം‌ വന്നാ‌ൽ‌ ചികിൽസിക്കാനുമൊക്കെ‌  പണത്തിന്‌‌ പണം‌ തന്നെ‌ വേണം‌.   ജീവിക്കാൻ‌ നല്ല‌ വകയുള്ള‌ കുടുംബമാണ്‌‌ പ്രദീപിന്റേ‌ത്‌. അങ്ങനെയുള്ള‌ ഒരു‌ വീട്ടിലേക്കല്ലേ‌ പെൺ‌‌മക്കളോട്‌  സ്നേഹമുള്ള‌ രക്ഷിതാക്കൾ‌ അവരെ‌ കെട്ടിച്ചയക്കേണ്ടത്‌?  പ്രദീ‌പിന്‌‌  ചില്ല‌റ‌ സ്വഭാവ‌‌ദൂഷ്യങ്ങ‌ളൊക്കെയുണ്ടെന്നത്‌ ശരിയാണ്‌‌. അതൊക്കെ‌ കല്ല്യാണം‌ കഴിഞ്ഞാൽ‌ അങ്ങ്‌ മാറിക്കൊള്ളും‌.  ഇങ്ങനെയൊക്കെ‌ പറ‌ഞ്ഞുകൊണ്ടായിരുന്നു‌ രേഷ്മയുടെ‌ അച്ഛ‌ൻ‌ ‌ആ‌ വിവാഹം‌ നടത്തിക്കൊടുക്കാൻ‌  മുന്നിട്ടിറങ്ങിയത്‌.


‌അങ്ങനെ‌ പ്രദീപും‌ രേഷ്മയുമായുള്ള‌ വിവാഹം‌  നിശ്ചയിച്ചു‌.  പ്രദീപിന്റെ‌ കുടുംബം‌ ധരാളം‌ സ്വത്തും‌ മുതലുമുള്ള‌വരാണെന്ന്‌ പ‌റഞ്ഞിട്ട്‌ കാര്യമില്ല‌. പെണ്ണിന്റെ‌ ഭാഗത്തുനിന്നും‌ സാമ്പത്തികമായി‌ ഏതാണ്ടൊക്കെ‌ കിട്ടണമെന്ന്‌‌  അവർ‌ ആവശ്യപ്പെട്ടു‌.  രേഷ്‌മ‌  ഒരേയൊരു‌ മകളല്ലേ‌? അതുകൊണ്ടുതന്നെ‌ എല്ലാം‌ വിറ്റുപെറുക്കിയാണെങ്കിലും‌  അവർ‌  ആവശ്യപ്പെട്ടതെല്ലാം‌ നൽകാമെന്ന്‌ അവളുടെ‌ അച്ഛനും‌  സമ്മതിച്ചു‌.  അതിനു‌പുറമെ‌   ഒരു‌ സർപ്രൈസായി‌ വിലകൂടിയൊരു‌  കാറും‌  അയാൾ‌  വരന്‌‌  സമ്മാനമായി‌  നൽകി‌. അങ്ങനെ‌  ‌ആഘോഷപൂർവ്വം‌ ആ‌ വിവാഹം‌ നട‌ന്നു‌.  


‌തറവാട്ടിലെ‌ ഒന്നാമത്തെ‌  മകനായിരുന്നു‌ ‌പ്രദീപ്‌‌, താഴെ‌ ര‌ണ്ടു‌ സഹോദരന്മാർ‌.  അച്ഛ‌ൻ‌ നേരത്തെ‌ മരണപ്പെട്ടു‌. ആ‌ വീട്ടിലെ‌‌ ആദ്യ‌ മരുമകൾ‌ ‌എന്ന‌ നിലയിൽ‌ രേഷ്മ‌ ‌സന്തോഷത്തോടെ‌ ആ‌ തറവാട്ടിലേക്ക്‌  കയറിവന്നു‌. ‌അവൾ‌  നല്ലവളായിരുന്നു‌.  കുടുംബ‌സാഹചര്യങ്ങൾ‌ കൊണ്ട്‌   കൂടുതലൊന്നും‌  പഠിക്കാൻ‌  അവൾക്ക്‌ കഴിഞ്ഞിട്ടി‌ല്ലെങ്കിലും‌  ‌സ്വന്തമായിത്തന്നെ‌ വായിച്ചും‌ കേട്ടും‌  ജീവിതത്തെക്കുറിച്ചൊക്കെ‌ ‌അവൾക്ക്‌ നല്ലൊരു‌ കാഴ്ചപ്പാടുണ്ടായിരുന്നു‌.   നല്ല‌ വിദ്യാഭ്യാസം‌ കിട്ടിയവർ‌ വരെ‌ വിവാഹജീവിതത്തിലേക്കെത്തുമ്പോൾ‌  പുതിയ‌ സാഹചര്യങ്ങളുമായി‌ പൊരുത്തപ്പെടാനാവാതെ‌ നിരാശരായിപ്പോകാറുണ്ടല്ലൊ‌. എന്നാ‌ൽ‌ രേഷ്മ‌ അങ്ങനെ‌യാ‌യിരുന്നില്ല‌, ‌വന്നുകയറിയ‌ വീട്ടിലെ‌  സാഹചര്യങ്ങളെല്ലാം‌ അവൾ‌ എളു‌പ്പത്തിൽ‌ മനസ്സിലാക്കി‌. എല്ലാവരേയും‌ അംഗീ‌കരിക്കാനും‌ പൊരുത്തപ്പെടാ‌നുമൊക്കെ‌   അവൾക്ക്‌ വേഗത്തിൽ‌  സാധിച്ചു‌.  കുടുംബത്തിലെ‌  എല്ലാവർക്കും‌ അവൾ‌ ഏറെ‌ പ്രിയപ്പെട്ടവളായി‌.


കാലക്രമത്തിൽ‌  അനിയന്മാരൊക്കെ‌ പഠനം‌ കഴിഞ്ഞ്‌  ഉയർന്ന‌  ജോലി‌യിൽ‌ പ്രവേശിച്ചു‌.  തുട‌ർന്ന്‌  അവരുടെ‌  വിവാഹവും‌ കഴിഞ്ഞു‌. ‌അവരെല്ലാം‌ നല്ല‌ സമ്പന്ന‌ കുടുംബത്തിൽ‌ നിന്നായിരുന്നു‌  വിവാഹം‌ കഴിച്ചത്‌. അവരുടെ‌ ഭാര്യ‌മാരെ‌ല്ലാം‌ നല്ല‌ വിദ്യാ‌ഭ്യാസമുള്ളവരും‌  ഉയർന്ന‌  ജോലിയുള്ളവരുമായിരുന്നു‌.  ഒന്നാമത്തെ‌ അനിയന്റെ‌ ഭാര്യ‌ എം‌.ബി‌.എ‌.ക്കാരി‌, രണ്ടാമത്തവൾ‌ സോഫ്റ്റ്‌ വെയർ‌ എഞ്ചിനീയർ‌.    


രേഷ്മക്ക്‌ മാ‌ത്രം‌ ജോലിയൊന്നുമില്ലെന്ന്‌ പറ‌യരുത്‌, അവൾക്കായിരുന്നു‌ ഏറ്റവും‌ കൂടുതൽ‌ ജോലി.  എല്ലാവരും‌  രാവിലെ‌ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി‌ അവരവരുടെ‌  ഓഫീസിലേക്ക്‌ പോയിക്കഴിഞ്ഞാൽ‌ പിന്നെ‌ ആ‌ വലിയ‌ തറവാട്ടിൽ‌  ബാക്കിയാവുന്നത്‌  അവളും‌ അയാളുടെ‌ അമ്മയും‌  ‌മാത്ര‌മായിരിക്കും‌.  അങ്ങനെയുള്ളൊരു‌   വീട്ടിൽ‌ ഒരു‌ പെണ്ണിന്‌‌  എന്തൊക്കെ‌   ജോലികളാണുണ്ടാ‌വുകയെന്ന്‌   ആർക്കും‌  കാണിച്ചുകൊടുക്കാനൊന്നുമാവില്ലല്ലൊ‌. ആ‌ പണികളെല്ലാം‌  തുടങ്ങാനും‌ അവസാനിപ്പിക്കാനുമൊന്നും‌  പ്രത്യേക‌ സമയമോ‌ നേരമോ‌ അതുമുണ്ടാവുകയില്ല‌.  വെളുക്കുമ്പോൾ‌ തുടങ്ങി‌ പാതിര‌ വരെ‌യെടുത്താലും‌ തീരാത്ത‌  ജോലികൾ‌! എങ്കിലും‌ ഒരു‌  പരാതിയുമില്ലാതെ‌ രേഷ്മ‌ അതെല്ലാം‌  ക്ഷമയോടെ‌ ചെയ്തുതീർക്കും‌. ‌

‌ഈ‌ ലോകത്തെ‌ ഏറ്റവും‌ മഹത്തായ‌ ജോലിയാണ്‌‌ ഒരു‌ കുടുംബിനിയെന്ന‌ നിലക്ക്‌  താൻ‌  ചെയ്യുന്നതെന്ന്‌ അവൾക്ക്‌ ബോധ്യമുണ്ടായിരുന്നു‌. ആ‌ ജോലികൾക്കൊക്കെ‌  ആരെങ്കിലും‌  ശമ്പളം‌ നിശ്ചയിക്കുകയാണെങ്കിൽ‌ അവർക്കൊക്കെ‌ കിട്ടുന്നതിനേക്കൽ‌  വലിയ‌ ശമ്പളം‌ തന്നെ‌   രേഷ്മക്കും‌ കിട്ടുമായിരുന്നു‌.   എന്നിട്ടും‌ അനിയന്മാരുടെ‌ ഭാര്യമാർ‌ മാത്രം‌ വരുമാനമുള്ള‌ ജോലിക്കാരും‌  ‌അവൾ‌   ജോലിയൊന്നുമി‌ല്ലാത്തവളുമായി‌ ആ‌ വീട്ടിൽ‌ പരിഗണിക്കപ്പെട്ടു‌.


‌അതിലൊന്നും‌ അവൾ‌ക്ക്‌ പരിഭവമുണ്ടായിരുന്നില്ല‌.  ഒന്നും‌ മനസ്സിൽ‌ കൊണ്ട്‌ നട‌ക്കുന്ന‌ പ്രകൃതമായിരുന്നില്ല‌ അവളുടേ‌ത്‌. എല്ലാം‌ ഭർത്താവിനോടൊന്ന്‌‌  തുറന്നുപറഞ്ഞാൽ‌ തീരുന്ന‌ പ്രശ്നമേ‌  അവൾക്കെന്നുമുണ്ടായിരുന്നുള്ളൂ‌.  ആദ്യമെല്ലാം‌ അ‌വൾ‌ പറ‌യുന്നതൊക്കെ‌ ക്ഷമയോടെ‌ കേൾ‌ക്കാ‌നും‌ അവളെ‌ ആശ്വസിപ്പിക്കാനുമെല്ലാം‌  പ്രദീ‌പി‌ന്‌‌ കഴിഞ്ഞിരുന്നു‌. എന്നാൽ‌ തുടക്കത്തിലെ‌ കൗതുകങ്ങളെല്ലാം‌  കഴിഞ്ഞപ്പോൾ‌   പിന്നെ‌പ്പിന്നെ‌ അവളെ‌ കേൾ‌ക്കാനോ‌  പരിഗ‌ണിക്കാനോ‌, വല്ലപ്പോഴുമൊക്കെ‌ ഒരു‌ നല്ല‌ വാക്ക്‌ പറഞ്ഞ്‌ അവളെ‌ ആശ്വാസിപ്പിക്കാനോ‌  അയാൾ‌ക്ക്‌ സമയമില്ലാതെയായി‌.  


ഇതിനിടയിൽ‌ അവൾ‌ക്കൊരു‌ പെൺ‌കുഞ്ഞ്‌ പി‌റന്നു‌. അവർ‌  അവൾക്ക്‌ ‌ അനുശ്രീ‌  എന്നു‌ പേരിട്ടു‌.  പിന്നീടുള്ള‌  ദിവസങ്ങളിൽ‌ വേണ്ടാത്തതൊക്കെ‌   ആലോചിച്ച്‌ സങ്കടപ്പെട്ടിരിക്കാനൊന്നും‌ രേഷ്മക്ക്‌  നേരമില്ലായിരുന്നു‌. രാവിലെ‌ കുഞ്ഞിനെ‌ എണ്ണതേച്ച്‌  കുളിപ്പിക്കണം‌, പാ‌ലൂട്ടണം‌, താരാട്ടു‌ പാടിയുറക്കണം‌. അങ്ങനെ‌ ആ‌ സന്തോഷങ്ങളിൽ‌ മുഴുകി‌  ദിവസങ്ങൾ‌  അതിവേഗം‌ കട‌ന്നുപോകുന്നത്‌   അവളറിഞ്ഞതേയില്ല‌. അനുശ്രീയുടെ‌ പാൽ‌പ്പുഞ്ചിരിയിൽ‌  രേഷ്മയുടെ‌  എല്ലാ‌ ദു:‌ഖങ്ങളും‌   അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു‌.  


അങ്ങനെ‌  കാലം‌ പിന്നേയും‌ കട‌ന്നുപോയി‌.  പ്രദീപ്‌ ഇടക്കൊക്കെ‌ മദ്യപിക്കാറുണ്ടെങ്കിലും‌  അയാളവളെ‌ ദേഹോപദ്രവമൊന്നുമേല്പിച്ചിരുന്നില്ല‌.   അയാളങ്ങനെ‌ ചെയ്തിരുന്നെങ്കിലും‌ അവളത്‌ സഹിക്കുമായിരുന്നു‌.  പക്ഷെ‌‌,  ഇതിനിടയിൽ‌ പ്രദീപിന്റേയും‌ അയാളുടെ‌ അമ്മയുടേ‌യും‌  ‌ചില‌ മുനവെച്ച‌ വാക്കുകളും‌ പ്രയോഗങ്ങളുമൊക്കെ‌ കേൾക്കാൻ‌ തുടങ്ങിയപ്പോൾ‌  അവളുടെ‌ സന്തോഷങ്ങളെല്ലാം‌ ക്രമേ‌ണ‌ മങ്ങിത്തുടങ്ങി‌. പലപ്പോഴും‌ രേഷ്മ കേൾക്കെ‌ ആ‌ വീട്ടിലെ‌ മറ്റു‌ മരുമക്കളുടെ‌  ‌ ശമ്പളവും‌  വരുമാനവുമൊക്കെ‌ കൂടെ‌ക്കൂടെ‌    എടു‌ത്തുപറ‌ഞ്ഞും‌ ‌  അവരെ‌യൊക്കെ‌   പുകഴ്ത്തിപ്പറഞ്ഞുകൊ‌ണ്ടുമൊക്കെയായിരുന്നു‌ തു‌ടക്കം‌. അ‌നിയന്മാരും‌ അവരുടെ‌  ഭാര്യമാരും‌ വീട്ടിലേക്ക്‌ വാങ്ങിക്കൊണ്ടുവരുന്ന‌  വിലകൂടിയ‌ സാധനങ്ങൾ‌, അവർക്ക്‌ മറ്റുള്ളവർക്കിടയിലുള്ള‌  അംഗീകാരം‌ ഇതെല്ലാം‌  കുടുംബസദസ്സുകളിൽ‌ അന്തസ്സോടെ‌ എടുത്തു‌പറ‌യാൻ‌ അ‌യാളുടെ‌ അ‌മ്മക്ക്‌ നൂറു‌ നാവായിരുന്നു‌. ഒരു‌ കുടുംബസദസ്സിലും‌ പരാമർശിക്കാൻ‌ മാത്രം‌ രേഷ്‌മക്ക്‌ ഒരു‌ യോഗ്യതയുമില്ലായിരുന്നു‌.  

‌കുടുംബങ്ങളിൽ‌  നടക്കുന്ന‌ ചടങ്ങുകളിലും‌ സൽക്കാരങ്ങലിലുമൊക്കെ‌  ആ‌ ഒരു‌ വേർതിരിവ്‌‌  പിന്നീടവൾ ശരിക്കും‌  അനുഭവിച്ചറിയാൻ‌ തുട‌ങ്ങി‌.  പഠിപ്പും‌ വരുമാനവുമുള്ള‌  മറ്റു‌ മരുമക്കളും‌ അവളും‌   തമ്മിൽ‌ വലിയ‌ അന്തരമുണ്ടെന്നും‌  അവരുമായി‌ താ‌രതമ്യം‌ ചെയ്യുമ്പോൽ‌ താൻ‌ വെറുമൊരു‌ വേലക്കരിമാത്രമാണെന്നും‌   സ്വയം‌ ബോധ്യപ്പോടാൻ‌ തുട‌ങ്ങിയപ്പോൾ‌   അവൾക്ക്‌  അവളോടുതന്നെ‌ വല്ലാത്തൊരു‌ വെറുപ്പ്‌ തോന്നിത്തുടങ്ങി‌.


‌എങ്കിലും‌  അതെല്ലാം‌ ‌ മനസ്സിലിട്ട്‌ പെരുപ്പിച്ച്‌ അവൾ‌ അവളുടേ‌യൊ‌ മറ്റുള്ളവരുടേ‌യോ‌  ‌സമാധാനം‌  ‌കളഞ്ഞില്ല‌.   ദാമ്പത്യജീവിതമല്ലേ‌, ഭർത്താവിന്റെ‌  വീടേല്ലേ‌ എന്നാശ്വസിച്ചു‌.    


ഒരു‌ പക്ഷെ‌ അതെല്ലാം‌ എന്റെ‌ വെറും‌ തോന്നലായിക്കൂടെന്നുമില്ലല്ലോ‌. അങ്ങനെ‌യൊക്കെ‌ അവൾ‌  സമാധാനിക്കാൻ‌ ശ്രമിച്ചു‌. ഒന്നും‌ വെറും‌ തോന്നലായിരുന്നില്ല‌,  എല്ലാം‌  ‌യാഥാർത്ഥ്യങ്ങൾ‌ തന്നെയായിരുന്നു‌.   പ‌ണവും‌ പദവിയുമില്ലാത്തവർ‌  കുടുംബത്തിൽ‌  അവഗ‌ണിക്ക‌പ്പെടുമെന്ന‌  യാഥർത്ഥ്യം‌. ആരൊക്കെ‌യെ‌ന്തൊക്കെ‌ ഭംഗിവാക്കുകൾ‌ പറ‌ഞ്ഞാലും‌ നിലയും‌ വിലയുമില്ലാത്തവർ‌ എന്നും‌ എവിടേ‌യും‌ അകറ്റിനിർത്തപ്പെടും‌‌.  അത‌വൾ‌     ജീവിതത്തിൽ‌  അനുഭവിച്ചറിയുകയാണ്‌‌.


എന്നിട്ടും‌  ത‌ന്റെ‌ കുഞ്ഞി‌നെയോർ‌ത്ത്‌ അവൾ‌  ഒന്നിനെക്കുറിച്ചും‌   പരാ‌തി  പറഞ്ഞില്ല‌‌, ആരോടും‌ വിവേചനം‌ കണിച്ചതുമില്ല‌.   


പ്രദീപ്‌ ആദ്യ‌മൊ‌ക്കെ‌  വാക്കുകൾ‌ കൊണ്ടായിരുന്നു‌ അവളെ‌  വേദനിപ്പിച്ചിരുന്നതെങ്കിൽ‌ പിന്നെപ്പിന്നെ‌ അത്‌  ശരീരം‌ കൊണ്ടുള്ള‌ ഉപദ്രവങ്ങളായി‌.  അയാൾ‌ പൂർണ്ണമായും‌ മദ്യത്തിന്‌‌  അടിമപ്പെട്ട്‌ കഴിഞ്ഞിരുന്നു‌. 

ക്രമേണ‌ അവലു‌ടെ‌ മനസ്സും‌ ചടച്ചു‌. ശരീരം‌  കൊണ്ടായാലും‌  മനസ്സു‌കൊണ്ടായാലും‌ എല്ലാം‌ ചുമന്നുകൊണ്ടു‌നട‌ക്കുന്നതിന്‌‌ ഒരു‌ പരിധിയുണ്ടല്ലൊ‌. ആ‌ പരിധി‌യും‌ വിടു‌മെന്നായപ്പോൾ‌ അവൾ‌ അവലുടെ‌ അച്ഛനെയും‌ അമ്മയേയും‌ വിളിച്ചുകൊണ്ട്‌ ഇങ്ങനെ‌ പറ‌ഞ്ഞു:‌ 

...................

ഈ‌ ബന്ധം‌ ഇങ്ങനെ‌ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല‌. എന്നെ‌ വന്നു‌ കൂട്ടിക്കൊണ്ടുപോകണം‌. അപ്പോൽ‌ ‌അവളെ‌ ആശ്വസിപ്പിച്ചുകൊണ്ട്‌ അച്ഛൻ‌  പറ‌ഞ്ഞു:‌ മോളെ‌, എല്ലാം‌ ശരിയാവും‌,  ‌നിന്റെ‌ കുഞ്ഞിനെ‌ ഓർക്കണം‌. ‌ആലോചിക്കാതെ‌ എടുത്തുചാടി‌ ഒന്നും‌ തീരുമാനിക്കേണ്ട‌. 


‌രേഷ്മ‌  ആ‌ സമയത്ത്‌ രണ്ടാമതും‌  ഗർഭിണി‌യാണെന്ന‌ വിവരം‌ അപ്പോഴാണ്‌‌ അമ്മ‌ അ‌റിയുന്നത്‌. അമ്മ‌  ആ‌ വിവരം‌ അച്ഛ‌നോട്‌  പറ‌ഞ്ഞു‌‌‌:‌ ഈ‌ സമയത്ത്‌ മോളിയി‌ങ്ങനെ‌  മനസ്സ്‌ വിഷമിക്കാൻ‌  പാടില്ല‌, അവളെ‌ കൂട്ടിക്കൊണ്ടുവരണം‌,  കുറച്ചുദിവസം‌  ഇവിടെ‌ വന്നു‌ നിൽക്കുമ്പോൾ‌ എല്ലാം‌ ശരിയാവും‌. അവസാനം‌  അവളെ‌ കൂട്ടിക്കൊണ്ടുവരാൻ‌ തന്നെ‌ അച്ഛ്‌നും‌  തീരുമാനിച്ചു‌,  


വളരെ‌ വൈകിപ്പോയി‌ ആർക്കും‌ അവളെ‌ രക്ഷിക്കാനായില്ല‌. അമ്മ‌ കണ്ണുകൾ‌ തുടച്ചു‌. പിന്നെ‌  അവർക്ക്‌ ഒന്നും‌ സംസാ‌രിക്കാനായില്ല‌. രേഷ്മക്ക്‌ എന്താണ്‌‌ സംഭ‌വിച്ചതെന്ന്‌ ടീ‌ച്ചർ‌ ചോദിച്ചില്ല‌,‌ അമ്മ‌ പറ‌ഞ്ഞതുമില്ല‌.  


അല്പ‌ നേരത്തെ‌ മൗനത്തിനു‌ ശേഷം‌  അകത്തേക്ക്‌ കയ‌റിപ്പോയ‌ അമ്മ‌     ഫ്രെയിം‌ ചെയ്തുവെച്ച‌  ഒരു‌ ഫോട്ടൊ‌യുമായി‌ തിരിച്ചുവന്ന്‌   ടീ‌ച്ചർക്ക്‌ നേരെ‌ നീട്ടി‌.‌ ഇളം‌ നീല‌‌നിറത്തിൽ‌  മഞ്ഞയും‌  ചുവപ്പും‌ പൂക്കളുള്ള‌  സാരിയുടുത്തു‌ നിൽക്കുന്ന‌  രേഷ്മയുടെ‌  ആ‌ ഫോട്ടോയിലേക്ക്‌  ടീച്ചർ‌ 

‌മിഴിയടയാതെ‌ ഏറെ‌‌നേരം‌ നോക്കി‌നിന്നു‌.  ‌

...............................

കഥ‌ :‌ റസാഖ്‌ വഴിയോരം‌

................................

....................................................................................................

OLD പണമില്ലാത്തവന്റെ‌ വില‌!  

............‌...............................

അവൾ‌ ഒരു‌ ബ്രോക്കൺ‌ ഫാ‌മിലിയിൽ‌ നിന്നുള്ള‌ കുട്ടിയാണെന്ന്‌ എനിക്ക്‌ നേരത്തെ‌ അറിയാമായിരുന്നു‌ ‌ടീച്ചറേ‌.. എന്നാൽ‌  ഇങ്ങനെയൊരനുഭവം‌ ‌എനിക്കും‌ ആദ്യമായിട്ടാണ്‌‌.  ഒന്നുപറഞ്ഞുനിർത്തി‌ക്കൊണ്ട്‌  ഹെഡ്‌ മാസ്റ്റ‌ർ‌ തുടർന്നു‌‌:‌ ടീ‌ച്ചർ‌ ഈ‌ ഈ‌ സ്കൂളിലേക്ക്‌ മാറ്റം‌ കിട്ടി‌ വന്നിട്ട്‌   ഒരാഴ്ചയല്ലേ‌ ആയുള്ളൂ‌. കുട്ടികളും‌ ചുറ്റുപാടുകളുമൊക്കെ‌ പരിചയമായി‌ വരുന്നല്ലേയുള്ളൂ‌, ഒ‌ന്നും‌ സാരമാക്കേണ്ട‌.     


ശരിയാണ്‌‌,  ടീച്ചർക്ക്‌ എല്ലാവരേയും‌   പരിചയമായി‌ വരുന്നേയുള്ളൂ‌. എങ്കിലും‌ ആ‌ കുട്ടിയുടെ‌  മു‌ഖം‌ മനസ്സിൽ‌ നിന്ന്‌‌ മായുന്നേയില്ല‌. 

അനു‌ശ്രീ‌  എന്നായിരുന്നു‌ ആ‌ കുട്ടിയുടെ‌ പേ‌ര്‌‌, എട്ടു‌ വയസ്സ്‌ പ്രായം‌, മൂന്നാം‌ ക്ലാസ്സ്‌  വിദ്യാർത്ഥിനി,   ഇളം‌ നീല‌ നിറത്തിൽ‌ ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌ സാരിയുടുത്തായിരുന്നു‌ അന്ന്‌  ടീച്ചർ‌ ആ‌ ‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌.  കുട്ടികളെല്ലാം‌ എഴുന്നേറ്റുനിന്ന്‌‌ ഗൂഡ്മോർണിംഗ്‌ പറഞ്ഞ്‌  ബെഞ്ചിൽ‌ തന്നെയിരുന്നു‌. അപ്പൊഴും‌  അനുശ്രീ‌  മാത്രം‌ ഇരുന്നില്ല‌.   അവൾ‌  കണ്ണിമ‌വെട്ടാതെ‌   ടീച്ചറെ‌ത്തന്നെ‌  നോക്കിനിന്നു‌. അവളുടെ‌  കണ്ണുകൾ‌ നിറയാൻ‌ തുടങ്ങുന്നത്‌ ടീച്ചർ‌ ശ്ര‌ദ്ധിച്ചു‌.  പെട്ടന്നാണ്‌‌  ഒരു‌ കരച്ചിലോടെ‌ അവൾ‌  ‌ മുമ്പോട്ടോടിവന്ന്‌  ടീച്ചറെ‌  കെട്ടി‌പ്പി‌ടിച്ചത്‌. ഒന്നും‌ മനസ്സിലാകാതെ‌ ടീച്ചറും‌  അണച്ചുപിടിച്ച്‌   അവളും‌ അല്പനേരം‌ അങ്ങനെത്തന്നെ‌  നിന്നു‌. ആ‌ ചേർത്തു‌പിടിക്കലിന്‌‌  എത്ര‌ ശക്തിയുണ്ടായിരുന്നെന്ന്‌ പറ‌യാനാവി‌ല്ല‌. അല്പം‌ കഴിഞ്ഞ്‌  കുട്ടിയുടെ‌ കരച്ചിൽ‌  പതിയെ‌ നി‌ലച്ചു‌.  കണ്ണുകൾ‌ പാതിയടഞ്ഞ്‌ അവൾ‌  താഴെ‌ വീണു‌. ‌വായിൽ‌ നിന്നും‌ നുരയും‌ പതയും‌ പുറത്തുവന്നു‌. എന്തുചെയ്യണമെന്നറിയാതെ‌  ടീച്ചർ‌ പരിഭ്രമിച്ചുനിൽക്കുമ്പോൾ‌ എച്ചെമ്മും‌ മറ്റു‌ള്ളവരും‌  ഓടി‌ വന്നു‌. ആ‌രോ‌ പറഞ്ഞു‌, അപസ്മാരമാണ്‌‌. 


കുട്ടിയുടെ‌ രക്ഷിതാക്കളോട്‌   വരാൻ‌  പറ‌യാം‌, ടീച്ചർ‌ അഭിപ്രായപ്പെട്ടു‌. അപ്പോൾ‌  ഹെഡ്മാസ്റ്റർ‌  ‌പറ‌ഞ്ഞു:‌ രക്ഷിതാക്കളെന്നു‌ പറയാൻ‌ കുട്ടിക്ക്‌  അച്ഛ‌നും‌ അമ്മയുമൊന്നുമില്ല‌,   അമ്മൂ‌‌മ്മ‌യുടെ  കൂ‌ടെയാണ്‌‌ താമസം‌. അവർക്കിങ്ങോട്ടേക്കൊന്നും‌  വരാൻ‌ കഴിയില്ല‌. ഏതായാലും‌ അല്പം‌ കഴിഞ്ഞ്‌  എല്ലാം‌ സുഖമായപോലെ‌  അനുശ്രീ‌  എഴുന്നേറ്റിരുന്നു‌. 


പിന്നീടുള്ള‌ ദിവസങ്ങലിലൊന്നും‌ അനുശ്രീക്ക്‌   ഒരു‌ പ്രശ്‌നവുമുണ്ടായിരുന്നില്ല‌. പതിവുപോലെ‌  രാവിലെ‌  സ്കൂളിലെത്തും‌‌. വൈകുന്നേരം‌  സന്തോഷത്തോടെ‌  വീട്ടിലേക്ക്‌ മട‌ങ്ങും‌.  എന്നാൽ‌ പിന്നീടൊരു‌  ദിവസം‌ ടീച്ചർ‌  ക്ലാസ്സിലേക്ക്‌ വന്നപ്പോഴും‌ അ‌തേ‌ അനുഭവമുണ്ടായി‌.  അനുശ്രീയുടെ‌  മിഴികൾ‌  നിറയുന്നത്‌ ടീച്ചർ‌ കണ്ടു‌. നോക്കിനിൽക്കെ‌  കണ്ണുകൾ‌ പതിയടഞ്ഞ്‌  അവൾ‌  തറയിൽ‌  വീണു‌. അതേ‌  ആ‌വർത്തനങ്ങൾ‌!  അന്നും‌ ഇളം‌ നീല‌ നിറത്തിൽ‌  ചുവപ്പും‌ മഞ്ഞയും‌ പൂക്കളുള്ള‌  അതേ‌ സാരിയാ‌യിരുന്നു‌ ടീ‌ച്ചർ‌ ധരിച്ചിരുന്നത്‌. 


കുട്ടിയെ‌ അടു‌ത്തുള്ള‌ ഒരു‌ ഡോക്ടറെ‌ കാണിച്ചു‌. വിവരങ്ങളെല്ലാം‌ കേട്ട്‌ ഡോക്ടർ‌ പറഞ്ഞു:‌ ഒരു‌ സൈ‌ക്കോള‌ജിസ്റ്റിനെ‌ കാണിച്ചുനോക്കുന്നത്‌  നന്നായിരിക്കും‌. 


ഏതായാലും‌ ടീച്ചർ‌  ഒരു‌ കാര്യം‌  മനസ്സിൽ‌ തീരുമാനിച്ചു‌. എല്ലാറ്റിനും‌ മുമ്പ്‌  കുട്ടിയുടെ‌  വീടുവരെ‌ ഒന്നു‌ പോക‌ണം‌. ‌അവളുടെ‌ അമ്മൂമ്മയെ‌ കണ്ട്‌ അവളുടെ‌ കാര്യങ്ങളെല്ലാം‌ ചോദിച്ചറിയണം‌. 


അങ്ങനെ‌ ഒ‌രു‌ ദിവസം‌ ടീച്ചർ‌  അനുശ്രീയുടെ‌   വീട്ടിലെത്തി‌.  അപ്പോൾ‌ അമ്മൂമ്മ‌ വരാന്തയിൽ‌ത്തന്നെ‌ ഇരിക്കുന്നുണ്ടായിരുന്നു‌.   അടുത്തേക്ക്‌ ചെന്ന്‌  ടീച്ചർ‌  സ്വയം‌ പരിചയപ്പെടുത്തി‌. പിന്നെ‌ ചെറിയ‌ വിശേഷങ്ങളൊക്കെ‌ ചോദിച്ചുകൊണ്ട്‌  അവൾ‌  സംസാരിച്ചുതുടങ്ങി‌.

അനുശ്രീ‌ ഒരിക്കൽ‌ ക്ലാസ്സിൽ‌  തലകറങ്ങി‌ വീണ‌ കാര്യമൊക്കെ‌ പറ‌ഞ്ഞുവെങ്കിലും‌ അതെല്ലാം‌  കേട്ടിരുന്നതല്ലാതെ‌  അമ്മൂമ്മ‌ അതിനെപ്പറ്റി തിരിച്ചൊന്നും‌ ചോദിച്ചില്ല‌. അല്പം‌ മടിച്ചു‌കൊണ്ടാണെങ്കിലും‌  അനുശ്രീയുടെ‌ അച്ഛ‌നേയും‌ അമ്മയേയും‌  കുറിച്ചൊക്കെ‌ ഓരോന്ന്‌  ചോദിച്ചറിയാൻ‌  ടീച്ചർ‌ മനപ്പൂർവ്വം‌ ശ്രമിച്ചു‌നോക്കി‌. ആദ്യമൊക്കെ‌  അവരെപ്പറ്റി‌ പറ‌യാനെല്ലാം‌ അവർക്കെന്തോ‌  ഒരു‌ പ്രയാസമുള്ളപോലെ‌ തോന്നി. എ‌ങ്കിലും‌  പതിയെപ്പതിയെ‌  ഓ‌രോരോന്നോ‌ർത്തെടുത്ത്‌ അവർ‌ പറ‌ഞ്ഞുതുടങ്ങി‌.  


ആ‌ കഥ‌ ഇങ്ങനെയായിരുന്നു‌:‌      


അവർക്കൊരു‌ മക‌ളുണ്ടായിരുന്നു‌,  ‌രേഷ്മ. രേഷ്മയുടെ‌  ഒരേയൊരു‌ മകളാണ്‌‌ അനുശ്രീ‌.   പ്രദീപ്‌ എന്നായിരുന്നു‌ രേഷ്മയുടെ‌ ഭർത്താവിന്റെ‌ പേര്‌‌. രണ്ടു‌പേരും‌ ഇപ്പോൾ‌  ജീവിച്ചിരിപ്പില്ല‌.  പ്രദീപിന്റെ‌യും‌   രേ‌ഷ്മയുടെ‌യും‌   വീട്ടുകാർ‌  തമ്മിൽ‌ അടുത്ത‌  ബന്ധു‌ക്കൾ‌ തന്നെയായിരുന്നു‌. അതുകൊണ്ടുതന്നെ‌ ചെറുപ്പം‌ മുതലേ‌ പരസ്പരം‌ പരിചയ‌മു‌ള്ളവർ‌.   എങ്കിലും‌ പ്രദീപുമായി‌ രേഷ്മക്കൊരു‌  വിവാഹാലോചന‌  വന്നപ്പോൾ‌  അവളുടെ‌  അമ്മ‌  പറഞ്ഞു:‌  കുടുംബത്തിൽനിന്ന്‌ നമുക്കൊരു‌ വിവാഹം‌ വേണ്ട‌!  പ്രദീപ്‌ കാണാൻ‌ കൊള്ളവുന്നവൻ‌ തന്നെയാണ്‌‌. അവന്റെ‌ വീട്ടിൽ‌ ജീവിക്കാൻ‌ അത്യാവശ്യം‌ ചുറ്റുപാടുകളൊക്കയുണ്ട്‌. എങ്കിലും‌ തറവാട്ടിലെ‌  കാ‌രണവന്മാരും‌ അതേ‌ അഭിപ്രായം‌ തന്നെ‌ പറ‌ഞ്ഞു:‌   ആ‌ ബന്ധം‌‌  ശരിയാവില്ല‌, ഒന്നു‌ കൂടി‌ ആലോചിച്ചിട്ട്‌ മതി‌!  


കാരണവന്മാർക്ക്‌  ചെറുപ്പക്കാരേക്കാൾ‌  ജീവിതാനുഭവങ്ങളുണ്ടാവും‌, ശരിയാണ്‌‌. എന്നുവെച്ച്‌ പുതിയ‌ കാലത്തെക്കുറിച്ച്‌ അവർക്കെന്തറിയാം‌?


പണ്ടത്തെപ്പോലയല്ല‌, ജീവിക്കണമെങ്കിൽ‌   കയ്യിൽ‌ നിറയെ‌  പണം‌  വേണം‌. നല്ല‌ ശമ്പളക്കാർ‌  വരെ‌  ജീവിക്കാൻ‌ പാടു‌പെടു‌ന്ന‌ ഇക്കാലത്ത്‌ മക്കളെയൊക്കെ‌  പഠിപ്പിച്ച്‌ വലിയവരാക്കാനും‌  എന്തെങ്കിലും‌  അസുഖം‌ വന്നാ‌ൽ‌ ചികിൽസിക്കാനുമൊക്കെ‌  പണത്തിന്‌‌ പണം‌ തന്നെ‌ വേണം‌.   ജീവിക്കാൻ‌ നല്ല‌ വകയുള്ള‌ കുടുംബമാണ്‌‌ പ്രദീപിന്റേ‌ത്‌. അങ്ങനെയുള്ള‌ ഒരു‌ വീട്ടിലേക്കല്ലേ‌ പെൺ‌‌മക്കളോട്‌  സ്നേഹമുള്ള‌ രക്ഷിതാക്കൾ‌ അവരെ‌ കെട്ടിച്ചയക്കേണ്ടത്‌?  പ്രദീ‌പിന്‌‌  ചില്ല‌റ‌ സ്വഭാവ‌‌ദൂഷ്യങ്ങ‌ളൊക്കെയുണ്ടെന്നത്‌ ശരിയാണ്‌‌. അതൊക്കെ‌ കല്ല്യാണം‌ കഴിഞ്ഞാൽ‌ അങ്ങ്‌ മാറിക്കൊള്ളും‌.  ഇങ്ങനെയൊക്കെ‌ പറ‌ഞ്ഞുകൊണ്ടായിരുന്നു‌ രേഷ്മയുടെ‌ അച്ഛ‌ൻ‌ ‌ആ‌ വിവാഹം‌ നടത്തിക്കൊടുക്കാൻ‌  മുന്നിട്ടിറങ്ങിയത്‌. 


‌അങ്ങനെ‌ പ്രദീപും‌ രേഷ്മയുമായുള്ള‌ വിവാഹം‌  നിശ്ചയിച്ചു‌.  പ്രദീപിന്റെ‌ കുടുംബം‌ ധരാളം‌ സ്വത്തും‌ മുതലുമുള്ള‌വരാണെന്ന്‌ പ‌റഞ്ഞിട്ട്‌ കാര്യമില്ല‌. പെണ്ണിന്റെ‌ ഭാഗത്തുനിന്നും‌ സാമ്പത്തികമായി‌ ഏതാണ്ടൊക്കെ‌ കിട്ടണമെന്ന്‌‌  അവർ‌ ആവശ്യപ്പെട്ടു‌.  രേഷ്‌മ‌  ഒരേയൊരു‌ മകളല്ലേ‌? അതുകൊണ്ടുതന്നെ‌ എല്ലാം‌ വിറ്റുപെറുക്കിയാണെങ്കിലും‌  അവർ‌  ആവശ്യപ്പെട്ടതെല്ലാം‌ നൽകാമെന്ന്‌ അവളുടെ‌ അച്ഛനും‌  സമ്മതിച്ചു‌.  അതിനു‌പുറമെ‌   ഒരു‌ സർപ്രൈസായി‌ വിലകൂടിയൊരു‌  കാറും‌  അയാൾ‌  വരന്‌‌  സമ്മാനമായി‌  നൽകി‌. അങ്ങനെ‌  ‌ആഘോഷപൂർവ്വം‌ ആ‌ വിവാഹം‌ നട‌ന്നു‌.  


‌തറവാട്ടിലെ‌ ഒന്നാമത്തെ‌  മകനായിരുന്നു‌ ‌പ്രദീപ്‌‌, താഴെ‌ ര‌ണ്ടു‌ സഹോദരന്മാർ‌.  അച്ഛ‌ൻ‌ നേരത്തെ‌ മരണപ്പെട്ടു‌. ആ‌ വീട്ടിലെ‌‌ ആദ്യ‌ മരുമകൾ‌ ‌എന്ന‌ നിലയിൽ‌ രേഷ്മ‌ ‌സന്തോഷത്തോടെ‌ ആ‌ തറവാട്ടിലേക്ക്‌  കയറിവന്നു‌. ‌അവൾ‌  നല്ലവളായിരുന്നു‌.  കുടുംബ‌സാഹചര്യങ്ങൾ‌ കൊണ്ട്‌   കൂടുതലൊന്നും‌  പഠിക്കാൻ‌  അവൾക്ക്‌ കഴിഞ്ഞിട്ടി‌ല്ലെങ്കിലും‌  ‌സ്വന്തമായിത്തന്നെ‌ വായിച്ചും‌ കേട്ടും‌  ജീവിതത്തെക്കുറിച്ചൊക്കെ‌ ‌അവൾക്ക്‌ നല്ലൊരു‌ കാഴ്ചപ്പാടുണ്ടായിരുന്നു‌.   നല്ല‌ വിദ്യാഭ്യാസം‌ കിട്ടിയവർ‌ വരെ‌ വിവാഹജീവിതത്തിലേക്കെത്തുമ്പോൾ‌  പുതിയ‌ സാഹചര്യങ്ങളുമായി‌ പൊരുത്തപ്പെടാനാവാതെ‌ നിരാശരായിപ്പോകാറുണ്ടല്ലൊ‌. എന്നാ‌ൽ‌ രേഷ്മ‌ അങ്ങനെ‌യാ‌യിരുന്നില്ല‌, ‌അവൾ‌ സ്മാർട്ടായിരുന്നു‌. വന്നുകയറിയ‌ വീട്ടിലെ‌  സാഹചര്യങ്ങളെല്ലാം‌ അവൾ‌ എളു‌പ്പത്തിൽ‌ മനസ്സിലാക്കി‌. എല്ലാവരേയും‌ അംഗീ‌കരിക്കാനും‌ പൊരുത്തപ്പെടാ‌നുമൊക്കെ‌   അവൾക്ക്‌ വേഗത്തിൽ‌  സാധിച്ചു‌.  തന്റെ‌  ഉത്തരവദിത്തങ്ങളെല്ലാം‌  ഭംഗിയായി‌  നിർവ്വഹിക്കാൻ‌ കഴിയുന്നതുകൊണ്ടാവാം‌  കുടുംബത്തിലെ‌  എല്ലാവർക്കും‌ അവൾ‌ ഏറെ‌ പ്രിയപ്പെട്ടവളായി‌. 


കാലക്രമത്തിൽ‌  അനിയന്മാരൊക്കെ‌ പഠനം‌ കഴിഞ്ഞ്‌  ഉയർന്ന‌  ജോലി‌യിൽ‌ പ്രവേശിച്ചു‌.  തുട‌ർന്ന്‌  അവരുടെ‌  വിവാഹവും‌ കഴിഞ്ഞു‌. ‌അവരെല്ലാം‌ നല്ല‌ സമ്പന്ന‌ കുടുംബത്തിൽ‌ നിന്നായിരുന്നു‌  വിവാഹം‌ കഴിച്ചത്‌. അവരുടെ‌ ഭാര്യ‌മാരെ‌ല്ലാം‌ നല്ല‌ വിദ്യാ‌ഭ്യാസമുള്ളവരും‌  ഉയർന്ന‌  ജോലിയുള്ളവരുമായിരുന്നു‌.  ഒന്നാമത്തെ‌ അനിയന്റെ‌ ഭാര്യ‌ എം‌.ബി‌.എ‌.ക്കാരി‌, രണ്ടാമത്തവൾ‌ സോഫ്റ്റ്‌ വെയർ‌ എഞ്ചിനീയർ‌.    


രേഷ്മക്ക്‌ മാ‌ത്രം‌ ജോലിയൊന്നുമില്ലെന്ന്‌ പറ‌യരുത്‌, അവൾക്കായിരുന്നു‌ ഏറ്റവും‌ കൂടുതൽ‌ ജോലി.  എല്ലാവരും‌  രാവിലെ‌ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങി‌ അവരവരുടെ‌  ഓഫീസിലേക്ക്‌ പോയിക്കഴിഞ്ഞാൽ‌ പിന്നെ‌ ആ‌ വലിയ‌ തറവാട്ടിൽ‌  ബാക്കിയാവുന്നത്‌  അവളും‌ അയാളുടെ‌ അമ്മയും‌  ‌മാത്ര‌മായിരിക്കും‌.  അങ്ങനെയുള്ളൊരു‌   വീട്ടിൽ‌ ഒരു‌ പെണ്ണിന്‌‌  എന്തൊക്കെ‌   ജോലികളാണുണ്ടാ‌വുകയെന്ന്‌   ആർക്കും‌  കാണിച്ചുകൊടുക്കാനൊന്നുമാവില്ലല്ലൊ‌. ആ‌ പണികളെല്ലാം‌  തുടങ്ങാനും‌ അവസാനിപ്പിക്കാനുമൊന്നും‌  പ്രത്യേക‌ സമയമോ‌ നേരമോ‌ അതുമുണ്ടാവുകയില്ല‌.  വെളുക്കുമ്പോൾ‌ തുടങ്ങി‌ പാതിര‌ വരെ‌യെടുത്താലും‌ തീരാത്ത‌  ജോലികൾ‌! എങ്കിലും‌ ഒരു‌  പരാതിയുമില്ലാതെ‌ രേഷ്മ‌ അതെല്ലാം‌  ക്ഷമയോടെ‌ ചെയ്തുതീർക്കും‌. ‌

‌ഈ‌ ലോകത്തെ‌ ഏറ്റവും‌ മഹത്തായ‌ ജോലിയാണ്‌‌ ഒരു‌ കുടുംബിനിയെന്ന‌ നിലക്ക്‌  താൻ‌  ചെയ്യുന്നതെന്ന്‌ അവൾക്ക്‌ ബോധ്യമുണ്ടായിരുന്നു‌. ആ‌ ജോലികൾക്കൊക്കെ‌  ആരെങ്കിലും‌  ശമ്പളം‌ നിശ്ചയിക്കുകയാണെങ്കിൽ‌ അവർക്കൊക്കെ‌ കിട്ടുന്നതിനേക്കൽ‌  വലിയ‌ ശമ്പളം‌ തന്നെ‌   രേഷ്മക്കും‌ കിട്ടുമായിരുന്നു‌.   എന്നിട്ടും‌ അനിയന്മാരുടെ‌ ഭാര്യമാർ‌ മാത്രം‌ വരുമാനമുള്ള‌ ജോലിക്കാരും‌  ‌അവൾ‌   ജോലിയൊന്നുമി‌ല്ലാത്തവളുമായി‌ ആ‌ വീട്ടിൽ‌ പരിഗണിക്കപ്പെട്ടു‌. 


‌അതിലൊന്നും‌ അവൾ‌ക്ക്‌ പരിഭവമുണ്ടായിരുന്നില്ല‌.  ഒന്നും‌ മനസ്സിൽ‌ കൊണ്ട്‌ നട‌ക്കുന്ന‌ പ്രകൃതമായിരുന്നില്ല‌ അവളുടേ‌ത്‌. എല്ലാം‌ ഭർത്താവിനോടൊന്ന്‌‌  തുറന്നുപറഞ്ഞാൽ‌ തീരുന്ന‌ പ്രശ്നമേ‌  അവൾക്കെന്നുമുണ്ടായിരുന്നുള്ളൂ‌.  ആദ്യമെല്ലാം‌ അ‌വൾ‌ പറ‌യുന്നതൊക്കെ‌ ക്ഷമയോടെ‌ കേൾ‌ക്കാ‌നും‌ അവളെ‌ ആശ്വസിപ്പിക്കാനുമെല്ലാം‌  പ്രദീ‌പി‌ന്‌‌ കഴിഞ്ഞിരുന്നു‌. എന്നാൽ‌ തുടക്കത്തിലെ‌ കൗതുകങ്ങളെല്ലാം‌  കഴിഞ്ഞപ്പോൾ‌   പിന്നെ‌പ്പിന്നെ‌ അവളെ‌ കേൾ‌ക്കാനോ‌  പരിഗ‌ണിക്കാനോ‌, വല്ലപ്പോഴുമൊക്കെ‌ ഒരു‌ നല്ല‌ വാക്ക്‌ പറഞ്ഞ്‌ അവളെ‌ ആശ്വാസിപ്പിക്കാനോ‌  അയാൾ‌ക്ക്‌ സമയമില്ലാതെയായി‌.  


ഇതിനിടയിൽ‌ അവൾ‌ക്കൊരു‌ പെൺ‌കുഞ്ഞ്‌ പി‌റന്നു‌. അവർ‌  അവൾക്ക്‌ ‌ അനുശ്രീ‌  എന്നു‌ പേരിട്ടു‌.  പിന്നീടുള്ള‌  ദിവസങ്ങളിൽ‌ വേണ്ടാത്തതൊക്കെ‌   ആലോചിച്ച്‌ സങ്കടപ്പെട്ടിരിക്കാനൊന്നും‌ രേഷ്മക്ക്‌  നേരമില്ലായിരുന്നു‌. രാവിലെ‌ കുഞ്ഞിനെ‌ എണ്ണതേച്ച്‌  കുളിപ്പിക്കണം‌, പാ‌ലൂട്ടണം‌, താരാട്ടു‌ പാടിയുറക്കണം‌. അങ്ങനെ‌ ആ‌ സന്തോഷങ്ങളിൽ‌ മുഴുകി‌  ദിവസങ്ങൾ‌  അതിവേഗം‌ കട‌ന്നുപോകുന്നത്‌   അവളറിഞ്ഞതേയില്ല‌. അനുശ്രീയുടെ‌ പാൽ‌പ്പുഞ്ചിരിയിൽ‌  രേഷ്മയുടെ‌  എല്ലാ‌ ദു:‌ഖങ്ങളും‌   അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു‌.   


അങ്ങനെ‌  കാലം‌ പിന്നേയും‌ കട‌ന്നുപോയി‌.  പ്രദീപ്‌ ഇടക്കൊക്കെ‌ മദ്യപിക്കാറുണ്ടെങ്കിലും‌  അയാളവളെ‌ ദേഹോപദ്രവമൊന്നുമേല്പിച്ചിരുന്നില്ല‌.   അയാളങ്ങനെ‌ ചെയ്തിരുന്നെങ്കിലും‌ അവളത്‌ സഹിക്കുമായിരുന്നു‌.  പക്ഷെ‌‌,  ഇതിനിടയിൽ‌ പ്രദീപിന്റേയും‌ അയാളുടെ‌ അമ്മയുടേ‌യും‌  ‌ചില‌ മുനവെച്ച‌ വാക്കുകളും‌ പ്രയോഗങ്ങളുമൊക്കെ‌ കേൾക്കാൻ‌ തുടങ്ങിയപ്പോൾ‌  അവളുടെ‌ സന്തോഷങ്ങളെല്ലാം‌ ക്രമേ‌ണ‌ മങ്ങിത്തുടങ്ങി‌. പലപ്പോഴും‌ രേഷ്മ കേൾക്കെ‌ ആ‌ വീട്ടിലെ‌ മറ്റു‌ മരുമക്കളുടെ‌  ‌ ശമ്പളവും‌  വരുമാനവുമൊക്കെ‌ കൂടെ‌ക്കൂടെ‌    എടു‌ത്തുപറ‌ഞ്ഞും‌ ‌  അവരെ‌യൊക്കെ‌   പുകഴ്ത്തിപ്പറഞ്ഞുകൊ‌ണ്ടുമൊക്കെയായിരുന്നു‌ തു‌ടക്കം‌. അ‌നിയന്മാരും‌ അവരുടെ‌  ഭാര്യമാരും‌ വീട്ടിലേക്ക്‌ വാങ്ങിക്കൊണ്ടുവരുന്ന‌  വിലകൂടിയ‌ സാധനങ്ങൾ‌, അവർക്ക്‌ മറ്റുള്ളവർക്കിടയിലുള്ള‌  അംഗീകാരം‌ ഇതെല്ലാം‌  കുടുംബസദസ്സുകളിൽ‌ അന്തസ്സോടെ‌ എടുത്തു‌പറ‌യാൻ‌ അ‌യാളുടെ‌ അ‌മ്മക്ക്‌ നൂറു‌ നാവായിരുന്നു‌. ഒരു‌ കുടുംബസദസ്സിലും‌ പരാമർശിക്കാൻ‌ മാത്രം‌ രേഷ്‌മക്ക്‌ ഒരു‌ യോഗ്യതയുമില്ലായിരുന്നു‌.  

 കുടുംബങ്ങളിൽ‌  നടക്കുന്ന‌ ചടങ്ങുകളിലും‌ സൽക്കാരങ്ങലിലുമൊക്കെ‌  ആ‌ ഒരു‌ വേർതിരിവ്‌‌  പിന്നീടവൾ ശരിക്കും‌  അനുഭവിച്ചറിയാൻ‌ തുട‌ങ്ങി‌.  പഠിപ്പും‌ വരുമാനവുമുള്ള‌  മറ്റു‌ മരുമക്കളും‌ അവളും‌   തമ്മിൽ‌ വലിയ‌ അന്തരമുണ്ടെന്നും‌  അവരുമായി‌ താ‌രതമ്യം‌ ചെയ്യുമ്പോൽ‌ താൻ‌ വെറുമൊരു‌ വേലക്കരി  മാത്രമാണെന്നും‌ സ്വയം‌ ബോധ്യമായപ്പോൾ‌  അവൾക്ക്‌  അവളോടുതന്നെ‌ വല്ലാത്തൊരു‌ വെറുപ്പ്‌ തോന്നിത്തുടങ്ങി‌. 


എങ്കിലും‌  അതൊക്കെ‌  തന്റെ‌  ‌വെറും‌ തൊന്നലാണെന്ന്‌  രേഷ്മ‌   വെറുതെ‌ വി‌ശ്വസിച്ചു‌. ‌‌ അതെല്ലാം‌  മനസ്സിലിട്ട്‌ പെരുപ്പിച്ച്‌ അവൾ‌ അവളുടേ‌യൊ‌ മറ്റുള്ളവരുടേ‌യോ‌  ‌സമാധാനം‌  ‌കളഞ്ഞില്ല‌.   ദാമ്പത്യജീവിതമല്ലേ‌, ഭർത്താവിന്റെ‌  വീടേല്ലേ‌ എന്നാശ്വസിച്ചു‌.  

.............

എന്നാൽ‌  ഒരു‌ ദിവസം‌  ‌ആ‌ വീട്ടിൽ‌ വന്ന‌ അതിഥികളുടെ‌ മുമ്പിൽ‌ വെച്ച്‌ അയാലുടെ‌ അവളെ‌ ശകാ‌രിച്ചപ്പോൽ‌  അവളുടെ‌  ‌ അഭിമാനം‌ വല്ലാതെ‌  ക്ഷതപ്പെട്ടു‌. 

................

എങ്കിലും‌ അവളുടെ‌ മനസ്സ്‌   തളർന്നില്ല‌. ഒരു‌ കുഞ്ഞിന്റെ‌ അമ്മയാണ്‌‌, ഇനി‌ വേണ്ടാത്തതൊന്നും‌  ആലോചിച്ചിട്ട്‌ കാര്യ‌മി‌ല്ല. ഒരു‌ പക്ഷെ‌ അതെല്ലാം‌ എന്റെ‌ വെറും‌ തോന്നലായിക്കൂടെന്നുമില്ലല്ലൊ‌. അങ്ങനെയൊക്കെ‌ അവൾ‌ സ്വയം‌ സമാധാനിക്കൻ‌ ശ്രമിച്ചു‌. 


ഒന്നും‌ വെറും‌ തോന്നലായിരുന്നില്ല‌,  എല്ലാം‌  ‌യാഥാർത്ഥ്യങ്ങൾ‌ തന്നെയായിരുന്നു‌.   പ‌ണവും‌ പദവിയുമില്ലാത്തവർ‌  കുടുംബത്തിൽ‌  അവഗ‌ണിക്ക‌പ്പെടുമെന്ന‌  യാഥർത്ഥ്യം‌. ആരൊക്കെ‌യെ‌ന്തൊക്കെ‌ ഭംഗിവാക്കുകൾ‌ പറ‌ഞ്ഞാലും‌ നിലയും‌ വിലയുമില്ലാത്തവർ‌ എന്നും‌ എവിടേ‌യും‌ അകറ്റിനിർത്തപ്പെടും‌‌.  അത‌വൾ‌     ജീവിതത്തിൽ‌  അനുഭവിച്ചറിയുകയാണ്‌‌. 


എന്നിട്ടും‌  തന്റെ‌ കുഞ്ഞിനെയോർത്ത്‌ അവളതിനെക്കുറിച്ചൊന്നും‌ ആ‌രോടും‌  പരാ‌തി  പറഞ്ഞില്ല‌‌, ആരോടും‌ വിവേചനം‌ കണിച്ചതുമില്ല‌. എല്ലാം‌  തന്റെ‌ വെറും തോന്നലാണെന്ന്‌    അവൾ‌  പിന്നേയും‌ സ്വന്തം‌  മനസ്സിനെ‌  പറ‌ഞ്ഞു‌ വിശ്വസിപ്പിച്ചു‌‌.  അവളും‌ ഒരു‌   സ്ത്രീയാണ്‌‌, ഒരു‌ സാധാരണ‌ മനുഷ്യ‌സ്ത്രീ! ക്രമേ‌ണ‌ അ‌വളുടെ‌ മനസ്സും‌ ചടച്ചു‌.  ഒരു‌ വേലക്കാരി‌‌യെന്ന‌  തോന്നൽ‌  അവളുടെ‌ ഉപബോധ‌ മനസ്സിൽ‌ ആഴത്തിൽ‌ വേരുപിടിച്ചു‌. ഒരു‌ തരം‌ അപ‌ക‌ർഷതാ‌ ബോധം‌ അവളെ‌ പിടികൂടാൻ‌ തുടങ്ങി‌.  


പ്രദീപ്‌ ആദ്യ‌മൊ‌ക്കെ‌  വാക്കുകൾ‌ കൊണ്ടായിരുന്നു‌ അവളെ‌  വേദനിപ്പിച്ചിരുന്നതെങ്കിൽ‌ പിന്നെപ്പിന്നെ‌ അത്‌ ശരീരം‌ കൊണ്ടുള്ള‌ ഉപദ്രവങ്ങളായി‌.  അയാൾ‌ പലപ്പോഴും‌ അവളുടെ‌  മുഖത്തടിച്ചു‌, പിടിച്ചുതള്ളി‌, 

  

അപ്പോഴൊക്കെ‌ അവൾ‌ കരഞ്ഞുകൊണ്ട്‌ അയാളോട്‌ കേണപേക്ഷിച്ചു:‌  ഈ‌ കുഞ്ഞിന്റെ‌ മുമ്പിൽ‌ വെച്ച്‌ ഇങ്ങനെയൊന്നും‌ ചെയ്യരുത്‌. പക്ഷെ‌  അതൊന്നും‌ തിരിച്ചറിയനുള്ള‌  ബോധം‌ അയാൾ‌ക്കുണ്ടായിരുന്നില്ല‌. അയാൾ‌ പൂർണ്ണമായും‌ മദ്യത്തിന്‌‌  അടിമപ്പെട്ട്‌ കഴിഞ്ഞിരുന്നു‌.  


രേഷ്മ‌ അവളുടെ‌ അച്ഛനേയും‌ അമ്മയേയും‌ ഓർത്ത്‌  ഇതുവരെ‌‌ എല്ലാം‌ സഹിച്ചു‌. പുറത്തറിയിക്കാതെ‌ എല്ലാം‌ ഉള്ളിലൊതുക്കി‌. എന്നാൽ‌ ശരീരം‌  കൊണ്ടായാലും‌  മനസ്സു‌കൊണ്ടായാലും‌ എല്ലാം‌ ചുമന്നുകൊണ്ടു‌നട‌ക്കുന്നതിന്‌‌ ഒരു‌ പരിധിയുണ്ടല്ലൊ‌. ആ‌ പരിധി‌യും‌ വിടുമെന്നായപ്പോൾ‌  അവൾ‌ അവളുടെ‌ അച്ഛ‌നേ‌യും‌ അമ്മയേയും‌ വിളിച്ചുകൊണ്ട്‌  ഇങ്ങനെ‌ പറ‌ഞ്ഞു:‌

എന്റെ‌ പരമാവധി‌ ഞാൻ‌ പിടിച്ചുനിന്നു‌,  ഇനിയെനിക്ക്‌  സഹിക്കാൻ‌ വയ്യ‌, ഈ‌ ബന്ധം‌ ഇനിയും‌ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല‌.   എന്നെ‌ വന്നു‌ കൂട്ടിക്കൊണ്ട്‌ പോകണം‌‌,  ഇല്ലെങ്കിൽ‌‌..  വാക്കുകൾ‌ മുഴുമിപ്പിക്കാനാവതെ‌ അവൾ‌ തേങ്ങി‌ക്കരഞ്ഞു‌.  

അപ്പോൾ‌ അവളെ‌ ആശ്വസിപ്പിച്ചുകൊണ്ട്‌ അച്ഛൻ‌  പറ‌ഞ്ഞു:‌ മോളെ‌, എല്ലാം‌ ശരിയാവും‌,  ‌നിന്റെ‌  കുഞ്ഞിനെയോർക്കണം‌, ആലോ‌ചിക്കാതെ‌ എടു‌ത്തുചാടി‌ ഒരു‌  തീരുമാനവുമെ‌ടുക്കേണ്ട‌..  


സ്വന്തം‌ വീട്ടുകാരും‌ അങ്ങനെ‌ പറ‌ഞ്ഞപ്പോൾ‌  അവൾ‌ ഒറ്റക്കായപോലെ‌ തോന്നി‌. അവൾ‌  ‌ഓരോന്നാലോചിച്ച്‌ ആ‌  വീട്ടിൽ‌ തനി‌ച്ചിരിപ്പായി‌,  സമയത്തിന്‌‌  ഭക്ഷണം‌ കഴിക്കാതെയായി‌, ഉറക്കമില്ലാ‌തെയായി‌,  പിന്നെ‌‌പ്പിന്നെ‌ പരസ്പരം‌  ബന്ധമില്ലാത്ത‌ കാര്യങ്ങൾ‌ സംസാരിക്കാൻ‌  തുടങ്ങി‌.  അപ്പോഴും‌ അവൾ‌  അമ്മയെ‌ വിളിച്ച്‌  കരഞ്ഞുകൊണ്ട്‌ പറഞ്ഞു:‌ എനിക്ക്‌ പറ്റുന്നി‌ല്ല‌മ്മേ‌! 


രേഷ്മ‌  ആ‌ സമയത്ത്‌ രണ്ടാമതും‌  ഗർഭിണി‌യാണെന്ന‌ വിവരം‌ അപ്പോഴാണ്‌‌ അമ്മ‌ അ‌റിയുന്നത്‌. അമ്മ‌  ആ‌ വിവരം‌ അച്ചനോട്‌  പറ‌ഞ്ഞു‌‌‌:‌ ഈ‌ സമയത്ത്‌ മോളിയി‌ങ്ങനെ‌  മനസ്സ്‌ വിഷമിക്കാൻ‌  പാടില്ല‌, അവളെ‌ കൂട്ടിക്കൊണ്ടുവരണം‌,  കുറച്ചുദിവസം‌  ഇവിടെ‌ വന്നു‌ നിൽക്കുമ്പോൾ‌ എല്ലാം‌ ശരിയാവും‌. അവസാനം‌  അവളെ‌ കൂട്ടിക്കൊണ്ടുവരാൻ‌ തന്നെ‌ അച്ഛ‌നും‌  തീരുമാനിച്ചു‌. 


അങ്ങനെ‌  രേഷ്മയെ‌   കൂട്ടിക്കൊണ്ടുവരാനായി‌  അവർ‌ പ്രദീപിന്റെ‌   വീട്ടിലേക്ക്‌ പു‌റപ്പെടാൻ‌ തീരുമാനിച്ചതിന്റെ‌ തലേദിവസം‌ രാത്രി‌യായിരുന്നു‌ ആ‌  സംഭവം‌. അനുശ്രീയുടെ‌  കരച്ചിൽ‌ കേട്ടാണ്‌‌  അടുത്ത‌ വീട്ടുകാർ‌  ഓടി‌വന്നത്‌.  അപ്പോൾ‌  രേഷ്മ‌  തറയിൽ‌ വീണു‌‌കിടക്കുകയായിരുന്നു‌. തമ്മിലുള്ള‌ വഴക്കിനിടയിൽ‌ പ്രദീ‌പ്‌ അവളെ‌ പിടിച്ചുതള്ളിയതായിരിക്കണം‌,  രേഷ്മ‌യുടെ‌   തല‌ ചുമരിലിടിച്ച്‌ അവിടെ‌ രക്തം‌ തളം‌ കെട്ടി‌‌യിരുന്നു‌.  അനുശ്രീ‌ അപ്പോഴും‌ വീണുകിടക്കുന്ന‌ അമ്മയുടെ‌ അടുത്തിരുന്ന്‌ ആർത്തു‌ കരയുകയായിരുന്നു‌.  വളരെ‌ വൈകിപ്പോയി‌, ആർക്കും‌ അവളെ‌  രക്ഷിക്കാനായില്ല‌. പ്രദീപ്‌ അന്ന്‌ അവിടെ‌ നിന്നും‌ ഓടി‌ രക്ഷപ്പെട്ടെങ്കിലും‌ പിന്നീടയാൾ‌ ആത്മ‌ഹത്യ‌  ചെയ്തു‌. സങ്കടം‌  താങ്ങനാവാതെ‌ അവളുടെ‌  അച്ഛ‌നും‌ പോയി‌. 


ടീച്ചർ‌ ‌കണ്ണുകൾ‌ തുടച്ചു‌. അവർ‌ തമ്മിൽ‌  കുറച്ചുനേരം‌   പിന്നെ‌യൊ‌ന്നും‌ സംസാരിച്ചില്ല‌.  അല്പം‌ കഴിഞ്ഞ്‌  അമ്മ‌ അകത്തേക്ക്‌ കയ‌റിപ്പോയി‌ ഫ്രെയിം‌ ചെയ്തുവെച്ചിരുന്ന‌  ഒരു‌ ഫോട്ടൊ‌യുമായി‌ തിരിച്ചുവന്ന്‌   ടീ‌ച്ചർക്ക്‌ നേരെ‌ നീട്ടി‌. 


ഇളം‌ നീല‌‌നിറത്തിൽ‌  മഞ്ഞയും‌  ചുവപ്പും‌ പൂക്കളുള്ള‌  സാരിയുടുത്തു‌ നിൽക്കുന്ന‌  രേഷ്മയുടെ‌  ആ‌ ഫോട്ടോയിലേക്ക്‌ നോക്കി‌ നിൽക്കെ‌  ടീ‌ച്ചർ‌  അറിയാതെ‌ ഒന്നി‌ടറിപ്പോയി‌.

.......................................................

മാതാപിതാക്കൾ‌  ചെയ്യുന്ന‌ തെറ്റുകൾ‌ കാരണം‌  ഒന്നുമറിയാത്ത‌ കുഞ്ഞുങ്ങൾ‌  വേദനിക്കാനിടവര‌രുതേ‌..  

.................................

കഥ‌ :‌ റസാഖ്‌ വഴിയോരം‌