Thursday, September 3, 2020



PRABODHANAM ON LINE  APRIL 2020 

ഗൂഢാര്‍ത്ഥ‌ ചിത്രങ്ങള്‍‌ :‌
..........................................
ജീവനോടെ‌‌ ഫ്രെയിം‌ ചെയ്ത് തൂക്കിയ‌
മനുഷ്യരു‌ണ്ടിന്നോരോ വീടിന്‍‌ ചുമരിലും..
സംസ്കരിക്കാനാളില്ലാതെ‌ മൂടിവെച്ചിട്ടു‌ണ്ട്‌‌‌‌
വീ‌ട്ടില്‍‌ ‌കലണ്ടറും ഘടികാരങ്ങളും ..
മനുഷ്യവാസമില്ലാത്തൊരു‌‌ ഭൂമിയെ‌ കാണാന്‍‌‌‌
തുറന്നു‌ വെച്ചിട്ടുണ്ടാരോ‌‌ വീടി‌ന്‍‌ ജാലകം‌..?
രാജ്യാന്തരങ്ങള്‍‌ ചുട്ടെരിക്കുമെ -
ന്നലറി‌‌വിളി‌ച്ചവര്‍
പേടിച്ചിരിക്കു‌ന്നേതോ‌‌
കതകിന്‍‌ പിന്‍വശം‌...‌
പൊതിച്ചോറുമായ്‌ പടി‌‌കടന്നാരോ‌
വരുന്നതും‌ കാത്തിരിക്കുന്നുണ്ടവര്‍‌
മാളികക്കുള്ളിലായ്‌...
പാലായനം‌ ചെയ്യുന്ന‌ പ്രജകളും‌
സീരിയല്‍‌ കാണുന്ന‌ രാജാക്കളും‌
വര്‍ത്തമാന‌‌കാലത്തിന്‍‌‌
ചോദ്യങ്ങളോ‌, ഉത്തരങ്ങളോ‌..?
പാലായനപ്പാതകളില്‍‌
പാദങ്ങള്‍‌ കോറിയിടുന്ന‌ത്‌
നി‌ഗൂഢാര്‍ത്ഥ‌ ചിത്രങ്ങളോ,
കാലത്തിന്‍ ഭാഷയോ‌..?
ഗൂഢാര്‍ത്ഥ‌ ചിത്രങ്ങളോരൊന്ന്‌ വരച്ച്‌
ബോധനരീതികള്‍‌ മാറ്റുന്നുവോ‌ കാലം‌‌..?
....................................
റസാഖ്‌ വഴിയോരം

No comments:

Post a Comment