കര്‍ണ്ണാടകയിലെ കുടക് ജില്ലയിലേക്ക് യാത്ര തുടങ്ങുമ്പോള്‍,
സുഖമുള്ള
തണുപ്പില്‍ പച്ചപുതച്ചുറങ്ങുന്ന കുന്നുകളും, പങ്കിട്ട് മലനിരകളില്‍
നിന്നും ഉല്‍ഭവിച്ച്, ദക്ഷിണ കര്‍ണ്ണാടകയിലെ സുള്ള്യയിലൂടെ ഒഴുകി,
കാസര്‍ഗോഡിനെ തഴുകിത്തലോടുന്ന ചന്ദ്രഗിരിപ്പുഴയുമൊക്കെയായിരുന്നു മനസ്സു
നിറയെ... തണുത്ത കാറ്റേറ്റ് പയസ്വിനിയുടെ തീരത്ത് കൂടി കര്‍ണ്ണാടക
സര്‍ക്കാറിന്റെ ബസ്സില്‍ യാത്ര തുടരുമ്പോള്‍
ആശങ്കകളൊന്നുമില്ലായിരുന്നു...സുള്ള്യയിലെത്തിയപ്പോഴാണ് കുടകിലെ കൊടും
പ്രളയത്തിന്റെ തീവ്രത കേട്ടറിഞ്ഞത്... മടിക്കേരിയിലേക്കുള്ള ബസ്സ്
സര്‍വ്വീസുകള്‍ ഏറെക്കുറെ നിലച്ചിരുന്നു. പ്രധാനപ്പെട്ട മിക്ക പാതകളും
അടച്ചിട്ടിരിക്കയാണ്... തിരിച്ചുപോക്ക് അതിലേറെ പ്രയാസമായതിനാല്‍ ഇടുങ്ങിയ
മലമ്പാതകളിലൂടെ മുപ്പത് കിലോമീറ്ററുകള്‍ അധികം യാത്ര ചെയ്ത് 'ബാഗമണ്ഡല' വഴി
മടിക്കേരിയിലെത്തിയപ്പോഴാണ്
കുടകിലെ പ്രളയത്തിന്റെ ആഴം നേരിട്ട് കണ്ടത്... പച്ച പുതച്ച മനോഹരമായ
കുന്നുകളുടെ മുഖത്ത് ശക്തമായ അടിയേറ്റ് ചുവന്ന പോലെ മണ്ണിടിഞ്ഞ് ഒലിച്ച്
പോയിരിക്കുന്നു.. ആളുകളുടെ മുഖത്ത് നിന്ന് ഭീതിയുടെ കാര്‍മേഘം ഇനിയും
മാഞ്ഞുപോയിട്ടില്ല..
കൊടും തണുപ്പില്‍ രാത്രി ഏറെ വൈകി, കുടുംബത്തോടൊപ്പം ഒരു താമസസ്ഥലം അന്വേഷിച്ച് നടക്കുമ്പോഴാണ് ടൂറിസ്റ്റുകള്‍ക്ക്
ഒരു മാസത്തേക്ക് റൂം കൊടുക്കുന്നത് നിരോധിച്ച്കൊണ്ടുള്ള കലക്ടറുടെ ഉത്തരവിനെക്കുറിച്ച് ഓട്ടോക്കാരന്‍ പറഞ്ഞത്...(തുടരും)
കുടകിലെ
പ്രളയ ദുരന്തത്തില്‍ ഇരുപതോളം പേര്‍ മരിച്ചു. രണ്ടായിരത്തി അഞ്ഞൂറോളം
വീടുകള്‍
തകര്‍ന്നു.സ്കൂളുകള്‍,ആശുപത്രികള്‍,റിസോര്‍ട്ടുകള്‍,പാലങ്ങള്‍,റോഡുകള്‍,നിരവധി
കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നടിഞ്ഞു.നിരവധി കാപ്പിത്തോട്ടങ്ങള്‍ അതേപടി
ഇല്ലാതായി. അനേകം ആളുകള്‍ ദുരിതാശ്വാസ കേമ്പുകളില്‍ അഭയം തേടി.ഇതില്‍
ധാരാളം മലയാളികളുമുണ്ട്...

No comments:
Post a Comment