Thursday, September 3, 2020

സ്വര്‍ഗ്ഗീയം‌ :

 


 




സ്വര്‍ഗ്ഗീയം‌ :

......................

ആകാശ‌ ഗോളങ്ങൾ‌ ആടിയാടിയുലയവെ‌ 

ആഴികളൊക്കെയും‌  കത്തിപ്പടരവെ‌

ഖബറുകള്‍‌ പൊട്ടിപ്പിളര്‍ന്നു‌ ഞാനുണരവെ‌

ഖല്‍ബി‌ലാദ്യം‌ തെളിയും‌ ‌‌- സഖീ‌ നിന്‍‌മുഖം‌..


മന്നാ‌ന്റെ‌ മുമ്പില്‍‌ സുജൂദില്‍‌ വീഴുവാന്‍‌

മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌

കൈപിടിച്ചോടു‌വാന്‍‌ ഞാന്‍‌ വരും‌ നേരമില്‍‌

കണ്‍നിറയെ‌ കാണണം‌ വീണ്ടുമാ‌ പൂമുഖം‌..


നന്മ‌ തിന്മകള്‍‌ വേര്‍തിരിച്ചീടുവാൻ‌ 

നാഥന്റെ‌ മുമ്പില്‍‌ നാം‌ വരിയായി‌ നില്‍ക്കവെ‌ -

നന്ദിയോടോതിടും‌ റബ്ബിനോടെന്‍‌ സഖീ‌,

നീയെ‌നിക്കായ്‌  ചെയ്ത‌ സുകൃതങ്ങളൊക്കെയും‌..


ശ‌ജറത്തുല്‍‌ മുന്‍‌‌തഹാ‌ തണല്‍‌‌ചേര്‍ന്നിരിക്കവെ‌

ശയ്യതൻ‌ തൻ‌ ചാരെ‌ ചിരി‌‌തൂകി‌ നില്‍ക്കവെ‌

താരാട്ടുപാട്ടുമായ്‌ ചുറ്റിലും‌ വന്നിടും‌

തുള്ളിക്കളിച്ചിടാന്‍‌  പേരക്കിടാങ്ങളും‌..


സ്വര്‍ഗ്ഗീയ‌ജീവിതത്തിനു‌ നിമിത്തമാം‌

സ്വന്തബന്ധങ്ങളും‌ മതാപിതാക്കളും‌

കൂടി‌യിരുന്നോര്‍ത്ത്‌ ഉ‌ള്ളില്‍‌ചിരിച്ചിടും‌

കുസൃതി നിറ‌ഞ്ഞൊരാ‌ ഭൂലോക‌ ജീവിതം‌..


ഭൂമിയില്‍‌ ജീവിക്കുവാനായി‌ തന്നു‌ നീ‌

ഭാഗ്യമായ്‌ നഥാ‌ നിന്‍‌ കൃപയാലൊര‌വസരം‌

കരുതലോടോതുന്നു‌ സര്‍വ്വസ്തുതികളും‌

കാരുണ്യദായകാ‌  ലോകൈക‌‌നായകാ‌...!

...................................

റസാഖ്‌ വഴിയോരം‌ ( 05‌.08‌.2020‌)

No comments:

Post a Comment