Saturday, February 5, 2022

kids song 01

 മഞ്ഞക്കിളിയേ‌ മഞ്ഞക്കിളിയേ‌

മാമ്പൂ‌ പൂത്തു‌വിരിഞ്ഞല്ലോ‌‌!
മാവിൻ‌ കൊമ്പിലെ‌ പൂന്തേനുണ്ണാൻ‌  
മഞ്ഞക്കിളിയേ‌ വന്നാലും‌‌..

ഉണ്ണി‌മാങ്ങ‌ വിരിഞ്ഞല്ലോ‌
ഉണ്ണികളോടി‌ വന്നല്ലോ‌
ഉണ്ണിമാങ്ങ‌ പറിച്ചുതിന്നാൻ‌  
ഉണ്ണിക്കുട്ടാ‌ വന്നാലും‌‌..

അമ്മയറിഞ്ഞാൽ‌ തല്ലീടും‌
അച്ഛനറി‌ഞ്ഞാൽ‌ തല്ലീടും‌
ആരുമറിയാതി‌ങ്ങിനെയോരോ‌  
കല്ലുകളെറിഞ്ഞു‌ വീഴ്ത്തീടാം‌..

കല്ലുകളോരോന്നെറിഞ്ഞനേരം‌‌
കഷ്ടം‌ ജനലിൻ‌ ചില്ലുകളിൽ‌
ചെന്നുപതിച്ചൊരു‌ കല്ലാൽ‌
ചില്ലുകളൊന്നായ്‌ പൊട്ടിപ്പോയല്ലോ‌..

അയ്യോ‌ അമ്മ‌ വരുന്നുണ്ടേ‌
കയ്യിൽ‌ നല്ലൊരു‌ വടിയുണ്ടേ‌..
ഉണ്ണികളോടി‌യൊളിച്ചോളൂ‌..
ഹ‌..ഹ‌..ഹ‌..ഹ‌..ഹ‌.ഹാ‌..

റസാഖ്‌ വഴിയോരം‌ ... 11‌.01‌.2022‌ 

No comments:

Post a Comment