ഉമ്മക്കുണ്ടൊരു കുഞ്ഞാവാ
കാണാൻ ചേലുള്ളൊരു വാവ
ഉമ്മ കൊടുക്കാൻ ചെല്ലുന്നേരം
കണ്ണു തുറക്കും കുഞ്ഞാവ
പാലുകുടിക്കും കുഞ്ഞാവ
തോളിലിറങ്ങും കുഞ്ഞാവ
പയ്യെ പയ്യെ മോണകൾ കാട്ടി
തേഞ്ചിരിതൂകും കുഞ്ഞാവ
വാ വാ വാ വാ കുഞ്ഞാവേ
വാ വാഞാനൊരു കഥ പറയാം
കൂട്ടിലിരിക്കും കോഴിക്കുഞ്ഞിനെ
പൂച്ച പിടിച്ചൊരു കഥ പറയാം
സന്ധ്യ മയങ്ങും നേരത്ത്
ആരു അറിയാ ചാരത്ത്
അമ്മയുറങ്ങും തക്കം നോക്കി
പമ്മിയടുത്തു ഒരു പൂച്ച
കോഴിക്കുഞ്ഞിനെ തക്കം നോക്കി
ചാടി കടിക്കാനൊരുചാട്ടം
കൊക്കൊ കൊക്കൊ ആർത്തുകരഞ്ഞു
തള്ളക്കോഴി പല വട്ടം
കൂട്ടിലിരിക്കും പട്ടിക്കുഞ്ഞിന്
കേട്ടിട്ടരിശം വന്നപ്പോൾ
ബൗ ബൗ ബൗ ബൗ കുരച്ചുചാടി
കൂട്ടിനുപുറത്തു വന്നല്ലോ
കാടൻ പൂച്ച വിറച്ചല്ലോ
കൂട്ടിൻ പുറത്തു വന്നല്ലോ
മ്യവൂ മ്യവൂ ആർത്തുകരഞ്ഞ്
കാട്ടിൽ പോയൊളിച്ചല്ലോ
റസാഖ് വഴിയോരം
No comments:
Post a Comment