Saturday, February 5, 2022
വേർപാട് song gzl
വേർപാട്
................
തമ്മിൽ പിരിയുകയില്ലെന്നൊരിക്കൽ നീ
കാതിൽ പറഞ്ഞിരുന്നില്ലേ?
പണ്ട്, കണ്ണിൽ പരസ്പരം നോക്കിയിരുന്നു നാം
കഥകൾ പറഞ്ഞിരുന്നില്ലേ?
പ്രണയ ഗസലുകൾ മൂളിനിന്നില്ലേ?
മിഴികളടക്കാതെ നാം കണ്ടുനിന്നപ്പോൾ
തെന്നൽ തഴുകിവന്നില്ലേ?
നിന്റെ ചിരികണ്ട് പൂവുകൾ വിടരാതെയന്നേരം
നാണം കുണുങ്ങിനിന്നില്ലേ?
നമ്മൾ തമ്മിൽ കളി പറഞ്ഞില്ലെ?
മരണം വന്നുവിളിച്ചിടിൽ പോലുമേ
തനിയെ പോകയില്ലെന്നും
പലകുറി നമ്മളന്യോന്യം മൊഴിഞ്ഞത്
സ്മരണയിൽ നിറയുന്നു ഇന്നും!
എന്റെ ഉള്ളകം നീറുന്നു എന്നും!
എന്നെത്തനിച്ചാക്കി നീയകലെയെങ്ങോ
ഒറ്റക്ക് പോയ്‌മറഞ്ഞല്ലോ!
അതോർക്കുവാനാവാതെ ഹൃദയം മുറിഞ്ഞു ഞാൻ
പിടയുകയാണെന്നുമെന്നും.
ഉള്ളം പിടയുകയാണെന്നുമെന്നും.
ഇനിനിന്നെയൊരുനോക്കു കാണുവാനെത്രനാൾ
ഒറ്റക്കലയണം ഞാനും ?
ഒരു ചിറകുമായ് വന്നു നീ പുണരുമോ എന്നുയിർ
വിണ്ണിലേക്കുയരട്ടെ ഞാനും.
ആ വിണ്ണിലേക്കുയരട്ടെ ഞാനും!
.....................................
റസാഖ് വഴിയോരം 31.1.22 ഫിവ്വേറ്
.......................................
ഒരു മാത്രപോലുമീ ഭൂമിയിൽ നമ്മളൊ
ന്നായ് കഴിഞ്ഞില്ലെന്നാലും
ഒരു ജന്മമൊന്നായ് ഒന്നായലിഞ്ഞപോൽ
ഉള്ളാലറിയുന്നു ഞാനും.
Subscribe to:
Post Comments (Atom)
No comments:
Post a Comment