Thursday, January 20, 2022

അവഗണിക്കരുത്‌ ആരേയും‌!


.................................................

new: ‌‌ആരുടെ‌ ‌പ്ലാന‌നുസരിച്ചാണ്‌‌ നമ്മുടെ‌ ജീവിതം‌ തുടങ്ങിയത്‌?  ‌ആരുടെ‌ ‌പ്ലാന‌നുസരിച്ചായിരിക്കും‌ നമ്മുടെ‌ ജീവിതം‌ അവസാനിക്കുക‌? എവിടെവെച്ച്‌ എപ്പോൾ‌ എങ്ങനെ‌ അതവസാനിക്കുമെന്ന്‌ ‌ ആർക്കറി‌യാം‌?

‌ഒരു‌ ദിവസം‌ ഒരാൾ‌ വില‌‌കൂടിയൊരു‌ കാറിൽ‌ ‌ഒരു‌ റസ്റ്റാറന്റിനുമുമ്പിൽ‌ വന്നിറങ്ങി. വളരെ‌ തിരക്കുള്ള‌ മനുഷ്യനാണെന്ന്‌ അയാളുടെ‌ പെരുമാറ്റം‌ കണ്ടാലറി‌യാം‌‌.  ഫോണിൽ‌ ആരോടോ‌ സംസരിച്ചുകൊണ്ടിരിക്കുന്നതിന്റെ‌ ഇട‌യിൽ‌ത്ത‌ന്നെ‌ ‌അയാൾ‌ ഭക്ഷണ‌ത്തിന്‌‌ ഓർഡർ‌ ചെയ്ത്‌ ‌ഒരു‌ മേശക്കരികിൽ‌ ചെന്നിരുന്നു‌. 

അല്പം‌ കഴിഞ്ഞ്‌ സപ്ലയറായ‌‌ ഒരു‌ ചെറുപ്പക്കാരൻ‌ വന്ന്‌  ഗ്ലാസ്സിലേക്ക്‌  വെള്ളമൊ‌ഴിച്ചുകൊടുക്കുന്നതിനിടയിൽ‌  ‌അബദ്ധത്തിൽ‌ അല്പം‌ ‌വെള്ളം‌ അ‌യാളുടെ‌ ഫോണിനുമുകളിലേക്ക്‌ തെറിച്ചു‌.  അയാൾ‌ പെട്ടന്ന്‌  ദേഷ്യ‌ത്തോടെ‌ എഴുന്നേറ്റ്‌ ഗ്ലാസ്സിലെ‌  വെള്ളമെടു‌ത്ത്‌  സപ്ലയറുടെ‌  മുഖത്തേക്കൊഴിച്ച്‌ എന്തൊക്കെയോ‌ പിറു‌പിറുത്തുകൊണ്ട്‌ അവിടെനിന്നും‌  ഇറങ്ങിപ്പോയി‌.  ‌സപ്ലയർ‌  അപമാ‌നിതനായി‌ തലതാഴ്ത്തി‌ അവിടെത്തന്നെ‌ നിന്നു‌.

അയാൾ‌ പുറത്തിറങ്ങി കാറിന്റെ‌  ഡോർ‌ തുറക്കുന്നതിനിടയിൽ‌ ‌ ശരീ‌രം‌ തളർന്നപോ‌ലെ‌ ‌പെട്ടന്ന്‌ അയാൾ‌ നിലത്തിരുന്നു‌. പിന്നെ‌ ‌തളർന്ന്‌ നിലത്ത്‌ കിടന്നു‌.  അയാൾ‌ നന്നായി‌ വിയർക്കുന്നുണ്ടായിരുന്നു‌. അതിനിടയിൽ‌ അയാൾ‌ വെള്ളത്തിന്‌‌ ആംഗ്യം‌  കാണിച്ചു‌.  ‌ഉടനെ‌ ഒരു‌ കുപ്പിയിൽ‌ വെള്ളവുമായി‌ ആദ്യം‌  ഓടിയെത്തിയത്‌ സപ്ലയറായ‌ ആ‌ ചെറുപ്പക്കാരനായിരുന്നു‌.  അവൻ‌ സ്വന്തം‌ മടിയിലേക്ക്‌ അയാളുടെ‌  തല‌ ഉയർ‌ത്തിവെച്ച്‌  വായിലേക്ക്‌ വെള്ളം‌ ഒഴിച്ചുകൊടുത്തു‌. അതിനിടയിൽ‌ അപരിചിത‌രായ‌ ആരൊക്കെയോ‌ ഓടി‌ക്കൂടി‌ ആരുടെയൊ‌ ഒരു‌ വാഹനത്തിൽ‌ കിടത്തി‌ അയാളെ‌ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടുപോയി‌. 

ഒരു‌ പക്ഷെ‌ അയാളുടെ‌ കണ്ണിൽ‌ വളരെ‌ നിസ്സാരനായ‌ ‌ സപ്ലയറായിരുന്ന‌ ആ‌ ചെറുപ്പക്കാരൻ‌ വായിലേക്ക്‌ ഒഴിച്ചു‌കൊടുത്ത‌ വെള്ളമായിരിക്കും‌ അയാൾ‌  അവസാനമായി‌  കുടിച്ചിട്ടുണ്ടാവുക‌.‌ ഒരിക്കലും‌ ചെന്നിട്ടില്ലാത്ത‌ ഏതോ‌ ആശുപത്രി‌  കെട്ടിടത്തിൽ‌, അപരി‌ചിതരായ‌ ഏതോ‌ നേഴ്സുമാരുടെ‌  അടുത്ത്‌ വെച്ചായിരിക്കും‌ അയാൾ‌ ജീവിതത്തോട്‌‌ വിട‌ പറഞ്ഞിട്ടുണ്ടാവുക‌.

നമ്മുടെ‌ ജീവിതത്തിന്റെ‌ അവസാന‌ നാളുകളിൽ‌  മക്കളും‌  ‌പ്രിയപ്പെട്ടവരും‌ എല്ലാം‌ അടുത്തുണ്ടാവണമെന്ന്‌ നമ്മൾ‌  ആഗ്രഹിക്കാറുണ്ട്‌. അത്‌  പലപ്പോഴും‌ വെറുമൊരു‌ ആ‌ഗ്രഹം‌ മാത്ര‌മായി‌രിക്കും‌.‌ ഒരു‌ പ്രയാസം‌ വരുമ്പോൾ‌ ആശ്വസിപ്പിക്കാൻ‌ നമ്മുടെയടുത്തേക്ക്‌ ഓടി‌വരുമെന്ന്‌ നമ്മൾ‌ പ്രതീക്ഷിക്കുന്ന‌ ചില‌ മുഖങ്ങളുണ്ട്‌. ബന്ധു‌ക്കൾ‌, ആത്മസുഹൃത്തുക്കൾ‌ അങ്ങനെ‌ പലരും‌. പക്ഷെ‌, അതും‌ ഒരു‌  പ്രതീക്ഷ‌ മാത്രമാണ്‌‌.

ഏറെ‌ സ്വപ്നങ്ങളോടെ‌  പണിതുയർത്തിയ‌ സ്വന്തം‌ വീട്ടിൽ‌ കിടന്ന്‌ സമാധാനത്തോടെ‌ ഈ‌  ലോകത്ത്‌ നിന്ന്‌ വിടപറയുന്നത്‌  പലരും‌ സങ്കല്പ്പിക്കാറുണ്ട്‌. പക്ഷെ‌ അതൊരു‌ സങ്കല്പം‌ മാത്രമാണ്‌‌.‌ ഒരു‌ പക്ഷെ‌ അപരിചിതമായ‌ ഏതോ‌ സ്ഥലത്ത്‌,  ജീവിതത്തിൽ‌ ഒരിക്കൽ‌ പോ‌ലും‌ കണ്ടിട്ടില്ലാത്ത‌ ആരുടേയോ‌ അടുത്ത്‌  വെച്ച്‌  ആ‌ യാത്രക്കാരനെപ്പോലെ‌  നമ്മളും‌ ഈ‌ ലോകത്തോട്‌ വിട‌പറയും‌.‌

ഓരോ‌ മനുഷ്യനും‌ നമ്മെ‌ കടന്നു‌പോകുന്ന‌തിനു‌പിന്നിൽ‌  നിശ്ചിതമായ‌ ഒരു‌ കാരണമുണ്ടാകും‌.‌ അതുകൊണ്ട്‌ ആരെയും‌ നിസ്സാരരായി‌ കാണാതിരിക്കുക‌.  നമ്മളിന്ന്‌ എന്തിനും‌ കഴിവുള്ളവരായത്‌ നമ്മുടെ‌ മാത്രം‌ കഴിവുകൊണ്ടുമല്ല‌. നമ്മുടെ‌ വളർച്ച‌ക്കും‌ ഉയർച്ചക്കും‌  ‌പലവിധത്തിൽ‌ കാരണക്കാരായ‌ അനേകം‌  മനുഷ്യരുണ്ട്‌  നമുക്കു‌ചുറ്റും‌.  അറിവില്ലായ്മ കൊണ്ടും‌  അഹങ്കാരം‌ കൊണ്ടും‌  അവരെ‌യൊന്നും‌  ‌അവഗണിക്കാതിരിക്കുക‌.  
...............................
റസാഖ്‌ വഴിയോരം‌
...............................‌
 

old വില‌‌കൂടിയ‌ ഒരു‌ കാറിലായിരുന്നു‌ അയാൾ‌ ആ‌ റസ്റ്റാറന്റിനുമുമ്പിൽ‌ വന്നിറങ്ങിയ‌ത്‌. വളരെ‌ തിരക്കുള്ള‌ മനുഷ്യനാണെന്ന്‌ അയാളുടെ‌ പെരുമാറ്റം‌ കണ്ടാലറി‌യാം‌‌.  ഫോണിൽ‌ ആരോടോ‌ സംസരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ‌ത്ത‌ന്നെ‌   ഭക്ഷണ‌ത്തിന്‌‌ ഓർഡർ‌ ചെയ്ത്‌  അയാൾ‌ മേശക്കരികിൽ‌ ചെന്നിരുന്നു‌.


അല്പം‌ കഴിഞ്ഞ്‌ സപ്ലയറായ‌‌ ഒരാൾ‌ ‌വന്ന്‌  ഗ്ലാസ്സിലേക്ക്‌  വെള്ളമൊ‌ഴിച്ചുകൊടുക്കുന്നതിനിടയിൽ‌   അബദ്ധത്തിൽ‌ അല്പം‌ ‌വെള്ളം‌ അ‌യാളുടെ‌ ഫോണിനുമുകളിലേക്ക്‌ തെറിച്ചു‌.  അയാൾ‌ പെട്ടന്ന്‌  എഴുന്നേറ്റ്‌ ഗ്ലാസ്സിലെ‌  വെള്ളമെടു‌ത്ത്‌  സപ്ലയറുടെ‌  മുഖത്തേക്കൊഴിച്ച്‌ എന്തൊക്കെയോ‌ പിരുപിറുത്തുകൊണ്ട്‌ ദേശ്യത്തോടെ‌ ഇറങ്ങിപ്പോയി‌.   സപ്ലയർ‌  അപമാ‌നിതനായി‌ തലതാഴ്ത്തി‌ അവിടെത്തന്നെ‌ നിന്നു‌.




പുറത്തിറങ്ങി കാറിന്റെ‌  ഡോർ‌ തുറക്കുന്നതിനിടയിൽ‌ പെട്ടന്ന്‌ ശരിരം‌ തളർന്നപോ‌ലെ‌ അയാൾ‌ നിലത്തിരുന്നു‌. അയാൾ‌ നന്നായി‌ വിയർക്കുന്നുണ്ടായിരുന്ന്‌. പിന്നെ‌ അയാ‌ൾ‌ നിലത്ത്‌ തളർന്ന്‌ കിടന്നു‌. അതിനിടയിൽ‌  വെള്ളത്തിന്‌‌ ആംഗ്യം‌  കാണിക്കുന്നുണ്ടായിരുന്നു‌.   ഒരു‌ കുപ്പിയിൽ‌ വെള്ളവുമായി‌ ആദ്യം‌  ഓടിയെത്തിയത്‌ സപ്ലയറായ‌ ആ‌ മനുഷ്യനായിരുന്നു‌. അയാൾ‌   സ്വന്തം‌ മടിയിലേക്ക്‌ അദ്ധേഹത്തിന്റെ‌  തല‌ ഉയർ‌ത്തിവെച്ച്‌  വെള്ളം‌ ഒഴിച്ചുകൊടുത്തു‌. പിന്നെ‌ അപരിചിത‌രായ‌ ആരൊക്കെയോ‌ ഓടി‌ക്കൂടി‌ ആരുടെയൊ‌ ഒരു‌ വാഹനത്തിൽ‌ കിടത്തി‌ അയാളെ‌ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടുപോയി‌.




ഒരു‌ പക്ഷെ‌ അയാളുടെ‌ കണ്ണിൽ‌ വളരെ‌ നിസ്സാരനായിരുന്ന‌  ആ സപ്ലയർ‌  വായിലേക്ക്‌ ഒഴിച്ചു‌കൊടുത്ത‌ വെള്ളമായിരിക്കും‌ അയാൾ‌  അവസാനമായി‌  കുടിച്ചിട്ടുണ്ടാവുക‌.




ഒരിക്കലും‌ ചെന്നിട്ടില്ലാത്ത‌ ഏതോ‌ ആശുപത്രി‌  കെട്ടിടത്തിൽ‌, അപരി‌ചിതരായ‌ ആരുടേയോ‌  അടുത്ത്‌ വെച്ചായിരിക്കും‌ അയാൾ‌ ജീവിതത്തോട്‌‌ യാത്ര‌ പറഞ്ഞിട്ടുണ്ടാവുക‌.




ജീവിതത്തിന്റെ‌ അവസാന‌ നാളുകളിൽ‌ നമ്മുടെ‌ മക്കൾ‌,  പ്രിയപ്പെട്ടവർ‌ എല്ലാവരും‌   അടുത്തുണ്ടാവണമെന്ന്‌ പലരും‌  ആഗ്രഹിക്കാറുണ്ട്‌. പക്ഷെ‌‌, പലപ്പോഴും‌ അത്‌ വെറും‌ ഒരാഗ്രഹം‌ മാത്ര‌മായി‌രിക്കും‌.




ഒരു‌ പ്രയാസം‌ വരുമ്പോൾ‌ ആശ്വസിപ്പിക്കാൻ‌ നമ്മുടെയടുത്തേക്ക്‌ ഓടി‌വരുമെന്ന്‌ നമ്മൾ‌ പ്രതീക്ഷിക്കുന്ന‌ ചില‌ മുഖങ്ങളുണ്ട്‌. ബന്ധു‌ക്കൾ‌, ആത്മസുഹൃത്തുക്കൾ‌ അങ്ങനെ‌ പലരും‌. പക്ഷെ‌, അതും‌ ഒരു‌  പ്രതീക്ഷ‌ മാത്രമാണ്‌‌.




ഏറെ‌ സ്വപ്നങ്ങളോടെ‌  പണിതുയർത്തിയ‌ സ്വന്തം‌ വീട്ടിൽ‌ കിടന്ന്‌ സമാധാനത്തോടെ‌ ഈ‌  ലോകത്ത്‌ നിന്ന്‌ വിടപറയുന്നത്‌  പലരും‌ സങ്കല്പ്പിക്കാറുണ്ട്‌. പക്ഷെ‌ അതൊരു‌ സങ്കല്പ്പം‌ മാത്രമാണ്‌‌.




ഒരു‌ പക്ഷെ‌ അപരിചിതമായ‌ ഏതോ‌ സ്ഥലത്ത്‌,  ജീവിതത്തിൽ‌ ഒരിക്കൽ‌ പോ‌ലും‌ കണ്ടിട്ടില്ലാത്ത‌ ആരുടേയോ‌ അടുത്ത്‌  വെച്ച്‌  ആ‌ യാത്രക്കാരനെപ്പോലെ‌  നമ്മളും‌ ഈ‌ ലോകത്തോട്‌ യാത്ര‌ പറയും‌.  




നമ്മൾ‌ ഇന്ന്‌ എന്തിനും‌ കഴിവുള്ളവരായത്‌  നമ്മുടെ‌  മാത്രം‌ കഴിവുകൊണ്ടല്ലല്ലോ‌ . നമ്മുടെ‌ വളർച്ച്ക്ക്‌ പ്രത്യക്ഷമായും‌ പരോക്ഷമായും‌ കാരണക്കാരായ‌  നമ്മളറിയാത്ത‌  അനേകം‌   മനുഷ്യരുണ്ട്‌.  ഓരോ‌ മനുഷ്യനും‌ നമ്മെ‌ കടന്നു‌പോകുന്ന‌തിനുപിന്നിൽ‌  നിശ്ചിതമായ‌ ഒരു‌ കാരണമുണ്ട്‌. അവരെ‌ നിസ്സാ‌രരായി‌ കാണുന്നത്‌ അഹങ്കാരം‌ കൊണ്ടാണ്‌‌. അവരെ‌ അവഗണിക്കുന്നത്‌ നമ്മുടെ‌  അറിവില്ലായ്മയാണ്‌‌.  




നമ്മുടെ‌യൊന്നും‌  പ്ലാനനുസരിച്ചല്ല‌ല്ലോ‌‌  ഈ‌  ജീവിതം‌ തുട‌രുന്നതും‌‌, വികസിക്കുന്നതും‌ അവസാനിക്കുന്നതും‌.




റസാഖ്‌ വഴിയോരം‌


18‌.11‌.21‌

No comments:

Post a Comment