Friday, January 21, 2022

NEW ആകാശ‌ ഗോളങ്ങൾ‌

NEW 
ആകാശ‌ ഗോളങ്ങൾ‌ ആടിയുലയവെ‌  
ആഴികളൊന്നായി‌ ആളിപ്പ‌ടരവെ‌
ഖബറുകള്‍‌ പൊട്ടിപ്പിളര്‍ന്നു‌ ഞാനുണരവെ‌
ഖല്‍ബി‌ലാദ്യം‌ തെളിയും‌‌ സഖീ‌‌ നിന്‍‌മുഖം‌‌!
 
മന്നാ‌ന്റെ‌ മുന്നി‌ല്‍‌ സുജൂദിലായ്‌ വീണിടാൻ‌  
മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌..(2‌)

.........................................................................
*എല്ലാ‌ കണ്ണുകളും‌  അവനെ‌ കാണുമ്പോൾ‌,  
എല്ലാ‌ കാതുകളും‌ അവനെ‌ കേൾക്കുമ്പോൾ‌,  
സഖീ‌‌.. ഞാൻ‌ തിരയു‌ന്ന‌ത്‌ നിന്റെ‌ മുഖമായിരിക്കുമോ‌..?  
കാതോർക്കുന്നത്‌ നിന്റെ‌ സ്വരമായിരിക്കുമോ‌..?
..........................................................................‌

മന്നാ‌ന്റെ‌ മുന്നി‌ല്‍‌ സുജൂദിലായ്‌ വീണിടാൻ‌  
മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌‌,
കൈപിടിച്ചോടു‌വാന്‍‌ ഞാന്‍‌ വരും‌ നേരമില്‍‌
കണ്‍നിറയെ‌ കാണണം‌ വീണ്ടുമാ‌ പൂമുഖം‌!
 
നന്മ‌യും‌  തിന്മയും‌ വേര്‍തിരിച്ചീടുവാൻ‌  
നാഥന്റെ‌ മുന്നിൽ‌  നാം‌ വരിയായി‌ നില്‍ക്കവെ‌ -
നന്ദിയോടോതിടും‌ റബ്ബിനോടെന്‍‌ സഖീ‌,
നീയെ‌നിക്കായ്‌  ചെയ്ത‌ സുകൃതങ്ങളൊക്കെയും‌!

ശ‌ജറത്തുല്‍‌ മുന്‍‌‌തഹാ‌ തണല്‍‌‌ചേര്‍ന്നിരിക്കവെ‌
ശയ്യതൻ‌  ചാരെ‌ നീ‌ ചിരി‌‌തൂകി‌ നില്‍ക്കവെ‌
പ്രണയരാഗങ്ങളൊഴുകിപ്പരന്നിടും‌    
പ്രാണ‌‌സഖീ‌ നമ്മളൊന്നായി‌ മാറിടും‌..  
 ‌
സാഗരം‌ തേടുന്നൊര‌രുവികൾ‌ പോലെ‌ നാം‌  
സ്വഛരായൊഴുകി‌യാ‌ ഭൂമിയിലൂടെ‌ നാം‌
ജന്നത്തിലെത്തിക്കഴിഞ്ഞല്ലോ‌ ഇന്നു‌ നാം‌‌
ജല്ലജലാലിന്‌‌ സ്തുതികളർപ്പിക്ക‌ നാം‌‌!
 
സാഗരം‌ തേടുന്നൊര‌രുവികൾ‌ പോലെ‌ നാം‌  
സ്വഛരായൊഴുകി‌യാ‌ ഭൂമിയിലൂടെ‌ നാം‌
ജന്നത്തിലെത്തിക്കഴിഞ്ഞല്ലോ‌ ഇന്നു‌ നാം‌‌
ജല്ലജലാലിന്‌‌ സ്തുതികളർപ്പിക്ക‌ നാം‌‌! ‌
 
...................................
റസാഖ്‌ വഴിയോരം‌ ( 05‌.08‌.2020‌)

..................................................

old ആകാശ‌ ഗോളങ്ങൾ‌ ആടിയുലയവെ‌ 

ആഴികളൊക്കെയും‌  കത്തിപ്പടരവെ‌

ഖബറുകള്‍‌ പൊട്ടിപ്പിളര്‍ന്നു‌ ഞാനുണരവെ‌

ഖല്‍ബി‌ലാദ്യം‌ തെളിയും‌‌ സഖീ‌‌ നിന്‍‌മുഖം‌‌!

മന്നാ‌ന്റെ‌ മുന്നി‌ല്‍‌ സുജൂദിലായ്‌ വീണിടാൻ‌ 

മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌

കൈപിടിച്ചോടു‌വാന്‍‌ ഞാന്‍‌ വരും‌ നേരമില്‍‌

കണ്‍നിറയെ‌ കാണണം‌ വീണ്ടുമാ‌ പൂമുഖം‌!

...........................................................................

*എല്ലാ‌ കണ്ണുകളും‌  അവനെ‌ കാണുമ്പോൾ‌,  

എല്ലാ‌ കാതുകളും‌ അവനെ‌ കേൾക്കുമ്പോൾ‌, 

സഖീ‌‌.. ഞാൻ‌ തിരയു‌ന്ന‌ത്‌ നിന്റെ‌ മുഖമായിരിക്കുമോ‌..?  

കാതോർക്കുന്നത്‌ നിന്റെ‌ സ്വരമായിരിക്കുമോ‌..?

..........................................................................

നന്മ‌യും‌  തിന്മയും‌ വേര്‍തിരിച്ചീടുവാൻ‌ 

നാഥന്റെ‌ മുന്നിൽ‌  നാം‌ വരിയായി‌ നില്‍ക്കവെ‌ -

നന്ദിയോടോതിടും‌ റബ്ബിനോടെന്‍‌ സഖീ‌,

നീയെ‌നിക്കായ്‌  ചെയ്ത‌ സുകൃതങ്ങളൊക്കെയും‌!

ശ‌ജറത്തുല്‍‌ മുന്‍‌‌തഹാ‌ തണല്‍‌‌ചേര്‍ന്നിരിക്കവെ‌

ശയ്യതൻ‌  ചാരെ‌ നീ‌ ചിരി‌‌തൂകി‌ നില്‍ക്കവെ‌

പ്രണയരാഗങ്ങളൊഴുകിപ്പരന്നിടും‌    

പ്രാണ‌‌സഖീ‌ നമ്മളൊന്നായി‌ മാറിടും‌..  

.............................................................................

*പ്രണയം‌ നെയ്യുന്ന‌ നൂലുകൾക്ക്‌ ഭൂമിയിലും‌  

സ്വർഗത്തിലും‌  ഒരേ‌ വർണ്ണമായിരിക്കുമെന്ന്‌ 

അപ്പോൾ‌ നമ്മൾ തിരിച്ചറിയും‌! 

.‌.............................................................‌  ‌

സാഗരം‌ തേടുന്നൊര‌രുവികൾ‌ പോലെ‌ നാം‌ 

സ്വഛരായൊഴുകി‌യാ‌ ഭൂമിയിലൂടെ‌ നാം‌

ജന്നത്തിലെത്തിക്കഴിഞ്ഞല്ലോ‌ ഇന്നു‌ നാം‌‌

ജല്ലജലാലിന്‌‌ സ്തുതികളർപ്പിക്ക‌ നാം‌‌!

സാഗരം‌ തേടുന്നൊര‌രുവികൾ‌ പോലെ‌ നാം‌ 

സ്വഛരായൊഴുകി‌യാ‌ ഭൂമിയിലൂടെ‌ നാം‌

ജന്നത്തിലെത്തിക്കഴിഞ്ഞല്ലോ‌ ഇന്നു‌ നാം‌‌

ജല്ലജലാലിന്‌‌ സ്തുതികളർപ്പിക്ക‌ നാം‌‌! ‌

...................................

റസാഖ്‌ വഴിയോരം‌ ( 05‌.08‌.2020‌)

...................................

No comments:

Post a Comment