Wednesday, January 26, 2022

തമ്മിൽ‌ പിരിയുക song

വേർപാട്‌‌

................


തമ്മിൽ‌ പിരിയുകയില്ലെന്നൊരിക്കൽ‌ നീ‌

കാതിൽ‌  പറഞ്ഞിരുന്നില്ലേ‌‌..? പണ്ട്‌, 

കണ്ണിൽ‌ പരസ്പരം‌  നോക്കിയിരുന്ന്‌‌ നാം‌

കഥകൾ‌ പറ‌ഞ്ഞിരുന്നില്ലേ‌!

പ്രണയ‌ ഗസലുകൾ‌ മൂളി‌നിന്നില്ലേ‌..?


‌മിഴികളടക്കാതെ‌ ‌നാം‌ നോക്കിനിന്നപ്പോൾ‌

തെന്നൽ‌ തഴുകിവന്നില്ലേ‌..?‌

നിന്റെ‌ ചിരികണ്ട്‌ പൂവുകൾ‌ വിടരാതെ‌യന്നേരം‌ 

നാണം‌ കുണു‌ങ്ങിനിന്നില്ലേ‌?

നമ്മൾ‌ തമ്മിൽ‌ കളിപാറഞ്ഞില്ലെ‌? 


മരണം‌ വന്നു‌ വിളിച്ചിടിൽ‌ പോലും‌ 

തനിയെ‌ പോകയില്ലെ‌ന്ന്‌‌

പലകുറി‌ നമ്മൾ‌ തമ്മിൽ  പറ‌ഞ്ഞത്‌

സ്മരണയിൽ‌ നിറയുന്നു‌ ഇന്നും‌!

എന്റെ‌  ഓർമ്മകൾ‌ നീറുന്നു‌ എന്നും‌


എന്നെ‌ത്ത‌നിച്ചാക്കി‌  നീയക‌ലെ‌യൊറ്റക്ക്‌  

എങ്ങോ‌ മറ‌ഞ്ഞു‌പോയല്ലോ‌

അതോ‌‌ർക്കുവാനാവാതെ‌ 

ഹൃദയം‌ മുറിഞ്ഞുഞാൻ‌ 

പിടയുകയാണീന്നുമെന്നും‌.


ഒരു‌ മാത്രപോലുമീ‌ ഭൂമിയിൽ‌ നമ്മളൊ‌

‌ന്നായ്‌ കഴിഞ്ഞില്ലെന്നാലും‌

ഒരു‌ ജന്മമൊന്നായ്‌ ഒന്നാ‌യലിഞ്ഞപോൽ‌  

ഉള്ളാലറിയുന്നു‌ ഞാനും‌.


‌ഇനി‌ നീന്നെ‌‌യൊരു‌‌നോക്കു‌ കാണുവാനെത്രനാൾ‌

ഒറ്റ്ക്കലയണം‌  ഞാനും‌   

ഒരു‌ ചിറകുമായ്‌ വന്നു‌ നീ‌  ‌പുണരുമോ‌ എന്നുയിർ‌

‌വിണ്ണീലേക്കുയരട്ടെ‌ ‌ഞാനും‌.

.....................................

റസാഖ്‌ വഴിയോരം‌ 30‌.1‌.22‌

.......................................

................................................

old 02..തമ്മിൽ‌ പിരിയുകയില്ലെന്നൊരിക്കൽ‌ നീ‌
കാതിൽ‌  പറഞ്ഞിരുന്നില്ലേ‌‌!
രണ്ടു‌ മിഴികളടക്കാതെ‌ ‌നാമേറെ‌ നേരം‌
തമ്മിൽ‌ നോക്കിനിന്നില്ലേ‌! (2‌)

മരണം‌ വന്നു‌ വിളിച്ചിടിൽ‌ പോലുമേ‌
തനിയെ‌ പോകയില്ലെ‌ന്നും‌
പലകുറി‌ നമ്മൾ‌ കാ‌തിൽ‌ പരഞ്ഞത്‌
ഓർമ്മയിൽ‌ തെളിയുന്നു‌ ഇന്നും‌!

എന്നെ‌ തനിച്ചാക്കി‌ ഒറ്റക്കു‌ നീയിന്ന്‌
അകലെ‌ മറ‌ഞ്ഞു‌പോയല്ലോ‌
ഇനി‌യൊരു‌ നോക്കു‌ കാണുവാൻ‌
മണ്ണിലിനിയെത്ര നാൾ‌  
ഒറ്റ്ക്കലയണം‌ ഞാനും‌! (2‌)

തമ്മിൽ‌ പിരിയുകയില്ലെന്നൊരിക്കൽ‌ നീ‌
കാതിൽ‌  പറഞ്ഞിരുന്നില്ലേ‌‌!
പിന്നെ‌ മിഴികളടക്കാതെ‌ ‌നാമേറെ‌ നേരം‌
തമ്മിൽ‌ നോക്കിനിന്നില്ലേ‌!

ഒരു‌ മാത്രപോലുമീ‌ ഭൂമിയിൽ‌ നമ്മൾ‌
ഒന്നായ്‌ കഴിഞ്ഞില്ലെന്നാലും‌
ഒരു‌ ജന്മമൊന്നായ്‌ ഒന്നാ‌യലിഞ്ഞപോൽ‌
ഉള്ളാലറിയുന്നു‌ ഞാനും‌.

ജന്നത്തിലൊരുനാളെത്തിടും‌ നേരമിൽ‌
...............
...............

റസാഖ്‌ വഴിയോരം‌ 27‌.1‌.22‌

No comments:

Post a Comment